📚 എല്ലാ പുസ്തകങ്ങളും

📖 വെളിപാട് : അധ്യായം 10

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< വെളിപാട് : അധ്യായം 10 >>

വെളിപാട് 10:1
ബലവാനായ മറ്റൊരു ദൂതന്‍ സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങുന്നതു ഞാന്‍ കണ്ടു. അവന്‍ മേഘം ഉടുത്തും തലയില്‍ ആകാശവില്ലുധരിച്ചും മുഖം സൂര്യനെപ്പോലെയും കാല്‍ തീത്തൂണുപോലെയും ഉള്ളവന്‍ .(Add Ref)|(Add Notes)
വെളിപാട് 10:2
അവന്‍റെ കയ്യില്‍ തുറന്നോരു ചെറുപുസ്തകം ഉണ്ടായിരുന്നു. അവന്‍ വലങ്കാല്‍ സമുദ്രത്തിന്മേലും(Add Ref)|(Add Notes)
വെളിപാട് 10:3
ഇടങ്കാല്‍ ഭൂമിമേലും വെച്ചു, സിംഹം അലറുംപോലെ അത്യുച്ചത്തില്‍ ആര്‍ത്തു; ആര്‍ത്തപ്പോള്‍ ഏഴു ഇടിയും നാദം മുഴക്കി.(Add Ref)|(Add Notes)
വെളിപാട് 10:4
ഏഴു ഇടി നാദം മുഴക്കിയപ്പോള്‍ ഞാന്‍ എഴുതുവാന്‍ ഭാവിച്ചു; എന്നാല്‍ ഏഴു ഇടി മുഴക്കിയതു എഴുതാതെ മുദ്രയിട്ടേക്ക എന്നു സ്വര്‍ഗ്ഗത്തില്‍നിന്നു ഒരുശബ്ദം കേട്ടു.(Add Ref)|(Add Notes)
വെളിപാട് 10:5
സമുദ്രത്തിന്മേലും ഭൂമിമേലും നിലക്കുന്നവനായി ഞാന്‍ കണ്ട ദൂതന്‍ വലങ്കൈ ആകാശത്തെക്കു ഉയര്‍ത്തി:(Add Ref)|(Add Notes)
വെളിപാട് 10:6
ഇനി കാലം ഉണ്ടാകയില്ല; ഏഴാമത്തെ ദൂതന്‍ കാഹളം ഊതുവാനിരിക്കുന്ന നാദത്തിന്‍റെ കാലത്തു ദൈവത്തിന്‍റെ മര്‍മ്മം അവന്‍ തന്‍റെ ദാസന്മാരായ പ്രവാചകന്മാര്‍ക്കും അറിയിച്ചു കൊടുത്തതുപോലെ നിവൃത്തിയാകുമെന്നു ആകാശവും അതിലുള്ളതും(Add Ref)|(Add Notes)
വെളിപാട് 10:7
ഭൂമിയും അതിലുള്ളതും സമുദ്രവും അതിലുള്ളതും സൃഷ്ടിച്ചവനായി എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെച്ചൊല്ലി സത്യം ചെയ്തു.(Add Ref)|(Add Notes)
വെളിപാട് 10:8
ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു കേട്ട ശബ്ദം പിന്നെയും എന്നോടു സംസാരിച്ചു: നീ ചെന്നു സമുദ്രത്തിന്മേലും ഭൂമിമേലും നിലക്കുന്ന ദൂതന്‍റെ കയ്യില്‍ തുറന്നിരിക്കുന്ന പുസ്തകം വാങ്ങുക എന്നു കല്പിച്ചു.(Add Ref)|(Add Notes)
വെളിപാട് 10:9
ഞാന്‍ ദൂതന്‍റെ അടുക്കല്‍ ചെന്നു ആ ചെറുപുസ്തകം തരുവാന്‍ പറഞ്ഞു. അവന്‍ എന്നോടു: നീ ഇതു വാങ്ങി തിന്നുക; അതു നിന്‍റെ വയറ്റിനെ കൈപ്പിക്കും എങ്കിലും വായില്‍ തേന്‍ പോലെ മധുരിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
വെളിപാട് 10:10
ഞാന്‍ ദൂതന്‍റെ കയ്യില്‍ നിന്നു ചെറുപുസ്തകം വാങ്ങിതിന്നു; അതു എന്‍റെ വായില്‍ തേന്‍ പോലെ മധുരമായിരുന്നു; തിന്നു കഴിഞ്ഞപ്പോള്‍ എന്‍റെ വയറു കൈച്ചുപോയി.(Add Ref)|(Add Notes)
വെളിപാട് 10:11
അവന്‍ എന്നോടു: നീ ഇനിയും അനേകം വംശങ്ങളെയും ജാതികളെയും ഭാഷകളെയും രാജാക്കന്മാരെയും കുറിച്ചു പ്രവചിക്കേണ്ടിവരും എന്നു പറഞ്ഞു.(Add Ref)|(Add Notes)