2 തിമൊഥെയൊസ് 4:1
ഞാന്‍ ദൈവത്തെയും, ജീവികള്‍ക്കും മരിച്ചവര്‍ക്കും ന്യായവിസ്താരം നടത്തുവാനുള്ള ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു അവന്‍റെ പ്രത്യക്ഷതയും രാജ്യവും ചൊല്ലി സത്യം ചെയ്തു കല്പിക്കുന്നതു;(Add Ref)|(Add Notes)
2 തിമൊഥെയൊസ് 4:2
വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനില്‍ക്ക; സകല ദീര്‍ഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തര്‍ജ്ജനം ചെയ്ക; പ്രബോധിപ്പിക്ക.(Add Ref)|(Add Notes)
2 തിമൊഥെയൊസ് 4:3
അവര്‍ പത്ഥ്യോപദേശം പൊറുക്കാതെ കര്‍ണ്ണരസമാകുമാറു സ്വന്ത മോഹങ്ങള്‍ക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും(Add Ref)|(Add Notes)
2 തിമൊഥെയൊസ് 4:4
സത്യത്തിന്നു ചെവികൊടുക്കാതെ കെട്ടുകഥ കേള്‍പ്പാന്‍ തിരികയും ചെയ്യുന്ന കാലം വരും.(Add Ref)|(Add Notes)
2 തിമൊഥെയൊസ് 4:5
നീയോ സകലത്തിലും നിര്‍മ്മദന്‍ ആയിരിക്ക; കഷ്ടം സഹിക്ക; സുവിശേഷകന്‍റെ പ്രവൃത്തിചെയ്ക; നിന്‍റെ ശുശ്രൂഷ നിറപടിയായി നിവര്‍ത്തിക്ക.(Add Ref)|(Add Notes)
2 തിമൊഥെയൊസ് 4:6
ഞാനോ ഇപ്പോള്‍തന്നേ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്‍റെ നിര്യാണകാലവും അടുത്തിരിക്കുന്നു.(Add Ref)|(Add Notes)
2 തിമൊഥെയൊസ് 4:7
ഞാന്‍ നല്ല പോര്‍ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു.(Add Ref)|(Add Notes)
2 തിമൊഥെയൊസ് 4:8
ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കര്‍ത്താവു ആ ദിവസത്തില്‍ എനിക്കു നലകും; എനിക്കു മാത്രമല്ല, അവന്‍റെ പ്രത്യക്ഷതയില്‍ പ്രിയംവെച്ച ഏവര്‍ക്കുംകൂടെ.(Add Ref)|(Add Notes)
2 തിമൊഥെയൊസ് 4:9
വേഗത്തില്‍ എന്‍റെ അടുക്കല്‍ വരുവാന്‍ ഉത്സാഹിക്ക.(Add Ref)|(Add Notes)
2 തിമൊഥെയൊസ് 4:10
ദേമാസ് ഈ ലോകത്തെ സ്നേഹിച്ചിട്ടു എന്നെ വിട്ടു തെസ്സലൊനീക്കയിലേക്കു പോയി. ക്രേസ്കേസ് ഗലാതെക്കും തീതൊസ് ദല്മാത്യെക്കും പോയി;(Add Ref)|(Add Notes)
2 തിമൊഥെയൊസ് 4:11
ലൂക്കൊസ് മാത്രമേ എന്നോടുകൂടെ ഉള്ളൂ; മക്കൊസ് എനിക്കു ശുശ്രൂഷെക്കായി ഉപയോഗമുള്ളവന്‍ ആകയാല്‍ അവനെ കൂട്ടിക്കൊണ്ടു വരിക.(Add Ref)|(Add Notes)
2 തിമൊഥെയൊസ് 4:12
തിഹിക്കൊസിനെ ഞാന്‍ എഫെസോസിലേക്കു അയച്ചിരിക്കുന്നു.(Add Ref)|(Add Notes)
2 തിമൊഥെയൊസ് 4:13
ഞാന്‍ ത്രോവാസില്‍ കര്‍പ്പൊസിന്‍റെ പക്കല്‍ വെച്ചേച്ചു പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാല്‍ ചര്‍മ്മലിഖിതങ്ങളും നീ വരുമ്പോള്‍ കൊണ്ടുവരിക.(Add Ref)|(Add Notes)
2 തിമൊഥെയൊസ് 4:14
ചെമ്പുപണിക്കാരന്‍ അലെക്സന്തര്‍ എനിക്കു വളരെ ദോഷം ചെയ്തു; അവന്‍റെ പ്രവൃത്തികള്‍ക്കു തക്കവണ്ണം കര്‍ത്താവു അവന്നു പകരം ചെയ്യും.(Add Ref)|(Add Notes)
2 തിമൊഥെയൊസ് 4:15
അവന്‍ നമ്മുടെ പ്രസംഗത്തോടു അത്യന്തം എതിര്‍ത്തുനിന്നതുകൊണ്ടു നീയും അവനെ സൂക്ഷിച്ചുകൊള്‍ക.(Add Ref)|(Add Notes)
2 തിമൊഥെയൊസ് 4:16
എന്‍റെ ഒന്നാം പ്രതിവാദത്തില്‍ ആരും എനിക്കു തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു; അതു അവര്‍ക്കും കണക്കിടാതിരിക്കട്ടെ.(Add Ref)|(Add Notes)
2 തിമൊഥെയൊസ് 4:17
കര്‍ത്താവോ എനിക്കു തുണനിന്നു പ്രസംഗം എന്നെക്കൊണ്ടു നിവര്‍ത്തിപ്പാനും സകല ജാതികളും കേള്‍പ്പാനും എന്നെ ശക്തീകരിച്ചു; അങ്ങനെ ഞാന്‍ സിംഹത്തിന്‍റെ വായില്‍നിന്നു രക്ഷ പ്രാപിച്ചു.(Add Ref)|(Add Notes)
2 തിമൊഥെയൊസ് 4:18
കര്‍ത്താവു എന്നെ സകല ദുഷ്പ്രവൃത്തിയില്‍നിന്നും വിടുവിച്ചു തന്‍റെ സ്വര്‍ഗ്ഗീയരാജ്യത്തിന്നായി രക്ഷിക്കും; അവന്നു എന്നെന്നേക്കും മഹത്വം. ആമേന്‍ .(Add Ref)|(Add Notes)
2 തിമൊഥെയൊസ് 4:19
പ്രിസ്കെക്കും അക്വിലാവിന്നും ഒനേസിഫൊരൊസിന്‍റെ കുടുബത്തിന്നും വന്ദനം ചൊല്ലുക.(Add Ref)|(Add Notes)
2 തിമൊഥെയൊസ് 4:20
എരസ്തൊസ് കൊരിന്തില്‍ താമസിച്ചു ത്രൊഫിമൊസിനെ ഞാന്‍ മിലേത്തില്‍ രോഗിയായി വിട്ടേച്ചുപോന്നു.(Add Ref)|(Add Notes)
2 തിമൊഥെയൊസ് 4:21
ശീതകാലത്തിന്നു മുമ്പെ വരുവാന്‍ ശ്രമിക്ക. യൂബൂലൊസും പൂദെസും ലീനൊസും ക്ളൌദിയയും സഹോദരന്മാര്‍ എല്ലാവരും നിനക്കു വന്ദനം ചൊല്ലുന്നു.(Add Ref)|(Add Notes)
2 തിമൊഥെയൊസ് 4:22
യേശുക്രിസ്തു നിന്‍റെ ആത്മാവോടുകൂടെ ഇരിക്കട്ടെ. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.(Add Ref)|(Add Notes)