📚 എല്ലാ പുസ്തകങ്ങളും

📖 മീഖാ : അധ്യായം 6

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< മീഖാ : അധ്യായം 6 >>

മീഖാ 6:1
യഹോവ[46] അരുളിച്ചെയ്യുന്നതു കേള്‍പ്പിന്‍ ; നീ എഴുന്നേറ്റു പര്‍വ്വതങ്ങളുടെ മുമ്പാകെ വ്യവഹരിക്ക; കുന്നുകള്‍ നിന്‍റെ വാക്കു കേള്‍ക്കട്ടെ;(Add Ref)|(Add Notes)
മീഖാ 6:2
പര്‍വ്വതങ്ങളും ഭൂമിയുടെ സ്ഥിരമായ അടിസ്ഥാനങ്ങളുമായുള്ളോവേ, യഹോവയുടെ വ്യവഹാരം കേള്‍പ്പിന്‍ ! യഹോവേക്കു തന്‍റെ ജനത്തോടു ഒരു വ്യവഹാരം ഉണ്ടു; അവന്‍ യിസ്രായേലിനോടു വാദിക്കും.(Add Ref)|(Add Notes)
മീഖാ 6:3
എന്‍റെ ജനമേ, ഞാന്‍ നിന്നോടു എന്തു ചെയ്തു? ഏതൊന്നിനാല്‍ ഞാന്‍ നിന്നെ മുഷിപ്പിച്ചു? എന്‍റെ നേരെ സാക്ഷീകരിക്ക.(Add Ref)|(Add Notes)
മീഖാ 6:4
ഞാന്‍ നിന്നെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, അടിമവീട്ടില്‍നിന്നു നിന്നെ വീണ്ടെടുത്തു, മോശെയെയും അഹരോനെയും മിര്യാമിനെയും നിന്‍റെ മുമ്പില്‍ അയച്ചു.(Add Ref)|(Add Notes)
മീഖാ 6:5
എന്‍റെ ജനമേ നിങ്ങള്‍ യഹോവയുടെ നീതിപ്രവൃത്തികളെ അറിയേണ്ടതിന്നു മോവാബ് രാജാവായ ബാലാക്‍ ആലോചിച്ചതും ബെയോരിന്‍റെ മകനായ ബിലെയാം ഉത്തരം പറഞ്ഞതും ശിത്തീംമുതല്‍ ഗില്ഗാല്‍വരെ സംഭവിച്ചതും ഔര്‍ക്കുംക.(Add Ref)|(Add Notes)
മീഖാ 6:6
എന്തൊന്നുകൊണ്ടു ഞാന്‍ യഹോവയുടെ സന്നിധിയില്‍ ചെന്നു, അത്യുന്നതദൈവത്തിന്‍റെ മുമ്പാകെ കുമ്പിടേണ്ടു? ഞാന്‍ ഹോമയാഗങ്ങളോടും ഒരു വയസ്സു പ്രായമുള്ള കാളക്കിടാക്കളോടും കൂടെ അവന്‍റെ സന്നിധിയില്‍ ചെല്ലേണമോ?(Add Ref)|(Add Notes)
മീഖാ 6:7
ആയിരം ആയിരം ആട്ടുകൊറ്റനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ[46] പ്രസാദിക്കുമോ? എന്‍റെ അതിക്രമത്തിന്നു വേണ്ടി ഞാന്‍ എന്‍റെ ആദ്യജാതനെയും ഞാന്‍ ചെയ്ത പാപത്തിന്നു വേണ്ടി എന്‍റെ ഉദരഫലത്തെയും കൊടുക്കേണമോ?(Add Ref)|(Add Notes)
മീഖാ 6:8
മനുഷ്യാ, നല്ലതു എന്തെന്നു അവന്‍ നിനക്കു കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവര്‍ത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്‍റെ ദൈവത്തിന്‍റെ സന്നിധിയില്‍ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ[46] നിന്നോടു ചോദിക്കുന്നതു?(Add Ref)|(Add Notes)
മീഖാ 6:9
കേട്ടോ യഹോവ[46] പട്ടണത്തോടു വിളിച്ചു പറയുന്നതു; നിന്‍റെ നാമത്തെ ഭയപ്പെടുന്നതു ജ്ഞാനം ആകുന്നു; വടിയെയും അതിനെ നിയമിച്ചവനെയും ശ്രദ്ധിപ്പിന്‍ .(Add Ref)|(Add Notes)
മീഖാ 6:10
ദുഷ്ടന്‍റെ വീട്ടില്‍ ഇനിയും അനീതിയുള്ള നിക്ഷേപങ്ങളും ശാപകരമായ കള്ളയളവും ഉണ്ടോ?(Add Ref)|(Add Notes)
മീഖാ 6:11
കള്ളത്തുലാസ്സും കള്ളപ്പടികള്‍ ഇട്ട സഞ്ചിയുമുള്ളവനെ ഞാന്‍ നിര്‍മ്മലനായി എണ്ണുമോ?(Add Ref)|(Add Notes)
മീഖാ 6:12
അതിലെ ധനവാന്മാര്‍ സാഹസപൂര്‍ണ്ണന്മാര്‍ ആകുന്നു; അതിന്‍റെ നിവാസികള്‍ വ്യാജം സംസാരിക്കുന്നു; അവരുടെ വായില്‍ അവരുടെ നാവു ചതിവുള്ളതു തന്നേ;(Add Ref)|(Add Notes)
മീഖാ 6:13
ആകയാല്‍ ഞാന്‍ നിന്നെ കഠിനമായി ദണ്ഡിപ്പിക്കും; നിന്‍റെ പാപങ്ങള്‍നിമിത്തം നിന്നെ ശൂന്യമാക്കും.(Add Ref)|(Add Notes)
മീഖാ 6:14
നീ ഭക്ഷിക്കും; തൃപ്തി വരികയില്ല, വിശപ്പു അടങ്ങുകയുമില്ല; നീ നീക്കിവേക്കും; ഒന്നും സ്വരൂപിക്കയില്ലതാനും; നീ സ്വരൂപിക്കുന്നതു ഞാന്‍ വാളിന്നു ഏല്പിച്ചുകൊടുക്കും.(Add Ref)|(Add Notes)
മീഖാ 6:15
നീ വിതെക്കും, കൊയ്കയില്ല നീ ഒലീവുകായ് ചവിട്ടും, എണ്ണ പൂശുകയില്ല; മുന്തിരിപ്പഴം ചവിട്ടും, വീഞ്ഞു കുടിക്കയില്ലതാനും.(Add Ref)|(Add Notes)
മീഖാ 6:16
ഞാന്‍ നിന്നെ ശൂന്യവും നിന്‍റെ നിവാസികളെ പരിഹാസവിഷയവും ആക്കേണ്ടതിന്നും നിങ്ങള്‍ എന്‍റെ ജനത്തിന്‍റെ നിന്ദവഹിക്കേണ്ടതിന്നും ഒമ്രിയുടെ ചട്ടങ്ങളും ആഹാബ്ഗൃഹത്തിന്‍റെ സകലപ്രവൃത്തികളും പ്രമാണമാക്കിയിരിക്കുന്നു; അവരുടെ ആലോചനകളെ നിങ്ങള്‍ അനുസരിച്ചുനടക്കുന്നു.(Add Ref)|(Add Notes)