📚 എല്ലാ പുസ്തകങ്ങളും

📖 എബ്രായർ : അധ്യായം 1

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

എബ്രായർ : അധ്യായം 1 >>

എബ്രായർ 1:1
ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാര്‍മുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു(Add Ref)|(Add Notes)
എബ്രായർ 1:2
ഈ അന്ത്യകാലത്തു പുത്രന്‍ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താന്‍ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവന്‍ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി.(Add Ref)|(Add Notes)
എബ്രായർ 1:3
അവന്‍ അവന്‍റെ തേജസ്സിന്‍റെ പ്രഭയും തത്വത്തിന്‍റെ മുദ്രയും സകലത്തേയും തന്‍റെ ശക്തിയുള്ള വചനത്താല്‍ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങള്‍ക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തില്‍ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും(Add Ref)|(Add Notes)
എബ്രായർ 1:4
അവന്‍ ദൈവദൂതന്മാരെക്കാള്‍ വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാള്‍ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു.(Add Ref)|(Add Notes)
എബ്രായർ 1:5
“നീ എന്‍റെ പുത്രന്‍ ; ഞാന്‍ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാന്‍ അവന്നു പിതാവും അവന്‍ എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരില്‍ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?(Add Ref)|(Add Notes)
എബ്രായർ 1:6
ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോള്‍ : “ദൈവത്തിന്‍റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താന്‍ അരുളിച്ചെയ്യുന്നു.(Add Ref)|(Add Notes)
എബ്രായർ 1:7
“അവന്‍ കാറ്റുകളെ തന്‍റെ ദൂതന്മാരും അഗ്നിജ്വാലയെ തന്‍റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്നു ദൂതന്മാരെക്കുറിച്ചു പറയുന്നു.(Add Ref)|(Add Notes)
എബ്രായർ 1:8
പുത്രനോടോ: “ദൈവമേ, നിന്‍റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്‍റെ രാജത്വത്തിന്‍റെ ചെങ്കോല്‍ നേരുള്ള ചെങ്കോല്‍ .(Add Ref)|(Add Notes)
എബ്രായർ 1:9
നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാല്‍ ദൈവമേ, നിന്‍റെ ദൈവം നിന്‍റെ കൂട്ടുകാരില്‍ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു” എന്നും(Add Ref)|(Add Notes)
എബ്രായർ 1:10
“കര്‍ത്താവേ, നീ പൂര്‍വ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്‍റെ കൈകളുടെ പ്രവൃത്തി ആകുന്നു.(Add Ref)|(Add Notes)
എബ്രായർ 1:11
അവ നശിക്കും; നീയോ നിലനിലക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും;(Add Ref)|(Add Notes)
എബ്രായർ 1:12
ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യന്‍ ; നിന്‍റെ സംവത്സരങ്ങള്‍ അവസാനിക്കയുമില്ല” എന്നും പറയുന്നു.(Add Ref)|(Add Notes)
എബ്രായർ 1:13
“ഞാന്‍ നിന്‍റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്‍റെ വലത്തുഭാഗത്തിരിക്ക” എന്നു ദൂതന്മാരില്‍ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?(Add Ref)|(Add Notes)
എബ്രായർ 1:14
അവര്‍ ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?(Add Ref)|(Add Notes)