📚 എല്ലാ പുസ്തകങ്ങളും

📖 യോനാ : അധ്യായം 1

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

യോനാ : അധ്യായം 1 >>

യോനാ 1:1
അമിത്ഥായുടെ മകനായ യോനെക്കു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യോനാ 1:2
നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു അതിന്നു വിരോധമായി പ്രസംഗിക്ക; അവരുടെ ദുഷ്ടത എന്‍റെ സന്നിധിയില്‍ എത്തിയിരിക്കുന്നു.(Add Ref)|(Add Notes)
യോനാ 1:3
എന്നാല്‍ യോനാ യഹോവയുടെ സന്നിധിയില്‍നിന്നു തര്‍ശീശിലേക്കു ഓടിപ്പോകേണ്ടതിന്നു പുറപ്പെട്ടു യാഫോവിലേക്കു ചെന്നു, തര്‍ശീശിലേക്കു പോകുന്ന ഒരു കപ്പല്‍ കണ്ടു കൂലി കൊടുത്തു യഹോവയുടെ സന്നിധിയില്‍നിന്നു അവരോടുകൂടെ തര്‍ശീശിലേക്കു പോയ്ക്കളവാന്‍ അതില്‍ കയറി.(Add Ref)|(Add Notes)
യോനാ 1:4
യഹോവയോ സമുദ്രത്തില്‍ ഒരു പെരുങ്കാറ്റു അടിപ്പിച്ചു; കപ്പല്‍ തകര്‍ന്നു പോകുവാന്‍ തക്കവണ്ണം സമുദ്രത്തില്‍ വലിയൊരു കോള്‍ ഉണ്ടായി.(Add Ref)|(Add Notes)
യോനാ 1:5
കപ്പല്‍ക്കാര്‍ ഭയപ്പെട്ടു ഓ‍രോരുത്തന്‍ താന്താന്‍റെ ദേവനോടു നിലവിളിച്ചു; കപ്പലിന്നു ഭാരം കുറെക്കേണ്ടതിന്നു അവര്‍ അതിലെ ചരകൂ സമുദ്രത്തില്‍ എറിഞ്ഞുകളഞ്ഞു. യോനയോ കപ്പലിന്‍റെ അടിത്തട്ടില്‍ ഇറങ്ങി കിടന്നു നല്ലവണ്ണം ഉറങ്ങുകയായിരുന്നു.(Add Ref)|(Add Notes)
യോനാ 1:6
കപ്പല്‍പ്രമാണി അവന്‍റെ അടുക്കല്‍ വന്നു അവനോടു: നീ ഉറങ്ങുന്നതു എന്തു? എഴുന്നേറ്റു നിന്‍റെ ദൈവത്തെ വിളിച്ചപേക്ഷിക്ക; നാം നശിച്ചുപോകാതിരിക്കേണ്ടതിന്നു ദൈവം പക്ഷേ നമ്മെ കടാക്ഷിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
യോനാ 1:7
അനന്തരം അവര്‍ : വരുവിന്‍ ; ആരുടെ നിമിത്തം ഈ അനര്‍ത്ഥം നമ്മുടെമേല്‍ വന്നിരിക്കുന്നു എന്നറിയേണ്ടതിന്നു നാം ചീട്ടിടുക എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു. അങ്ങനെ അവര്‍ ചീട്ടിട്ടു; ചീട്ടു യോനെക്കു വീണു.(Add Ref)|(Add Notes)
യോനാ 1:8
അവര്‍ അവനോടു: ആരുടെനിമിത്തം ഈ അനര്‍ത്ഥം നമ്മുടെമേല്‍ വന്നു എന്നു നീ പറഞ്ഞുതരേണം; നിന്‍റെ തൊഴില്‍ എന്തു? നീ എവിടെനിന്നു വരുന്നു? നിന്‍റെ നാടു ഏതു? നീ ഏതു ജാതിക്കാരന്‍ ? എന്നു ചോദിച്ചു.(Add Ref)|(Add Notes)
യോനാ 1:9
അതിന്നു അവന്‍ അവരോടു: ഞാന്‍ ഒരു എബ്രായന്‍ , കടലും കരയും ഉണ്ടാക്കിയ സ്വര്‍ഗ്ഗീയദൈവമായ യഹോവയെ ഞാന്‍ ഭജിച്ചുവരുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
യോനാ 1:10
ആ പുരുഷന്മാര്‍ അത്യന്തം ഭയപ്പെട്ടു അവനോടു: നീ എന്തിന്നു അങ്ങനെ ചെയ്തു എന്നു പറഞ്ഞു. അവന്‍ അവരോടു അറിയിച്ചിരുന്നതുകൊണ്ടു അവന്‍ യഹോവയുടെ സന്നിധിയില്‍നിന്നു ഓടിപ്പോകുന്നു എന്നു അവര്‍ അറിഞ്ഞു.(Add Ref)|(Add Notes)
യോനാ 1:11
എന്നാല്‍ സമുദ്രം മേലക്കുമേല്‍ അധികം കോപിച്ചതുകൊണ്ടു അവര്‍ അവനോടു: സമുദ്രം അടങ്ങുവാന്തക്കവണ്ണം ഞങ്ങള്‍ നിന്നോടു എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു.(Add Ref)|(Add Notes)
യോനാ 1:12
അവന്‍ അവരോടു: എന്നെ എടുത്തു സമുദ്രത്തില്‍ ഇട്ടുകളവിന്‍ ; അപ്പോള്‍ സമുദ്രം അടങ്ങും; എന്‍റെ നിമിത്തം ഈ വലിയ കോള്‍ നിങ്ങള്‍ക്കു തട്ടിയിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
യോനാ 1:13
എന്നാല്‍ അവര്‍ കരെക്കു അടുക്കേണ്ടതിന്നു മുറുകെ തണ്ടുവലിച്ചു; എങ്കിലും സമുദ്രം കോപിച്ചു കോള്‍ പെരുകി വന്നതുകൊണ്ടു അവര്‍ക്കും സാധിച്ചില്ല.(Add Ref)|(Add Notes)
യോനാ 1:14
അവര്‍ യഹോവയോടു നിലവിളിച്ചു: അയ്യോ യഹോവേ, ഈ മനുഷ്യന്‍റെ ജീവന്‍ നിമിത്തം ഞങ്ങള്‍ നശിച്ചുപോകരുതേ; നിര്‍ദ്ദോഷരക്തം ചൊരിയിച്ച കുറ്റം ഞങ്ങളുടെമേല്‍ വരുത്തരുതേ; യഹോവേ, നിനക്കു ഇഷ്ടമായതു പോലെ നീ ചെയ്തിരിക്കുന്നുവല്ലോ എന്നു പറഞ്ഞു(Add Ref)|(Add Notes)
യോനാ 1:15
പിന്നെ അവര്‍ യോനയെ എടുത്തു സമുദ്രത്തില്‍ ഇട്ടുകളകയും സമുദ്രത്തിന്‍റെ കോപം അടങ്ങുകയും ചെയ്തു.(Add Ref)|(Add Notes)
യോനാ 1:16
അപ്പോള്‍ അവര്‍ യഹോവയെ അത്യന്തം ഭയപ്പെട്ടു യഹോവെക്കു യാഗം കഴിച്ചു നേര്‍ച്ചകളും നേര്‍ന്നു.(Add Ref)|(Add Notes)
യോനാ 1:17
യോനയെ വിഴുങ്ങേണ്ടതിന്നു യഹോവ[46] ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയിരുന്നു. അങ്ങനെ യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്‍റെ വയറ്റില്‍ കിടന്നു.(Add Ref)|(Add Notes)