📚 എല്ലാ പുസ്തകങ്ങളും

📖 യോനാ : അധ്യായം 2

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യോനാ : അധ്യായം 2 >>

യോനാ 2:1
യോനാ മത്സ്യത്തിന്‍റെ വയറ്റില്‍വെച്ചു തന്‍റെ ദൈവമായ യഹോവയോടു പ്രാര്‍ത്ഥിച്ചു പറഞ്ഞതെന്തെന്നാല്‍ :(Add Ref)|(Add Notes)
യോനാ 2:2
ഞാന്‍ എന്‍റെ കഷ്ടതനിമിത്തം യഹോവയോടു നിലവിളിച്ചു; അവന്‍ എനിക്കു ഉത്തരം അരുളി; ഞാന്‍ പാതാളത്തിന്‍റെ വയറ്റില്‍നിന്നു അയ്യം വിളിച്ചു; നീ എന്‍റെ നിലവളി കേട്ടു.(Add Ref)|(Add Notes)
യോനാ 2:3
നീ എന്നെ സമുദ്രമദ്ധ്യേ ആഴത്തില്‍ ഇട്ടുകളഞ്ഞു; പ്രവാഹം എന്നെ ചുറ്റി നിന്‍റെ ഓളങ്ങളും തിരകളുമെല്ലാം എന്‍റെ മീതെ കടന്നുപോയി.(Add Ref)|(Add Notes)
യോനാ 2:4
നിന്‍റെ ദൃഷ്ടിയില്‍നിന്നു എനിക്കു നീക്കം വന്നിരിക്കുന്നു; എങ്കിലും ഞാന്‍ നിന്‍റെ വിശുദ്ധമന്ദിരത്തിങ്കലേക്കു നോക്കിക്കൊണ്ടിരിക്കും എന്നു ഞാന്‍ പറഞ്ഞു.(Add Ref)|(Add Notes)
യോനാ 2:5
വെള്ളം പ്രാണനോളം എന്നെ വളഞ്ഞു, ആഴി എന്നെ ചുറ്റി, കടല്പുല്ലു എന്‍റെ തലപ്പാവായിരുന്നു.(Add Ref)|(Add Notes)
യോനാ 2:6
ഞാന്‍ പര്‍വ്വതങ്ങളുടെ അടിവാരങ്ങളോളം ഇറങ്ങി, ഭൂമി തന്‍റെ ഔടാമ്പലുകളാല്‍ എന്നെ സദാകാലത്തേക്കു അടെച്ചിരുന്നു. നീയോ, എന്‍റെ ദൈവമായ യഹോവേ, എന്‍റെ പ്രാണനെ കുഴിയില്‍നിന്നു കയറ്റിയിരിക്കുന്നു.(Add Ref)|(Add Notes)
യോനാ 2:7
എന്‍റെ പ്രാണന്‍ എന്‍റെ ഉള്ളില്‍ ക്ഷീണിച്ചുപോയപ്പോള്‍ ഞാന്‍ യഹോവയെ ഓര്‍ത്തു എന്‍റെ പ്രാര്‍ത്ഥന നിന്‍റെ വിശുദ്ധമന്ദിരത്തില്‍ നിന്‍റെ അടുക്കല്‍ എത്തി.(Add Ref)|(Add Notes)
യോനാ 2:8
മിത്ഥ്യാബിംബങ്ങളെ ഭജിക്കുന്നവര്‍ തങ്ങളോടു ദയാലുവായവനെ ഉപേക്ഷിക്കുന്നു.(Add Ref)|(Add Notes)
യോനാ 2:9
ഞാനോ സ്തോത്രനാദത്തോടെ നിനക്കു യാഗം അര്‍പ്പിക്കും; നേര്‍ന്നിരിക്കുന്നതു ഞാന്‍ കഴിക്കും. രക്ഷ യഹോവയുടെ പക്കല്‍നിന്നു വരുന്നു.(Add Ref)|(Add Notes)
യോനാ 2:10
എന്നാല്‍ യഹോവ[46] മത്സ്യത്തോടു കല്പിച്ചിട്ടു അതു യോനയെ കരെക്കു ഛര്‍ദ്ദിച്ചുകളഞ്ഞു.(Add Ref)|(Add Notes)