📚 എല്ലാ പുസ്തകങ്ങളും

📖 എബ്രായർ : അധ്യായം 12

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< എബ്രായർ : അധ്യായം 12 >>

എബ്രായർ 12:1
ആകയാല്‍ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നിലക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പില്‍ വെച്ചിരിക്കുന്ന ഓ‍ട്ടം സ്ഥിരതയോടെ ഓ‍ടുക.(Add Ref)|(Add Notes)
എബ്രായർ 12:2
വിശ്വാസത്തിന്‍റെ നായകനും പൂര്‍ത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്‍റെ മുമ്പില്‍ വെച്ചിരുന്ന സന്തോഷം ഔര്‍ത്തു അവന്‍ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്‍റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.(Add Ref)|(Add Notes)
എബ്രായർ 12:3
നിങ്ങളുടെ ഉള്ളില്‍ ക്ഷീണിച്ചു മടുക്കാതിരിപ്പാന്‍ പാപികളാല്‍ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊള്‍വിന്‍ .(Add Ref)|(Add Notes)
എബ്രായർ 12:4
പാപത്തോടു പോരാടുന്നതില്‍ നിങ്ങള്‍ ഇതുവരെ പ്രാണത്യാഗത്തോളം എതിര്‍ത്തു നിന്നിട്ടില്ല.(Add Ref)|(Add Notes)
എബ്രായർ 12:5
“മകനേ, കര്‍ത്താവിന്‍റെ ശിക്ഷ നിരസിക്കരുതു; അവന്‍ ശാസിക്കുമ്പോള്‍ മുഷികയുമരുതു.(Add Ref)|(Add Notes)
എബ്രായർ 12:6
കര്‍ത്താവു താന്‍ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താന്‍ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങള്‍ മറന്നുകളഞ്ഞുവോ?(Add Ref)|(Add Notes)
എബ്രായർ 12:7
നിങ്ങള്‍ ബാലശിക്ഷ സഹിച്ചാല്‍ ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പന്‍ ശിക്ഷിക്കാത്ത മകന്‍ എവിടെയുള്ളു?(Add Ref)|(Add Notes)
എബ്രായർ 12:8
എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കില്‍ നിങ്ങള്‍ മക്കളല്ല കൌലടേയന്മാരത്രേ.(Add Ref)|(Add Notes)
എബ്രായർ 12:9
നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാര്‍ നമ്മെ ശിക്ഷിച്ചപ്പോള്‍ നാം അവരെ വണങ്ങിപ്പോന്നുവല്ലോ; ആത്മാക്കളുടെ പിതാവിന്നു ഏറ്റവും അധികമായി കീഴടങ്ങി ജീവിക്കേണ്ടതല്ലയോ?(Add Ref)|(Add Notes)
എബ്രായർ 12:10
അവര്‍ ശിക്ഷിച്ചതു കുറെക്കാലവും തങ്ങള്‍ക്കു ബോധിച്ചപ്രകാരവുമത്രേ; അവനോ, നാം അവന്‍റെ വിശുദ്ധി പ്രാപിക്കേണ്ടതിന്നു നമ്മുടെ ഗുണത്തിന്നായി തന്നേ ശിക്ഷിക്കുന്നതു.(Add Ref)|(Add Notes)
എബ്രായർ 12:11
ഏതു ശിക്ഷയും തല്‍ക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാല്‍ അഭ്യാസം വന്നവര്‍ക്കും നീതി എന്ന സമാധാന ഫലം ലഭിക്കും.(Add Ref)|(Add Notes)
എബ്രായർ 12:12
ആകയാല്‍ തളര്‍ന്ന കയ്യും കുഴഞ്ഞ മുഴങ്കാലും നിവിര്‍ത്തുവിന്‍ .(Add Ref)|(Add Notes)
എബ്രായർ 12:13
മുടന്തുള്ളതു ഉളുക്കിപ്പോകാതെ ഭേദമാകേണ്ടതിന്നു നിങ്ങളുടെ കാലിന്നു പാത നിരത്തുവിന്‍ .(Add Ref)|(Add Notes)
എബ്രായർ 12:14
എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാന്‍ ഉത്സാഹിപ്പിന്‍ . ശുദ്ധീകരണം കൂടാതെ ആരും കര്‍ത്താവിനെ കാണുകയില്ല.(Add Ref)|(Add Notes)
എബ്രായർ 12:15
ആരും ദൈവകൃപ വിട്ടുപിന്‍ മാറുകയും വല്ല കൈപ്പുള്ള വേരും മുളെച്ചു കലക്കമുണ്ടാക്കി അനേകര്‍ അതിനാല്‍ മലിനപ്പെടുകയും(Add Ref)|(Add Notes)
എബ്രായർ 12:16
ആരും ദുര്‍ന്നടപ്പുകാരനോ, ഒരു ഊണിന്നു ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാന്‍ കരുതിക്കൊള്‍വിന്‍ .(Add Ref)|(Add Notes)
എബ്രായർ 12:17
അവന്‍ പിന്നത്തേതില്‍ അനുഗ്രഹം ലഭിപ്പാന്‍ ആഗ്രഹിച്ചു കണ്ണുനീരോടുകൂടെ അപേക്ഷിച്ചിട്ടും തള്ളപ്പെട്ടു മാനസാന്തരത്തിന്നു ഇട കണ്ടില്ല എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.(Add Ref)|(Add Notes)
എബ്രായർ 12:18
സ്ഥൂലമായതും തീ കത്തുന്നതുമായ പര്‍വ്വതത്തിന്നും മേഘതമസ്സ്, കൂരിരുട്ടു, കൊടുങ്കാറ്റു, കാഹളനാദം, വാക്കുകളുടെ ശബ്ദം എന്നിവേക്കും അടുക്കല്‍ അല്ലല്ലോ നിങ്ങള്‍ വന്നിരിക്കുന്നതു.(Add Ref)|(Add Notes)
എബ്രായർ 12:19
ആ ശബ്ദം കേട്ടവര്‍ ഇനി ഒരു വചനവും തങ്ങളോടു പറയരുതേ എന്നു അപേക്ഷിച്ചു.(Add Ref)|(Add Notes)
എബ്രായർ 12:20
ഒരു മൃഗം എങ്കിലും പര്‍വ്വതം തൊട്ടാല്‍ അതിനെ കല്ലെറിഞ്ഞു കൊല്ലേണം എന്നുള്ള കല്പന അവര്‍ക്കും സഹിച്ചുകൂടാഞ്ഞു.(Add Ref)|(Add Notes)
എബ്രായർ 12:21
ഞാന്‍ അത്യന്തം പേടിച്ചു വിറെക്കുന്നു എന്നു മോശെയും പറയത്തക്കവണ്ണം ആ കാഴ്ച ഭയങ്കരമായിരുന്നു.(Add Ref)|(Add Notes)
എബ്രായർ 12:22
പിന്നെയോ സീയോന്‍ പര്‍വ്വതത്തിന്നും ജീവനുള്ള ദൈവത്തിന്‍റെ നഗരമായ സ്വര്‍ഗ്ഗീയയെരൂശലേമിന്നും അനേകായിരം ദൂതന്മാരുടെ സര്‍വ്വസംഘത്തിന്നും സ്വര്‍ഗ്ഗത്തില്‍ പേരെഴുതിയിരിക്കുന്ന(Add Ref)|(Add Notes)
എബ്രായർ 12:23
ആദ്യജാതന്മാരുടെ സഭെക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപതിക്കും സിദ്ധന്മാരായ നീതിമാന്മാരുടെ ആത്മാക്കള്‍ക്കും(Add Ref)|(Add Notes)
എബ്രായർ 12:24
പുതുനിയമത്തിന്‍റെ മദ്ധ്യസ്ഥനായ യേശുവിന്നും ഹാബെലിന്‍റെ രക്തത്തെക്കാള്‍ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിന്നും അടുക്കലത്രേ നിങ്ങള്‍ വന്നിരിക്കുന്നതു.(Add Ref)|(Add Notes)
എബ്രായർ 12:25
അരുളിച്ചെയ്യുന്നവനെ നിരസിക്കാതിരിപ്പാന്‍ നോക്കുവിന്‍ . ഭൂമിയില്‍ അരുളിച്ചെയ്തവനെ നിരസിച്ചവര്‍ തെറ്റി ഒഴിയാതിരുന്നു എങ്കില്‍ സ്വര്‍ഗ്ഗത്തില്‍നിന്നു അരുളിച്ചെയ്യുന്നവനെ നാം വിട്ടുമാറിയാല്‍ എത്ര അധികം.(Add Ref)|(Add Notes)
എബ്രായർ 12:26
അവന്‍റെ ശബ്ദം അന്നു ഭൂമിയെ ഇളക്കി; ഇപ്പോഴോ “ഞാന്‍ ഇനി ഒരിക്കല്‍ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്നു അവന്‍ വാഗ്ദത്തം ചെയ്തു.(Add Ref)|(Add Notes)
എബ്രായർ 12:27
“ഇനി ഒരിക്കല്‍ " എന്നതു, ഇളക്കമില്ലാത്തതു നിലനില്‍ക്കേണ്ടതിന്നു നിര്‍മ്മിതമായ ഇളക്കമുള്ളതിന്നു മാറ്റം വരും എന്നു സൂചിപ്പിക്കുന്നു.(Add Ref)|(Add Notes)
എബ്രായർ 12:28
ആകയാല്‍ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുകൂടെ സേവ ചെയ്ക.(Add Ref)|(Add Notes)
എബ്രായർ 12:29
നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ.(Add Ref)|(Add Notes)