📚 എല്ലാ പുസ്തകങ്ങളും

📖 റോമർ : അധ്യായം 9

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< റോമർ : അധ്യായം 9 >>

റോമർ 9:1
ഞാന്‍ ക്രിസ്തുവില്‍ സത്യം പറയുന്നു; ഞാന്‍ പറയുന്നതു ഭോഷ്കല്ല.(Add Ref)|(Add Notes)
റോമർ 9:2
എനിക്കു വലിയ ദുഃഖവും ഹൃദയത്തില്‍ ഇടവിടാതെ നോവും ഉണ്ടു എന്നു എന്‍റെ മനസ്സാക്ഷി എനിക്കു പരിശുദ്ധാത്മാവില്‍ സാക്ഷിയായിരിക്കുന്നു.(Add Ref)|(Add Notes)
റോമർ 9:3
ജഡപ്രകാരം എന്‍റെ ചാര്‍ച്ചക്കാരായ എന്‍റെ സഹോദരന്മാര്‍ക്കും വേണ്ടി ഞാന്‍ തന്നേ ക്രിസ്തുവിനോടു വേറുവിട്ടു ശാപഗ്രസ്തനാവാന്‍ ഞാന്‍ ആഗ്രഹിക്കാമായിരുന്നു.(Add Ref)|(Add Notes)
റോമർ 9:4
അവര്‍ യിസ്രായേല്യര്‍ , പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവര്‍ക്കുംള്ളവ;(Add Ref)|(Add Notes)
റോമർ 9:5
പിതാക്കന്മാരും അവര്‍ക്കുംള്ളവര്‍ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരില്‍നിന്നല്ലോ ഉത്ഭവിച്ചതു; അവന്‍ സര്‍വ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവന്‍ .(Add Ref)|(Add Notes)
റോമർ 9:6
ആമേന്‍ . ദൈവവചനം വൃഥാവായിപ്പോയി എന്നല്ല; യിസ്രായേലില്‍നിന്നു ഉത്ഭവിച്ചവര്‍ എല്ലാം യിസ്രായേല്യര്‍ എന്നും(Add Ref)|(Add Notes)
റോമർ 9:7
അബ്രാഹാമിന്‍റെ സന്തതിയാകയാല്‍ എല്ലാവരും മക്കള്‍ എന്നു വരികയില്ല; “യിസ്ഹാക്കില്‍നിന്നു ജനിക്കുന്നവര്‍ നിന്‍റെ സന്തതി എന്നു വിളിക്കപ്പെടും” എന്നേയുള്ളു.(Add Ref)|(Add Notes)
റോമർ 9:8
അതിന്‍റെ അര്‍ത്ഥമോ: ജഡപ്രകാരം ജനിച്ച മക്കള്‍ അല്ല ദൈവത്തിന്‍റെ മക്കള്‍ ; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നു.(Add Ref)|(Add Notes)
റോമർ 9:9
“ഈ സമയത്തേക്കു ഞാന്‍ വരും; അപ്പോള്‍ സാറെക്കു ഒരു മകന്‍ ഉണ്ടാകും” എന്നല്ലോ വാഗ്ദത്തവചനം.(Add Ref)|(Add Notes)
റോമർ 9:10
അത്രയുമല്ല, റിബെക്കയും നമ്മുടെ പിതാവായ യിസ്ഹാക്ക് എന്ന ഏകനാല്‍ ഗര്‍ഭം ധരിച്ചു,(Add Ref)|(Add Notes)
റോമർ 9:11
കുട്ടികള ജനിക്കയോ ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പ്രവര്‍ത്തിക്കയോ ചെയ്യുംമുമ്പേ തിരഞ്ഞെടുപ്പിന്‍ പ്രകാരമുള്ള ദൈവനിര്‍ണ്ണയം പ്രവൃത്തികള്‍ നിമിത്തമല്ല വിളിച്ചവന്‍റെ ഇഷ്ടം നിമിത്തം തന്നേ വരേണ്ടതിന്നു:(Add Ref)|(Add Notes)
റോമർ 9:12
“മൂത്തവന്‍ ഇളയവനെ സേവിക്കും” എന്നു അവളോടു അരുളിച്ചെയ്തു.(Add Ref)|(Add Notes)
റോമർ 9:13
“ഞാന്‍ യാക്കോബിനെ സ്നേഹിച്ചു ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
റോമർ 9:14
ആകയാല്‍ നാം എന്തു പറയേണ്ടു? ദൈവത്തിന്‍റെ പക്കല്‍ അനീതി ഉണ്ടോ? ഒരു നാളും ഇല്ല.(Add Ref)|(Add Notes)
റോമർ 9:15
“എനിക്കു കരുണ തോന്നേണം എന്നുള്ളവനോടു കരുണ തോന്നുകയും എനിക്കു കനിവു തോന്നേണം എന്നുള്ളവനോടു കനിവു തോന്നുകയും ചെയ്യും” എന്നു അവന്‍ മോശെയോടു അരുളിച്ചെയ്യുന്നു.(Add Ref)|(Add Notes)
റോമർ 9:16
അതുകൊണ്ടു ഇച്ഛിക്കുന്നവനാലുമല്ല, ഓ‍ടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നതു.(Add Ref)|(Add Notes)
റോമർ 9:17
“ഇതിന്നായിട്ടു തന്നേ ഞാന്‍ നിന്നെ നിര്‍ത്തിയിരിക്കുന്നതു; നിന്നില്‍ എന്‍റെ ശക്തി കാണിക്കേണ്ടതിന്നും എന്‍റെ നാമം സര്‍വ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും തന്നേ” എന്നു തിരുവെഴുത്തില്‍ ഫറവോനോടു അരുളിച്ചെയ്യുന്നു.(Add Ref)|(Add Notes)
റോമർ 9:18
അങ്ങനെ തനിക്കു മനസ്സുള്ളവനോടു അവന്നു കരുണ തോന്നുന്നു; തനിക്കു മനസ്സുള്ളവരെ അവന്‍ കഠിനനാക്കുന്നു.(Add Ref)|(Add Notes)
റോമർ 9:19
ആകയാല്‍ അവന്‍ പിന്നെ കുറ്റം പറയുന്നതു എന്തു? ആര്‍ അവന്‍റെ ഇഷ്ടത്തോടു എതിര്‍ത്തു നില്ക്കുന്നു എന്നു നീ എന്നോടു ചോദിക്കും.(Add Ref)|(Add Notes)
റോമർ 9:20
അയ്യോ, മനുഷ്യാ, ദൈവത്തൊടു പ്രത്യുത്തരം പറയുന്ന നീ ആര്‍ ? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടു: നീ എന്നെ ഇങ്ങനെ ചമെച്ചതു എന്തു എന്നു ചോദിക്കുമോ?(Add Ref)|(Add Notes)
റോമർ 9:21
അല്ല, കുശവന്നു അതേ പിണ്ഡത്തില്‍നിന്നു ഒരു പാത്രം മാനത്തിന്നും മറ്റൊരു പാത്രം അപമാനത്തിന്നും ഉണ്ടാക്കുവാന്‍ മണ്ണിന്മേല്‍ അധികാരം ഇല്ലയോ?(Add Ref)|(Add Notes)
റോമർ 9:22
എന്നാല്‍ ദൈവം തന്‍റെ കോപം കാണിപ്പാനും ശക്തി വെളിപ്പെടുത്തുവാനും(Add Ref)|(Add Notes)
റോമർ 9:23
യഹൂദന്മാരില്‍ നിന്നു മാത്രമല്ല ജാതികളില്‍ നിന്നും വിളിചു തേജസ്സിനായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മില്‍ ജാതികളില്‍ നിന്നും വെളിപ്പെടുത്തുവാനും ജാതികളില്‍ നിന്നും വെളിപ്പെടുത്തുവാനും(Add Ref)|(Add Notes)
റോമർ 9:24
തന്‍റെ തേജസ്സിന്‍റെ ധനം വെളിപ്പെടുത്തുവാനും ഇച്ഛിച്ചിട്ടു നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീര്‍ഘക്ഷമയോടെ സഹിച്ചു എങ്കില്‍ എന്തു?(Add Ref)|(Add Notes)
റോമർ 9:25
“എന്‍റെ ജനമല്ലാത്തവരെ എന്‍റെ ജനം എന്നും പ്രിയയല്ലാത്തവളെ പ്രിയ എന്നും ഞാന്‍ വിളിക്കും..(Add Ref)|(Add Notes)
റോമർ 9:26
നിങ്ങള്‍ എന്‍റെ ജനമല്ല എന്നു അവരോടു പറഞ്ഞ ഇടത്തില്‍ അവര്‍ ജീവനുള്ള ദൈവത്തിന്‍റെ മക്കള്‍ എന്നു വിളിക്കപ്പെടും”(Add Ref)|(Add Notes)
റോമർ 9:27
എന്നു ഹോശേയാപുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ. യെശയ്യാവോ യിസ്രായേലിനെക്കുറിച്ചു:(Add Ref)|(Add Notes)
റോമർ 9:28
“യിസ്രായേല്‍മക്കളുടെ എണ്ണം കടല്‍ക്കരയിലെ മണല്‍പോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ. കര്‍ത്താവു ഭൂമിയില്‍ തന്‍റെ വചനം നിവര്‍ത്തിച്ചു ക്ഷണത്തില്‍ തീര്‍ക്കും” എന്നു വിളിച്ചു പറയുന്നു.(Add Ref)|(Add Notes)
റോമർ 9:29
“സൈന്യങ്ങളുടെ കര്‍ത്താവു നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കില്‍ നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറെക്കു സദൃശമാകുമായിരുന്നു” എന്നു യെശയ്യാ മുമ്പുകൂട്ടി പറഞ്ഞിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
റോമർ 9:30
ആകയാല്‍ നാം എന്തു പറയേണ്ടു? നീതിയെ പിന്തുടരാത്ത ജാതികള്‍ നീതിപ്രാപിച്ചു, വിശ്വാസത്താലുള്ള നീതി തന്നേ.(Add Ref)|(Add Notes)
റോമർ 9:31
നീതിയുടെ പ്രമാണം പിന്‍ തുടര്‍ന്ന യിസ്രായേലോ ആ പ്രമാണത്തിങ്കല്‍ എത്തിയില്ല.(Add Ref)|(Add Notes)
റോമർ 9:32
അതെന്തുകൊണ്ടു? വിശ്വാസത്താലല്ല, പ്രവൃത്തികളാല്‍ അന്വേഷിച്ചതുകൊണ്ടു തന്നേ അവര്‍ ഇടര്‍ച്ചക്കല്ലിന്മേല്‍ തട്ടി ഇടറി:(Add Ref)|(Add Notes)
റോമർ 9:33
“ഇതാ, ഞാന്‍ സീയോനില്‍ ഇടര്‍ച്ചക്കല്ലും തടങ്ങല്‍ പാറയും വെക്കുന്നു; അവനില്‍ വിശ്വസിക്കുന്നവന്‍ ലജ്ജിച്ചു പോകയില്ല” എന്നു എഴുതിയിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)