📚 എല്ലാ പുസ്തകങ്ങളും

📖 മലാഖി : അധ്യായം 2

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< മലാഖി : അധ്യായം 2 >>

മലാഖി 2:1
ഇപ്പോഴോ പുരോഹിതന്മാരേ, ഈ ആജ്ഞ നിങ്ങളോടു ആകുന്നു.(Add Ref)|(Add Notes)
മലാഖി 2:2
നിങ്ങള്‍ കേട്ടനുസരിക്കയും എന്‍റെ നാമത്തിന്നു മഹത്വം കൊടുപ്പാന്‍ തക്കവണ്ണം മനസ്സുവെക്കുകയും ചെയ്യാഞ്ഞാല്‍ ഞാന്‍ നിങ്ങളുടെ മേല്‍ ശാപം അയച്ചു നിങ്ങള്‍ക്കുള്ള അനുഗ്രഹങ്ങളെയും ശപിക്കും എന്നു സൈന്യങ്ങളുടെ യഹോവ[46] അരുളിച്ചെയ്യുന്നു; അതേ, നിങ്ങള്‍ മനസ്സു വെക്കായ്കകൊണ്ടു ഞാന്‍ അവയെ ശപിച്ചുമിരിക്കുന്നു.(Add Ref)|(Add Notes)
മലാഖി 2:3
ഞാന്‍ നിങ്ങള്‍ക്കുള്ള സന്തതിയെ ഭര്‍ത്സിക്കയും ചാണകം, നിങ്ങളുടെ ഉത്സവങ്ങളിലെ ചാണകം തന്നേ, നിങ്ങളുടെ മുഖത്തു വിതറുകയും അവര്‍ നിങ്ങളെ അതിനോടുകൂടെ കൊണ്ടുപോകയും ചെയ്യും.(Add Ref)|(Add Notes)
മലാഖി 2:4
ലേവിയോടുള്ള എന്‍റെ നിയമം നിലനില്പാന്‍ തക്കവണ്ണം ഞാന്‍ ഈ ആജ്ഞ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു നിങ്ങള്‍ അറിയും എന്നു സൈന്യങ്ങളുടെ യഹോവ[46] അരുളിച്ചെയ്യുന്നു.(Add Ref)|(Add Notes)
മലാഖി 2:5
അവനോടുള്ള എന്‍റെ നിയമം ജീവനും സമാധാനവുമായിരുന്നു; അവന്‍ ഭയപ്പെടേണ്ടതിന്നു ഞാന്‍ അവന്നു അവയെ കൊടുത്തു; അവന്‍ എന്നെ ഭയപ്പെട്ടു എന്‍റെ നാമംനിമിത്തം വിറെക്കയും ചെയ്തു.(Add Ref)|(Add Notes)
മലാഖി 2:6
നേരുള്ള ഉപദേശം അവന്‍റെ വായില്‍ ഉണ്ടായിരുന്നു; നീതികേടു അവന്‍റെ അധരങ്ങളില്‍ കണ്ടതുമില്ല; സമാധാനമായും പരമാര്‍ത്ഥമായും അവന്‍ എന്നോടുകൂടെ നടന്നു പലരെയും അകൃത്യം വിട്ടുതിരിയുമാറാക്കി;(Add Ref)|(Add Notes)
മലാഖി 2:7
പുരോഹിതന്‍ സൈന്യങ്ങളുടെ യഹോവയുടെ ദൂതനാകയാല്‍ അവന്‍റെ അധരങ്ങള്‍ പരിജ്ഞാനം സൂക്ഷിച്ചുവെക്കേണ്ടതും ഉപദേശം അവനോടു ചോദിച്ചു പഠിക്കേണ്ടതും അല്ലോ.(Add Ref)|(Add Notes)
മലാഖി 2:8
നിങ്ങളോ വഴി വിട്ടുമാറി പലരെയും ഉപദേശത്താല്‍ ഇടറുമാറാക്കി ലേവിയുടെ നിയമം നശിപ്പിച്ചിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ[46] അരുളിച്ചെയ്യുന്നു.(Add Ref)|(Add Notes)
മലാഖി 2:9
അങ്ങനെ നിങ്ങള്‍ എന്‍റെ വഴികളെ പ്രമാണിക്കാതെ ന്യായപാലനത്തില്‍ പക്ഷഭേദം കാണിച്ചതുകൊണ്ടു ഞാനും നിങ്ങളെ സകലജനത്തിന്നും നിന്ദിതരും നീചരുമാക്കിയിരിക്കുന്നു.(Add Ref)|(Add Notes)
മലാഖി 2:10
നമുക്കെല്ലാവര്‍ക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിന്നു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്നു?(Add Ref)|(Add Notes)
മലാഖി 2:11
യെഹൂദാ ദ്രോഹംചെയ്തു; യിസ്രായേലിലും യെരൂശലേമിലും മ്ളേച്ഛത സംഭവിച്ചിരിക്കുന്നു; യഹോവെക്കു ഇഷ്ടമായുള്ള അവന്‍റെ വിശുദ്ധമന്ദിരത്തെ യെഹൂദാ അശുദ്ധമാക്കി ഒരു അന്യദേവന്‍റെ മകളെ വിവാഹം കഴിച്ചിരിക്കുന്നു.(Add Ref)|(Add Notes)
മലാഖി 2:12
അങ്ങനെ ചെയ്യുന്ന മനുഷ്യന്നു യഹോവ[46] ചോദിക്കുന്നവനെയും ഉത്തരം പറയുന്നവനെയും സൈന്യങ്ങളുടെ യഹോവെക്കു വഴിപാടു അര്‍പ്പിക്കുന്നവനെയും യാക്കോബിന്‍റെ കൂടാരങ്ങളില്‍ നിന്നു ഛേദിച്ചുകളയും.(Add Ref)|(Add Notes)
മലാഖി 2:13
രണ്ടാമതു നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നു: യഹോവ[46] ഇനി വഴിപാടു കടാക്ഷിക്കയോ നിങ്ങളുടെ കയ്യില്‍നിന്നു പ്രസാദമുള്ളതു കൈക്കൊള്‍കയോ ചെയ്യാതവണ്ണം നിങ്ങള്‍ അവന്‍റെ യാഗപീഠത്തെ കണ്ണുനീര്‍കൊണ്ടും കരച്ചല്‍കൊണ്ടും ഞരക്കംകൊണ്ടും മൂടിക്കളയുന്നു.(Add Ref)|(Add Notes)
മലാഖി 2:14
എന്നാല്‍ നിങ്ങള്‍ അതു എന്തുകൊണ്ടു എന്നു ചോദിക്കുന്നു. യഹോവ[46] നിനക്കും നീ അവിശ്വസ്തത കാണിച്ചിരിക്കുന്ന നിന്‍റെ യൌവനത്തിലെ ഭാര്യെക്കും മദ്ധ്യേ സാക്ഷിയായിരുന്നതുകൊണ്ടു തന്നേ; അവള്‍ നിന്‍റെ കൂട്ടാളിയും നിന്‍റെ ധര്‍മ്മപത്നിയുമല്ലോ.(Add Ref)|(Add Notes)
മലാഖി 2:15
ലേശംപോലും സുബോധം ശേഷിച്ചിരുന്ന ഒരുത്തന്‍ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. എന്നാല്‍ ആ ഒരുത്തന്‍ എന്തു ചെയ്തു? ദൈവം വാഗ്ദാനം ചെയ്ത സന്തതിയെ അവന്‍ അന്വേഷിച്ചു. നിങ്ങളുടെ ഉള്ളില്‍ സൂക്ഷിച്ചുകൊള്‍വിന്‍ ; തന്‍റെ യൌവനത്തിലെ ഭാര്യയോടു ആരും അവിശ്വസ്തത കാണിക്കരുതു.(Add Ref)|(Add Notes)
മലാഖി 2:16
ഞാന്‍ ഉപേക്ഷണം വെറുക്കുന്നു എന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ[46] അരുളിച്ചെയ്യുന്നു: അതു ചെയ്യുന്നവന്‍ തന്‍റെ വസ്ത്രം സാഹസംകൊണ്ടു മൂടുന്നു എന്നു സൈന്യങ്ങളുടെ യഹോവ[46] അരുളിച്ചെയ്യുന്നു. ആകയാല്‍ നിങ്ങള്‍ അവിശ്വസ്തത കാണിക്കാതിരിക്കേണ്ടതിന്നു നിങ്ങളുടെ ഉള്ളില്‍ സൂക്ഷിച്ചുകൊള്‍വിന്‍ .(Add Ref)|(Add Notes)
മലാഖി 2:17
നിങ്ങള്‍ നിങ്ങളുടെ വാക്കുകളാല്‍ യഹോവയെ മുഷിപ്പിക്കുന്നു. എന്നാല്‍ നിങ്ങള്‍ : ഏതിനാല്‍ ഞങ്ങള്‍ അവനെ മുഷിപ്പിക്കുന്നു എന്നു ചോദിക്കുന്നു. ദോഷം പ്രവര്‍ത്തിക്കുന്ന ഏവനും യഹോവെക്കു ഇഷ്ടമുള്ളവന്‍ ആകുന്നു; അങ്ങനെയുള്ളവരില്‍ അവന്‍ പ്രസാദിക്കുന്നു; അല്ലെങ്കില്‍ ന്യായവിധിയുടെ ദൈവം എവിടെ? എന്നിങ്ങിനെ നിങ്ങള്‍ പറയുന്നതിനാല്‍ തന്നേ.(Add Ref)|(Add Notes)