📚 എല്ലാ പുസ്തകങ്ങളും

📖 രൂത്ത് : അധ്യായം 4

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< രൂത്ത് : അധ്യായം 4

രൂത്ത് 4:1
എന്നാല്‍ ബോവസ് പട്ടണവാതില്‍ക്കല്‍ ചെന്നു അവിടെ ഇരുന്നു; ബോവസ് പറഞ്ഞിരുന്ന വീണ്ടെടുപ്പുകാരന്‍ കടന്നുപോകുന്നതു കണ്ടു: എടോ, ഇങ്ങോട്ടു വന്നു ഇവിടെ ഇരിക്ക എന്നു അവനോടു പറഞ്ഞു. അവന്‍ ചെന്നു അവിടെ ഇരുന്നു.(Add Ref)|(Add Notes)
രൂത്ത് 4:2
പിന്നെ അവന്‍ പട്ടണത്തിലെ മൂപ്പന്മാരില്‍ പത്തുപേരെ വരുത്തി; ഇവിടെ ഇരിപ്പിന്‍ എന്നു പറഞ്ഞു; അവരും ഇരുന്നു.(Add Ref)|(Add Notes)
രൂത്ത് 4:3
അപ്പോള്‍ അവന്‍ ആ വീണ്ടെടുപ്പുകാരനോടു പറഞ്ഞതു: മോവാബ് ദേശത്തുനിന്നു മടങ്ങിവന്നിരിക്കുന്ന നൊവൊമി നമ്മുടെ സഹോദരനായ എലീമേലെക്കിന്‍റെ വയല്‍ വിലക്കുന്നു. ആകയാല്‍ നിന്നോടു അതു അറിയിപ്പാന്‍ ഞാന്‍ വിചാരിച്ചു; ഇവിടെ ഇരിക്കുന്നവരുടെയും ജനത്തിന്‍റെ മൂപ്പന്മാരുടെയും മുമ്പാകെ നീ അതു വിലെക്കു വാങ്ങുക;(Add Ref)|(Add Notes)
രൂത്ത് 4:4
നിനക്കു വീണ്ടെടുപ്പാന്‍ മനസ്സുണ്ടെങ്കില്‍ വീണ്ടെടുക്ക; വീണ്ടെടുപ്പാന്‍ നിനക്കു മനസ്സില്ലെങ്കില്‍ ഞാന്‍ അറിയേണ്ടതിന്നു എന്നോടു പറക; നീയും നീ കഴിഞ്ഞിട്ടു ഞാനും അല്ലാതെ വീണ്ടെടുപ്പാന്‍ ആരും ഇല്ല.(Add Ref)|(Add Notes)
രൂത്ത് 4:5
അതിന്നു അവന്‍ : ഞാന്‍ വീണ്ടെടുക്കാം എന്നു പറഞ്ഞു. അപ്പോള്‍ ബോവസ്: നീ നൊവൊമിയോടു വയല്‍ വാങ്ങുന്ന നാളില്‍ മരിച്ചവന്‍റെ അവകാശത്തിന്മേല്‍ അവന്‍റെ പേ‍ര്‍ നിലനിര്‍ത്തുവാന്‍ തക്കവണ്ണം മരിച്ചവന്‍റെ ഭാര്യ മോവാബ്യ സ്ത്രീയായ രൂത്തിനെയും വാങ്ങേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
രൂത്ത് 4:6
അതിന്നു വീണ്ടെടുപ്പുകാരന്‍ : എനിക്കു അതു വീണ്ടെടുപ്പാന്‍ കഴികയില്ല; എന്‍റെ സ്വന്ത അവകാശം നഷ്ടമാക്കേണ്ടിവരും; ആകയാല്‍ ഞാന്‍ വീണ്ടെടുക്കേണ്ടതു നീ വീണ്ടെടുത്തുകൊള്‍ക; എനിക്കു വീണ്ടെടുപ്പാന്‍ കഴികയില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
രൂത്ത് 4:7
എന്നാല്‍ വീണ്ടെടുപ്പും കൈമാറ്റവും സംബന്ധിച്ചുള്ള കാര്യം ഉറപ്പാക്കുവാന്‍ ഒരുത്തന്‍ തന്‍റെ ചെരിപ്പൂരി മറ്റേവന്നു കൊടുക്കുന്നതു യിസ്രായേലില്‍ പണ്ടു നടപ്പായിരുന്നു; ഇതായിരുന്നു യിസ്രായേലില്‍ ഉറപ്പാക്കുന്ന വിധം.(Add Ref)|(Add Notes)
രൂത്ത് 4:8
അങ്ങനെ ആ വീണ്ടെടുപ്പുകാരന്‍ ബോവസിനോടു: നീ അതു വാങ്ങിക്കൊള്‍ക എന്നു പറഞ്ഞു തന്‍റെ ചെരിപ്പൂരിക്കൊടുത്തു.(Add Ref)|(Add Notes)
രൂത്ത് 4:9
അപ്പോള്‍ ബോവസ് മൂപ്പന്മാരോടും സകല ജനത്തോടും പറഞ്ഞതു: എലീമേലെക്കിന്നുള്ളതൊക്കെയും കില്യോന്നും മഹ്ളോന്നും ഉള്ളതൊക്കെയും ഞാന്‍ നൊവൊമിയോടു വാങ്ങിയിരിക്കുന്നു എന്നതിന്നു നിങ്ങള്‍ ഇന്നു സാക്ഷികള്‍ ആകുന്നു.(Add Ref)|(Add Notes)
രൂത്ത് 4:10
അത്രയുമല്ല മരിച്ചവന്‍റെ പേ‍ര്‍ അവന്‍റെ സഹോദരന്മാരുടെ ഇടയില്‍നിന്നും അവന്‍റെ പട്ടണവാതില്‍ക്കല്‍നിന്നും മാഞ്ഞുപോകാതവണ്ണം മരിച്ചവന്‍റെ പേ‍ര്‍ അവന്‍റെ അവകാശത്തിന്മേല്‍ നിലനിര്‍ത്തേണ്ടതിന്നു മഹ്ളോന്‍റെ ഭാര്യ മോവാബ്യസ്ത്രീയായ രൂത്തിനെയും എനിക്കു ഭാര്യയായി വാങ്ങിയിരിക്കുന്നു എന്നതിന്നും നിങ്ങള്‍ ഇന്നു സാക്ഷികള്‍ ആകുന്നു.(Add Ref)|(Add Notes)
രൂത്ത് 4:11
അതിന്നു പട്ടണവാതില്‍ക്കല്‍ ഇരുന്ന സകലജനവും മൂപ്പന്മാരും പറഞ്ഞതു: ഞങ്ങള്‍ സാക്ഷികള്‍ തന്നേ; നിന്‍റെ വീട്ടില്‍ വന്നിരിക്കുന്ന സ്ത്രീയെ യഹോവ[46] റാഹേലിനെപ്പോലെയും ലേയയെപ്പോലെയും ആക്കട്ടെ; അവര്‍ ഇരുവരുമല്ലോ യിസ്രായേല്‍ഗൃഹം പണിതതു; എഫ്രാത്തയില്‍ നീ പ്രബലനും ബേത്ത്ളേഹെമില്‍ വിശ്രുതനുമായിരിക്ക.(Add Ref)|(Add Notes)
രൂത്ത് 4:12
ഈ യുവതിയില്‍നിന്നു യഹോവ[46] നിനക്കു നലകുന്ന സന്തതിയാല്‍ നിന്‍റെ ഗൃഹം താമാര്‍ യെഹൂദെക്കു പ്രസവിച്ച ഫേരെസിന്‍റെ ഗൃഹം പോലെ ആയ്തീരട്ടെ.(Add Ref)|(Add Notes)
രൂത്ത് 4:13
ഇങ്ങനെ ബോവസ് രൂത്തിനെ പരിഗ്രഹിച്ചു; അവള്‍ അവന്നു ഭാര്യയായി; അവന്‍ അവളുടെ അടുക്കല്‍ ചെന്നപ്പോള്‍ യഹോവ[46] അവള്‍ക്കു ഗര്‍ഭംനല്കി; അവള്‍ ഒരു മകനെ പ്രസവിച്ചു.(Add Ref)|(Add Notes)
രൂത്ത് 4:14
എന്നാറെ സ്ത്രീകള്‍ നൊവൊമിയോടു: ഇന്നു നിനക്കു ഒരു വീണ്ടെടുപ്പുകാരനെ നല്കിയിരിക്കകൊണ്ടു യഹോവ[46] വാഴ്ത്തപ്പെട്ടവന്‍ ; അവന്‍റെ പേ‍ര്‍ യിസ്രായേലില്‍ വിശ്രുതമായിരിക്കട്ടെ.(Add Ref)|(Add Notes)
രൂത്ത് 4:15
അവന്‍ നിനക്കു ആശ്വാസപ്രദനും നിന്‍റെ വാര്‍ദ്ധക്യത്തിങ്കല്‍ പോഷകനും ആയിരിക്കും. നിന്നെ സ്നേഹിക്കുന്നവളും ഏഴു പുത്രന്മാരെക്കാള്‍ നിനക്കു ഉത്തമയുമായിരിക്കുന്ന നിന്‍റെ മരുമകളല്ലോ അവനെ പ്രസവിച്ചതു എന്നു പറഞ്ഞു.(Add Ref)|(Add Notes)
രൂത്ത് 4:16
നൊവൊമി കുഞ്ഞിനെ എടുത്തു മടിയില്‍ കിടത്തി അവന്നു ധാത്രിയായ്തീര്‍ന്നു.(Add Ref)|(Add Notes)
രൂത്ത് 4:17
അവളുടെ അയല്‍ക്കാരത്തികള്‍ : നൊവൊമിക്കു ഒരു മകന്‍ ജനിച്ചു എന്നു പറഞ്ഞു അവന്നു ഓബേദ് എന്നു പേ‍ര്‍ വിളിച്ചു; ദാവീദിന്‍റെ അപ്പനായ യിശ്ശായിയുടെ അപ്പന്‍ ഇവന്‍ തന്നേ.(Add Ref)|(Add Notes)
രൂത്ത് 4:18
ഫേരെസിന്‍റെ വംശപാരമ്പര്യമാവിതു: ഫേരെസ് ഹെസ്രോനെ ജനിപ്പിച്ചു. ഹെസ്രോന്‍ രാമിനെ ജനിപ്പിച്ചു.(Add Ref)|(Add Notes)
രൂത്ത് 4:19
രാം അമ്മീനാദാബിനെ ജനിപ്പിച്ചു.(Add Ref)|(Add Notes)
രൂത്ത് 4:20
അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോന്‍ സല്മോനെ ജനിപ്പിച്ചു.(Add Ref)|(Add Notes)
രൂത്ത് 4:21
സല്മോന്‍ ബോവസിനെ ജനിപ്പിച്ചു; ബോവസ് ഓബേദിനെ ജനിപ്പിച്ചു.(Add Ref)|(Add Notes)
രൂത്ത് 4:22
ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു; യിശ്ശായി ദാവീദിനെ ജനിപ്പിച്ചു.(Add Ref)|(Add Notes)