ഹബക്കൂക് 2:1
ഞാന്‍ കൊത്തളത്തില്‍നിന്നു കാവല്‍കാത്തുകൊണ്ടു: അവന്‍ എന്നോടു എന്തരുളിച്ചെയ്യും എന്നും എന്‍റെ ആവലാധിസംബന്ധിച്ചു ഞാന്‍ എന്തുത്തരം പറയേണ്ടു എന്നും കാണേണ്ടതിന്നു ദൃഷ്ടിവെക്കും.(Add Ref)|(Add Notes)
ഹബക്കൂക് 2:2
യഹോവ[46] എന്നോടു ഉത്തരം അരുളിയതു: നീ ദര്‍ശനം എഴുതുക; ഓടിച്ചു വായിപ്പാന്‍ തക്കവണ്ണം അതു പലകയില്‍ തെളിവായി വരെക്കുക.(Add Ref)|(Add Notes)
ഹബക്കൂക് 2:3
ദര്‍ശനത്തിന്നു ഒരു അവധിവെച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.(Add Ref)|(Add Notes)
ഹബക്കൂക് 2:4
അവന്‍റെ മനസ്സു അവനില്‍ അഹങ്കരിച്ചിരിക്കുന്നു; അതു നേരുള്ളതല്ല; നീതിമാനോ വിശ്വാസത്താല്‍ ജീവിച്ചിരിക്കും.(Add Ref)|(Add Notes)
ഹബക്കൂക് 2:5
വീഞ്ഞു വിശ്വാസപാതകനാകുന്നു; അഹമ്മതിയുള്ള പുരുഷന്‍ നിലനില്‍ക്കയില്ല; അവന്‍ പാതാളംപോലെ വിസ്താരമായി വായ് പിളര്‍ക്കുംന്നു; മരണംപോലെ തൃപ്തിപ്പെടാതെയുമിരിക്കുന്നു; അവന്‍ സകലജാതികളെയും തന്‍റെ അടുക്കല്‍ കൂട്ടി, സകലവംശങ്ങളെയും തന്‍റെ അടുക്കല്‍ ചേര്‍ക്കുംന്നു.(Add Ref)|(Add Notes)
ഹബക്കൂക് 2:6
അവര്‍ ഒക്കെയും അവനെക്കുറിച്ചു ഒരു സദൃശവും അവനെക്കുറിച്ചു പരിഹാസമായുള്ളോരു പഴഞ്ചൊല്ലും ചൊല്ലി; തന്‍റെതല്ലാത്തതു വര്‍ദ്ധിപ്പിക്കയും--എത്രത്തോളം?--പണയപണ്ടം ചുമന്നു കൂട്ടുകയും ചെയ്യുന്നവന്നു അയ്യോ കഷ്ടം എന്നു പറകയില്ലയോ?(Add Ref)|(Add Notes)
ഹബക്കൂക് 2:7
നിന്‍റെ കടക്കാര്‍ പെട്ടെന്നു എഴുന്നേല്‍ക്കയും നിന്നെ ബുദ്ധിമുട്ടിക്കുന്നവര്‍ ഉണരുകയും നീ അവര്‍ക്കും കൊള്ളയായ്തീരുകയും ഇല്ലയോ?(Add Ref)|(Add Notes)
ഹബക്കൂക് 2:8
നീ പലജാതികളോടും കവര്‍ച്ച ചെയ്തതുകൊണ്ടു ജാതികളില്‍ ശേഷിപ്പുള്ളവരൊക്കെയും മനുഷ്യരുടെ രക്തംനിമിത്തവും നീ ദേശത്തോടും നഗരത്തോടും അതിന്‍റെ സകലനിവാസികളോടും ചെയ്ത സാഹസം നിമിത്തവും നിന്നോടും കവര്‍ച്ച ചെയ്യും.(Add Ref)|(Add Notes)
ഹബക്കൂക് 2:9
അനര്‍ത്ഥത്തില്‍നിന്നു വിടുവിക്കപ്പെടുവാന്‍ തക്കവണ്ണം ഉയരത്തില്‍ കൂടുവെക്കേണ്ടതിന്നു തന്‍റെ വീട്ടിന്നുവേണ്ടി ദുരാദായം ആഗ്രഹിക്കുന്നവന്നു അയ്യോ കഷ്ടം!(Add Ref)|(Add Notes)
ഹബക്കൂക് 2:10
പലജാതികളെയും ഛേദിച്ചുകളഞ്ഞതിനാല്‍ നീ നിന്‍റെ വീട്ടിന്നു ലജ്ജ നിരൂപിച്ചു നിന്‍റെ സ്വന്ത പ്രാണനോടു പാപം ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
ഹബക്കൂക് 2:11
ചുവരില്‍നിന്നു കല്ലു നിലവിളിക്കയും മരപ്പണിയില്‍നിന്നു തുലാം ഉത്തരം പറകയും ചെയ്യുമല്ലോ.(Add Ref)|(Add Notes)
ഹബക്കൂക് 2:12
രക്തപാതകംകൊണ്ടു പട്ടണം പണിയുകയും നീതികേടുകൊണ്ടു നഗരം സ്ഥാപിക്കയും ചെയ്യുന്നവന്നു അയ്യോ കഷ്ടം!(Add Ref)|(Add Notes)
ഹബക്കൂക് 2:13
ജാതികള്‍ തീക്കു ഇരയാകുവാന്‍ അദ്ധ്വാനിക്കുന്നതും വംശങ്ങള്‍ വെറുതെ തളര്‍ന്നുപോകുന്നതും സൈന്യങ്ങളുടെ യഹോവയുടെ ഹിതത്താല്‍ അല്ലയോ?(Add Ref)|(Add Notes)
ഹബക്കൂക് 2:14
വെള്ളം സമുദ്രത്തില്‍ നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ മഹത്വത്തിന്‍റെ പരിജ്ഞാനത്താല്‍ പൂര്‍ണ്ണമാകും.(Add Ref)|(Add Notes)
ഹബക്കൂക് 2:15
കൂട്ടുകാരുടെ നഗ്നത കാണേണ്ടതിന്നു അവര്‍ക്കും കുടിപ്പാന്‍ കൊടുക്കയും നഞ്ചു കൂട്ടിക്കലര്‍ത്തി ലഹരിപിടിപ്പിക്കയും ചെയ്യുന്നവന്നു അയ്യോ കഷ്ടം!(Add Ref)|(Add Notes)
ഹബക്കൂക് 2:16
നിനക്കു മഹത്വംകൊണ്ടല്ല, ലജ്ജകൊണ്ടു തന്നേ പൂര്‍ത്തിവന്നിരിക്കുന്നു; നീയും കുടിക്ക; നിന്‍റെ അഗ്രചര്‍മ്മം അനാവൃതമാക്കുക; യഹോവയുടെ വലങ്കയ്യിലെ പാനപാത്രം നിന്‍റെ അടുക്കല്‍ വരും; മഹത്വത്തിന്നു പകരം നിനക്കു അവമാനം ഭവിക്കും.(Add Ref)|(Add Notes)
ഹബക്കൂക് 2:17
മനുഷ്യരുടെ രക്തവും ദേശത്തോടും നഗരത്തോടും അതിന്‍റെ സകലനിവാസികളോടും ചെയ്ത സാഹസവും ഹേതുവായി ലെബാനോനോടു ചെയ്ത ദ്രോഹവും മൃഗങ്ങളെ പേടിപ്പിച്ച സംഹാരവും നിന്നെ മൂടും.(Add Ref)|(Add Notes)
ഹബക്കൂക് 2:18
പണിക്കാരന്‍ ഒരു ബിംബത്തെ കൊത്തിയുണ്ടാക്കുവാന്‍ അതിനാലോ, പണിക്കാരന്‍ വ്യാജം ഉപദേശിക്കുന്ന വാര്‍പ്പുവിഗ്രഹത്തില്‍ ആശ്രയിച്ചുകൊണ്ടു ഊമ മിത്ഥ്യാമൂര്‍ത്തികളെ ഉണ്ടാക്കുവാന്‍ അതിനാലോ എന്തു പ്രയോജനം ഉള്ളു?(Add Ref)|(Add Notes)
ഹബക്കൂക് 2:19
മരത്തോടു: ഉണരുക എന്നും ഊമക്കല്ലിനോടു: എഴുന്നേല്‍ക്ക എന്നും പറയുന്നവന്നു അയ്യോ കഷ്ടം! അതു ഉപദേശിക്കുമോ? അതു പൊന്നും വെള്ളിയും പൊതിഞ്ഞിരിക്കുന്നു; അതിന്‍റെ ഉള്ളില്‍ ശ്വാസം ഒട്ടും ഇല്ലല്ലോ.(Add Ref)|(Add Notes)
ഹബക്കൂക് 2:20
എന്നാല്‍ യഹോവ[46] തന്‍റെ വിശുദ്ധമന്ദിരത്തില്‍ ഉണ്ടു; സര്‍വ്വ ഭൂമിയും അവന്‍റെ സന്നിധിയില്‍ മൌനമായിരിക്കട്ടെ.(Add Ref)|(Add Notes)