📚 എല്ലാ പുസ്തകങ്ങളും

📖 2 യോഹന്നാൻ : അധ്യായം 1

അധ്യായം തിരഞ്ഞെടുക്കുക:
1
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

2 യോഹന്നാൻ : അധ്യായം 1

2 യോഹന്നാൻ 1:1
നമ്മില്‍ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യംനിമിത്തം ഞാന്‍ മാത്രമല്ല,(Add Ref)|(Add Notes)
2 യോഹന്നാൻ 1:2
സത്യത്തെ അറിഞ്ഞിരിക്കുന്നവര്‍ എല്ലാവരും സത്യത്തില്‍ സ്നേഹിക്കുന്ന മാന്യനായകിയാര്‍ക്കും മക്കള്‍ക്കും മൂപ്പനായ ഞാന്‍ എഴുതുന്നതു:(Add Ref)|(Add Notes)
2 യോഹന്നാൻ 1:3
പിതാവായ ദൈവത്തിങ്കല്‍നിന്നും പിതാവിന്‍റെ പുത്രനായ യേശുക്രിസ്തുവിങ്കല്‍നിന്നും സ്നേഹത്തിലും സത്യത്തിലും കൃപയും കനിവും സമാധാനവും നമ്മോടു കൂടെ ഇരിക്കുമാറാകട്ടെ.(Add Ref)|(Add Notes)
2 യോഹന്നാൻ 1:4
നമുക്കു പിതാവിങ്കല്‍നിന്നു കല്പന ലഭിച്ചതുപോലെ അവിടത്തെ മക്കളില്‍ ചിലര്‍ സത്യത്തില്‍ നടക്കുന്നതു ഞാന്‍ കണ്ടു അത്യന്തം സന്തോഷിച്ചു.(Add Ref)|(Add Notes)
2 യോഹന്നാൻ 1:5
ഇനി നായകിയാരേ, നാം അന്യോന്യം സ്നേഹിക്കേണം എന്നു പുതിയ കല്പനയായിട്ടല്ല, ആദിമുതല്‍ നമുക്കു ഉള്ളതായിട്ടു തന്നേ ഞാന്‍ അവിടത്തേക്കു എഴുതി അപേക്ഷിക്കുന്നു.(Add Ref)|(Add Notes)
2 യോഹന്നാൻ 1:6
നാം അവന്‍റെ കല്പനകളെ അനുസരിച്ചുനടക്കുന്നതു തന്നേ സ്നേഹം ആകുന്നു. നിങ്ങള്‍ ആദിമുതല്‍ കേട്ടതുപോലെ അനുസരിച്ചുനടപ്പാനുള്ള കല്പന ഇതത്രേ.(Add Ref)|(Add Notes)
2 യോഹന്നാൻ 1:7
യേശുക്രിസ്തുവിനെ ജഡത്തില്‍ വന്നവന്‍ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാര്‍ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിര്‍ക്രിസ്തുവും ഇങ്ങനെയുള്ളവന്‍ ആകുന്നു.(Add Ref)|(Add Notes)
2 യോഹന്നാൻ 1:8
ഞങ്ങളുടെ പ്രയത്നഫലം കളയാതെ പൂര്‍ണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന്നു സൂക്ഷിച്ചുകൊള്‍വിന്‍ .(Add Ref)|(Add Notes)
2 യോഹന്നാൻ 1:9
ക്രിസ്തുവിന്‍റെ ഉപദേശത്തില്‍ നിലനില്‍ക്കാതെ അതിര്‍ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തില്‍ നിലനിലക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു.(Add Ref)|(Add Notes)
2 യോഹന്നാൻ 1:10
ഒരുത്തന്‍ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കല്‍ വന്നുവെങ്കില്‍ അവനെ വീട്ടില്‍ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു.(Add Ref)|(Add Notes)
2 യോഹന്നാൻ 1:11
അവന്നു കുശലം പറയുന്നവന്‍ അവന്‍റെ ദുഷ്പ്രവൃത്തികള്‍ക്കു കൂട്ടാളിയല്ലോ.(Add Ref)|(Add Notes)
2 യോഹന്നാൻ 1:12
നിങ്ങള്‍ക്കു എഴുതുവാന്‍ പലതും ഉണ്ടു: എങ്കിലും കടലാസ്സിലും മഷികൊണ്ടും എഴുതുവാന്‍ എനിക്കു മനസ്സില്ല. നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകേണ്ടതിന്നു നിങ്ങളുടെ അടുക്കല്‍ വന്നു മുഖാമുഖമായി സംസാരിപ്പാന്‍ ആശിക്കുന്നു.(Add Ref)|(Add Notes)
2 യോഹന്നാൻ 1:13
അവിടത്തെ മാന്യസഹോദരിയുടെ മക്കള്‍ വന്ദനം ചൊല്ലുന്നു.(Add Ref)|(Add Notes)