📚 എല്ലാ പുസ്തകങ്ങളും

📖 1 യോഹന്നാൻ : അധ്യായം 5

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 യോഹന്നാൻ : അധ്യായം 5

1 യോഹന്നാൻ 5:1
യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവന്‍ എല്ലാം ദൈവത്തില്‍നിന്നു ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവന്‍ എല്ലാം അവനില്‍നിന്നു ജനിച്ചവനെയും സ്നേഹിക്കുന്നു.(Add Ref)|(Add Notes)
1 യോഹന്നാൻ 5:2
നാം ദൈവത്തെ സ്നേഹിച്ചു അവന്‍റെ കല്പനകളെ അനുസരിച്ചു നടക്കുമ്പോള്‍ ദൈവമക്കളെ സ്നേഹിക്കുന്നു എന്നു അതിനാല്‍ അറിയാം.(Add Ref)|(Add Notes)
1 യോഹന്നാൻ 5:3
അവന്‍റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്‍റെ കല്പനകള്‍ ഭാരമുള്ളവയല്ല.(Add Ref)|(Add Notes)
1 യോഹന്നാൻ 5:4
ദൈവത്തില്‍നിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ.(Add Ref)|(Add Notes)
1 യോഹന്നാൻ 5:5
യേശു ദൈവപുത്രന്‍ എന്നു വിശ്വസിക്കുന്നവന്‍ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവന്‍ ?(Add Ref)|(Add Notes)
1 യോഹന്നാൻ 5:6
ജലത്താലും രക്തത്താലും വന്നവന്‍ ഇവന്‍ ആകുന്നു: യേശുക്രിസ്തു തന്നേ; ജലത്താല്‍ മാത്രമല്ല, ജലത്താലും രക്തത്താലും തന്നേ.(Add Ref)|(Add Notes)
1 യോഹന്നാൻ 5:7
ആത്മാവും സാക്‍ഷ്യം പറയുന്നു; ആത്മാവു സത്യമല്ലോ.(Add Ref)|(Add Notes)
1 യോഹന്നാൻ 5:8
സാക്‍ഷ്യം പറയുന്നവര്‍ മൂവര്‍ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്‍റെയും സാക്‍ഷ്യം ഒന്നുതന്നേ.(Add Ref)|(Add Notes)
1 യോഹന്നാൻ 5:9
നാം മനുഷ്യരുടെ സാക്‍ഷ്യം കൈക്കൊള്ളുന്നു എങ്കില്‍ ദൈവത്തിന്‍റെ സാക്‍ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്‍റെ സാക്ഷ്യമോ അവന്‍ തന്‍റെ പുത്രനെക്കുറിച്ചു സാക്ഷീകരിച്ചിരിക്കുന്നതു തന്നേ.(Add Ref)|(Add Notes)
1 യോഹന്നാൻ 5:10
ദൈവപുത്രനില്‍ വിശ്വസിക്കുന്നവന്നു ഉള്ളില്‍ ആ സാക്‍ഷ്യം ഉണ്ടു. ദൈവത്തെ വിശ്വസിക്കാത്തവന്‍ ദൈവം തന്‍റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്‍ഷ്യം വിശ്വസിക്കായ്കയാല്‍ അവനെ അസത്യവാദിയാക്കുന്നു.(Add Ref)|(Add Notes)
1 യോഹന്നാൻ 5:11
ആ സാക്‍ഷ്യമോ ദൈവം നമുക്കു നിത്യജീവന്‍ തന്നു; ആ ജീവന്‍ അവന്‍റെ പുത്രനില്‍ ഉണ്ടു എന്നുള്ളതു തന്നേ.(Add Ref)|(Add Notes)
1 യോഹന്നാൻ 5:12
പുത്രനുള്ളവന്നു ജീവന്‍ ഉണ്ടു; ദൈവപുത്രനില്ലാത്തവന്നു ജീവന്‍ ഇല്ല.(Add Ref)|(Add Notes)
1 യോഹന്നാൻ 5:13
ദൈവപുത്രന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ക്കു ഞാന്‍ ഇതു എഴുതിയിരിക്കുന്നതു നിങ്ങള്‍ക്കു നിത്യജീവന്‍ ഉണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിന്നു തന്നേ.(Add Ref)|(Add Notes)
1 യോഹന്നാൻ 5:14
അവന്‍റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാല്‍ അവന്‍ നമ്മുടെ അപേക്ഷ കേള്‍ക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്‍യ്യം ആകുന്നു.(Add Ref)|(Add Notes)
1 യോഹന്നാൻ 5:15
നാം എന്തു അപേക്ഷിച്ചാലും അവന്‍ നമ്മുടെ അപേക്ഷ കേള്‍ക്കുന്നു എന്നറിയുന്നുവെങ്കില്‍ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു.(Add Ref)|(Add Notes)
1 യോഹന്നാൻ 5:16
സഹോദരന്‍ മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നതു ആരെങ്കിലും കണ്ടാല്‍ അപേക്ഷിക്കാം; ദൈവം അവന്നു ജീവനെ കൊടുക്കും; മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നവകൂ തന്നേ; മരണത്തിന്നുള്ള പാപം ഉണ്ടു; അതിനെക്കുറിച്ചു അപേക്ഷിക്കേണം എന്നു ഞാന്‍ പറയുന്നില്ല.(Add Ref)|(Add Notes)
1 യോഹന്നാൻ 5:17
ഏതു അനീതിയും പാപം ആകുന്നു; മരണത്തിന്നല്ലാത്ത പാപം ഉണ്ടു താനും.(Add Ref)|(Add Notes)
1 യോഹന്നാൻ 5:18
ദൈവത്തില്‍നിന്നു ജനിച്ചിരിക്കുന്നവന്‍ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; ദൈവത്തില്‍നിന്നു ജനിച്ചവന്‍ തന്നെത്താന്‍ സൂക്ഷിക്കുന്നു; ദുഷ്ടന്‍ അവനെ തൊടുന്നതുമില്ല.(Add Ref)|(Add Notes)
1 യോഹന്നാൻ 5:19
നാം ദൈവത്തില്‍നിന്നുള്ളവര്‍ എന്നു നാം അറിയുന്നു. സര്‍വ്വലോകവും ദുഷ്ടന്‍റെ അധീനതയില്‍ കിടക്കുന്നു.(Add Ref)|(Add Notes)
1 യോഹന്നാൻ 5:20
ദൈവപുത്രന്‍ വന്നു എന്നും സത്യദൈവത്തെ അറിവാന്‍ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തില്‍ അവന്‍റെ പുത്രനായ യേശുക്രിസ്തുവില്‍ തന്നേ ആകുന്നു. അവന്‍ സത്യദൈവവും നിത്യജീവനും ആകുന്നു.(Add Ref)|(Add Notes)
1 യോഹന്നാൻ 5:21
കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചുകൊള്‍വിന്‍ .(Add Ref)|(Add Notes)