📚 എല്ലാ പുസ്തകങ്ങളും

📖 മീഖാ : അധ്യായം 2

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< മീഖാ : അധ്യായം 2 >>

മീഖാ 2:1
കിടക്കമേല്‍ നീതികേടു നിരൂപിച്ചു തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്കും അയ്യോ കഷ്ടം! അവര്‍ക്കും പ്രാപ്തിയുള്ളതുകൊണ്ടു പുലരുമ്പോള്‍ തന്നേ അവര്‍ അതു നടത്തുന്നു.(Add Ref)|(Add Notes)
മീഖാ 2:2
അവര്‍ വയലുകളെ മോഹിച്ചു പിടിച്ചുപറിക്കുന്നു; അവര്‍ വീടുകളെ മോഹിച്ചു കൈക്കലാക്കുന്നു; അങ്ങനെ അവര്‍ പുരുഷനെയും അവന്‍റെ ഭവനത്തെയും മനുഷ്യനെയും അവന്‍റെ അവകാശത്തെയും പീഡിപ്പിക്കുന്നു.(Add Ref)|(Add Notes)
മീഖാ 2:3
അതുകൊണ്ടു യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഈ വംശത്തിന്‍റെ നേരെ അനര്‍ത്ഥം നിരൂപിക്കുന്നു; അതില്‍നിന്നു നിങ്ങള്‍ നിങ്ങളുടെ കഴുത്തുകളെ വിടുവിക്കയില്ല, നിവിര്‍ന്നുനടക്കയുമില്ല; ഇതു ദുഷ്കാലമല്ലോ.(Add Ref)|(Add Notes)
മീഖാ 2:4
അന്നാളില്‍ നിങ്ങളെക്കുറിച്ചു ഒരു പരിഹാസവാക്യം ചൊല്ലുകയും ഒരു വിലാപം വിലപിക്കയും ചെയ്തു: കഥ കഴിഞ്ഞു; നമുക്കു പൂര്‍ണ്ണ സംഹാരം ഭവിച്ചിരിക്കുന്നു; അവന്‍ എന്‍റെ ജനത്തിന്‍റെ ഓഹരി മാറ്റിക്കളഞ്ഞു; അവന്‍ അതു എന്‍റെ പക്കല്‍നിന്നു എങ്ങനെ നീക്കിക്കളയുന്നു; വിശ്വാസത്യാഗികള്‍ക്കു അവന്‍ നമ്മുടെ വയലുകളെ വിഭാഗിച്ചുകൊടുക്കുന്നു എന്നു പറയും;(Add Ref)|(Add Notes)
മീഖാ 2:5
അതുകൊണ്ടു യഹോവയുടെ സഭയില്‍ ഓഹരിമേല്‍ അളവുനൂല്‍ പിടിപ്പാന്‍ നിനക്കു ആരും ഉണ്ടാകയില്ല.(Add Ref)|(Add Notes)
മീഖാ 2:6
പ്രസംഗിക്കരുതെന്നു അവര്‍ പ്രസംഗിക്കുന്നു; ഇവയെക്കുറിച്ചു അവര്‍ പ്രസംഗിക്കേണ്ടതല്ല; അവരുടെ ആക്ഷേപങ്ങള്‍ ഒരിക്കലും തീരുകയില്ല.(Add Ref)|(Add Notes)
മീഖാ 2:7
യാക്കോബ്ഗൃഹമേ, ഇതെന്തൊരു വാക്കാകുന്നു? യഹോവ[46] മുന്‍ കോപിയോ? അങ്ങനെയോ അവന്‍റെ പ്രവൃത്തികള്‍ ? നേരായി നടക്കുന്നവന്നു എന്‍റെ വചനങ്ങള്‍ ഗണകരമല്ലയോ?(Add Ref)|(Add Notes)
മീഖാ 2:8
മുമ്പെതന്നേ എന്‍റെ ജനം ശത്രുവായി എഴുന്നേറ്റിരിക്കുന്നു; യുദ്ധവിമുഖന്മാരായി നിര്‍ഭയന്മാരായി കടന്നു പോകുന്നവരുടെ വസ്ത്രത്തിന്മേല്‍നിന്നു നിങ്ങള്‍ പുതെപ്പു വലിച്ചെടുക്കുന്നു.(Add Ref)|(Add Notes)
മീഖാ 2:9
നിങ്ങള്‍ എന്‍റെ ജനത്തിന്‍റെ സ്ത്രീകളെ അവരുടെ സുഖകരമായ വീടുകളില്‍നിന്നു ഇറക്കിക്കളയുന്നു; അവരുടെ പൈതങ്ങളോടു നിങ്ങള്‍ എന്‍റെ മഹത്വം സദാകാലത്തേക്കും അപഹരിച്ചുകളയുന്നു.(Add Ref)|(Add Notes)
മീഖാ 2:10
പുറപ്പെട്ടു പോകുവിന്‍ ; നാശത്തിന്നു, കഠിനനാശത്തിന്നു കാരണമായിരിക്കുന്ന മാലിന്യംനിമിത്തം ഇതു നിങ്ങള്‍ക്കു വിശ്രാമസ്ഥലമല്ല.(Add Ref)|(Add Notes)
മീഖാ 2:11
ഒരുത്തന്‍ കാറ്റിനെയും വ്യാജത്തെയും പിന്‍ ചെന്നു: ഞാന്‍ വീഞ്ഞിനെക്കുറിച്ചും മദ്യപാനത്തെക്കുറിച്ചും നിന്നോടു പ്രസംഗിക്കും എന്നിങ്ങനെയുള്ള വ്യാജം പറഞ്ഞാല്‍ അവന്‍ ഈ ജനത്തിന്നു ഒരു പ്രസംഗിയായിരിക്കും.(Add Ref)|(Add Notes)
മീഖാ 2:12
യാക്കോബേ, ഞാന്‍ നിനക്കുള്ളവരെ ഒക്കെയും ചേര്‍ത്തുകൊള്ളും; യിസ്രായേലില്‍ ശേഷിപ്പുള്ളവരെ ഞാന്‍ ശേഖരിക്കും; തൊഴുത്തിലെ ആടുകളെപ്പോലെ, മേച്ചല്‍പുറത്തെ ആട്ടിന്‍ കൂട്ടത്തെപ്പോലെ ഞാന്‍ അവരെ ഒരുമിച്ചുകൂട്ടും; ആള്‍പെരുപ്പം ഹേതുവായി അവിടെ മുഴക്കം ഉണ്ടാകും.(Add Ref)|(Add Notes)
മീഖാ 2:13
തകര്‍ക്കുന്നവന്‍ അവര്‍ക്കും മുമ്പായി പുറപ്പെടുന്നു; അവര്‍ തകര്‍ത്തു ഗോപുരത്തില്‍കൂടി കടക്കയും പുറപ്പെടുകയും ചെയ്യും; അവരുടെ രാജാവു അവര്‍ക്കും മുമ്പായും യഹോവ[46] അവരുടെ തലെക്കലും നടക്കും.(Add Ref)|(Add Notes)