📚 എല്ലാ പുസ്തകങ്ങളും

📖 എസ്രാ : അധ്യായം 1

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

എസ്രാ : അധ്യായം 1 >>

എസ്രാ 1:1
യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ അരുളപ്പാടു നിവൃത്തിയാകേണ്ടതിന്നു പാര്‍സിരാജാവായ കോരെശിന്‍റെ ഒന്നാം ആണ്ടില്‍ യഹോവ[46] പാര്‍സിരാജാവായ കോരെശിന്‍റെ മനസ്സിനെ ഉണര്‍ത്തീട്ടു അവന്‍ തന്‍റെ രാജ്യത്തു എല്ലാടവും ഒരു വിളംബരം പ്രസിദ്ധമാക്കി രേഖാമൂലവും പരസ്യം ചെയ്തതെന്തെന്നാല്‍(Add Ref)|(Add Notes)
എസ്രാ 1:2
പാര്‍സിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വര്‍ഗ്ഗത്തിലെ ദൈവമായ യഹോവ[46] ഭൂമിയിലെ സകലരാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു; യെഹൂദയിലെ യെരൂശലേമില്‍ അവന്നു ഒരു ആലയം പണിവാന്‍ എന്നോടു കല്പിച്ചുമിരിക്കുന്നു.(Add Ref)|(Add Notes)
എസ്രാ 1:3
നിങ്ങളില്‍ അവന്‍റെ ജനമായിട്ടു ആരെങ്കിലും ഉണ്ടെങ്കില്‍ അവന്‍റെ ദൈവം അവനോടു കൂടെ ഇരിക്കുമാറാകട്ടെ; അവന്‍ യെഹൂദയിലെ യെരൂശലേമിലേക്കു യാത്രപുറപ്പെട്ടു യിസ്രായേലിന്‍റെ ദൈവമായ യഹോവെക്കു ആലയം പണിയട്ടെ; അവനല്ലോ യെരൂശലേമിലെ ദൈവം.(Add Ref)|(Add Notes)
എസ്രാ 1:4
ശേഷിച്ചിരിക്കുന്ന ഏവന്നും അവന്‍ പ്രവാസിയായി പാര്‍ക്കുന്ന ഇടത്തൊക്കെയും അതതു സ്ഥലത്തിലെ സ്വദേശികള്‍ പൊന്നു, വെള്ളി, മറ്റു സാധനങ്ങള്‍ , കന്നുകാലി എന്നിവയാലും യെരൂശലേമിലെ ദൈവാലയം വകെക്കായി ഔദാര്യദാനങ്ങളാലും സഹായം ചെയ്യേണം.(Add Ref)|(Add Notes)
എസ്രാ 1:5
അങ്ങനെ യെഹൂദയുടെയും ബെന്യാമീന്‍റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ദൈവം ഉണര്‍ത്തിയ ഏവനും യെരൂശലേമില്‍ യഹോവയുടെ ആലയം പണിവാന്‍ പോകേണ്ടതിന്നു യാത്രപുറപ്പെട്ടു.(Add Ref)|(Add Notes)
എസ്രാ 1:6
അവരുടെ ചുറ്റും പാര്‍ത്തവര്‍ എല്ലാവരും കൊടുത്ത ഔദാര്യദാനങ്ങളൊക്കെയും കൂടാതെ വെള്ളികൊണ്ടുള്ള ഉപകരണങ്ങള്‍ , പൊന്നു മറ്റുസാധനങ്ങള്‍, ,കന്നുകാലികള്‍, വിശേഷവസ്തുക്കള്‍ എന്നിവകൊണ്ടും അവരെ സഹായിച്ചു.(Add Ref)|(Add Notes)
എസ്രാ 1:7
നെബൂഖദ് നേസര്‍ യെരൂശലേമില്‍നിന്നു കൊണ്ടുപോയി തന്‍റെ ദേവന്മാരുടെ ക്ഷേത്രത്തില്‍ വെച്ചിരുന്ന യഹോവാലയംവക ഉപകരണങ്ങളും കോരെശ് രാജാവു പുറത്തേക്കു എടുപ്പിച്ചു.(Add Ref)|(Add Notes)
എസ്രാ 1:8
പാര്‍സിരാജാവായ കോരെശ് ഭണ്ഡാരവിചാരകനായ മിത്രെദാത്ത് മുഖാന്തരം അവ പുറത്തേക്കു എടുപ്പിച്ചു യെഹൂദാപ്രഭുവായ ശേശ്ബസ്സരിന്നു എണ്ണിക്കൊടുപ്പിച്ചു.(Add Ref)|(Add Notes)
എസ്രാ 1:9
അവയുടെ എണ്ണം ആവിതു: പൊന്‍ താലം മുപ്പതു, വെള്ളിത്താലം ആയിരം, കത്തി ഇരുപത്തൊമ്പതു,(Add Ref)|(Add Notes)
എസ്രാ 1:10
പൊന്‍ പാത്രം മുപ്പതു, രണ്ടാം തരത്തില്‍ വെള്ളിപ്പാത്രം നാനൂറ്റിപ്പത്തു, മറ്റുള്ള ഉപകരണങ്ങള്‍ ആയിരം.(Add Ref)|(Add Notes)
എസ്രാ 1:11
പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങള്‍ ആകെ അയ്യായിരത്തിനാനൂറു ആയിരുന്നു; പ്രവാസികളെ ബാബേലില്‍നിന്നു യെരൂശലേമിലേക്കു കൊണ്ടുപോകുമ്പോള്‍ ഇവയൊക്കെയും ശേശ്ബസ്സര്‍ കൊണ്ടുപോയി.(Add Ref)|(Add Notes)