📚 എല്ലാ പുസ്തകങ്ങളും

📖 വെളിപാട് : അധ്യായം 22

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< വെളിപാട് : അധ്യായം 22

വെളിപാട് 22:1
വീഥിയുടെ നടുവില്‍ ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനത്തില്‍ നിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദിയും അവന്‍ എന്നെ കാണിച്ചു.(Add Ref)|(Add Notes)
വെളിപാട് 22:2
നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്‍റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു.(Add Ref)|(Add Notes)
വെളിപാട് 22:3
യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനം അതില്‍ ഇരിക്കും; അവന്‍റെ ദാസന്മാര്‍ അവനെ ആരാധിക്കും.(Add Ref)|(Add Notes)
വെളിപാട് 22:4
അവര്‍ അവന്‍റെ മുഖംകാണും; അവന്‍റെ നാമം അവരുടെ നെറ്റിയില്‍ ഇരിക്കും.(Add Ref)|(Add Notes)
വെളിപാട് 22:5
ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കര്‍ത്താവു അവരുടെ മേല്‍ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്‍റെ വെളിച്ചമോ സൂര്യന്‍റെ വെളിച്ചമോ അവര്‍ക്കും ആവശ്യമില്ല. അവര്‍ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും.(Add Ref)|(Add Notes)
വെളിപാട് 22:6
പിന്നെ അവന്‍ എന്നോടു: ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കര്‍ത്താവു വേഗത്തില്‍ സംഭവിക്കേണ്ടുന്നതു തന്‍റെ ദാസന്മാര്‍ക്കും കാണിച്ചുകൊടുപ്പാന്‍ തന്‍റെ ദൂതനെ അയച്ചു(Add Ref)|(Add Notes)
വെളിപാട് 22:7
ഇതാ, ഞാന്‍ വേഗത്തില്‍ വരുന്നു; ഈ പുസ്തകത്തിലെ പ്രവചനം പ്രമാണിക്കുന്നവന്‍ ഭാഗ്യവാന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
വെളിപാട് 22:8
ഇതു കേള്‍ക്കയും കാണുകയും ചെയ്തതു യോഹന്നാന്‍ എന്ന ഞാന്‍ തന്നേ. കേള്‍ക്കയും കാണ്‍കയും ചെയ്തശേഷം അതു എനിക്കു കാണിച്ചുതന്ന ദൂതന്‍റെ കാല്‍ക്കല്‍ ഞാന്‍ വീണു നമസ്കരിച്ചു.(Add Ref)|(Add Notes)
വെളിപാട് 22:9
എന്നാല്‍ അവന്‍ എന്നോടു: അതരുതു: ഞാന്‍ നിന്‍റെയും നിന്‍റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക എന്നു പറഞ്ഞു.(Add Ref)|(Add Notes)
വെളിപാട് 22:10
അവന്‍ പിന്നെയും എന്നോടു പറഞ്ഞതു: സമയം അടുത്തിരിക്കയാല്‍ ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുതു.(Add Ref)|(Add Notes)
വെളിപാട് 22:11
അനീതിചെയ്യുന്നവന്‍ ഇനിയും അനീതി ചെയ്യട്ടെ; അഴുകൂള്ളവന്‍ ഇനിയും അഴുക്കാടട്ടെ; നീതിമാന്‍ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധന്‍ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.(Add Ref)|(Add Notes)
വെളിപാട് 22:12
ഇതാ, ഞാന്‍ വേഗം വരുന്നു; ഓ‍രോരുത്തന്നു അവനവന്‍റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാന്‍ പ്രതിഫലം എന്‍റെ പക്കല്‍ ഉണ്ടു.(Add Ref)|(Add Notes)
വെളിപാട് 22:13
ഞാന്‍ അല്ഫയും ഓ‍മേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു.(Add Ref)|(Add Notes)
വെളിപാട് 22:14
ജീവന്‍റെ വൃക്ഷത്തില്‍ തങ്ങള്‍ക്കു അധികാരം ഉണ്ടാകേണ്ടതിന്നും ഗോപുരങ്ങളില്‍ കൂടി നഗരത്തില്‍ കടക്കേണ്ടതിന്നും തങ്ങളുടെ വസ്ത്രം അലക്കുന്നവര്‍ ഭാഗ്യവാന്മാര്‍ .(Add Ref)|(Add Notes)
വെളിപാട് 22:15
നായ്ക്കളും ക്ഷുദ്രക്കാരും ദുര്‍ന്നടപ്പുകാരും കുലപാതകന്മാരും ബിംബാരാധികളും ഭോഷ്കില്‍ പ്രിയപ്പെടുകയും അതിനെ പ്രവര്‍ത്തിക്കയും ചെയ്യുന്ന ഏവനും പുറത്തു തന്നേ.(Add Ref)|(Add Notes)
വെളിപാട് 22:16
യേശു എന്ന ഞാന്‍ സഭകള്‍ക്കുവേണ്ടി നിങ്ങളോടു ഇതു സാക്ഷീകരിപ്പാന്‍ എന്‍റെ ദൂതനെ അയച്ചു; ഞാന്‍ ദാവീദിന്‍റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രവുമാകുന്നു.(Add Ref)|(Add Notes)
വെളിപാട് 22:17
വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേള്‍ക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവന്‍ വരട്ടെ; ഇച്ഛിക്കുന്നവന്‍ ജീവജലം സൌജന്യമായി വാങ്ങട്ടെ.(Add Ref)|(Add Notes)
വെളിപാട് 22:18
ഈ പുസ്തകത്തിലെ പ്രവചനം കേള്‍ക്കുന്ന ഏവനോടും ഞാന്‍ സാക്ഷീകരിക്കുന്നതെന്തെന്നാല്‍: അതിനോടു ആരെങ്കിലും കൂട്ടിയാല്‍ ഈ പുസ്തകത്തില്‍ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും.(Add Ref)|(Add Notes)
വെളിപാട് 22:19
ഈ പ്രവചന പുസ്തകത്തിലെ വചനത്തില്‍ നിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാല്‍ ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും.(Add Ref)|(Add Notes)
വെളിപാട് 22:20
ഇതു സാക്ഷീകരിക്കുന്നവന്‍ : അതേ, ഞാന്‍ വേഗം വരുന്നു എന്നു അരുളിച്ചെയ്യുന്നു; ആമേന്‍ , കര്‍ത്താവായ യേശുവേ, വരേണമേ,(Add Ref)|(Add Notes)
വെളിപാട് 22:21
കര്‍ത്താവായ യേശുവിന്‍റെ കൃപ നിങ്ങളോടെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ; ആമേന്‍ .(Add Ref)|(Add Notes)