📚 എല്ലാ പുസ്തകങ്ങളും

📖 വെളിപാട് : അധ്യായം 13

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< വെളിപാട് : അധ്യായം 13 >>

വെളിപാട് 13:1
അപ്പോള്‍ പത്തുകൊമ്പും ഏഴു തലയും കൊമ്പുകളില്‍ പത്തു രാജമുടിയും തലയില്‍ നിന്നു കയറുന്നതു ഞാന്‍ കണ്ടു.(Add Ref)|(Add Notes)
വെളിപാട് 13:2
ഞാന്‍ കണ്ട മൃഗം പുള്ളിപ്പുലിക്കു സദൃശവും അതിന്‍റെ കാല്‍ കരടിയുടെ കാല്‍പോലെയും വായ് സിംഹത്തിന്‍റെ വായ് പോലെയും ആയിരുന്നു. അതിന്നു മഹാസര്‍പ്പം തന്‍റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു.(Add Ref)|(Add Notes)
വെളിപാട് 13:3
അതിന്‍റെ തലകളില്‍ ഒന്നു മരണകരമായ മുറിവേറ്റതുപോലെ ഞാന്‍ കണ്ടു; അതിന്‍റെ മരണകരമായ മുറിവു പൊറുത്തുപോയി; സര്‍വ്വഭൂമിയും മൃഗത്തെ കണ്ടു വിസ്മയിച്ചു.(Add Ref)|(Add Notes)
വെളിപാട് 13:4
മൃഗത്തിന്നു അധികാരം കൊടുത്തതു കൊണ്ടു അവര്‍ മഹാസര്‍പ്പത്തെ നമസ്ക്കുരിച്ചു: മൃഗത്തോടു തുല്യന്‍ ആര്‍ ? അതിനോടു പൊരുവാന്‍ ആര്‍ക്കും കഴിയും എന്നു പറഞ്ഞു മൃഗത്തെയും നമസ്കരിച്ചു.(Add Ref)|(Add Notes)
വെളിപാട് 13:5
വമ്പും ദൂഷണവും സംസാരിക്കുന്ന വായ് അതിന്നു ലഭിച്ചു; നാല്പത്തിരണ്ടു മാസം പ്രവര്‍ത്തിപ്പാന്‍ അധികാരവും ലഭിച്ചു.(Add Ref)|(Add Notes)
വെളിപാട് 13:6
അതു ദൈവത്തിന്‍റെ നാമത്തെയും അവന്‍റെ കൂടാരത്തെയും സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവരെയും ദുഷിപ്പാന്‍ ദൈവദൂഷണത്തിന്നായി വായ്തുറന്നു.(Add Ref)|(Add Notes)
വെളിപാട് 13:7
വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിപ്പാനും അതിന്നു അധികാരം ലഭിച്ചു; സകല ഗോത്രത്തിന്മേലും വംശത്തിന്മേലും ഭാഷമേലും ജാതിമേലും അധികാരവും ലഭിച്ചു.(Add Ref)|(Add Notes)
വെളിപാട് 13:8
ലോകസ്ഥാപനം മുതല്‍ അറുക്കപ്പെട്ട കുഞ്ഞാടിന്‍റെ ജീവപുസ്തകത്തില്‍ പേര്‍ എഴുതീട്ടില്ലാത്ത ഭൂവാസികള്‍ ഒക്കെയും അതിനെ നമസ്കരിക്കും.(Add Ref)|(Add Notes)
വെളിപാട് 13:9
ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.(Add Ref)|(Add Notes)
വെളിപാട് 13:10
അടിമയാക്കി കൊണ്ടുപോകുന്നവന്‍ അടിമയായിപ്പോകും; വാള്‍കൊണ്ടു കൊല്ലുന്നവന്‍ വാളാല്‍ മരിക്കേണ്ടിവരും; ഇവിടെ വിശുദ്ധന്മാരുടെ സഹിഷ്ണുതയും വിശ്വാസവും കൊണ്ടു ആവശ്യം.(Add Ref)|(Add Notes)
വെളിപാട് 13:11
മറ്റൊരു മൃഗം ഭൂമിയില്‍ നിന്നു കയറുന്നതു ഞാന്‍ കണ്ടു; അതിന്നു കുഞ്ഞാടിന്നുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അതു മഹാ സര്‍പ്പം എന്നപോലെ സംസാരിച്ചു.(Add Ref)|(Add Notes)
വെളിപാട് 13:12
അതു ഒന്നാമത്തെ മൃഗത്തിന്‍റെ മുമ്പാകെ അതിന്‍റെ അധികാരം എല്ലാം നടത്തി ഭൂമിയെയും അതില്‍ വസിക്കുന്നവരെയും മരണകരമായ മുറിവു പൊറുത്തുപോയ ഒന്നാം മൃഗത്തെ നമസ്കരിക്കുമാറാക്കുന്നു.(Add Ref)|(Add Notes)
വെളിപാട് 13:13
അതു മനുഷ്യര്‍ കാണ്‍കെ ആകാശത്തുനിന്നു ഭൂമിയിലേക്കു തീ ഇറങ്ങുമാറു വലിയ അടയാളങ്ങള്‍ പ്രവൃത്തിക്കയും(Add Ref)|(Add Notes)
വെളിപാട് 13:14
മൃഗത്തിന്‍റെ മുമ്പില്‍ പ്രവൃത്തിപ്പാന്‍ തനിക്കു ബലം കിട്ടിയ അടയാളങ്ങളെക്കൊണ്ടു ഭൂവാസികളെ തെറ്റിക്കുകയും വാളാല്‍ മുറിവേറ്റിട്ടും ജീവിച്ച മൃഗത്തിന്നു പ്രതിമ ഉണ്ടാക്കുവാന്‍ ഭൂവാസികളോടു പറകയും ചെയ്യുന്നു.(Add Ref)|(Add Notes)
വെളിപാട് 13:15
മൃഗത്തിന്‍റെ പ്രതിമ സംസാരിക്കേണ്ടതിന്നും മൃഗത്തിന്‍റെ പ്രതിമയെ നമസ്കരിക്കാത്തവരെ ഒക്കെയും കൊല്ലിക്കേണ്ടതിന്നു മൃഗത്തിന്‍റെ പ്രതിമെക്കു ആത്മാവിനെ കൊടുപ്പാന്‍ അതിന്നു ബലം ലഭിച്ചു.(Add Ref)|(Add Notes)
വെളിപാട് 13:16
അതു ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്ത്രന്മാരും ദാസന്മാരുമായ എല്ലാവര്‍ക്കും വലങ്കൈമേലോ നെറ്റിയിലോ മുദ്ര കിട്ടു മാറും(Add Ref)|(Add Notes)
വെളിപാട് 13:17
മൃഗത്തിന്‍റെ പേരോ പേരിന്‍റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വിലക്കുകയോ ചെയ്‍വാന്‍ വഹിയാതെയും ആക്കുന്നു.(Add Ref)|(Add Notes)
വെളിപാട് 13:18
ഇവിടെ ജ്ഞാനംകൊണ്ടു ആവശ്യം. ബുദ്ധിയുള്ളവന്‍ മൃഗത്തിന്‍റെ സംഖ്യ ഗണിക്കട്ടെ: അതു ഒരു മനുഷ്യന്‍റെ സംഖ്യയത്രെ. അതിന്‍റെ സംഖ്യ അറുനൂറ്ററുപത്താറു.(Add Ref)|(Add Notes)