നഹൂം 1:1
നീനെവേയെക്കുറിച്ചുള്ള പ്രവാചകം; എല്‍ക്കോശ്യനായ നഹൂമിന്‍റെ ദര്‍ശനപുസ്തകം.(Add Ref)|(Add Notes)
നഹൂം 1:2
ദൈവം തീക്ഷണതയുള്ളവനും യഹോവ[46] പ്രതികാരം ചെയ്യുന്നവനും ആകുന്നു; യഹോവ[46] പ്രതികാരം ചെയ്യുന്നവനും ക്രോധപൂര്‍ണ്ണനുമാകുന്നു; യഹോവ[46] തന്‍റെ വൈരികളോടു പ്രതികാരം ചെയ്കയും തന്‍റെ ശത്രുക്കള്‍ക്കായി കോപം സംഗ്രഹിക്കയും ചെയ്യുന്നു.(Add Ref)|(Add Notes)
നഹൂം 1:3
യഹോവ[46] ദീര്‍ഘക്ഷമയും മഹാശക്തിയുമുള്ളവന്‍ ; അവന്‍ ഒരിക്കലും ശിക്ഷിക്കാതെ വിടുകയില്ല; യഹോവയുടെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും ഉണ്ടു; മേഘം അവന്‍റെ കാല്‍ക്കീഴിലെ പൊടിയാകുന്നു.(Add Ref)|(Add Notes)
നഹൂം 1:4
അവന്‍ സമുദ്രത്തെ ഭര്‍ത്സിച്ചു വറ്റിക്കയും സകലനദികളെയും വരട്ടിക്കളകയും ചെയ്യുന്നു; ബാശാനും കര്‍മ്മേലും വരളുന്നു; ലെബാനോന്‍റെ പുഷ്പം വാടിപ്പോകുന്നു.(Add Ref)|(Add Notes)
നഹൂം 1:5
അവന്‍റെ മുമ്പില്‍ പര്‍വ്വതങ്ങള്‍ കുലുങ്ങുന്നു; കുന്നുകള്‍ ഉരുകിപ്പോകുന്നു; അവന്‍റെ സന്നിധിയില്‍ ഭൂമി ഞെട്ടിപ്പോകുന്നു; മഹീതലവും അതിലെ സകലനിവാസികളും തന്നേ.(Add Ref)|(Add Notes)
നഹൂം 1:6
അവന്‍റെ ക്രോധത്തിന്‍ മുമ്പില്‍ ആര്‍ നിലക്കും? അവന്‍റെ ഉഗ്രകോപത്തിങ്കല്‍ ആര്‍ നിവിര്‍ന്നുനിലക്കും? അവന്‍റെ ക്രോധം തീപോലെ ചൊരിയുന്നു; പാറകള്‍ അവനാല്‍ പിളര്‍ന്നുപോകുന്നു.(Add Ref)|(Add Notes)
നഹൂം 1:7
യഹോവ[46] നല്ലവനും കഷ്ടദിവസത്തില്‍ ശരണവും ആകുന്നു; തങ്കല്‍ ആശ്രയിക്കുന്നവരെ അവന്‍ അറിയുന്നു.(Add Ref)|(Add Notes)
നഹൂം 1:8
എന്നാല്‍ കവിഞ്ഞൊഴുകുന്നോരു പ്രവാഹം കൊണ്ടു അവന്‍ അതിന്‍റെ സ്ഥലത്തിന്നു മുടിവു വരുത്തും; തന്‍റെ ശത്രുക്കളെ അവന്‍ അന്ധകാരത്തില്‍ പിന്തുടരുന്നു.(Add Ref)|(Add Notes)
നഹൂം 1:9
നിങ്ങള്‍ യഹോവെക്കു വിരോധമായി നിരൂപിക്കുന്നതെന്തു? അവന്‍ മുടിവു വരുത്തും; കഷ്ടത രണ്ടുപ്രാവശ്യം പൊങ്ങിവരികയില്ല.(Add Ref)|(Add Notes)
നഹൂം 1:10
അവര്‍ കൂടിപ്പിണഞ്ഞിരിക്കുന്ന മുള്ളുപോലെ ആയാലും തങ്ങളുടെ മദ്യപാനത്തില്‍ മദ്യപിച്ചിരുന്നാലും അവര്‍ മുഴുവനും ഉണങ്ങിയ താളടിപോലെ തീക്കു ഇരയായിത്തീരും.(Add Ref)|(Add Notes)
നഹൂം 1:11
യഹോവെക്കു വിരോധമായി ദോഷം നിരൂപിക്കയും നിസ്സാരത്വം ആലോചിക്കയും ചെയ്യുന്നവന്‍ നിന്നില്‍നിന്നു പുറപ്പെട്ടിരിക്കുന്നു.(Add Ref)|(Add Notes)
നഹൂം 1:12
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: അവര്‍ പൂര്‍ണ്ണ ശക്തന്മാരും അവ്വണ്ണം തന്നേ അനേകരും ആയിരുന്നാലും അവര്‍ അങ്ങനെ തന്നേ ഛേദിക്കപ്പെടുകയും അവന്‍ കഴിഞ്ഞുപോകയും ചെയ്യും. ഞാന്‍ നിന്നെ താഴ്ത്തി എങ്കിലും ഇനി നിന്നെ താഴ്ത്തുകയില്ല.(Add Ref)|(Add Notes)
നഹൂം 1:13
ഇപ്പോഴോ ഞാന്‍ അവന്‍റെ നുകം നിന്‍റെമേല്‍നിന്നു ഒടിച്ചുകളയും നിന്‍റെ ബന്ധനങ്ങള്‍ അറുത്തുകളകയും ചെയ്യും.(Add Ref)|(Add Notes)
നഹൂം 1:14
എന്നാല്‍ യഹോവ[46] നിന്നെക്കുറിച്ചു: നിന്‍റെ പേരുള്ള സന്തതി ഇനി ഒട്ടു ഉണ്ടാകയില്ല; കൊത്തിയുണ്ടാക്കിയ വിഗ്രഹത്തെയും വാര്‍ത്തുണ്ടാക്കിയ ബിംബത്തെയും നിന്‍റെ ദേവന്മാരുടെ ക്ഷേത്രത്തില്‍ നിന്നു ഞാന്‍ ഛേദിച്ചുകളയും; നീ നിസ്സാരനായിരിക്കയാല്‍ ഞാന്‍ നിന്‍റെ ശവക്കുഴി കുഴിക്കും എന്നു കല്പിച്ചിരിക്കുന്നു.(Add Ref)|(Add Notes)
നഹൂം 1:15
ഇതാ, പര്‍വ്വതങ്ങളിന്മേല്‍ സുവാര്‍ത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്‍റെ കാല്‍ ; യെഹൂദയേ, നിന്‍റെ ഉത്സവങ്ങളെ ആചരിക്ക; നിന്‍റെ നേര്‍ച്ചകളെ കഴിക്ക; നിസ്സാരന്‍ ഇനി നിന്നില്‍കൂടി കടക്കയില്ല; അവന്‍ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു.(Add Ref)|(Add Notes)