📚 എല്ലാ പുസ്തകങ്ങളും

📖 യോവേൽ : അധ്യായം 3

അധ്യായം തിരഞ്ഞെടുക്കുക:
1 2 3
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യോവേൽ : അധ്യായം 3

യോവേൽ 3:1
ഞാന്‍ യെഹൂദയുടെയും യെരൂശലേമിന്‍റെയും സ്ഥിതി മാറ്റുവാനുള്ള നാളുകളിലും(Add Ref)|(Add Notes)
യോവേൽ 3:2
കാലത്തിലും ഞാന്‍ സകലജാതികളെയും കൂട്ടി യഹോശാഫാത്ത് താഴ്വരയില്‍ ചെല്ലുമാറാക്കുകയും എന്‍റെ ജനം നിമിത്തവും എന്‍റെ അവകാശമായ യിസ്രായേല്‍ നിമിത്തവും അവരോടു വ്യവഹരിക്കയും ചെയ്യും; അവര്‍ അവരെ ജാതികളുടെ ഇടയില്‍ ചിതറിച്ചു എന്‍റെ ദേശത്തെ വിഭാഗിച്ചുകളഞ്ഞുവല്ലോ.(Add Ref)|(Add Notes)
യോവേൽ 3:3
അവര്‍ എന്‍റെ ജനത്തിന്നു ചീട്ടിട്ടു ഒരു ബാലനെ ഒരു വേശ്യക്കു വേണ്ടി കൊടുക്കയും ഒരു ബാലയെ വിറ്റു വീഞ്ഞുകുടിക്കയും ചെയ്തു.(Add Ref)|(Add Notes)
യോവേൽ 3:4
സോരും സീദോനും സകലഫെലിസ്ത്യപ്രദേശങ്ങളുമായുള്ളോവേ, നിങ്ങള്‍ക്കു എന്നോടു എന്തു കാര്യം? നിങ്ങളോടു ചെയ്തതിന്നു നിങ്ങള്‍ എനിക്കു പകരം ചെയ്യുമോ? അല്ല, നിങ്ങള്‍ എന്നോടു വല്ലതും ചെയ്യുന്നു എങ്കില്‍ ഞാന്‍ വേഗമായും ശിഘ്രമായും നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേല്‍ തന്നേ വരുത്തും.(Add Ref)|(Add Notes)
യോവേൽ 3:5
നിങ്ങള്‍ എന്‍റെ വെള്ളിയും പൊന്നും എടുത്തു എന്‍റെ അതിമനോഹരവസ്തുക്കള്‍ നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കു കൊണ്ടുപോയി.(Add Ref)|(Add Notes)
യോവേൽ 3:6
യെഹൂദ്യരെയും യെരൂശലേമ്യരെയും അവരുടെ അതിരുകളില്‍നിന്നു ദൂരത്തു അകറ്റുവാന്‍ തക്കവണ്ണം നിങ്ങള്‍ അവരെ യവനന്മാര്‍ക്കും വിറ്റുകളഞ്ഞു.(Add Ref)|(Add Notes)
യോവേൽ 3:7
എന്നാല്‍ നിങ്ങള്‍ അവരെ വിറ്റുകളഞ്ഞിടത്തുനിന്നു ഞാന്‍ അവരെ ഉണര്‍ത്തുകയും നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേല്‍ തന്നേ വരുത്തുകയും ചെയ്യും.(Add Ref)|(Add Notes)
യോവേൽ 3:8
ഞാന്‍ നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും യെഹൂദ്യര്‍ക്കും വിറ്റുകളയും; അവര്‍ അവരെ ദൂരത്തുള്ള ജാതിയായ ശെബായര്‍ക്കും വിറ്റുകളയും; യഹോവ[46] അതു അരുളിച്ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
യോവേൽ 3:9
ഇതു ജാതികളുടെ ഇടയില്‍ വിളിച്ചുപറവിന്‍ ! വിശുദ്ധയുദ്ധത്തിന്നു ഒരുങ്ങിക്കൊള്‍വിന്‍ ! വീരന്മാരെ ഉദ്യോഗിപ്പിപ്പിന്‍ ! സകല യോദ്ധാക്കളും അടുത്തുവന്നു പുറപ്പെടട്ടെ.(Add Ref)|(Add Notes)
യോവേൽ 3:10
നിങ്ങളുടെ കൊഴുക്കളെ വാളുകളായും വാക്കത്തികളെ കുന്തങ്ങളായും അടിപ്പിന്‍ ! ദുര്‍ബ്ബലന്‍ തന്നെത്താന്‍ വീരനായി മതിക്കട്ടെ.(Add Ref)|(Add Notes)
യോവേൽ 3:11
ചുറ്റുമുള്ള സകലജാതികളുമായുള്ളോരേ, ബദ്ധപ്പെട്ടു വന്നുകൂടുവിന്‍ ! യഹോവേ, അവിടേക്കു നിന്‍റെ വീരന്മാരെ ഇറങ്ങുമാറാക്കേണമേ.(Add Ref)|(Add Notes)
യോവേൽ 3:12
ജാതികള്‍ ഉണര്‍ന്നു യഹോശാഫാത്ത് താഴ്വരയിലേക്കു പുറപ്പെടട്ടെ. അവിടെ ഞാന്‍ ചുറ്റുമുള്ള സകലജാതികളെയും ന്യായം വിധിക്കേണ്ടതിന്നു ഇരിക്കും.(Add Ref)|(Add Notes)
യോവേൽ 3:13
അരിവാള്‍ ഇടുവിന്‍ ; കൊയ്ത്തിന്നു വിളഞ്ഞിരിക്കുന്നു; വന്നു ചവിട്ടുവിന്‍ ; ചക്കു നിറഞ്ഞിരിക്കുന്നു; തൊട്ടികള്‍ കവിഞ്ഞിരിക്കുന്നു; അവരുടെ ദുഷ്ടത വലുതല്ലോ.(Add Ref)|(Add Notes)
യോവേൽ 3:14
വിധിയുടെ താഴ്വരയില്‍ അസംഖ്യസമൂഹങ്ങളെ കാണുന്നു; വിധിയുടെ താഴ്വരയില്‍ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു.(Add Ref)|(Add Notes)
യോവേൽ 3:15
സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും; നക്ഷത്രങ്ങള്‍ പ്രകാശം നലകുകയുമില്ല.(Add Ref)|(Add Notes)
യോവേൽ 3:16
യഹോവ[46] സീയോനില്‍നിന്നു ഗര്‍ജ്ജിച്ചു, യെരൂശലേമില്‍നിന്നു തന്‍റെ നാദം കേള്‍പ്പിക്കും; ആകാശവും ഭൂമിയും കുലുങ്ങിപ്പോകും; എന്നാല്‍ യഹോവ[46] തന്‍റെ ജനത്തിന്നു ശരണവും യിസ്രായേല്‍മക്കള്‍ക്കു ദുര്‍ഗ്ഗവും ആയിരിക്കും.(Add Ref)|(Add Notes)
യോവേൽ 3:17
അങ്ങനെ ഞാന്‍ എന്‍റെ വിശുദ്ധപര്‍വ്വതമായ സീയോനില്‍ വസിക്കുന്നവനായി നിങ്ങളുടെ ദൈവമായ യഹോവ[46] എന്നു നിങ്ങള്‍ അറിയും. യെരൂശലേം വിശുദ്ധമായിരിക്കും; അന്യജാതിക്കാര്‍ ഇനി അതില്‍കൂടി കടക്കയുമില്ല.(Add Ref)|(Add Notes)
യോവേൽ 3:18
അന്നാളില്‍ പര്‍വ്വതങ്ങള്‍ പുതുവീഞ്ഞു പൊഴിക്കും; കുന്നുകള്‍ പാല്‍ ഒഴുക്കും; യെഹൂദയിലെ എല്ലാതോടുകളും വെള്ളം ഒഴുക്കും; യഹോവയുടെ ആലയത്തില്‍നിന്നു ഒരു ഉറവു പുറപ്പെട്ടു ശിത്തീംതാഴ്വരയെ നനെക്കും.(Add Ref)|(Add Notes)
യോവേൽ 3:19
യെഹൂദാദേശത്തുവെച്ചു കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞു അവരോടു ചെയ്ത സാഹസംഹേതുവായി മിസ്രയീം ശൂന്യമായ്തീരുകയും എദോം നിര്‍ജ്ജനമരുഭൂമിയായി ഭവിക്കയും ചെയ്യും.(Add Ref)|(Add Notes)
യോവേൽ 3:20
യെഹൂദെക്കോ സദാകാലത്തേക്കും യെരൂശലേമിന്നു തലമുറതലമുറയോളവും നിവാസികളുണ്ടാകും.(Add Ref)|(Add Notes)
യോവേൽ 3:21
ഞാന്‍ പോക്കീട്ടില്ലാത്ത അവരുടെ രക്തപാതകം ഞാന്‍ പോക്കും; യഹോവ[46] സീയോനില്‍ വസിച്ചുകൊണ്ടിരിക്കും.(Add Ref)|(Add Notes)