ഹഗ്ഗായി 1:1
ദാര്യാവേശ് രാജാവിന്‍റെ രണ്ടാം ആണ്ടു, ആറാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു ഹഗ്ഗായിപ്രവാചകന്‍ മുഖാന്തരം യെഹൂദാദേശാധിപതിയായി ശെയല്തീയേലിന്‍റെ മകനായ സെരുബ്ബാബേലിന്നും മഹാപുരോഹിതനായി യെഹോസാദാക്കിന്‍റെ മകനായ യോശുവേക്കും ഉണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
ഹഗ്ഗായി 1:2
സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയുടെ ആലയം പണിവാനുള്ള കാലം വന്നിട്ടില്ലെന്നു ഈ ജനം പറയുന്നുവല്ലോ.(Add Ref)|(Add Notes)
ഹഗ്ഗായി 1:3
ഹഗ്ഗായി പ്രവാചകന്‍ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
ഹഗ്ഗായി 1:4
ഈ ആലയം ശൂന്യമായിരിക്കെ നിങ്ങള്‍ക്കു തട്ടിട്ട വീടുകളില്‍ പാര്‍പ്പാന്‍ കാലമായോ?(Add Ref)|(Add Notes)
ഹഗ്ഗായി 1:5
ആകയാല്‍ സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിന്‍ .(Add Ref)|(Add Notes)
ഹഗ്ഗായി 1:6
നിങ്ങള്‍ വളരെ വിതെച്ചിട്ടും അല്പമേ കൊണ്ടുവരുന്നുള്ളു; നിങ്ങള്‍ ഭക്ഷിച്ചിട്ടും പൂര്‍ത്തിവരുന്നില്ല; പാനം ചെയ്തിട്ടും തൃപ്തിവരുന്നില്ല വസ്ത്രം ധരിച്ചിട്ടും ആര്‍ക്കും കുളിര്‍ മാറുന്നില്ല; കൂലിക്കാരന്‍ ഔട്ടസഞ്ചിയില്‍ ഇടുവാന്‍ കൂലിവാങ്ങുന്നു.(Add Ref)|(Add Notes)
ഹഗ്ഗായി 1:7
സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിന്‍ .(Add Ref)|(Add Notes)
ഹഗ്ഗായി 1:8
നിങ്ങള്‍ മലയില്‍ ചെന്നു മരം കൊണ്ടുവന്നു ആലയം പണിവിന്‍ ; ഞാന്‍ അതില്‍ പ്രസാദിച്ചു മഹത്വപ്പെടും എന്നു യഹോവ[46] കല്പിക്കുന്നു.(Add Ref)|(Add Notes)
ഹഗ്ഗായി 1:9
നിങ്ങള്‍ അധികം കിട്ടുമെന്നു കാത്തിരുന്നു; എന്നാല്‍ അതു അല്പമായ്തീര്‍ന്നു; നിങ്ങള്‍ അതു വീട്ടില്‍ കൊണ്ടുവന്നു; ഞാനോ അതു ഊതിക്കളഞ്ഞു; അതെന്തുകൊണ്ടു? എന്‍റെ ആലയം ശൂന്യമായ്ക്കിടക്കയും നിങ്ങള്‍ ഓരോരുത്തനും താന്താന്‍റെ വീട്ടിലേക്കു ഓടുകയും ചെയ്യുന്നതുകൊണ്ടു തന്നേ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
ഹഗ്ഗായി 1:10
അതുകൊണ്ടു നിങ്ങള്‍നിമിത്തം ആകാശം മഞ്ഞു പെയ്യാതെ അടഞ്ഞിരിക്കുന്നു; ഭൂമി അനുഭവം തരുന്നതുമില്ല.(Add Ref)|(Add Notes)
ഹഗ്ഗായി 1:11
ഞാന്‍ ദേശത്തിന്മേലും മലകളിന്മേലും ധാന്യത്തിന്മേലും വീഞ്ഞിന്മേലും എണ്ണയിന്മേലും നിലത്തെ വിളവിന്മേലും മനുഷ്യരുടെമേലും മൃഗങ്ങളുടെ മേലും കൈകളുടെ സകല പ്രയത്നത്തിന്മേലും വറുതിയെ വിളിച്ചുവരുത്തിയിരിക്കുന്നു.(Add Ref)|(Add Notes)
ഹഗ്ഗായി 1:12
അങ്ങനെ ശെയല്തീയേലിന്‍റെ മകനായ സെരുബ്ബാബേലും മഹാപുരോഹിതനായി യെഹോസാദാക്കിന്‍റെ മകനായ യോശുവയും ജനത്തില്‍ ശേഷിപ്പുള്ള ഏവരുമായി തങ്ങളുടെ ദൈവമായ യഹോവയുടെ വാക്കും തങ്ങളുടെ ദൈവമായ യഹോവയുടെ നിയോഗത്തിന്നു ഒത്തവണ്ണം ഹഗ്ഗായി പ്രവാചകന്‍റെ വചനങ്ങളും കേട്ടനുസരിച്ചു; ജനം യഹോവയെ ഭയപ്പെടുകയും ചെയ്തു.(Add Ref)|(Add Notes)
ഹഗ്ഗായി 1:13
അപ്പോള്‍ യഹോവയുടെ ദൂതനായ ഹഗ്ഗായി യഹോവയുടെ ദൂതായി ജനത്തോടു: ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഹഗ്ഗായി 1:14
യഹോവ[46] യെഹൂദാദേശാധിപതിയായി ശെയല്തീയേലിന്‍റെ മകനായ സെരുബ്ബാബേലിന്‍റെ മനസ്സും മഹാപുരോഹിതനായി യെഹോസാദാക്കിന്‍റെ മകനായ യോശുവയുടെ മനസ്സും ജനത്തില്‍ ശേഷിപ്പുള്ള ഏവരുടെയും മനസ്സും ഉണര്‍ത്തി; അവര്‍ വന്നു തങ്ങളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിങ്കല്‍ വേല ചെയ്തു.(Add Ref)|(Add Notes)
ഹഗ്ഗായി 1:15
ദാര്യാവേശ് രാജാവിന്‍റെ രണ്ടാം ആണ്ടു ആറാം മാസം ഇരുപത്തുനാലാം തിയ്യതി തന്നേ.(Add Ref)|(Add Notes)