📚 എല്ലാ പുസ്തകങ്ങളും

📖 മീഖാ : അധ്യായം 4

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< മീഖാ : അധ്യായം 4 >>

മീഖാ 4:1
അന്ത്യകാലത്തു യഹോവയുടെ ആലയം ഉള്ള പര്‍വ്വതം പര്‍വ്വതങ്ങളുടെ ശിഖരത്തില്‍ സ്ഥാപിതവും കുന്നുകള്‍ക്കു മീതെ ഉന്നതവുമായിരിക്കും; ജാതികള്‍ അതിലേക്കു ഒഴുകിച്ചെല്ലും.(Add Ref)|(Add Notes)
മീഖാ 4:2
അനേകവംശങ്ങളും ചെന്നു: വരുവിന്‍ , നമുക്കു യഹോവയുടെ പര്‍വ്വതത്തിലേക്കും യാക്കോബിന്‍ ദൈവത്തിന്‍റെ ആലയത്തിലേക്കും കയറിച്ചെല്ലാം; അവന്‍ നമുക്കു തന്‍റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്‍റെ പാതകളില്‍ നടക്കയും ചെയ്യും എന്നു പറയും. സീയോനില്‍നിന്നു ഉപദേശവും യെരൂശലേമില്‍നിന്നു യഹോവയുടെ വചനവും പുറപ്പെടും.(Add Ref)|(Add Notes)
മീഖാ 4:3
അവന്‍ അനേകജാതികളുടെ ഇടയില്‍ ന്യായംവിധിക്കയും ബഹുവംശങ്ങള്‍ക്കു ദൂരത്തോളം വിധി കല്പിക്കയും ചെയ്യും; അവര്‍ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീര്‍ക്കും; ജാതി ജാതിക്കുനേരെ വാള്‍ ഔങ്ങുകയില്ല; അവര്‍ ഇനി യുദ്ധം അഭ്യസിക്കയുമില്ല.(Add Ref)|(Add Notes)
മീഖാ 4:4
അവര്‍ ഓ‍രോരുത്തന്‍ താന്താന്‍റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്‍റെ കീഴിലും പാര്‍ക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് അതു അരുളിച്ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
മീഖാ 4:5
സകല ജാതികളും താന്താങ്ങളുടെ ദേവന്മാരുടെ നാമത്തില്‍ നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തില്‍ എന്നും എന്നെന്നേക്കും നടക്കും.(Add Ref)|(Add Notes)
മീഖാ 4:6
അന്നാളില്‍ മുടന്തിനടക്കുന്നതിനെ ഞാന്‍ ചേര്‍ത്തുകൊള്ളുകയും ചിതറിപ്പോയതിനെയും ഞാന്‍ ക്ളേശിപ്പിച്ചതിനെയും ശേഖരിക്കയും(Add Ref)|(Add Notes)
മീഖാ 4:7
മുടന്തിനടക്കുന്നതിനെ ശേഷിപ്പിക്കയും അകന്നുപോയതിനെ മഹാജാതിയാക്കുകയും യഹോവ[46] സീയോന്‍ പര്‍വ്വതത്തില്‍ ഇന്നുമുതല്‍ എന്നെന്നേക്കും അവര്‍ക്കും രാജാവായിരിക്കയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
മീഖാ 4:8
നീയോ, ഏദെര്‍ ഗോപുരമേ, സീയോന്‍ പുത്രിയുടെ ഗിരിയേ, നിനക്കു വരും: പൂര്‍വ്വാധിപത്യം, യെരൂശലേംപുത്രിയുടെ രാജത്വം തന്നെ, നിനക്കു വരും.(Add Ref)|(Add Notes)
മീഖാ 4:9
നീ ഇപ്പോള്‍ ഇത്ര ഉറക്കെ, നിലവിളിക്കുന്നതു എന്തിന്നു? നിന്‍റെ അകത്തു രാജാവില്ലയോ? നിന്‍റെ മന്ത്രി നശിച്ചുപോയോ? ഈറ്റുനോവു കിട്ടിയവളെപ്പോലെ നിനക്കു വേദനപിടിപ്പാന്‍ എന്തു?(Add Ref)|(Add Notes)
മീഖാ 4:10
സീയോന്‍ പുത്രിയേ, ഈറ്റുനോവു കിട്ടിയവളെപ്പോലെ വേദനപ്പെട്ടു പ്രസവിക്ക; ഇപ്പോള്‍ നീ നഗരം വിട്ടു വയലില്‍ പാര്‍ത്തു ബാബേലിലേക്കു പോകേണ്ടിവരും; അവിടെവെച്ചു നീ വിടുവിക്കപ്പെടും; അവിടെവെച്ചു യഹോവ[46] നിന്നെ ശത്രുക്കളുടെ കയ്യില്‍നിന്നു ഉദ്ധരിക്കും.(Add Ref)|(Add Notes)
മീഖാ 4:11
ഞങ്ങളുടെ കണ്ണു സീയോനെ കണ്ടു രസിക്കേണ്ടതിന്നു അവള്‍ മലിനയായിത്തീരട്ടെ എന്നു പറയുന്ന അനേകജാതികള്‍ ഇപ്പോള്‍ നിനക്കു വിരോധമായി കൂടിയിരിക്കുന്നു.(Add Ref)|(Add Notes)
മീഖാ 4:12
എന്നാല്‍ അവര്‍ യഹോവയുടെ വിചാരങ്ങള്‍ അറിയുന്നില്ല; അവന്‍റെ ആലോചന ഗ്രഹിക്കുന്നതുമില്ല; കറ്റകളെപ്പോലെ അവന്‍ അവരെ കളത്തില്‍ കൂട്ടുമല്ലോ.(Add Ref)|(Add Notes)
മീഖാ 4:13
സീയോന്‍ പുത്രിയേ, എഴുന്നേറ്റു മെതിക്കുക; ഞാന്‍ നിന്‍റെ കൊമ്പിനെ ഇരിമ്പും നിന്‍റെ കുളമ്പുകളെ താമ്രവും ആക്കും; നീ അനേകജാതികളെ തകര്‍ത്തുകളകയും അവരുടെ ലാഭം യഹോവേക്കും അവരുടെ സമ്പത്തു സര്‍വ്വഭൂമിയുടെയും കര്‍ത്താവിന്നും നിവേദിക്കയും ചെയ്യും.(Add Ref)|(Add Notes)