📚 എല്ലാ പുസ്തകങ്ങളും

📖 1 പത്രൊസ് : അധ്യായം 2

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 പത്രൊസ് : അധ്യായം 2 >>

1 പത്രൊസ് 2:1
ആകയാല്‍ സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാനുണയും നീക്കിക്കളഞ്ഞു(Add Ref)|(Add Notes)
1 പത്രൊസ് 2:2
ഇപ്പോള്‍ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാന്‍ വചനം എന്ന മായമില്ലാത്ത പാല്‍ കുടിപ്പാന്‍(Add Ref)|(Add Notes)
1 പത്രൊസ് 2:3
വാഞ്ഛിപ്പിന്‍ . കര്‍ത്താവു ദയാലു എന്നു നിങ്ങള്‍ ആസ്വദിച്ചിട്ടുണ്ടല്ലോ.(Add Ref)|(Add Notes)
1 പത്രൊസ് 2:4
മനുഷ്യര്‍ തള്ളിയതെങ്കിലും ദൈവസന്നിധിയില്‍ ശ്രേഷ്ഠവും മാന്യവുമായ ജീവനുള്ള കല്ലായ അവന്‍റെ അടുക്കല്‍ വന്നിട്ടു(Add Ref)|(Add Notes)
1 പത്രൊസ് 2:5
നിങ്ങളും ജീവനുള്ള കല്ലുകള്‍ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവര്‍ഗ്ഗമാകേണ്ടതിന്നു പണിയപ്പെടുന്നു.(Add Ref)|(Add Notes)
1 പത്രൊസ് 2:6
“ഞാന്‍ ശ്രേഷ്ഠവും മാന്യവുമായോരു മൂലക്കല്ലു സീയോനില്‍ ഇടുന്നു; അവനില്‍ വിശ്വസിക്കുന്നവന്‍ ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തില്‍ കാണുന്നുവല്ലോ.(Add Ref)|(Add Notes)
1 പത്രൊസ് 2:7
വിശ്വസിക്കുന്ന നിങ്ങള്‍ക്കു ആ മാന്യതയുണ്ടു; വിശ്വസിക്കാത്തവര്‍ക്കോ “വീടു പണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ലു തന്നേ മൂലക്കല്ലും ഇടര്‍ച്ചക്കല്ലും തടങ്ങല്‍ പാറയുമായിത്തീര്‍ന്നു.”(Add Ref)|(Add Notes)
1 പത്രൊസ് 2:8
അവര്‍ വചനം അനുസരിക്കായ്കയാല്‍ ഇടറിപ്പോകുന്നു; അതിന്നു അവരെ വെച്ചുമിരിക്കുന്നു.(Add Ref)|(Add Notes)
1 പത്രൊസ് 2:9
നിങ്ങളോ അന്ധകാരത്തില്‍നിന്നു തന്‍റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്‍റെ സല്‍ഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്‍ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.(Add Ref)|(Add Notes)
1 പത്രൊസ് 2:10
മുമ്പെ നിങ്ങള്‍ ജനമല്ലാത്തവര്‍ ; ഇപ്പോഴോ ദൈവത്തിന്‍റെ ജനം; കരുണ ലഭിക്കാത്തവര്‍ ; ഇപ്പോഴോ കരുണ ലഭിച്ചവര്‍ തന്നേ.(Add Ref)|(Add Notes)
1 പത്രൊസ് 2:11
പ്രിയമുള്ളവരേ, പ്രവാസികളും പരദേശികളുമായ നിങ്ങളെ ആത്മാവിനോടു പോരാടുന്ന ജഡമോഹങ്ങളെ വിട്ടകന്നു ജാതികള്‍ നിങ്ങളെ ദുഷ്പ്രവൃത്തിക്കാര്‍ എന്നു ദുഷിക്കുന്തോറും(Add Ref)|(Add Notes)
1 പത്രൊസ് 2:12
നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദര്‍ശനദിവസത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയില്‍ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം എന്നു ഞാന്‍ പ്രബോധിപ്പിക്കുന്നു.(Add Ref)|(Add Notes)
1 പത്രൊസ് 2:13
സകല മാനുഷനിയമത്തിന്നും കര്‍ത്താവിന്‍ നിമിത്തം കീഴടങ്ങുവിന്‍ .(Add Ref)|(Add Notes)
1 പത്രൊസ് 2:14
ശ്രേഷ്ഠാധികാരി എന്നുവെച്ചു രാജാവിന്നും ദുഷ്പ്രവൃത്തിക്കാരുടെ ദണ്ഡനത്തിന്നും സല്‍പ്രവൃത്തിക്കാരുടെ മാനത്തിന്നുമായി അവനാല്‍ അയക്കപ്പെട്ടവര്‍ എന്നുവെച്ചു നാടുവാഴികള്‍ക്കും കീഴടങ്ങുവിന്‍ .(Add Ref)|(Add Notes)
1 പത്രൊസ് 2:15
നിങ്ങള്‍ നന്മ ചെയ്തുകൊണ്ടു ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്വം മിണ്ടാതാക്കേണം എന്നുള്ളതു ദൈവേഷ്ടം ആകുന്നു.(Add Ref)|(Add Notes)
1 പത്രൊസ് 2:16
സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതെക്കു മറയാക്കാതെ ദൈവത്തിന്‍റെ ദാസന്മാരായും നടപ്പിന്‍ .(Add Ref)|(Add Notes)
1 പത്രൊസ് 2:17
എല്ലാവരെയും ബഹുമാനിപ്പിന്‍ ; സഹോദരവര്‍ഗ്ഗത്തെ സ്നേഹിപ്പിന്‍ ; ദൈവത്തെ ഭയപ്പെടുവിന്‍ ; രാജാവിനെ ബഹുമാനിപ്പിന്‍ .(Add Ref)|(Add Notes)
1 പത്രൊസ് 2:18
വേലക്കാരേ, പൂര്‍ണ്ണഭയത്തോടെ യജമാനന്മാര്‍ക്കും, നല്ലവര്‍ക്കും ശാന്തന്മാര്‍ക്കും മാത്രമല്ല, മൂര്‍ഖന്മാര്‍ക്കും കൂടെ കീഴടങ്ങിയിരിപ്പിന്‍ .(Add Ref)|(Add Notes)
1 പത്രൊസ് 2:19
ഒരുത്തന്‍ ദൈവത്തെക്കുറിച്ചുള്ള മനോബോധം നിമിത്തം അന്യായമായി കഷ്ടവും ദുഃഖവും സഹിച്ചാല്‍ അതു പ്രസാദം ആകുന്നു.(Add Ref)|(Add Notes)
1 പത്രൊസ് 2:20
നിങ്ങള്‍ കുറ്റം ചെയ്തിട്ടു അടികൊള്ളുന്നതു സഹിച്ചാല്‍ എന്തു യശസ്സുള്ളു? അല്ല, നന്മ ചെയ്തിട്ടു കഷ്ടം സഹിച്ചാല്‍ അതു ദൈവത്തിന്നു പ്രസാദം.(Add Ref)|(Add Notes)
1 പത്രൊസ് 2:21
അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്തുവും നിങ്ങള്‍ക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങള്‍ അവന്‍റെ കാല്‍ച്ചുവടു പിന്‍ തുടരുവാന്‍ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു.(Add Ref)|(Add Notes)
1 പത്രൊസ് 2:22
അവന്‍ പാപം ചെയ്തിട്ടില്ല; അവന്‍റെ വായില്‍ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല.(Add Ref)|(Add Notes)
1 പത്രൊസ് 2:23
തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കല്‍ കാര്‍യ്യം ഭരമേല്പിക്കയത്രേ ചെയ്തതു.(Add Ref)|(Add Notes)
1 പത്രൊസ് 2:24
നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവന്‍ തന്‍റെ ശരീരത്തില്‍ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേല്‍ കയറി; അവന്‍റെ അടിപ്പിണരാല്‍ നിങ്ങള്‍ക്കു സൌഖ്യം വന്നിരിക്കുന്നു.(Add Ref)|(Add Notes)
1 പത്രൊസ് 2:25
നിങ്ങള്‍ തെറ്റി ഉഴലുന്ന ആടുകളെപ്പോലെ ആയിരുന്നു; ഇപ്പോഴോ നിങ്ങളുടെ ആത്മാക്കളുടെ ഇടയനും അദ്ധ്യക്ഷനുമായവങ്കലേക്കു മടങ്ങിവന്നിരിക്കുന്നു.(Add Ref)|(Add Notes)