📚 എല്ലാ പുസ്തകങ്ങളും

📖 യോവേൽ : അധ്യായം 2

അധ്യായം തിരഞ്ഞെടുക്കുക:
1 2 3
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യോവേൽ : അധ്യായം 2 >>

യോവേൽ 2:1
സീയോനില്‍ കാഹളം ഊതുവിന്‍ ; എന്‍റെ വിശുദ്ധപര്‍വ്വതത്തില്‍ അയ്യംവിളിപ്പിന്‍ ; യഹോവയുടെ ദിവസം വരുന്നതുകൊണ്ടും അതു അടുത്തിരിക്കുന്നതുകൊണ്ടും ദേശത്തിലെ സകലനിവാസികളും നടുങ്ങിപ്പോകട്ടെ.(Add Ref)|(Add Notes)
യോവേൽ 2:2
ഇരുട്ടും അന്ധകാരവുമുള്ളോരു ദിവസം; മേഘവും കൂരിരുട്ടുമുള്ളോരു ദിവസം തന്നേ. പര്‍വ്വതങ്ങളില്‍ പരന്നിരിക്കുന്ന പ്രഭാതംപോലെ പെരുപ്പവും ബലവുമുള്ളോരു ജാതി; അങ്ങനെയുള്ളതു പണ്ടു ഉണ്ടായിട്ടില്ല; ഇനിമേലാല്‍ തലമുറതലമുറയായുള്ള ആണ്ടുകളോളം ഉണ്ടാകയുമില്ല.(Add Ref)|(Add Notes)
യോവേൽ 2:3
അവരുടെ മുമ്പില്‍ തീ കത്തുന്നു; അവരുടെ പിമ്പില്‍ ജ്വാല ദഹിപ്പിക്കുന്നു; അവരുടെ മുമ്പില്‍ ദേശം ഏദെന്‍ തോട്ടംപോലെയാകുന്നു; അവരുടെ പിറകിലോ ശൂന്യമായുള്ള മരുഭൂമി; അവരുടെ കയ്യില്‍ നിന്നു യാതൊന്നും ഒഴിഞ്ഞുപോകയില്ല.(Add Ref)|(Add Notes)
യോവേൽ 2:4
അവരുടെ രൂപം കുതിരകളുടെ രൂപംപോലെ; അവര്‍ കുതിരച്ചേവകരെപ്പോലെ ഓടുന്നു.(Add Ref)|(Add Notes)
യോവേൽ 2:5
അവര്‍ പര്‍വ്വതശിഖരങ്ങളില്‍ രഥങ്ങളുടെ മുഴക്കംപോലെ കുതിച്ചു ചാടുന്നു അഗ്നിജ്വാല താളടിയെ ദഹിപ്പിക്കുന്ന ശബ്ദംപോലെയും പടെക്കു നിരന്നുനില്ക്കുന്ന ശക്തിയുള്ള പടജ്ജനം പോലെയും തന്നേ.(Add Ref)|(Add Notes)
യോവേൽ 2:6
അവരുടെ മുമ്പില്‍ ജാതികള്‍ നടുങ്ങുന്നു; സകലമുഖങ്ങളും വിളറിപ്പോകുന്നു;(Add Ref)|(Add Notes)
യോവേൽ 2:7
അവര്‍ വീരന്മാരെപ്പോലെ ഓടുന്നു; യോദ്ധാക്കളെപ്പോലെ മതില്‍ കയറുന്നു; അവര്‍ പാത വിട്ടുമാറാതെ താന്താന്‍റെ വഴിയില്‍ നടക്കുന്നു.(Add Ref)|(Add Notes)
യോവേൽ 2:8
അവര്‍ തമ്മില്‍ തിക്കാതെ താന്താന്‍റെ പാതയില്‍ നേരെ നടക്കുന്നു; അവര്‍ മുറിവേല്‍ക്കാതെ ആയുധങ്ങളുടെ ഇടയില്‍കൂടി ചാടുന്നു.(Add Ref)|(Add Notes)
യോവേൽ 2:9
അവര്‍ പട്ടണത്തില്‍ ചാടിക്കടക്കുന്നു; മതിലിന്മേല്‍ ഓടുന്നു; വീടുകളിന്മേല്‍ കയറുന്നു; കള്ളനെപ്പോലെ കിളിവാതിലുകളില്‍കൂടി കടക്കുന്നു.(Add Ref)|(Add Notes)
യോവേൽ 2:10
അവരുടെ മുമ്പില്‍ ഭൂമി കുലുങ്ങുന്നു; ആകാശം നടങ്ങുന്നു; സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു; നക്ഷത്രങ്ങള്‍ പ്രകാശം നല്കാതിരിക്കുന്നു.(Add Ref)|(Add Notes)
യോവേൽ 2:11
യഹോവ[46] തന്‍റെ സൈന്യത്തിന്‍ മുമ്പില്‍ മേഘനാദം കേള്‍പ്പിക്കുന്നു; അവന്‍റെ പാളയം അത്യന്തം വലുതും അവന്‍റെ വചനം അനുഷ്ഠിക്കുന്നവന്‍ ശക്തിയുള്ളവനും തന്നേ; യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; അതു സഹിക്കാകുന്നവന്‍ ആര്‍ ?(Add Ref)|(Add Notes)
യോവേൽ 2:12
എന്നാല്‍ ഇപ്പോഴെങ്കിലും നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടും ഉപവാസത്തോടും കരച്ചലോടും വിലാപത്തോടുംകൂടെ എങ്കലേക്കു തിരിവിന്‍ എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യോവേൽ 2:13
വിസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നേ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിവിന്‍ ; അവന്‍ കൃപയും കരുണയും ദീര്‍ഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവന്‍ അനര്‍ത്ഥത്തെക്കുറിച്ചു അനുതപിക്കും.(Add Ref)|(Add Notes)
യോവേൽ 2:14
നിങ്ങളുടെ ദൈവമായ യഹോവ[46] വീണ്ടും അനുതപിച്ചു തനിക്കു ഭോജനയാഗവും പാനീയയാഗവുമായുള്ളോരു അനുഗ്രഹം വെച്ചേക്കയില്ലയോ? ആര്‍ക്കറിയാം?(Add Ref)|(Add Notes)
യോവേൽ 2:15
സീയോനില്‍ കാഹളം ഊതുവിന്‍ ; ഒരു ഉപവാസം നിയമിപ്പിന്‍ ; സഭായോഗം വിളിപ്പിന്‍ !(Add Ref)|(Add Notes)
യോവേൽ 2:16
ജനത്തെ കൂട്ടിവരുത്തുവിന്‍ ; സഭയെ വിശുദ്ധീകരിപ്പിന്‍ ; മൂപ്പന്മാരെ കൂട്ടിവരുത്തുവിന്‍ ; പൈതങ്ങളെയും മുലകുടിക്കുന്നവരെയും ഒരുമിച്ചുകൂട്ടുവിന്‍ ; മണവാളന്‍ മണവറയും മണവാട്ടി ഉള്ളറയും വിട്ടു പുറത്തു വരട്ടെ.(Add Ref)|(Add Notes)
യോവേൽ 2:17
യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാര്‍ പൂമുഖത്തിന്‍റെയും യാഗപീഠത്തിന്‍റെയും മദ്ധ്യേ കരഞ്ഞുംകൊണ്ടു: യഹോവേ, നിന്‍റെ ജനത്തോടു ക്ഷമിക്കേണമേ; ജാതികള്‍ അവരുടെ മേല്‍ വഴുവാന്‍ തക്കവണ്ണം നിന്‍റെ അവകാശത്തെ നിന്ദെക്കു ഏല്പിക്കരുതേ; അവരുടെ ദൈവം എവിടെയെന്നു ജാതികളുടെ ഇടയില്‍ പറയുന്നതെന്തിന്നു? എന്നിങ്ങനെ പറയട്ടെ.(Add Ref)|(Add Notes)
യോവേൽ 2:18
അങ്ങനെ യഹോവ[46] തന്‍റെ ദേശത്തിന്നു വേണ്ടി തീക്ഷണത കാണിച്ചു തന്‍റെ ജനത്തെ ആദരിച്ചു.(Add Ref)|(Add Notes)
യോവേൽ 2:19
യഹോവ[46] തന്‍റെ ജനത്തിന്നു ഉത്തരം അരുളിയതു: ഞാന്‍ നിങ്ങള്‍ക്കു ധാന്യവും വീഞ്ഞും എണ്ണയും നലകും; നിങ്ങള്‍ അതിനാല്‍ തൃപ്തി പ്രാപിക്കും; ഞാന്‍ ഇനി നിങ്ങളെ ജാതികളുടെ ഇടയില്‍ നിന്ദയാക്കുകയുമില്ല.(Add Ref)|(Add Notes)
യോവേൽ 2:20
വടക്കുനിന്നുള്ള ശത്രുവിനെ ഞാന്‍ നിങ്ങളുടെ ഇടയില്‍നിന്നു ദൂരത്താക്കി വരണ്ടതും ശൂന്യവുമായോരു ദേശത്തേക്കു നീക്കി, അവന്‍റെ മുന്‍ പടയെ കിഴക്കെ കടലിലും അവന്‍റെ പിന്‍ പടയെ പടിഞ്ഞാറെ കടലിലും ഇട്ടുകളയും; അവന്‍ വമ്പു കാട്ടിയിരിക്കകൊണ്ടു അവന്‍റെ ദുര്‍ഗ്ഗന്ധം പൊങ്ങുകയും നാറ്റം കയറുകയും ചെയ്യും.(Add Ref)|(Add Notes)
യോവേൽ 2:21
ദേശമേ, ഭയപ്പെടേണ്ടാ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; യഹോവ[46] വന്‍ കാര്യങ്ങളെ ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
യോവേൽ 2:22
വയലിലേ മൃഗങ്ങളേ, ഭയപ്പെടേണ്ടാ; മരുഭൂമിയിലെ പുല്പുറങ്ങള്‍ പച്ചവെക്കുന്നു; വൃക്ഷം ഫലം കായക്കുന്നു; അത്തിവൃക്ഷവും മുന്തിരിവള്ളിയും അനുഭവപുഷ്ടി നലകുന്നു.(Add Ref)|(Add Notes)
യോവേൽ 2:23
സീയോന്‍ മക്കളേ, ഘോഷിച്ചുല്ലസിച്ചു നിങ്ങളുടെ ദൈവമായ യഹോവയില്‍ സന്തോഷിപ്പിന്‍ ! അവന്‍ തക്ക അളവായി നിങ്ങള്‍ക്കു മുന്‍ മഴ തരുന്നു; അവന്‍ മുമ്പേപ്പോലെ നിങ്ങള്‍ക്കു മുന്‍ മഴയും പിന്‍ മഴയുമായ വര്‍ഷം പെയ്യിച്ചുതരുന്നു.(Add Ref)|(Add Notes)
യോവേൽ 2:24
അങ്ങനെ കളപ്പുരകള്‍ ധാന്യംകൊണ്ടു നിറയും; ചക്കുകള്‍ വീഞ്ഞും എണ്ണയും കൊണ്ടു കവിയും.(Add Ref)|(Add Notes)
യോവേൽ 2:25
ഞാന്‍ നിങ്ങളുടെ ഇടയില്‍ അയച്ചിരിക്കുന്ന എന്‍റെ മഹാസൈന്യമായ വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവത്സരങ്ങള്‍ക്കു വേണ്ടി ഞാന്‍ നിങ്ങള്‍ക്കു പകരം നലകും.(Add Ref)|(Add Notes)
യോവേൽ 2:26
നിങ്ങള്‍ വേണ്ടുവോളം തിന്നു തൃപ്തരായി, നിങ്ങളോടു അത്ഭുതമായി പ്രവര്‍ത്തിച്ചിരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ സ്തുതിക്കും; എന്‍റെ ജനം ഒരുനാളും ലജ്ജിച്ചുപോകയുമില്ല.(Add Ref)|(Add Notes)
യോവേൽ 2:27
ഞാന്‍ യിസ്രായേലിന്‍റെ നടുവില്‍ ഉണ്ടു; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ[46], മറ്റൊരുത്തന്നുമില്ല എന്നു നിങ്ങള്‍ അറിയും; എന്‍റെ ജനം ഒരു നാളും ലജ്ജിച്ചുപോകയുമില്ല.(Add Ref)|(Add Notes)
യോവേൽ 2:28
അതിന്‍റെ ശേഷമോ, ഞാന്‍ സകലജഡത്തിന്മേലും എന്‍റെ ആത്മാവിനെ പകരും, നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൌവനക്കാര്‍ ദര്‍ശനങ്ങളെ ദര്‍ശിക്കും.(Add Ref)|(Add Notes)
യോവേൽ 2:29
ദാസന്മാരുടെ മേലും ദാസിമാരുടെമേലും കൂടെ ഞാന്‍ ആ നാളുകളില്‍ എന്‍റെ ആത്മാവിനെ പകരും.(Add Ref)|(Add Notes)
യോവേൽ 2:30
ഞാന്‍ ആകാശത്തിലും ഭൂമിയിലും അത്ഭുതങ്ങളെ കാണിക്കും: രക്തവും തീയും പുകത്തൂണും തന്നേ.(Add Ref)|(Add Notes)
യോവേൽ 2:31
യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പെ സൂര്യന്‍ ഇരുളായും ചന്ദ്രന്‍ രക്തമായും മാറിപ്പോകും.(Add Ref)|(Add Notes)
യോവേൽ 2:32
എന്നാല്‍ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവന്‍ ഏവനും രക്ഷിക്കപെടും; യഹോവ[46] അരുളിച്ചെയ്തതുപോലെ സിയോന്‍ പര്‍വ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തില്‍ യഹോവ[46] വിളിപ്പാനുള്ളവരും ഉണ്ടാകും.(Add Ref)|(Add Notes)