എസ്രാ 2:1
ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ ബാബേലിലേക്കു കൊണ്ടുപോയിരുന്ന പ്രവാസികളില്‍നിന്നു യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്ന സംസ്ഥാനവാസികളാവിതു:(Add Ref)|(Add Notes)
എസ്രാ 2:2
സെരുബ്ബാബേലിനോടുകൂടെ വന്നവര്‍ : യേശുവ, നഹെമ്യാവു, സെരായാവു, രെയേലയാവു, മൊര്‍ദെഖായി, ബില്‍ശാന്‍ , മിസ്പാര്‍ , ബിഗ്വായി, രെഹൂം, ബാനാ എന്നിവര്‍ , യിസ്രായേല്‍ജനത്തിലെ പുരുഷന്മാരുടെ എണ്ണമാവിതു:(Add Ref)|(Add Notes)
എസ്രാ 2:3
പരോശിന്‍റെ മക്കള്‍ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ടു.(Add Ref)|(Add Notes)
എസ്രാ 2:4
ശെഫത്യാവിന്‍റെ മക്കള്‍ മുന്നൂറ്റെഴുപത്തിരണ്ടു,(Add Ref)|(Add Notes)
എസ്രാ 2:5
ആരഹിന്‍റെ മക്കള്‍ എഴുനൂറ്റെഴുപത്തഞ്ചു.(Add Ref)|(Add Notes)
എസ്രാ 2:6
യേശുവയുടെയും യോവാബിന്‍റെയും മക്കളില്‍ പഹത്-മോവാബിന്‍റെ മക്കള്‍ രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ടു.(Add Ref)|(Add Notes)
എസ്രാ 2:7
ഏലാമിന്‍റെ മക്കള്‍ ആയിരത്തിരുനൂറ്റമ്പത്തിനാലു.(Add Ref)|(Add Notes)
എസ്രാ 2:8
സത്ഥൂവിന്‍റെ മക്കള്‍ തൊള്ളായിരത്തി നാല്പത്തഞ്ചു.(Add Ref)|(Add Notes)
എസ്രാ 2:9
സക്കായിയുടെ മക്കള്‍ എഴുനൂറ്ററുപതു.(Add Ref)|(Add Notes)
എസ്രാ 2:10
ബാനിയുടെ മക്കള്‍ അറുനൂറ്റി നാല്പത്തിരണ്ടു.(Add Ref)|(Add Notes)
എസ്രാ 2:11
ബേബായിയുടെ മക്കള്‍ അറുനൂറ്റിരുപത്തുമൂന്നു.(Add Ref)|(Add Notes)
എസ്രാ 2:12
അസ്ഗാദിന്‍റെ മക്കള്‍ ആയിരത്തിരുനൂറ്റിരുപത്തിരണ്ടു.(Add Ref)|(Add Notes)
എസ്രാ 2:13
അദോനീക്കാമിന്‍റെ മക്കള്‍ അറുനൂറ്ററുപത്താറു.(Add Ref)|(Add Notes)
എസ്രാ 2:14
ബിഗ്വായിയുടെ മക്കള്‍ രണ്ടായിരത്തമ്പത്താറു.(Add Ref)|(Add Notes)
എസ്രാ 2:15
ആദീന്‍റെ മക്കള്‍ നാനൂറ്റമ്പത്തിനാലു.(Add Ref)|(Add Notes)
എസ്രാ 2:16
യെഹിസ്കീയാവിന്‍റെ സന്തതിയായ ആതേരിന്‍റെ മക്കള്‍ തൊണ്ണൂറ്റെട്ടു.(Add Ref)|(Add Notes)
എസ്രാ 2:17
ബോസായിയുടെ മക്കള്‍ മുന്നൂറ്റിരുപത്തിമൂന്നു.(Add Ref)|(Add Notes)
എസ്രാ 2:18
യോരയുടെ മക്കള്‍ നൂറ്റിപന്ത്രണ്ടു.(Add Ref)|(Add Notes)
എസ്രാ 2:19
ഹാശൂമിന്‍റെ മക്കള്‍ ഇരുനൂറ്റിരുപത്തിമൂന്നു.(Add Ref)|(Add Notes)
എസ്രാ 2:20
ഗിബ്ബാരിന്‍റെ മക്കള്‍ തൊണ്ണൂറ്റഞ്ചു.(Add Ref)|(Add Notes)
എസ്രാ 2:21
ബേത്ത്ളേഹെമ്യര്‍ നൂറ്റിരുപത്തിമൂന്നു.(Add Ref)|(Add Notes)
എസ്രാ 2:22
നെതോഫാത്യര്‍ അമ്പത്താറു.(Add Ref)|(Add Notes)
എസ്രാ 2:23
അനാഥോത്യര്‍ നൂറ്റിരുപത്തെട്ടു.(Add Ref)|(Add Notes)
എസ്രാ 2:24
അസ്മാവെത്യര്‍ നാല്പത്തിരണ്ടു(Add Ref)|(Add Notes)
എസ്രാ 2:25
കിര്യാത്ത്-യെയാരീം, കെഫീരാ, ബെയെറോത്ത് എന്നിവയിലെ നിവാസികള്‍ എഴുനൂറ്റിനാല്പത്തിമൂന്നു.(Add Ref)|(Add Notes)
എസ്രാ 2:26
രാമയിലെയും ഗേബയിലെയും നിവാസികള്‍ അറുനൂറ്റിരുപത്തൊന്നു.(Add Ref)|(Add Notes)
എസ്രാ 2:27
മിഖ്മാശ്യര്‍ നൂറ്റിരുപത്തിരണ്ടു.(Add Ref)|(Add Notes)
എസ്രാ 2:28
ബേഥേലിലെയും ഹായിയിലേയുംനിവാസികള്‍ ഇരുനൂറ്റിരുപത്തിമൂന്നു.(Add Ref)|(Add Notes)
എസ്രാ 2:29
നെബോനിവാസികള്‍ അമ്പത്തിരണ്ടു.(Add Ref)|(Add Notes)
എസ്രാ 2:30
മഗ്ബീശിന്‍റെ മക്കള്‍ നൂറ്റമ്പത്താറു.(Add Ref)|(Add Notes)
എസ്രാ 2:31
മറ്റെ ഏലാമിന്‍റെ മക്കള്‍ ആയിരത്തിരുനൂറ്റമ്പത്തിനാലു.(Add Ref)|(Add Notes)
എസ്രാ 2:32
ഹാരീമിന്‍റെ മക്കള്‍ മുന്നൂറ്റിരുപതു.(Add Ref)|(Add Notes)
എസ്രാ 2:33
ലോദ്, ഹാദീദ്, ഓനോ എന്നിവയിലെ നിവാസികള്‍ എഴുനൂറ്റിരുപത്തഞ്ചു.(Add Ref)|(Add Notes)
എസ്രാ 2:34
യെരീഹോനിവാസികള്‍ മുന്നൂറ്റിബാല്പത്തഞ്ചു.(Add Ref)|(Add Notes)
എസ്രാ 2:35
സെനായാനിവാസികള്‍ മൂവായിരത്തറുനൂറ്റിമുപ്പതു.(Add Ref)|(Add Notes)
എസ്രാ 2:36
പുരോഹിതന്മാരാവിതു: യേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്‍റെ മക്കള്‍ തൊള്ളായിരത്തെഴുപത്തി മൂന്നു.(Add Ref)|(Add Notes)
എസ്രാ 2:37
ഇമ്മേരിന്‍റെ മക്കള്‍ ആയിരത്തമ്പത്തിരണ്ടു.(Add Ref)|(Add Notes)
എസ്രാ 2:38
പശ്ഹൂരിന്‍റെ മക്കള്‍ ആയിരത്തിരുനൂറ്റി നാല്പത്തേഴു.(Add Ref)|(Add Notes)
എസ്രാ 2:39
ഹാരീമിന്‍റെ മക്കള്‍ ആയിരത്തി പതിനേഴു.(Add Ref)|(Add Notes)
എസ്രാ 2:40
ലേവ്യര്‍ : ഹോദവ്യാവിന്‍റെ മക്കളില്‍ യേശുവയുടെയും കദ്മീയേലിന്‍റെയും മക്കള്‍ എഴുപത്തിനാലു.(Add Ref)|(Add Notes)
എസ്രാ 2:41
സംഗീതക്കാര്‍ : ആസാഫ്യര്‍ നൂറ്റിരുപത്തെട്ടു.(Add Ref)|(Add Notes)
എസ്രാ 2:42
വാതില്‍കാവല്‍ക്കാരുടെ മക്കള്‍ : ശല്ലൂമിന്‍റെ മക്കള്‍ , ആതേരിന്‍റെ മക്കള്‍ , തല്മോന്‍റെ മക്കള്‍ , അക്കൂബിന്‍റെ മക്കള്‍ , ഹതീതയുടെ മക്കള്‍ , ശോബായിയുടെ മക്കള്‍ ഇങ്ങനെ ആകെ നൂറ്റിമുപ്പത്തൊമ്പതു.(Add Ref)|(Add Notes)
എസ്രാ 2:43
ദൈവാലയദാസന്മാര്‍ : സീഹയുടെ മക്കള്‍ , ഹസൂഫയുടെ മക്കള്‍ , തബ്ബായോത്തിന്‍റെ മക്കള്‍ .(Add Ref)|(Add Notes)
എസ്രാ 2:44
കേരോസിന്‍റെ മക്കള്‍ , സീയാഹയുടെ മക്കള്‍ , പാദോന്‍റെ മക്കള്‍ .(Add Ref)|(Add Notes)
എസ്രാ 2:45
ലെബാനയുടെ മക്കള്‍ , ഹഗാബയുടെ മക്കള്‍ അക്കൂബിന്‍റെ മക്കള്‍ .(Add Ref)|(Add Notes)
എസ്രാ 2:46
ഹാഗാബിന്‍റെ മക്കള്‍ , ശല്‍മായിയുടെ മക്കള്‍ ,(Add Ref)|(Add Notes)
എസ്രാ 2:47
ഹാനാന്‍റെ മക്കള്‍ , ഗിദ്ദേലിന്‍റെ മക്കള്‍ , ഗഹരിന്‍റെ മക്കള്‍ .(Add Ref)|(Add Notes)
എസ്രാ 2:48
രെയായാവിന്‍റെ മക്കള്‍ , രെസീന്‍റെ മക്കള്‍ , നെക്കോദയുടെ മക്കള്‍ , ഗസ്സാമിന്‍റെ മക്കള്‍ .(Add Ref)|(Add Notes)
എസ്രാ 2:49
ഉസ്സയുടെ മക്കള്‍ , പാസേഹയുടെ മക്കള്‍ .(Add Ref)|(Add Notes)
എസ്രാ 2:50
ബേസായിയുടെ മക്കള്‍ , അസ്നയുടെ മക്കള്‍ .(Add Ref)|(Add Notes)
എസ്രാ 2:51
മെയൂന്യര്‍, നെഫീസ്യര്‍ , ബക്ക്ബുക്കിന്‍റെ മക്കള്‍ , ഹക്കൂഫയുടെ മക്കള്‍ , ഹര്‍ഹൂരിന്‍റെ മക്കള്‍ .(Add Ref)|(Add Notes)
എസ്രാ 2:52
ബസ്ളൂത്തിന്‍റെ മക്കള്‍ , മെഹീദയുടെ മക്കള്‍ , ഹര്‍ശയുടെ മക്കള്‍ , ബര്‍ക്കോസിന്‍റെ മക്കള്‍ .(Add Ref)|(Add Notes)
എസ്രാ 2:53
സീസെരയുടെ മക്കള്‍ , തേമഹിന്‍റെ മക്കള്‍ .(Add Ref)|(Add Notes)
എസ്രാ 2:54
നെസീഹയുടെ മക്കള്‍ , ഹതീഫയുടെ മക്കള്‍ .(Add Ref)|(Add Notes)
എസ്രാ 2:55
ശലോമോന്‍റെ ദാസന്മാരുടെ മക്കള്‍ : സോതായിയുടെ മക്കള്‍ ഹസോഫേരെത്തിന്‍റെ മക്കള്‍ , പെരൂദയുടെ മക്കള്‍ .(Add Ref)|(Add Notes)
എസ്രാ 2:56
യാലയുടെ മക്കള്‍ , ദര്‍ക്കോന്‍റെ മക്കള്‍(Add Ref)|(Add Notes)
എസ്രാ 2:57
ഗിദ്ദേലിന്‍റെ മക്കള്‍ , ശെഫത്യാവിന്‍റെ മക്കള്‍ ; ഹത്തീലിന്‍റെ മക്കള്‍ ; പോക്കേരെത്ത്-ഹസ്സെബയീമിന്‍റെ മക്കള്‍ , ആമിയുടെ മക്കള്‍ .(Add Ref)|(Add Notes)
എസ്രാ 2:58
ദൈവാലയദാസന്മാരും ശലോമോന്‍റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ടു.(Add Ref)|(Add Notes)
എസ്രാ 2:59
തേല്‍മേലഹ്, തേല്‍ -ഹര്‍ശ, കെരൂബ്, അദ്ദാന്‍ , ഇമ്മേര്‍ എന്നീ സ്ഥലങ്ങളില്‍നിന്നു പുറപ്പെട്ടുവന്നവര്‍ ഇവര്‍ തന്നേ; എങ്കിലും തങ്ങള്‍ യിസ്രായേല്യര്‍ തന്നേയോ എന്നു തങ്ങളുടെ പിതൃഭവനവും വംശവിവരവും പറവാന്‍ അവര്‍ക്കും കഴിഞ്ഞില്ല.(Add Ref)|(Add Notes)
എസ്രാ 2:60
ദെലായാവിന്‍റെ മക്കള്‍ , തോബീയാവിന്‍റെ മക്കള്‍ , നെക്കോദയുടെ മക്കള്‍ ആകെ അറുനൂറ്റമ്പത്തിരണ്ടു.(Add Ref)|(Add Notes)
എസ്രാ 2:61
പുരോഹിതന്മാരുടെ മക്കളില്‍ ഹബയ്യാവിന്‍റെ മക്കള്‍ , ഹക്കോസിന്‍റെ മക്കള്‍ ഗിലെയാദ്യനായ ബര്‍സില്ലായിയുടെ പുത്രിമാരില്‍ ഒരുത്തിയെ വിവാഹംകഴിച്ചു അവരുടെ പേരിനാല്‍ വിളിക്കപ്പെട്ട ബര്‍സില്ലായിയുടെ മക്കള്‍ .(Add Ref)|(Add Notes)
എസ്രാ 2:62
ഇവര്‍ തങ്ങളുടെ വംശാവലിരേഖ അന്വേഷിച്ചു; അതു കണ്ടുകിട്ടിയില്ലതാനും; അതുകൊണ്ടു അവരെ അശുദ്ധരെന്നു എണ്ണി പൌരോഹിത്യത്തില്‍നിന്നു നീക്കിക്കളഞ്ഞു.(Add Ref)|(Add Notes)
എസ്രാ 2:63
ഊരീമും തുമ്മീമും ഉള്ള പുരോഹിതന്‍ എഴുന്നേലക്കുംവരെ അതിപരിശുദ്ധമായതു തിന്നരുതു എന്നു ദേശാധിപതി അവരോടു കല്പിച്ചു.(Add Ref)|(Add Notes)
എസ്രാ 2:64
സഭ ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപതുപേര്‍ ആയിരുന്നു.(Add Ref)|(Add Notes)
എസ്രാ 2:65
അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റി മുപ്പത്തേഴുപേരെ കൂടാതെ തന്നേ; അവര്‍ക്കും ഇരുനൂറു സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.(Add Ref)|(Add Notes)
എസ്രാ 2:66
എഴുനൂറ്റിമുപ്പത്താറു കുതിരയും ഇരുനൂറ്റിനാല്പത്തഞ്ചു കോവര്‍കഴുതയും(Add Ref)|(Add Notes)
എസ്രാ 2:67
നാനൂറ്റിമുപ്പത്തഞ്ചു ഒട്ടകവും ആറായിരത്തെഴുനൂറ്റിരുപതു കഴുതയും അവര്‍ക്കുംണ്ടായിരുന്നു.(Add Ref)|(Add Notes)
എസ്രാ 2:68
എന്നാല്‍ ചില പിതൃഭവനത്തലവന്മാര്‍ യെരൂശലേമിലെ യഹോവയുടെ ആലയത്തിങ്കല്‍ എത്തിയപ്പോള്‍ അവര്‍ ദൈവാലയം അതിന്‍റെ സ്ഥാനത്തു പണിയേണ്ടതിന്നു ഔദാര്യദാനങ്ങള്‍ കൊടുത്തു.(Add Ref)|(Add Notes)
എസ്രാ 2:69
അവര്‍ തങ്ങളുടെ പ്രാപ്തിക്കു തക്കവണ്ണം പണിക്കുള്ള ഭണ്ഡാരത്തിലേക്കു അറുപത്തോരായിരം തങ്കക്കാശും അയ്യായിരം മാനെ വെള്ളിയും നൂറു പുരോഹിതവസ്ത്രവും കൊടുത്തു.(Add Ref)|(Add Notes)
എസ്രാ 2:70
പുരോഹിതന്മാരും ലേവ്യരും ജനത്തില്‍ ചിലരും സംഗീതക്കാരും വാതില്‍ കാവല്‍ക്കാരും ദൈവാലയദാസന്മാരും താന്താങ്ങളുടെ പട്ടണങ്ങളില്‍ പാര്‍ത്തു. എല്ലായിസ്രായേല്യരും താന്താങ്ങളുടെ പട്ടണങ്ങളില്‍ പാര്‍ത്തു.(Add Ref)|(Add Notes)