📚 എല്ലാ പുസ്തകങ്ങളും

📖 വിലാപങ്ങൾ : അധ്യായം 3

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< വിലാപങ്ങൾ : അധ്യായം 3 >>

വിലാപങ്ങൾ 3:1
ഞാന്‍ അവന്‍റെ കോപത്തിന്‍റെ വടികൊണ്ടു കഷ്ടം കണ്ട പുരുഷനാകുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:2
അവന്‍ എന്നെ വെളിച്ചത്തിലല്ല, ഇരുട്ടിലത്രേ നടത്തിക്കൊണ്ടു പോന്നിരിക്കുന്നതു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:3
അതേ, അവന്‍ ഇടവിടാതെ പിന്നെയും പിന്നെയും തന്‍റെ കൈ എന്‍റെ നേരെ തിരിക്കുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:4
എന്‍റെ മാംസത്തെയും ത്വക്കിനെയും അവന്‍ ജീര്‍ണ്ണമാക്കി, എന്‍റെ അസ്ഥികളെ തകര്‍ത്തിരിക്കുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:5
അവന്‍ എന്‍റെ നേരെ പിണിതു, നഞ്ചും പ്രയാസവും എന്നെ ചുറ്റുമാറാക്കിയിരിക്കുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:6
ശാശ്വതമൃതന്മാരെപ്പോലെ അവന്‍ എന്നെ ഇരുട്ടില്‍ പാര്‍പ്പിച്ചിരിക്കുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:7
പുറത്തു പോകുവാന്‍ കഴിയാതവണ്ണം അവന്‍ എന്നെ വേലികെട്ടിയടച്ചു എന്‍റെ ചങ്ങലയെ ഭാരമാക്കിയിരിക്കുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:8
ഞാന്‍ കൂകി നിലവിളിച്ചാലും അവന്‍ എന്‍റെ പ്രാര്‍ത്ഥന തടുത്തുകളയുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:9
വെട്ടുകല്ലുകൊണ്ടു അവന്‍ എന്‍റെ വഴി അടെച്ചു, എന്‍റെ പാതകളെ വികടമാക്കിയിരിക്കുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:10
അവന്‍ എനിക്കു പതിയിരിക്കുന്ന കരടിയെപ്പോലെയും മറഞ്ഞുനില്ക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:11
അവന്‍ എന്‍റെ വഴികളെ തെറ്റിച്ചു എന്നെ കടിച്ചുകീറി ശൂന്യമാക്കിയിരിക്കുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:12
അവന്‍ വില്ലു കുലെച്ചു എന്നെ അമ്പിന്നു ലാക്കാക്കിയിരിക്കുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:13
അവന്‍ തന്‍റെ പൂണിയിലെ അമ്പുകളെ എന്‍റെ അന്തരംഗങ്ങളില്‍ തറെപ്പിച്ചിരിക്കുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:14
ഞാന്‍ എന്‍റെ സര്‍വ്വജനത്തിന്നും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീര്‍ന്നിരിക്കുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:15
അവന്‍ എന്നെ കൈപ്പുകൊണ്ടു നിറെച്ചു, കാഞ്ഞിരംകൊണ്ടു മത്തുപിടിപ്പിച്ചിരിക്കുന്നു;(Add Ref)|(Add Notes)
വിലാപങ്ങൾ 3:16
അവന്‍ കല്ലുകൊണ്ടു എന്‍റെ പല്ലു തകര്‍ത്തു, എന്നെ വെണ്ണീരില്‍ ഇട്ടുരുട്ടിയിരിക്കുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:17
നീ എന്‍റെ പ്രാണനെ സമാധാനത്തില്‍നിന്നു നീക്കി; ഞാന്‍ സുഖം മറന്നിരിക്കുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:18
എന്‍റെ മഹത്വവും യഹോവയിങ്കലുള്ള എന്‍റെ പ്രത്യാശയും പൊയ്പോയല്ലോ എന്നു ഞാന്‍ പറഞ്ഞു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:19
നീ എന്‍റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കൈപ്പും ഓര്‍ക്കേണമേ.(Add Ref)|(Add Notes)
വിലാപങ്ങൾ 3:20
എന്‍റെ പ്രാണന്‍ എന്‍റെ ഉള്ളില്‍ എപ്പോഴും അവയെ ഓ‍ര്‍ത്തു ഉരുകിയിരിക്കുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:21
ഇതു ഞാന്‍ ഓര്‍ക്കും; അതുകൊണ്ടു ഞാന്‍ പ്രത്യാശിക്കും.(Add Ref)|(Add Notes)
വിലാപങ്ങൾ 3:22
നാം മുടിഞ്ഞുപോകാതിരിക്കുന്നതു യഹോവയുടെ ദയ ആകുന്നു; അവന്‍റെ കരുണ തീര്‍ന്നു പോയിട്ടില്ലല്ലോ;(Add Ref)|(Add Notes)
വിലാപങ്ങൾ 3:23
അതു രാവിലെതോറും പുതിയതും നിന്‍റെ വിശ്വസ്ഥത വലിയതും ആകുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:24
യഹോവ[46] എന്‍റെ ഓഹരി എന്നു എന്‍റെ ഉള്ളം പറയുന്നു; അതുകൊണ്ടു ഞാന്‍ അവനില്‍ പ്രത്യാശവെക്കുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:25
തന്നെ കാത്തിരിക്കുന്നവര്‍ക്കും തന്നെ അന്വേഷിക്കുന്നവന്നും യഹോവ[46] നല്ലവന്‍ .(Add Ref)|(Add Notes)
വിലാപങ്ങൾ 3:26
യഹോവയുടെ രക്ഷെക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലതു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:27
ബാല്യത്തില്‍ നുകം ചുമക്കുന്നതു ഒരു പുരുഷന്നു നല്ലതു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:28
അവന്‍ അതു അവന്‍റെ മേല്‍ വെച്ചിരിക്ക കൊണ്ടു അവന്‍ തനിച്ചു മൌനം ആയിരിക്കട്ടെ.(Add Ref)|(Add Notes)
വിലാപങ്ങൾ 3:29
അവന്‍ തന്‍റെ മുഖത്തെ പൊടിയോളം താഴ്ത്തട്ടെ; പക്ഷെ പ്രത്യാശ ശേഷിക്കും.(Add Ref)|(Add Notes)
വിലാപങ്ങൾ 3:30
തന്നെ അടിക്കുന്നവന്നു അവന്‍ കവിള്‍ കാണിക്കട്ടെ; അവന്‍ വേണ്ടുവോളം നിന്ദ അനുഭവിക്കട്ടെ.(Add Ref)|(Add Notes)
വിലാപങ്ങൾ 3:31
കര്‍ത്താവു എന്നേക്കും തള്ളിക്കളകയില്ലല്ലോ.(Add Ref)|(Add Notes)
വിലാപങ്ങൾ 3:32
അവന്‍ ദുഃഖിപ്പിച്ചാലും തന്‍റെ മഹാദയെക്കു ഒത്തവണ്ണം അവന്നു കരുണതോന്നും.(Add Ref)|(Add Notes)
വിലാപങ്ങൾ 3:33
മനസ്സോടെയല്ലല്ലോ അവന്‍ മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ചു വ്യസനിപ്പിക്കുന്നതു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:34
ഭൂമിയിലെ സകലബദ്ധന്മാരെയും കാല്കീഴിട്ടു മെതിക്കുന്നതും.(Add Ref)|(Add Notes)
വിലാപങ്ങൾ 3:35
അത്യുന്നതന്‍റെ സന്നിധിയില്‍ മനുഷ്യന്‍റെ ന്യായം മറിച്ചുകളയുന്നതും.(Add Ref)|(Add Notes)
വിലാപങ്ങൾ 3:36
മനുഷ്യനെ വ്യവഹാരത്തില്‍ തെറ്റിച്ചുകളയുന്നതും കര്‍ത്താവു കാണുകയില്ലയോ?(Add Ref)|(Add Notes)
വിലാപങ്ങൾ 3:37
കര്‍ത്താവു കല്പിക്കാതെ ആര്‍ പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നതു?(Add Ref)|(Add Notes)
വിലാപങ്ങൾ 3:38
അത്യുന്നതന്‍റെ വായില്‍നിന്നു നന്മയും തിന്മയും പുറപ്പെടുന്നില്ലയോ?(Add Ref)|(Add Notes)
വിലാപങ്ങൾ 3:39
മനുഷ്യന്‍ ജീവനുള്ളന്നു നെടുവീര്‍പ്പിടുന്നതെന്തു? ഓ‍രോരുത്തന്‍ താന്താന്‍റെ പാപങ്ങളെക്കുറിച്ചു നെടുവീര്‍പ്പിടട്ടെ.(Add Ref)|(Add Notes)
വിലാപങ്ങൾ 3:40
നാം നമ്മുടെ നടുപ്പു ആരാഞ്ഞു ശോധനചെയ്തു യഹോവയുടെ അടുക്കലേക്കു തിരിയുക.(Add Ref)|(Add Notes)
വിലാപങ്ങൾ 3:41
നാം കൈകളെയും ഹൃദയത്തെയും സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിങ്കലേക്കു ഉയര്‍ത്തുക.(Add Ref)|(Add Notes)
വിലാപങ്ങൾ 3:42
ഞങ്ങള്‍ അതിക്രമം ചെയ്തു മത്സരിച്ചു; നീ ക്ഷമിച്ചതുമില്ല.(Add Ref)|(Add Notes)
വിലാപങ്ങൾ 3:43
നീ കോപം പുതെച്ചു ഞങ്ങളെ പിന്തുടര്‍ന്നു, കരുണകൂടാതെ കൊന്നുകളഞ്ഞു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:44
ഞങ്ങളുടെ പ്രാര്‍ത്ഥന കടക്കാതവണ്ണം നീ മേഘംകൊണ്ടു നിന്നെത്തന്നേ മറെച്ചു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:45
നീ ഞങ്ങളെ ജാതികളുടെ ഇടയില്‍ ചവറും എച്ചിലും ആക്കിയിരിക്കുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:46
ഞങ്ങളുടെ ശത്രുക്കളൊക്കെയും ഞങ്ങളുടെ നേരെ വായ്പിളര്‍ന്നിരിക്കുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:47
പേടിയും കണിയും ശൂന്യവും നാശവും ഞങ്ങള്‍ക്കു ഭവിച്ചിരിക്കുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:48
എന്‍റെ ജനത്തിന്‍ പുത്രിയുടെ നാശംനിമിത്തം നീര്‍ത്തോടുകള്‍ എന്‍റെ കണ്ണില്‍നിന്നൊഴുകുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:49
യഹോവ[46] സ്വര്‍ഗ്ഗത്തില്‍നിന്നു നോക്കി കടാക്ഷിക്കുവോളം(Add Ref)|(Add Notes)
വിലാപങ്ങൾ 3:50
എന്‍റെ കണ്ണു ഇടവിടാതെ പൊഴിക്കുന്നു; ഇളെക്കുന്നതുമില്ല.(Add Ref)|(Add Notes)
വിലാപങ്ങൾ 3:51
എന്‍റെ നഗരത്തിലെ സകലസ്ത്രീജനത്തെയും കുറിച്ചു എന്‍റെ കണ്ണു എന്‍റെ പ്രാണനെ വ്യസനിപ്പിക്കുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:52
കാരണംകൂടാതെ എന്‍റെ ശത്രുക്കളായവര്‍ എന്നെ ഒരു പക്ഷിയെപ്പോലെ വേട്ടയാടിയിരിക്കുന്നു;(Add Ref)|(Add Notes)
വിലാപങ്ങൾ 3:53
അവര്‍ എന്‍റെ ജീവനെ കുണ്ടറയില്‍ ഇട്ടു നശിപ്പിച്ചു, എന്‍റെ മേല്‍ കല്ലു എറിഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:54
വെള്ളം എന്‍റെ തലെക്കുമീതെ കവിഞ്ഞൊഴുകി; ഞാന്‍ നശിച്ചുപോയി എന്നു ഞാന്‍ പറഞ്ഞു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:55
യഹോവേ, ഞാന്‍ ആഴമുള്ള കുണ്ടറയില്‍നിന്നു നിന്‍റെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:56
എന്‍റെ നെടുവീര്‍പ്പിന്നും എന്‍റെ നിലവിളിക്കും ചെവി പൊത്തിക്കളയരുതേ എന്നുള്ള എന്‍റെ പ്രാര്‍ത്ഥന നീ കേട്ടിരിക്കുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:57
ഞാന്‍ നിന്നെ വിളിച്ചപേക്ഷിച്ച നാളില്‍ നീ അടുത്തുവന്നു: ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:58
കര്‍ത്താവേ, നീ എന്‍റെ വ്യവഹാരം നടത്തി, എന്‍റെ ജീവനെ വീണ്ടെടുത്തിരിക്കുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:59
യഹോവേ, ഞാന്‍ അനുഭവിച്ച അന്യായം നീ കണ്ടിരിക്കുന്നു; എന്‍റെ വ്യവഹാരം തീര്‍ത്തുതരേണമേ.(Add Ref)|(Add Notes)
വിലാപങ്ങൾ 3:60
അവര്‍ ചെയ്ത സകലപ്രതികാരവും എനിക്കു വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും നീ കണ്ടിരിക്കുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:61
യഹോവേ, അവരുടെ നിന്ദയും എനിക്കു വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും(Add Ref)|(Add Notes)
വിലാപങ്ങൾ 3:62
എന്‍റെ എതിരികളുടെ വാക്കുകളും ഇടവിടാതെ എനിക്കു വിരോധമായുള്ള നിനവും നീ കേട്ടിരിക്കുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:63
അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കേണമേ; ഞാന്‍ അവരുടെ പാട്ടായിരിക്കുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 3:64
യഹോവേ, അവരുടെ പ്രവൃത്തിക്കു തക്കവണ്ണം അവര്‍ക്കും പകരം ചെയ്യേണമേ;(Add Ref)|(Add Notes)
വിലാപങ്ങൾ 3:65
നീ അവര്‍ക്കും ഹൃദയകാഠിന്യം വരുത്തും; നിന്‍റെ ശാപം അവര്‍ക്കും വരട്ടെ.(Add Ref)|(Add Notes)
വിലാപങ്ങൾ 3:66
നീ അവരെ കോപത്തോടെ പിന്തുടര്‍ന്നു, യഹോവയുടെ ആകാശത്തിന്‍ കീഴില്‍നിന്നു നശിപ്പിച്ചുകളയും.(Add Ref)|(Add Notes)