📚 എല്ലാ പുസ്തകങ്ങളും

📖 2 തിമൊഥെയൊസ് : അധ്യായം 3

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 2 തിമൊഥെയൊസ് : അധ്യായം 3 >>

2 തിമൊഥെയൊസ് 3:1
അന്ത്യകാലത്തു ദുര്‍ഘടസമയങ്ങള്‍ വരും എന്നറിക.(Add Ref)|(Add Notes)
2 തിമൊഥെയൊസ് 3:2
മനുഷ്യര്‍ സ്വസ്നേഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും(Add Ref)|(Add Notes)
2 തിമൊഥെയൊസ് 3:3
വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും(Add Ref)|(Add Notes)
2 തിമൊഥെയൊസ് 3:4
സല്‍ഗുണദ്വേഷികളും ദ്രോഹികളും ധാര്‍ഷ്ട്യക്കാരും നിഗളികളുമായി(Add Ref)|(Add Notes)
2 തിമൊഥെയൊസ് 3:5
ദൈവപ്രീയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്‍റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക.(Add Ref)|(Add Notes)
2 തിമൊഥെയൊസ് 3:6
വീടുകളില്‍ നൂണുകടക്കയും പാപങ്ങളെ ചുമന്നുകൊണ്ടു നാനാ മോഹങ്ങള്‍ക്കും അധീനരായി(Add Ref)|(Add Notes)
2 തിമൊഥെയൊസ് 3:7
എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്‍റെ പരിജ്ഞാനംപ്രാപിപ്പാന്‍ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവര്‍ ഈ കൂട്ടത്തിലുള്ളവര്‍ ആകുന്നു;(Add Ref)|(Add Notes)
2 തിമൊഥെയൊസ് 3:8
യന്നേസും യംബ്രേസും മോശെയോടു എതിര്‍ത്തുനിന്നതുപോലെ തന്നേ ഇവരും സത്യത്തോടു മറുത്തുനിലക്കുന്നു; ദുര്‍ബ്ബുദ്ധികളും വിശ്വാസം സംബന്ധിച്ചുകൊള്ളരുതാത്തവരുമത്രേ.(Add Ref)|(Add Notes)
2 തിമൊഥെയൊസ് 3:9
അവര്‍ അധികം മുഴുക്കയില്ല; മേല്പറഞ്ഞവരുടെ ബുദ്ധികേടു എല്ലാവര്‍ക്കും വെളിപ്പെട്ടതുപോലെ ഇവരുടെ ബുദ്ധികേടും വെളിപ്പെടും.(Add Ref)|(Add Notes)
2 തിമൊഥെയൊസ് 3:10
നീയോ എന്‍റെ ഉപദേശം, നടപ്പു, ഉദ്ദേശം, വിശ്വാസം, ദീര്‍ഘക്ഷമ, സ്നേഹം, സഹിഷ്ണുത എന്നിവയും(Add Ref)|(Add Notes)
2 തിമൊഥെയൊസ് 3:11
അന്ത്യൊക്യയിലും ഇക്കൊന്യയിലും ലൂസ്ത്രയിലും എനിക്കു സംഭവിച്ച ഉപദ്രവവും കഷ്ടാനുഭവവും കണ്ടറിഞ്ഞരിക്കുന്നു; ഞാന്‍ എന്തെല്ലാം ഉപദ്രവം സഹിച്ചു; അതിലെല്ലാറ്റില്‍ നിന്നും കര്‍ത്താവു എന്നെ വിടുവിച്ചു.(Add Ref)|(Add Notes)
2 തിമൊഥെയൊസ് 3:12
എന്നാല്‍ ക്രിസ്തുയേശുവില്‍ ഭക്തിയോടെ ജീവിപ്പാന്‍ മനസ്സുള്ളവര്‍ക്കും എല്ലാം ഉപദ്രവം ഉണ്ടാകും.(Add Ref)|(Add Notes)
2 തിമൊഥെയൊസ് 3:13
ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേലക്കുമേല്‍ ദോഷത്തില്‍ മുതിര്‍ന്നു വരും.(Add Ref)|(Add Notes)
2 തിമൊഥെയൊസ് 3:14
നീയോ ഇന്നവരോടു പഠിച്ചു എന്നു ഓര്‍ക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താല്‍ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാന്‍ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതല്‍ അറികയും ചെയ്യുന്നതു കൊണ്ടു(Add Ref)|(Add Notes)
2 തിമൊഥെയൊസ് 3:15
നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതില്‍ നിലനില്‍ക്ക.(Add Ref)|(Add Notes)
2 തിമൊഥെയൊസ് 3:16
എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാല്‍ ദൈവത്തിന്‍റെ മനുഷ്യന്‍ സകല സല്‍പ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവന്‍ ആകേണ്ടതിന്നു(Add Ref)|(Add Notes)
2 തിമൊഥെയൊസ് 3:17
ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.(Add Ref)|(Add Notes)