1 തെസ്സലോനിക്യർ 5:1
സഹോദരന്മാരേ, കാലങ്ങളെയും സമയങ്ങളെയും കുറിച്ചു നിങ്ങളെ എഴുതിയറിയിപ്പാന്‍ ആവശ്യമില്ല.(Add Ref)|(Add Notes)
1 തെസ്സലോനിക്യർ 5:2
കള്ളന്‍ രാത്രിയില്‍ വരുമ്പോലെ കര്‍ത്താവിന്‍റെ നാള്‍ വരുന്നു എന്നു നിങ്ങള്‍ തന്നേ നന്നായി അറിയുന്നുവല്ലോ.(Add Ref)|(Add Notes)
1 തെസ്സലോനിക്യർ 5:3
അവര്‍ സമാധാനമെന്നും നിര്‍ഭയമെന്നും പറയുമ്പോള്‍ ഗര്‍ഭിണിക്കു പ്രസവ വേദന വരുമ്പോലെ അവര്‍ക്കും പെട്ടെന്നു നാശം വന്നു ഭവിക്കും; അവര്‍ക്കും തെറ്റിയൊഴിയാവതുമല്ല.(Add Ref)|(Add Notes)
1 തെസ്സലോനിക്യർ 5:4
എന്നാല്‍ സഹോദരന്മാരേ, ആനാള്‍ കള്ളന്‍ എന്നപോലെ നിങ്ങളെ പിടിപ്പാന്‍ നിങ്ങള്‍ ഇരുട്ടിലുള്ളവരല്ല;(Add Ref)|(Add Notes)
1 തെസ്സലോനിക്യർ 5:5
നിങ്ങള്‍ എല്ലാവരും വെളിച്ചത്തിന്‍റെ മക്കളും പകലിന്‍റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിന്നുമുള്ളവരല്ല.(Add Ref)|(Add Notes)
1 തെസ്സലോനിക്യർ 5:6
ആകയാല്‍ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണര്‍ന്നും സുബോധമായുമിരിക്ക.(Add Ref)|(Add Notes)
1 തെസ്സലോനിക്യർ 5:7
ഉറങ്ങുന്നവര്‍ രാത്രിയില്‍ ഉറങ്ങുന്നു. മദ്യപിക്കുന്നവര്‍ രാത്രിയില്‍ മദ്യപിക്കുന്നു.(Add Ref)|(Add Notes)
1 തെസ്സലോനിക്യർ 5:8
നാമോ പകലിന്നുള്ളവരാകയാല്‍ വിശ്വാസവും സ്നേഹവും എന്ന കവചവും ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിച്ചുകൊണ്ടു സുബോധമായിരിക്ക.(Add Ref)|(Add Notes)
1 തെസ്സലോനിക്യർ 5:9
ദൈവം നമ്മെ കോപത്തിന്നല്ല,(Add Ref)|(Add Notes)
1 തെസ്സലോനിക്യർ 5:10
നാം ഉണര്‍ന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു.(Add Ref)|(Add Notes)
1 തെസ്സലോനിക്യർ 5:11
ആകയാല്‍ നിങ്ങള്‍ ചെയ്തുവരുന്നതുപോലെ അന്യോന്യം പ്രബോധിപ്പിച്ചും തമ്മില്‍ ആത്മിക വര്‍ദ്ധനവരുത്തിയും പോരുവിന്‍ .(Add Ref)|(Add Notes)
1 തെസ്സലോനിക്യർ 5:12
സഹോദരന്മാരേ, നിങ്ങളുടെ ഇടയില്‍ അദ്ധ്വാനിക്കയും കര്‍ത്താവില്‍ നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞു അവരുടെ വേലനിമിത്തം(Add Ref)|(Add Notes)
1 തെസ്സലോനിക്യർ 5:13
ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം എന്നു നിങ്ങളോടു അപേക്ഷിക്കുന്നു. തമ്മില്‍ സമാധാനമായിരിപ്പിന്‍ .(Add Ref)|(Add Notes)
1 തെസ്സലോനിക്യർ 5:14
സഹോദരന്മാരേ, ഞങ്ങള്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നതു: ക്രമം കെട്ടവരെ ബുദ്ധിയുപദേശിപ്പിന്‍ : ഉള്‍ക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിന്‍ ; ബലഹീനരെ താങ്ങുവിന്‍ ; എല്ലാവരോടും ദീര്‍ഘക്ഷമ കാണിപ്പിന്‍ .(Add Ref)|(Add Notes)
1 തെസ്സലോനിക്യർ 5:15
ആരും തിന്മക്കു പകരം തിന്മ ചെയ്യാതിരിപ്പാന്‍ നോക്കുവിന്‍ ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിന്‍ ;(Add Ref)|(Add Notes)
1 തെസ്സലോനിക്യർ 5:16
എപ്പോഴും സന്തോഷിപ്പിന്‍ ;(Add Ref)|(Add Notes)
1 തെസ്സലോനിക്യർ 5:17
ഇടവിടാതെ പ്രാര്‍ത്ഥിപ്പിന്‍(Add Ref)|(Add Notes)
1 തെസ്സലോനിക്യർ 5:18
എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിന്‍ ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവില്‍ ദൈവേഷ്ടം.(Add Ref)|(Add Notes)
1 തെസ്സലോനിക്യർ 5:19
ആത്മാവിനെ കെടുക്കരുതു.(Add Ref)|(Add Notes)
1 തെസ്സലോനിക്യർ 5:20
പ്രവചനം തുച്ഛീകരിക്കരുതു.(Add Ref)|(Add Notes)
1 തെസ്സലോനിക്യർ 5:21
സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിന്‍ .(Add Ref)|(Add Notes)
1 തെസ്സലോനിക്യർ 5:22
സകലവിധദോഷവും വിട്ടകലുവിന്‍ .(Add Ref)|(Add Notes)
1 തെസ്സലോനിക്യർ 5:23
സമാധാനത്തിന്‍റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയില്‍ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.(Add Ref)|(Add Notes)
1 തെസ്സലോനിക്യർ 5:24
നിങ്ങളെ വിളിക്കുന്നവന്‍ വിശ്വസ്തന്‍ ആകുന്നു; അവന്‍ അതു നിവര്‍ത്തിക്കും.(Add Ref)|(Add Notes)
1 തെസ്സലോനിക്യർ 5:25
സഹോദരന്മാരേ, ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ .(Add Ref)|(Add Notes)
1 തെസ്സലോനിക്യർ 5:26
സകല സഹോദരന്മാരെയും വിശുദ്ധചുംബനത്താല്‍ വന്ദനം ചെയ്‍വിന്‍ .(Add Ref)|(Add Notes)
1 തെസ്സലോനിക്യർ 5:27
കര്‍ത്താവാണ, സഹോദരന്മാരെ ഒക്കെയും ഈ ലേഖനം വായിച്ചു കേള്‍പ്പിക്കേണം.(Add Ref)|(Add Notes)
1 തെസ്സലോനിക്യർ 5:28
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.(Add Ref)|(Add Notes)