📚 എല്ലാ പുസ്തകങ്ങളും

📖 ഹഗ്ഗായി : അധ്യായം 2

അധ്യായം തിരഞ്ഞെടുക്കുക:
1 2
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഹഗ്ഗായി : അധ്യായം 2

ഹഗ്ഗായി 2:1
ഏഴാം മാസം ഇരുപത്തൊന്നാം തിയ്യതി ഹഗ്ഗായിപ്രവാചകന്‍ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
ഹഗ്ഗായി 2:2
നീ യെഹൂദാദേശാധിപതിയായി ശെയല്തീയേലിന്‍റെ മകനായ സെരുബ്ബാബേലിനോടും മഹാ പുരോഹിതനായി യെഹോസാദാക്കിന്‍റെ മകനായ യോശുവയോടും ജനത്തില്‍ ശേഷിപ്പുള്ളവരോടും പറയേണ്ടതെന്തെന്നാല്‍ :(Add Ref)|(Add Notes)
ഹഗ്ഗായി 2:3
നിങ്ങളില്‍ ഈ ആലയത്തെ അതിന്‍റെ ആദ്യമഹത്വത്തോടെ കണ്ടവരായി ആര്‍ ശേഷിച്ചിരിക്കുന്നു? ഇപ്പോള്‍ കണ്ടിട്ടു നിങ്ങള്‍ക്കു എന്തു തോന്നുന്നു? ഏതുമില്ലാത്തതുപോലെ തോന്നുന്നില്ലയോ?(Add Ref)|(Add Notes)
ഹഗ്ഗായി 2:4
ഇപ്പോഴോ സെരുബ്ബാബേലേ, ധൈര്യപ്പെടുക എന്നു യഹോവയുടെ അരുളപ്പാടു; മഹാപുരോഹിതനായി യഹോസാദാക്കിന്‍റെ മകനായ യോശുവേ, ധൈര്യപ്പെടുക; ദേശത്തിലെ സകലജനവുമായുള്ളോരേ, ധൈര്യപ്പെട്ടു വേല ചെയ്‍വിന്‍ എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടല്ലോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
ഹഗ്ഗായി 2:5
നിങ്ങള്‍ മിസ്രയീമില്‍ നിന്നു പുറപ്പെട്ടപ്പോള്‍ ഞാന്‍ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്‍റെ വചനം ഓര്‍പ്പിന്‍ ; എന്‍റെ ആത്മാവു നിങ്ങളുടെ ഇടയില്‍ വസിക്കുന്നു; നിങ്ങള്‍ ഭയപ്പെടേണ്ടാ.(Add Ref)|(Add Notes)
ഹഗ്ഗായി 2:6
സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു ഞാന്‍ ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഇളക്കും.(Add Ref)|(Add Notes)
ഹഗ്ഗായി 2:7
ഞാന്‍ സകല ജാതികളെയും ഇളക്കും; സകല ജാതികളുടെയും മനോഹരവസ്തു വരികയും ചെയ്യും; ഞാന്‍ ഈ ആലയത്തെ മഹത്വപൂര്‍ണ്ണമാക്കും എന്നു സൈന്യങ്ങളുടെ യഹോവ[46] അരുളിച്ചെയ്യുന്നു.(Add Ref)|(Add Notes)
ഹഗ്ഗായി 2:8
വെള്ളി എനിക്കുള്ളതു, പൊന്നും എനിക്കുള്ളതു എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
ഹഗ്ഗായി 2:9
ഈ ആലയത്തിന്‍റെ പിന്നത്തെ മഹത്വം മുമ്പിലേത്തതിലും വലുതായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ[46] അരുളിച്ചെയ്യുന്നു; ഈ സ്ഥലത്തു ഞാന്‍ സമാധാനം നലകും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
ഹഗ്ഗായി 2:10
ദാര്യാവേശിന്‍റെ രണ്ടാം ആണ്ടു, ഒമ്പതാം മാസം, ഇരുപത്തുനാലാം തിയ്യതി ഹഗ്ഗായി പ്രവാചകന്‍ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍ ;(Add Ref)|(Add Notes)
ഹഗ്ഗായി 2:11
സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ പുരോഹിതന്മാരോടു ന്യായപ്രമാണത്തെക്കുറിച്ചു ചോദിക്കേണ്ടതെന്തെന്നാല്‍ :(Add Ref)|(Add Notes)
ഹഗ്ഗായി 2:12
ഒരുത്തന്‍ തന്‍റെ വസ്ത്രത്തിന്‍റെ കോന്തലെക്കല്‍ വിശുദ്ധമാംസം വഹിച്ചു, ആ കോന്തലകൊണ്ടു അപ്പമോ പായസമോ വീഞ്ഞോ എണ്ണയോ ഏതെങ്കിലും ഒരു ഭക്ഷണസാധനമോ തൊട്ടാല്‍ അതു വിശുദ്ധമാകുമോ? അതിന്നു പുരോഹിതന്മാര്‍ ഇല്ല എന്നുത്തരം പറഞ്ഞു.(Add Ref)|(Add Notes)
ഹഗ്ഗായി 2:13
എന്നാല്‍ ഹഗ്ഗായി: ശവത്താല്‍ അശുദ്ധനായ ഒരുത്തന്‍ അവയില്‍ ഒന്നു തൊടുന്നുവെങ്കില്‍ അതു അശുദ്ധമാകുമോ എന്നു ചോദിച്ചതിന്നു: അതു അശുദ്ധമാകും എന്നു പുരോഹിതന്മാര്‍ ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
ഹഗ്ഗായി 2:14
അതിന്നു ഹഗ്ഗായി ഉത്തരം പറഞ്ഞതെന്തെന്നാല്‍: അങ്ങനെ തന്നേ ഈ ജനവും അങ്ങനെ തന്നേ ഈ ജാതിയും എന്‍റെ സന്നിധിയില്‍ ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു. അവരുടെ കൈകളുടെ പ്രവൃത്തിയൊക്കെയും അങ്ങനെ തന്നേ; അവര്‍ അവിടെ അര്‍പ്പിക്കുന്നതും അശുദ്ധം അത്രേ.(Add Ref)|(Add Notes)
ഹഗ്ഗായി 2:15
ആകയാല്‍ നിങ്ങള്‍ ഇന്നു തൊട്ടു പിന്നോക്കം, യഹോവയുടെ മന്ദിരത്തിങ്കല്‍ കല്ലിന്മേല്‍ കല്ലു വെച്ചതിന്നു മുമ്പുള്ളകാലം വിചാരിച്ചുകൊള്‍വിന്‍ .(Add Ref)|(Add Notes)
ഹഗ്ഗായി 2:16
ആ കാലത്തു ഒരുത്തന്‍ ഇരുപതു പറയുള്ള കൂമ്പാരത്തിലേക്കു ചെല്ലുമ്പോള്‍ പത്തു മാത്രമേ കാണുകയുള്ളു; ഒരുത്തന്‍ അമ്പതു പാത്രം കോരുവാന്‍ ചക്കാലയില്‍ ചെല്ലുമ്പോള്‍ ഇരുപതു മാത്രമേ കാണുകയുള്ളു.(Add Ref)|(Add Notes)
ഹഗ്ഗായി 2:17
വെണ്‍കതിരും വിഷമഞ്ഞും കല്‍മഴയുംകൊണ്ടു ഞാന്‍ നിങ്ങളെ നിങ്ങളുടെ കൈകളുടെ സകല പ്രവൃത്തികളിലും ദണ്ഡിപ്പിച്ചു; എങ്കിലും നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
ഹഗ്ഗായി 2:18
നിങ്ങള്‍ ഇന്നുതൊട്ടു മുമ്പോട്ടു ദൃഷ്ടിവേക്കുവിന്‍ ; ഒമ്പതാം മാസം, ഇരുപത്തു നാലാം തിയ്യതിമുതല്‍ ; യഹോവയുടെ മന്ദിരത്തിന്നു അടിസ്ഥാനം ഇട്ട ദിവസം തുടങ്ങിയുള്ള കാലത്തില്‍ തന്നേ ദൃഷ്ടിവേക്കുവിന്‍ .(Add Ref)|(Add Notes)
ഹഗ്ഗായി 2:19
വിത്തു ഇനിയും കളപ്പുരയില്‍ കിടക്കുന്നുവോ? മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളവും ഒലിവുമരവും കായക്കുന്നില്ലയോ? ഇന്നുമുതല്‍ ഞാന്‍ നിങ്ങളെ അനുഗ്രഹിക്കും.(Add Ref)|(Add Notes)
ഹഗ്ഗായി 2:20
ഇരുപത്തു നാലാം തിയ്യതി യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം ഹഗ്ഗായിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
ഹഗ്ഗായി 2:21
നീ യെഹൂദാദേശാധിപതിയായ സെരുബ്ബാബേലിനോടു പറയേണ്ടതു: ഞാന്‍ ആകാശത്തെയും ഭൂമിയെയും ഇളക്കും.(Add Ref)|(Add Notes)
ഹഗ്ഗായി 2:22
ഞാന്‍ രാജ്യങ്ങളുടെ സിംഹാസനം മറിച്ചിടും; ജാതികളുടെ രാജ്യങ്ങളുടെ ബലം നശിപ്പിച്ചുകളയും; ഞാന്‍ രഥത്തെയും അതില്‍ കയറി ഓടിക്കുന്നവരെയും മറിച്ചുകളയും; കുതിരകളും പുറത്തു കയറി ഓടിക്കുന്നവരും ഓ‍രോരുത്തന്‍ താന്താന്‍റെ സഹോദരന്‍റെ വാളിനാല്‍ വീഴും.(Add Ref)|(Add Notes)
ഹഗ്ഗായി 2:23
അന്നാളില്‍ ‍--സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു--എന്‍റെ ദാസനായി ശെയല്തീയേലിന്‍റെ മകനായ സെരുബ്ബാബേലേ, ഞാന്‍ നിന്നെ എടുത്തു മുദ്രമോതിരമാക്കും എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)