📚 എല്ലാ പുസ്തകങ്ങളും

📖 വിലാപങ്ങൾ : അധ്യായം 4

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< വിലാപങ്ങൾ : അധ്യായം 4 >>

വിലാപങ്ങൾ 4:1
അയ്യോ, പൊന്നു മങ്ങിപ്പോയി, നിര്‍മ്മല തങ്കം മാറിപ്പോയി, വിശുദ്ധരത്നങ്ങള്‍ സകലവീഥികളുടെയും തലെക്കല്‍ ചൊരിഞ്ഞു കിടക്കുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 4:2
തങ്കത്തോടു തുല്യരായിരുന്ന സീയോന്‍റെ വിശിഷ്ടപുത്രന്മാരെ കുശവന്‍റെ പണിയായ മണ്‍പാത്രങ്ങളെപ്പോലെ എണ്ണിയിരിക്കുന്നതെങ്ങനെ?(Add Ref)|(Add Notes)
വിലാപങ്ങൾ 4:3
കുറുനരികള്‍പോലും മുലകാണിച്ചു കുട്ടികളെ കുടിപ്പിക്കുന്നു; എന്‍റെ ജനത്തിന്‍റെ പുത്രിയോ മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെ ക്രൂരയായ്തീര്‍ന്നിരിക്കുന്നു(Add Ref)|(Add Notes)
വിലാപങ്ങൾ 4:4
മുലകുടിക്കുന്ന കുഞ്ഞിന്‍റെ നാവു ദാഹംകൊണ്ടു അണ്ണാക്കോടു പറ്റിയിരിക്കുന്നു; പൈതങ്ങള്‍ അപ്പം ചോദിക്കുന്നു; ആരും നുറുക്കിക്കൊടുക്കുന്നതുമില്ല.(Add Ref)|(Add Notes)
വിലാപങ്ങൾ 4:5
സ്വാദുഭോജ്യങ്ങളെ അനുഭവിച്ചുവന്നവര്‍ വീഥികളില്‍ പട്ടിണികിടക്കുന്നു; ധൂമ്രവസ്ത്രം ധരിച്ചു വളര്‍ന്നവര്‍ കുപ്പകളെ ആലിംഗനം ചെയ്യുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 4:6
കൈ തൊടാതെ പെട്ടെന്നു മറിഞ്ഞുപോയ സൊദോമിന്‍റെ പാപത്തെക്കാള്‍ എന്‍റെ ജനത്തിന്‍റെ പുത്രിയുടെ അകൃത്യം വലുതാകുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 4:7
അവളുടെ പ്രഭുക്കന്മാര്‍ ഹിമത്തിലും നിര്‍മ്മലന്മാരും പാലിലും വെളുത്തവരുമായിരുന്നു; അവരുടെ ദേഹം പവിഴത്തിലും ചുവപ്പുള്ളതും അവരുടെ ശോഭ നീലക്കല്ലുപോലെയും ആയിരുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 4:8
അവരുടെ മുഖം കരിക്കട്ടയെക്കാള്‍ കറുത്തിരിക്കുന്നു; വീഥികളില്‍ അവരെ കണ്ടിട്ടു ആരും അറിയുന്നില്ല; അവരുടെ ത്വക്‍ അസ്ഥികളോടു പറ്റി ഉണങ്ങി മരംപോലെ ആയിത്തീര്‍ന്നിരിക്കുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 4:9
വാള്‍കൊണ്ടു മരിക്കുന്നവര്‍ വിശപ്പുകൊണ്ടു മരിക്കുന്നവരിലും ഭാഗ്യവാന്മാര്‍ ; അവര്‍ നിലത്തിലെ അനുഭവമില്ലയാകയാല്‍ ബാധിതരായി ക്ഷീണിച്ചുപോകുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 4:10
കരുണയുള്ള സ്ത്രീകള്‍ തങ്ങളുടെ പൈതങ്ങളെ സ്വന്തകൈകൊണ്ടു പാകം ചെയ്തു; അവര്‍ എന്‍റെ ജനത്തിന്‍ പുത്രിയുടെ നാശത്തിങ്കല്‍ അവര്‍ക്കും ആഹാരമായിരുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 4:11
യഹോവ[46] തന്‍റെ ക്രോധം നിവര്‍ത്തിച്ചു, തന്‍റെ ഉഗ്രകോപം ചൊരിഞ്ഞിരിക്കുന്നു; അവന്‍ സീയോനില്‍ തീ കത്തിച്ചു: അതു അതിന്‍റെ അടിസ്ഥാനങ്ങളെ ദഹിപ്പിച്ചുകളഞ്ഞു.(Add Ref)|(Add Notes)
വിലാപങ്ങൾ 4:12
വൈരിയും ശത്രുവും യെരൂശലേമിന്‍റെ വാതിലുകള്‍ക്കകത്തു കടക്കും എന്നു ഭൂരാജാക്കന്മാരും ഭൂവാസികള്‍ ആരും വിശ്വസിച്ചിരുന്നില്ല.(Add Ref)|(Add Notes)
വിലാപങ്ങൾ 4:13
അതിന്‍റെ നടുവില്‍ നീതിമാന്മാരുടെ രക്തം ചൊരിഞ്ഞിട്ടുള്ള പ്രവാചകന്മാരുടെ പാപങ്ങളും പുരോഹിതന്മാരുടെ അകൃത്യങ്ങളും ഹേതുവായി.(Add Ref)|(Add Notes)
വിലാപങ്ങൾ 4:14
അവര്‍ കുരടന്മാരായി വീഥികളില്‍ ഉഴന്നു രക്തം പുരണ്ടു നടക്കുന്നു; അവരുടെ വസ്ത്രം ആര്‍ക്കും തൊട്ടുകൂടാ.(Add Ref)|(Add Notes)
വിലാപങ്ങൾ 4:15
മാറുവിന്‍ ! അശുദ്ധന്‍ ! മാറുവിന്‍ ! മാറുവിന്‍ ! തൊടരുതു! എന്നു അവരോടു വിളിച്ചുപറയും; അവര്‍ ഓടി ഉഴലുമ്പോള്‍: അവര്‍ ഇനി ഇവിടെ വന്നു പാര്‍ക്കയില്ല എന്നു ജാതികളുടെ ഇടയില്‍ പറയും.(Add Ref)|(Add Notes)
വിലാപങ്ങൾ 4:16
യഹോവയുടെ നോട്ടം അവരെ ചിതറിച്ചു; അവന്‍ അവരെ കടാക്ഷിക്കയില്ല; അവര്‍ പുരോഹിതന്മാരെ ആദരിച്ചില്ല, വൃദ്ധന്മാരോടു കൃപ കാണിച്ചതുമില്ല.(Add Ref)|(Add Notes)
വിലാപങ്ങൾ 4:17
വ്യര്‍ത്ഥസഹായത്തിന്നായി നോക്കി ഞങ്ങളുടെ കണ്ണു ഇപ്പോഴും മങ്ങുന്നു; രക്ഷിപ്പാന്‍ കഴിയാത്ത ജാതിക്കായി ഞങ്ങള്‍ ഞങ്ങളുടെ കാവല്‍മാളികയില്‍ കാത്തിരിക്കുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 4:18
ഞങ്ങളുടെ വീഥികളില്‍ ഞങ്ങള്‍ക്കു നടന്നു കൂടാതവണ്ണം അവര്‍ ഞങ്ങളുടെ കാലടികള്‍ക്കു പതിയിരിക്കുന്നു; ഞങ്ങളുടെ അവസാനം അടുത്തു, ഞങ്ങളുടെ കാലം തികഞ്ഞു, ഞങ്ങളുടെ അവസാനം വന്നിരിക്കുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 4:19
ഞങ്ങളെ പിന്തുടര്‍ന്നവര്‍ ആകാശത്തിലെ കഴുക്കളിലും വേഗമുള്ളവര്‍ ; അവര്‍ മലകളില്‍ ഞങ്ങളെ പിന്തുടര്‍ന്നു, മരുഭൂമിയില്‍ ഞങ്ങള്‍ക്കായി പതിയിരുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 4:20
ഞങ്ങളുടെ ജീവശ്വാസമായി, യഹോവയുടെ അഭിഷിക്തനായവന്‍ അവരുടെ കുഴികളില്‍ അപപ്പെട്ടിരിക്കുന്നു; അവന്‍റെ നിഴലില്‍ നാം ജാതികളുടെ മദ്ധ്യേ ജിവിക്കും എന്നു ഞങ്ങള്‍ വിചാരിച്ചിരുന്നു.(Add Ref)|(Add Notes)
വിലാപങ്ങൾ 4:21
ഊസ് ദേശത്തു പാര്‍ക്കുന്ന എദോംപുത്രിയേ, സന്തോഷിച്ചു അനന്ദിക്ക; പാനപാത്രം നിന്‍റെ അടുക്കലേക്കും വരും; നീ ലഹരിപിടിച്ചു നിന്നെത്തന്നേ നഗ്നയാക്കും.(Add Ref)|(Add Notes)
വിലാപങ്ങൾ 4:22
സീയോന്‍ പുത്രിയേ, നിന്‍റെ അകൃത്യം തീര്‍ന്നിരിക്കുന്നു; ഇനി അവന്‍ നിന്നെ പ്രവാസത്തിലേക്കു അയക്കയില്ല; എദോംപുത്രിയേ അവന്‍ നിന്‍റെ അകൃത്യം സന്ദര്‍ശിക്കയും നിന്‍റെ പാപങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യും.(Add Ref)|(Add Notes)