📚 എല്ലാ പുസ്തകങ്ങളും

📖 2 കൊരിന്ത്യർ : അധ്യായം 4

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 2 കൊരിന്ത്യർ : അധ്യായം 4 >>

2 കൊരിന്ത്യർ 4:1
അതുകൊണ്ടു ഞങ്ങള്‍ക്കു കരുണ ലഭിച്ചിട്ടു ഈ ശുശ്രൂഷ ഉണ്ടാകയാല്‍ ഞങ്ങള്‍ അധൈര്‍യ്യപ്പെടാതെ(Add Ref)|(Add Notes)
2 കൊരിന്ത്യർ 4:2
ലജ്ജാകരമായ രഹസ്യങ്ങളെ ത്യജിച്ചു ഉപായം പ്രയോഗിക്കാതെയും ദൈവവചനത്തില്‍ കൂട്ടു ചേര്‍ക്കാതെയും സത്യം വെളിപ്പെടുത്തുന്നതിനാല്‍ ദൈവസന്നിധിയില്‍ സകലമനുഷ്യരുടെയും മനസ്സാക്ഷിക്കു ഞങ്ങളെത്തന്നേ ബോദ്ധ്യമാക്കുന്നു.(Add Ref)|(Add Notes)
2 കൊരിന്ത്യർ 4:3
എന്നാല്‍ ഞങ്ങളുടെ സുവിശേഷം മറഞ്ഞിരിക്കുന്നു എങ്കില്‍ നശിച്ചുപോകുന്നവര്‍ക്കത്രേ മറഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
2 കൊരിന്ത്യർ 4:4
ദൈവപ്രതിമയായ ക്രിസ്തുവിന്‍റെ തേജസ്സുള്ള സുവിശേഷത്തിന്‍റെ പ്രകാശനം ശോഭിക്കാതിരിപ്പാന്‍ ഈ ലോകത്തിന്‍റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.(Add Ref)|(Add Notes)
2 കൊരിന്ത്യർ 4:5
ഞങ്ങളെത്തന്നേ അല്ല, ക്രിസ്തുയേശുവിനെ കര്‍ത്താവു എന്നും ഞങ്ങളേയോ യേശു നിമിത്തം നിങ്ങളുടെ ദാസന്മാര്‍ എന്നും അത്രേ ഞങ്ങള്‍ പ്രസംഗിക്കുന്നതു.(Add Ref)|(Add Notes)
2 കൊരിന്ത്യർ 4:6
ഇരുട്ടില്‍ നിന്നു വെളിച്ചം[50] പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്‍റെ മുഖത്തിലുള്ള ദൈവതേജസ്സിന്‍റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളില്‍ പ്രകാശിച്ചിരിക്കുന്നു.(Add Ref)|(Add Notes)
2 കൊരിന്ത്യർ 4:7
എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്‍റെ ദാനമത്രേ എന്നു വരേണ്ടതിന്നു ഈ നിക്ഷേപം ഞങ്ങള്‍ക്കു മണ്‍പാത്രങ്ങളില്‍ ആകുന്നു ഉള്ളതു.(Add Ref)|(Add Notes)
2 കൊരിന്ത്യർ 4:8
ഞങ്ങള്‍ സകലവിധത്തിലും കഷ്ടം സഹിക്കുന്നവര്‍ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവര്‍ എങ്കിലും നിരാശപ്പെടുന്നില്ല;(Add Ref)|(Add Notes)
2 കൊരിന്ത്യർ 4:9
ഉപദ്രവം അനുഭവിക്കുന്നവര്‍ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവര്‍ എങ്കിലും നശിച്ചുപോകുന്നില്ല;(Add Ref)|(Add Notes)
2 കൊരിന്ത്യർ 4:10
യേശുവിന്‍റെ ജീവന്‍ ഞങ്ങളുടെ ശരീരത്തില്‍ വെളിപ്പെടേണ്ടതിന്നു യേശുവിന്‍റെ മരണം ശരീരത്തില്‍ എപ്പോഴും വഹിക്കുന്നു.(Add Ref)|(Add Notes)
2 കൊരിന്ത്യർ 4:11
ഞങ്ങളുടെ മര്‍ത്യശരീരത്തില്‍ യേശുവിന്‍റെ ജീവന്‍ വെളിപ്പെടേണ്ടതിന്നു ജീവിച്ചിരിക്കുന്ന ഞങ്ങള്‍ എല്ലായ്പോഴും യേശുനിമിത്തം മരണത്തില്‍ ഏല്പിക്കപ്പെടുന്നു.(Add Ref)|(Add Notes)
2 കൊരിന്ത്യർ 4:12
അങ്ങനെ ഞങ്ങളില്‍ മരണവും നിങ്ങളില്‍ ജീവനും വ്യാപരിക്കുന്നു.(Add Ref)|(Add Notes)
2 കൊരിന്ത്യർ 4:13
“ഞാന്‍ വിശ്വസിച്ചു, അതുകൊണ്ടു ഞാന്‍ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതു പോലെ വിശ്വാസത്തിന്‍റെ അതേ ആത്മാവു ഞങ്ങള്‍ക്കുള്ളതിനാല്‍ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു.(Add Ref)|(Add Notes)
2 കൊരിന്ത്യർ 4:14
കര്‍ത്താവായ യേശുവിനെ ഉയിര്‍പ്പിച്ചവന്‍ ഞങ്ങളെയും യേശുവോടു കൂടെ ഉയിര്‍പ്പിച്ചു നിങ്ങളോടുകൂടെ തിരുസന്നിധിയില്‍ നിറുത്തും എന്നു ഞങ്ങള്‍ അറിയുന്നു.(Add Ref)|(Add Notes)
2 കൊരിന്ത്യർ 4:15
കൃപ പലരിലും പെരുകി ദൈവത്തിന്‍റെ മഹിമെക്കായി സ്തോത്രം വര്‍ദ്ധിപ്പിക്കേണ്ടതിന്നു സകലവും നിങ്ങള്‍നിമിത്തമല്ലോ ആകുന്നു.(Add Ref)|(Add Notes)
2 കൊരിന്ത്യർ 4:16
അതുകൊണ്ടു ഞങ്ങള്‍ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യന്‍ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവന്‍ നാള്‍ക്കുനാള്‍ പുതുക്കം പ്രാപിക്കുന്നു.(Add Ref)|(Add Notes)
2 കൊരിന്ത്യർ 4:17
നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്‍റെ നിത്യഘനം ഞങ്ങള്‍ക്കു കിട്ടുവാന്‍ ഹേതുവാകുന്നു.(Add Ref)|(Add Notes)
2 കൊരിന്ത്യർ 4:18
കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതു താല്‍ക്കാലികം, കാണാത്തതോ നിത്യം.(Add Ref)|(Add Notes)