രൂത്ത് 2:1
നൊവൊമിക്കു തന്‍റെ ഭര്‍ത്താവായ എലീമേലെക്കിന്‍റെ കുടുംബത്തില്‍ മഹാധനവാനായ ഒരു ചാര്‍ച്ചക്കാരന്‍ ഉണ്ടായിരുന്നു; അവന്നു ബോവസ് എന്നു പേര്‍ .(Add Ref)|(Add Notes)
രൂത്ത് 2:2
എന്നാല്‍ മോവാബ്യസ്ത്രീയായ രൂത്ത് നൊവൊമിയോടു: ഞാന്‍ വയലില്‍ ചെന്നു എന്നോടു ദയ കാണിക്കുന്നവനെ ആശ്രയിച്ചു കതിര്‍ പെറുക്കട്ടെ എന്നു ചോദിച്ചു. പൊയ്ക്കൊള്‍ക മകളേ എന്നു അവള്‍ അവളോടു പറഞ്ഞു.(Add Ref)|(Add Notes)
രൂത്ത് 2:3
അങ്ങനെ അവള്‍ പോയി; വയലില്‍ കൊയ്ത്തുകാരുടെ പിന്നാലെ ചെന്നു പെറുക്കി; ഭാഗ്യവശാല്‍ അവള്‍ എലീമേലെക്കിന്‍റെ കുടുംബക്കാരനായ ബോവസിന്നുള്ള വയലില്‍ ആയിരുന്നു ചെന്നതു.(Add Ref)|(Add Notes)
രൂത്ത് 2:4
അപ്പോള്‍ ഇതാ, ബോവസ് ബേത്ത്ളെഹെമില്‍നിന്നു വരുന്നു; അവന്‍ കൊയ്ത്തുകാരോടു: യഹോവ[46] നിങ്ങളോടുകൂടെ ഇരിക്കട്ടെ എന്നു പറഞ്ഞു. യഹോവ[46] നിന്നെ അനുഗ്രഹിക്കട്ടെ എന്നു അവര്‍ അവനോടും പറഞ്ഞു.(Add Ref)|(Add Notes)
രൂത്ത് 2:5
കൊയ്ത്തുകാരുടെ മേലാളായിരുന്ന ഭൃത്യനോടു: ഈ യുവതി ഏതു എന്നു ബോവസ് ചോദിച്ചു.(Add Ref)|(Add Notes)
രൂത്ത് 2:6
കൊയ്ത്തുകാരുടെ മേലാളായ ഭൃത്യന്‍ : ഇവള്‍ മോവാബ് ദേശത്തുനിന്നു നൊവൊമിയോടുകൂടെ വന്ന മോവാബ്യയുവതിയാകുന്നു;(Add Ref)|(Add Notes)
രൂത്ത് 2:7
ഞാന്‍ കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയില്‍ പെറുക്കിക്കൊള്ളട്ടെ എന്നു അവള്‍ ചോദിച്ചു; അങ്ങനെ അവള്‍ കാലത്തു വന്നു ഇതുവരെ പെറുക്കിക്കൊണ്ടിരിക്കുന്നു; വീട്ടില്‍ അല്പനേരമേ താമസിച്ചുള്ളു എന്നുത്തരം പറഞ്ഞു.(Add Ref)|(Add Notes)
രൂത്ത് 2:8
ബോവസ് രൂത്തിനോടു: കേട്ടോ മകളേ, പെറുക്കുവാന്‍ വേറൊരു വയലില്‍ പോകേണ്ടാ; ഇവിടം വിടുകയും വേണ്ടാ; ഇവിടെ എന്‍റെ ബാല്യക്കാരത്തികളോടു ചേര്‍ന്നുകൊള്‍ക.(Add Ref)|(Add Notes)
രൂത്ത് 2:9
അവര്‍ കൊയ്യുന്ന നിലത്തിന്മേല്‍ ദൃഷ്ടിവെച്ചു അവരുടെ പിന്നാലെ പൊയ്ക്കൊള്‍ക; ബാല്യക്കാര്‍ നിന്നെ തൊടരുതെന്നു ഞാന്‍ അവരോടു കല്പിച്ചിട്ടുണ്ടു. നിനക്കു ദാഹിക്കുമ്പോള്‍ പാത്രങ്ങള്‍ക്കരികെ ചെന്നു ദാഹിക്കുമ്പോള്‍ പാത്രങ്ങള്‍ക്കരികെ ചെന്നു ബാല്യക്കാര്‍ കോരിവെച്ചതില്‍നിന്നു കുടിച്ചുകൊള്‍ക എന്നു പറഞ്ഞു.(Add Ref)|(Add Notes)
രൂത്ത് 2:10
എന്നാറെ അവള്‍ സാഷ്ടാംഗം വീണു അവനോടു: ഞാന്‍ അന്യദേശക്കാരത്തി ആയിരിക്കെ നീ എന്നെ വിചാരിപ്പാന്‍ തക്കവണ്ണം നിനക്കു എന്നോടു ദയതോന്നിയതു എങ്ങനെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
രൂത്ത് 2:11
ബോവസ് അവളോടു: നിന്‍റെ ഭര്‍ത്താവു മരിച്ചശേഷം അമ്മാവിയമ്മെക്കു നീ ചെയ്തിരിക്കുന്നതും നിന്‍റെ അപ്പനെയും അമ്മയെയും സ്വദേശത്തെയും വിട്ടു, മുമ്പെ അറിയാത്ത ജനത്തിന്‍റെ അടുക്കല്‍ വന്നിരിക്കുന്നതുമായ വിവരമൊക്കെയും ഞാന്‍ കേട്ടിരിക്കുന്നു.(Add Ref)|(Add Notes)
രൂത്ത് 2:12
നിന്‍റെ പ്രവൃത്തിക്കു യഹോവ[46] പകരം നല്കട്ടെ; യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ ചിറകിന്‍ കീഴെ ആശ്രയിച്ചുവന്നിരിക്കുന്ന നിനക്കു അവന്‍ പൂര്‍ണ്ണപ്രതിഫലം തരുമാറാകട്ടെ എന്നുത്തരം പറഞ്ഞു.(Add Ref)|(Add Notes)
രൂത്ത് 2:13
അതിന്നു അവള്‍ : യജമാനനേ, ഞാന്‍ നിന്‍റെ ദാസിമാരില്‍ ഒരുത്തിയെപ്പോലെയല്ല എന്നുവരികിലും നീ എന്നെ ആശ്വസിപ്പിക്കയും അടിയനോടു ദയയായി സംസാരിക്കയും ചെയ്‍വാന്‍ തക്കവണ്ണം എന്നോടു നിനക്കു കൃപതോന്നിയല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
രൂത്ത് 2:14
ഭക്ഷണസമയത്തു ബോവസ് അവളോടു: ഇവിടെ വന്നു ഭക്ഷണം കഴിക്ക; കഷണം ചാറ്റില്‍ മുക്കിക്കൊള്‍ക എന്നു പറഞ്ഞു. അങ്ങനെ അവള്‍ കൊയ്ത്തുകാരുടെ അരികെ ഇരുന്നു; അവന്‍ അവള്‍ക്കു മലര്‍ കൊടുത്തു; അവള്‍ തിന്നു തൃപ്തയായി ശേഷിപ്പിക്കയും ചെയ്തു.(Add Ref)|(Add Notes)
രൂത്ത് 2:15
അവള്‍ പെറുക്കുവാന്‍ എഴുന്നേറ്റപ്പോള്‍ ബോവസ് തന്‍റെ ബാല്യക്കാരോടു: അവള്‍ കറ്റകളുടെ ഇടയില്‍തന്നേ പെറുക്കിക്കൊള്ളട്ടെ; അവളെ ഉപദ്രവിക്കരുതു.(Add Ref)|(Add Notes)
രൂത്ത് 2:16
പെറുക്കേണ്ടതിന്നു അവള്‍ക്കായിട്ടു കറ്റകളില്‍നിന്നു വലിച്ചിട്ടേക്കേണം; അവളെ ശകാരിക്കരുതു എന്നു കല്പിച്ചു.(Add Ref)|(Add Notes)
രൂത്ത് 2:17
ഇങ്ങനെ അവള്‍ വൈകുന്നേരംവരെ പെറുക്കി; പെറുക്കിയതു മെതിച്ചപ്പോള്‍ ഏകദേശം ഒരു പറ യവം ഉണ്ടായിരുന്നു.(Add Ref)|(Add Notes)
രൂത്ത് 2:18
അവള്‍ അതു എടുത്തുംകൊണ്ടു പട്ടണത്തിലേക്കു പോയി; അവള്‍ പെറുക്കിക്കൊണ്ടുവന്നതു അമ്മാവിയമ്മ കണ്ടു; താന്‍ തിന്നു ശേഷിപ്പിച്ചിരുന്നതും അവള്‍ എടുത്തു അവള്‍ക്കു കൊടുത്തു.(Add Ref)|(Add Notes)
രൂത്ത് 2:19
അമ്മാവിയമ്മ അവളോടു: നീ ഇന്നു എവിടെയായിരുന്നു പെറുക്കിയതു? എവിടെയായിരുന്നു വേല ചെയ്തതു? നിന്നോടു ആദരവു കാണിച്ചവന്‍ ആനുഗ്രഹിക്കപ്പെട്ടവന്‍ എന്നു പറഞ്ഞു. താന്‍ ഇന്ന ആളുടെ അടുക്കലായിരുന്നു വേല ചെയ്തതു എന്നു അവള്‍ അമ്മാവിയമ്മയോടു അറിയിച്ചു: ബോവസ് എന്നൊരു ആളുടെ അടുക്കലായിരുന്നു ഞാന്‍ ഇന്നു വേല ചെയ്തതു എന്നു പറഞ്ഞു.(Add Ref)|(Add Notes)
രൂത്ത് 2:20
നൊവൊമി മരുമകളോടു: ജീവനുള്ളവരോടും മരിച്ചവരോടും ദയവിടാതിരിക്കുന്ന യഹോവയാല്‍ അവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍ എന്നു പറഞ്ഞു. അയാള്‍ നമുക്കു അടുത്ത ചാര്‍ച്ചക്കാരനും നമ്മുടെ വീണ്ടെടുപ്പുകാരില്‍ ഒരുത്തനും ആകുന്നു എന്നും നൊവൊമി അവളോടു പറഞ്ഞു.(Add Ref)|(Add Notes)
രൂത്ത് 2:21
എന്‍റെ ബാല്യക്കാര്‍ കൊയ്ത്തെല്ലാം തീര്‍ക്കുംവോളം അവരോടു ചേന്നിരിക്ക എന്നുകൂടെ അവന്‍ എന്നോടു പറഞ്ഞു എന്നു മോവാബ്യസ്ത്രീയായ രൂത്ത് പറഞ്ഞു.(Add Ref)|(Add Notes)
രൂത്ത് 2:22
നൊവൊമി തന്‍റെ മരുമകളായ രൂത്തിനോടു: മകളേ, വെറൊരു വയലില്‍വെച്ചു ആരും നിന്നെ ഉപദ്രവിക്കാതിരിക്കേണ്ടതിന്നു നീ അവന്‍റെ ബാല്യക്കാരത്തികളോടുകൂടെ തന്നേ പോകുന്നതു നന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
രൂത്ത് 2:23
അങ്ങനെ അവള്‍ യവക്കൊയ്ത്തും കോതമ്പുകൊയ്ത്തും തീരുവോളം പെറുക്കുവാന്‍ ബോവസിന്‍റെ ബാല്യക്കാരത്തികളോടു ചേര്‍ന്നിരിക്കയും അമ്മാവിയമ്മയോടുകൂടെ പാര്‍ക്കയും ചെയ്തു.(Add Ref)|(Add Notes)