ഓബദ്യാവ് 1:1
ഓബദ്യാവിന്‍റെ ദര്‍ശനം. യഹോവയായ കര്‍ത്താവു എദോമിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു; നാം യഹോവയിങ്കല്‍നിന്നു ഒരു വര്‍ത്തമാനം കേട്ടിരിക്കുന്നു; ജാതികളുടെ ഇടയില്‍ ഒരു ദൂതനെ അയച്ചിരിക്കുന്നു; എഴുന്നേല്പിന്‍ ; നാം അവളുടെ നേരെ യുദ്ധത്തിന്നു പറപ്പെടുക.(Add Ref)|(Add Notes)
ഓബദ്യാവ് 1:2
ഞാന്‍ നിന്നെ ജാതികളുടെ ഇടയില്‍ അല്പമാക്കിയിരിക്കുന്നു; നീ അത്യന്തം ധിക്കരിക്കപ്പെട്ടിരിക്കുന്നു.(Add Ref)|(Add Notes)
ഓബദ്യാവ് 1:3
പാറപ്പിളര്‍പ്പുകളില്‍ പാര്‍ക്കുന്നവനും ഉന്നതവാസമുള്ളവനും ആര്‍ എന്നെ നിലത്തു തള്ളിയിടും എന്നു ഹൃദയത്തില്‍ പറയുന്നവനുമായവനേ, നിന്‍റെ ഹൃദയത്തിന്‍റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു.(Add Ref)|(Add Notes)
ഓബദ്യാവ് 1:4
നീ കഴുകനേപ്പോലെ ഉയര്‍ന്നാലും, നക്ഷത്രങ്ങളുടെ ഇടയില്‍ കൂടുവെച്ചാലും, അവിടെനിന്നു ഞാന്‍ നിന്നെ ഇറക്കും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
ഓബദ്യാവ് 1:5
കള്ളന്മാര്‍ നിന്‍റെ അടുക്കല്‍ വന്നാലോ, രാത്രിയില്‍ പിടിച്ചുപറിക്കാര്‍ വന്നാലോ--നീ എങ്ങനെ നശിച്ചുപോയിരിക്കുന്നു--അവര്‍ തങ്ങള്‍ക്കു മതിയാകുവോളം മോഷ്ടിക്കയില്ലയോ? മുന്തിരിപ്പഴം പറിക്കുന്നവര്‍ നിന്‍റെ അടുക്കല്‍ വന്നാല്‍ അവര്‍ ഏതാനും കാലാപ്പഴം ശേഷിപ്പിക്കയില്ലയോ?(Add Ref)|(Add Notes)
ഓബദ്യാവ് 1:6
ഏശാവിന്നുള്ളവരെ കണ്ടുപിടിച്ചിരിക്കുന്നതും അവന്‍റെ നിക്ഷേപങ്ങളെ തിരഞ്ഞു കണ്ടിരിക്കുന്നതും എങ്ങനെ?(Add Ref)|(Add Notes)
ഓബദ്യാവ് 1:7
നിന്നോടു സഖ്യതയുള്ളവരൊക്കെയും നിന്നെ അതിരോളം അയച്ചുകളഞ്ഞു; നിന്നോടു സന്ധിയുള്ളവര്‍ നിന്നെ ചതിച്ചു തോല്പിച്ചിരിക്കുന്നു; നിന്‍റെ ആഹാരം ഭക്ഷിക്കുന്നവര്‍ നിനക്കു കണിവെക്കുന്നു; അവന്നു ബുദ്ധി ഒട്ടും ഇല്ല.(Add Ref)|(Add Notes)
ഓബദ്യാവ് 1:8
അന്നാളില്‍ ഞാന്‍ എദോമില്‍നിന്നു ജ്ഞാനികളെയും ഏശാവിന്‍റെ പര്‍വ്വതത്തില്‍ നിന്നു വിവേകത്തെയും നശിപ്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
ഓബദ്യാവ് 1:9
ഏശാവിന്‍റെ പര്‍വ്വതത്തില്‍ ഏവനും കുലയാല്‍ ഛേദിക്കപ്പെടുവാന്‍ തക്കവണ്ണം തേമാനേ, നിന്‍റെ വീരന്മാര്‍ ഭ്രമിച്ചുപോകും.(Add Ref)|(Add Notes)
ഓബദ്യാവ് 1:10
നിന്‍റെ സഹോദരനായ യാക്കോബിനോടു നീ ചെയ്ത സാഹസംനിമിത്തം ലജ്ജ നിന്നെ മൂടും; നീ സദാകാലത്തേക്കും ഛേദിക്കപ്പെടും.(Add Ref)|(Add Notes)
ഓബദ്യാവ് 1:11
നീ എതിരെ നിന്ന നാളില്‍ അന്യജാതിക്കാര്‍ അവന്‍റെ സമ്പത്തു അപഹരിച്ചു കൊണ്ടുപോകയും അന്യദേശക്കാര്‍ അവന്‍റെ ഗോപുരങ്ങളില്‍ കടന്നു യെരൂശലേമിന്നു ചീട്ടിടുകയും ചെയ്ത നാളില്‍ തന്നേ, നീയും അവരില്‍ ഒരുത്തനെപ്പോലെ ആയിരുന്നു.(Add Ref)|(Add Notes)
ഓബദ്യാവ് 1:12
നിന്‍റെ സഹോദരന്‍റെ ദിവസം, അവന്‍റെ അനര്‍ത്ഥദിവസം തന്നെ, നീ കണ്ടു രസിക്കേണ്ടതല്ല; നീ യെഹൂദ്യരെക്കുറിച്ചു അവരുടെ അപായദിവസത്തില്‍ സന്തോഷിക്കേണ്ടതല്ല; അവരുടെ കഷ്ടദിവസത്തില്‍ നീ വമ്പു പറയേണ്ടതല്ല.(Add Ref)|(Add Notes)
ഓബദ്യാവ് 1:13
എന്‍റെ ജനത്തിന്‍റെ അപായദിവസത്തില്‍ നീ അവരുടെ വാതിലിന്നകത്തു കടക്കേണ്ടതല്ല; അവരുടെ അപായദിവസത്തില്‍ നീ അവരുടെ അനര്‍ത്ഥം കണ്ടു രസിക്കേണ്ടതല്ല; അവരുടെ അപായദിവസത്തില്‍ അവരുടെ സമ്പത്തിന്മേല്‍ നീ കൈ വെക്കേണ്ടതല്ല.(Add Ref)|(Add Notes)
ഓബദ്യാവ് 1:14
അവന്‍റെ പലായിതന്മാരെ ഛേദിച്ചുകളവാന്‍ നീ വഴിത്തലെക്കല്‍ നില്‍ക്കേണ്ടതല്ല; കഷ്ടദിവസത്തില്‍ അവന്നു ശേഷിച്ചവരെ നീ ഏല്പിച്ചുകൊടുക്കേണ്ടതുമല്ല.(Add Ref)|(Add Notes)
ഓബദ്യാവ് 1:15
സകലജാതികള്‍ക്കും യഹോവയുടെ നാള്‍ അടുത്തിരിക്കുന്നു; നീ ചെയ്തിരിക്കുന്നതുപോലെ നിന്നോടും ചെയ്യും; നിന്‍റെ പ്രവൃത്തി നിന്‍റെ തലമേല്‍ തന്നേ മടങ്ങിവരും.(Add Ref)|(Add Notes)
ഓബദ്യാവ് 1:16
നിങ്ങള്‍ എന്‍റെ വിശുദ്ധപര്‍വ്വതത്തില്‍വെച്ചു കുടിച്ചതുപോലെ സകലജാതികളും ഇടവിടാതെ കുടിക്കും; അവര്‍ മോന്തിക്കുടിക്കയും ജനിക്കാത്തവരെപ്പോലെ ആകയും ചെയ്യും.(Add Ref)|(Add Notes)
ഓബദ്യാവ് 1:17
എന്നാല്‍ സീയോന്‍ പര്‍വ്വതത്തില്‍ ഒരു രക്ഷിത ഗണം ഉണ്ടാകും; അതു വിശുദ്ധമായിരിക്കും; യാക്കോബ്ഗൃഹം തങ്ങളുടെ അവകാശങ്ങളെ കൈവശമാക്കും.(Add Ref)|(Add Notes)
ഓബദ്യാവ് 1:18
അന്നു യാക്കോബ് ഗൃഹം തീയും യോസേഫ്ഗൃഹം ജ്വാലയും ഏശാവുഗൃഹം താളടിയും ആയിരിക്കും; അവര്‍ അവരെ കത്തിച്ചു ദഹിപ്പിച്ചുകളയും; ഏശാവുഗൃഹത്തിന്നു ശേഷിപ്പു ഉണ്ടാകയില്ല; യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.(Add Ref)|(Add Notes)
ഓബദ്യാവ് 1:19
തെക്കേ ദേശക്കാര്‍ ഏശാവിന്‍റെ പര്‍വ്വതവും താഴ്വീതിയിലുള്ളവര്‍ ഫെലിസ്ത്യദേശവും കൈവശമാക്കും; അവര്‍ എഫ്രയീംപ്രദേശത്തെയും ശമര്യാപ്രദേശത്തെയും കൈവശമാക്കും; ബെന്യാമീനോ ഗിലെയാദിനെ കൈവശമാക്കും.(Add Ref)|(Add Notes)
ഓബദ്യാവ് 1:20
ഈ കോട്ടയില്‍നിന്നു പ്രവാസികളായി പോയ യിസ്രായേല്‍മക്കള്‍ സാരെഫാത്ത്വരെ കനാന്യര്‍ക്കുംള്ളതും സെഫാരദിലുള്ള യെരൂശലേമ്യപ്രവാസികള്‍ തെക്കെദേശത്തെ പട്ടണങ്ങളും കൈവശമാക്കും.(Add Ref)|(Add Notes)
ഓബദ്യാവ് 1:21
ഏശാവിന്‍റെ പര്‍വ്വതത്തെ ന്യായംവിധിക്കേണ്ടതിന്നു രക്ഷകന്മാര്‍ സീയോന്‍ പര്‍വ്വതത്തില്‍ കയറിച്ചെല്ലും; രാജത്വം യഹോവെക്കു ആകും.(Add Ref)|(Add Notes)