എസ്രാ 10:1
എസ്രാ ഇങ്ങനെ ദൈവാലയത്തിന്നു മുമ്പില്‍ വീണുകിടന്നു കരഞ്ഞുപ്രാര്‍ത്ഥിക്കയും ഏറ്റുപറകയും ചെയ്തപ്പോള്‍ പുരുഷന്മാരും സ്ത്രീകളും പൈതങ്ങളുമായി യിസ്രായേല്യരുടെ ഏറ്റവും വലിയോരു സഭ അവന്‍റെ അടുക്കല്‍ വന്നുകൂടി; ജനവും വളരെ കരഞ്ഞു.(Add Ref)|(Add Notes)
എസ്രാ 10:2
അപ്പോള്‍ ഏലാമിന്‍റെ പുത്രന്മാരില്‍ ഒരുവനായ യെഹീയേലിന്‍റെ മകന്‍ ശെഖന്യാവു എസ്രയോടു പറഞ്ഞതു: നാം നമ്മുടെ ദൈവത്തോടു ദ്രോഹം ചെയ്തു ദേശനിവാസികളില്‍നിന്നു അന്യജാതിക്കാരത്തികളെ വിവാഹം ചെയ്തിരിക്കുന്നു; എങ്കിലും ഈ കാര്യത്തില്‍ യിസ്രായേലിന്നു വേണ്ടി ഇനിയും പ്രത്യാശയുണ്ടു.(Add Ref)|(Add Notes)
എസ്രാ 10:3
ഇപ്പോള്‍ ആ സ്ത്രീകളെ ഒക്കെയും അവരില്‍നിന്നു ജനിച്ചവരെയും യജമാനന്‍റെയും നമ്മുടെ ദൈവത്തിന്‍റെ കല്പനയിങ്കല്‍ വിറെക്കുന്നവരുടെയും നിര്‍ണ്ണയപ്രകാരം നീക്കിക്കളവാന്‍ നമ്മുടെ ദൈവത്തോടു നാം ഒരു നിയമം ചെയ്യുക; അതു ന്യായപ്രമാണത്തിന്നു അനുസാരമായി നടക്കട്ടെ.(Add Ref)|(Add Notes)
എസ്രാ 10:4
എഴുന്നേല്‍ക്ക; ഇതു നീ നിര്‍വ്വഹിക്കേണ്ടുന്ന കാര്യം ആകുന്നു; ഞങ്ങള്‍ നിനക്കു തുണയായിരിക്കും; ധൈര്യപ്പെട്ടു പ്രവര്‍ത്തിക്ക.(Add Ref)|(Add Notes)
എസ്രാ 10:5
അങ്ങനെ എസ്രാ എഴുന്നേറ്റു ഈ വാക്കു പോലെ ചെയ്യേണ്ടതിന്നു പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രഭുക്കന്മാരെയും എല്ലായിസ്രായേല്യരെയുംകൊണ്ടു സത്യം ചെയ്യിച്ചു; അവര്‍ സത്യം ചെയ്തു.(Add Ref)|(Add Notes)
എസ്രാ 10:6
എസ്രാ ദൈവാലയത്തിന്‍റെ മുമ്പില്‍നിന്നു എഴുന്നേറ്റു എല്യാശീബിന്‍റെ മകനായ യെഹോഹാനാന്‍റെ അറയില്‍ ചെന്നു പ്രവാസികളുടെ ദ്രോഹംനിമിത്തം അവന്‍ ദുഃഖിച്ചുകൊണ്ടു അപ്പം തിന്നാതെയും വെള്ളം കുടിക്കാതെയും അവിടെ രാപാര്‍ത്തു.(Add Ref)|(Add Notes)
എസ്രാ 10:7
അനന്തരം അവര്‍ സകലപ്രവാസികളും യെരൂശലേമില്‍ വന്നുകൂടേണം എന്നു(Add Ref)|(Add Notes)
എസ്രാ 10:8
പ്രഭുക്കന്മാരുടെയും മൂപ്പന്മാരുടെയും നിര്‍ണ്ണയപ്രകാരം മൂന്നു ദിവസത്തിന്നകം ആരെങ്കിലും വരാതെയിരുന്നാല്‍ അവന്‍റെ വസ്തുവക ഒക്കെയും കണ്ടുകെട്ടിയെടുക്കയും അവനെ പ്രവാസികളുടെ സഭയില്‍ നിന്നു പുറത്താക്കുകയും ചെയ്യുമെന്നും യെഹൂദയിലും യെരൂശലേമിലും പ്രസിദ്ധമാക്കി.(Add Ref)|(Add Notes)
എസ്രാ 10:9
അങ്ങനെ യെഹൂദയുടെയും ബെന്യാമീന്‍റെയും സകലപുരുഷന്മാരും മൂന്നാം ദിവസത്തിന്നകം യെരൂശലേമില്‍ വന്നുകൂടി; അതു ഒമ്പതാം മാസം ഇരുപതാം തിയ്യതി ആയിരുന്നു; സകലജനവും ആ കാര്യം ഹേതുവായിട്ടും വന്മഴനിമിത്തവും വിറെച്ചുംകൊണ്ടു ദൈവാലയത്തിന്‍റെ മുറ്റത്തു ഇരുന്നു.(Add Ref)|(Add Notes)
എസ്രാ 10:10
അപ്പോള്‍ എസ്രാപുരോഹിതന്‍ എഴുന്നേറ്റു അവരോടു: നിങ്ങള്‍ ദ്രോഹംചെയ്തു യിസ്രായേലിന്‍റെ കുറ്റത്തെ വര്‍ദ്ധിപ്പിക്കേണ്ടതിന്നു അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്നു.(Add Ref)|(Add Notes)
എസ്രാ 10:11
ആകയാല്‍ ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു പാപം ഏറ്റുപറകയും അവന്‍റെ ഇഷ്ടം അനുസരിച്ചു ദേശനിവാസികളോടും അന്യജാതിക്കാരത്തികളോടും വേര്‍പെടുകയും ചെയ്‍വിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
എസ്രാ 10:12
അതിന്നു സര്‍വ്വസഭയും ഉറക്കെ ഉത്തരം പറഞ്ഞതു: നീ ഞങ്ങളോടു പറഞ്ഞ വാക്കുപോലെ തന്നേ ഞങ്ങള്‍ ചെയ്യേണ്ടതാകന്നു.(Add Ref)|(Add Notes)
എസ്രാ 10:13
എങ്കിലും ജനം വളരെയും ഇതു വര്‍ഷകാലവും ആകുന്നു; വെളിയില്‍ നില്പാന്‍ ഞങ്ങള്‍ക്കു കഴിവില്ല; ഈ കാര്യത്തില്‍ ഞങ്ങള്‍ അനേകരും ലംഘനം ചെയ്തിരിക്കയാല്‍ ഇതു ഒരു ദിവസംകൊണ്ടോ രണ്ടു ദിവസംകൊണ്ടോ തീരുന്ന സംഗതിയുമല്ല.(Add Ref)|(Add Notes)
എസ്രാ 10:14
ആകയാല്‍ ഞങ്ങളുടെ പ്രഭുക്കന്മാര്‍ സര്‍വ്വസഭെക്കും പ്രതിനിധികളായി നില്‍ക്കട്ടെ; ഈ കാര്യം നിമിത്തം നമ്മുടെ ദൈവത്തിന്നുള്ള കഠിനകോപം ഞങ്ങളെ വിട്ടുമാറുവോളവും ഞങ്ങളുടെ പട്ടണങ്ങളില്‍ അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്ന ഏവരും അവരോടുകൂടെ അവിടങ്ങളിലെ മൂപ്പന്മാരും ന്യായാധിപതിമാരും നിശ്ചയിക്കപ്പെട്ട സമയങ്ങളില്‍ വരികയും ചെയ്യട്ടെ.(Add Ref)|(Add Notes)
എസ്രാ 10:15
അതിന്നു അസാഹേലിന്‍റെ മകനായ യോനാഥാനും തിക്ക്വയുടെ മകനായ യഹ്സെയാവും മാത്രം വിരോധം പറഞ്ഞു; മെശുല്ലാമും ശബ്ബെഥായി എന്ന ലേവ്യനും അവരെ താങ്ങിപ്പറഞ്ഞു.(Add Ref)|(Add Notes)
എസ്രാ 10:16
പ്രവാസികളോ അങ്ങനെ തന്നേ ചെയ്തു, എസ്രാപുരോഹിതനെയും പിതൃഭവനം പിതൃഭവനമായി ചില പിതൃഭവനത്തലവന്മാരെയും പേരുപേരായി തിരഞ്ഞെടുത്തു, അവര്‍ ഈ കാര്യം വിസ്തരിപ്പാന്‍ പത്താം മാസം ഒന്നാം തിയ്യതി യോഗംകൂടി.(Add Ref)|(Add Notes)
എസ്രാ 10:17
അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്ന സകലപുരുഷന്മാരുടെയും കാര്യം അവര്‍ ഒന്നാം മാസം ഒന്നാം തിയ്യതികൊണ്ടു തീര്‍ത്തു.(Add Ref)|(Add Notes)
എസ്രാ 10:18
പുരോഹിതന്മാരുടെ പുത്രന്മാരിലും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചവരുണ്ടായിരുന്നു; അവരാരെന്നാല്‍ : യോസാദാക്കിന്‍റെ മകനായ യേശുവയുടെ പുത്രന്മാരിലും അവന്‍റെ സഹോദരന്മാരിലും; മയശേയാവു, എലീയേസെര്‍ , യാരീബ്, ഗെദല്യാവു എന്നിവര്‍ തന്നേ.(Add Ref)|(Add Notes)
എസ്രാ 10:19
ഇവര്‍ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാം എന്നു കയ്യടിച്ചു; അവര്‍ കുറ്റക്കാരായതുകൊണ്ടു തങ്ങളുടെ കുറ്റത്തിന്നായി ഓരോ ആട്ടുകൊറ്റനെ യാഗം കഴിച്ചു.(Add Ref)|(Add Notes)
എസ്രാ 10:20
ഇമ്മേരിന്‍റെ പുത്രന്മാരില്‍ : ഹനാനി, സെബദ്യാവു.(Add Ref)|(Add Notes)
എസ്രാ 10:21
ഹാരീമിന്‍റെ പുത്രന്മാരില്‍ : മയശേയാവു, ഏലീയാവു, ശെമയ്യാവു, യെഹീയേല്‍ , ഉസ്സീയാവു.(Add Ref)|(Add Notes)
എസ്രാ 10:22
പശ്ഹൂരിന്‍റെ പുത്രന്മാരില്‍ : എല്യോവേനായി, മയശേയാവു, യിശ്മായേല്‍ , നെഥനയേല്‍, യോസാബാദ്, എലെയാസാ.(Add Ref)|(Add Notes)
എസ്രാ 10:23
ലേവ്യരില്‍ യോസാബാദ്, ശിമെയി, കെലീതാ എന്നു പേരുള്ള കേലായാവു, പെഥഹ്യാവു, യെഹൂദാ, എലീയേസെര്‍ .(Add Ref)|(Add Notes)
എസ്രാ 10:24
സംഗീതക്കാരില്‍ : എല്യാശീബ്. വാതില്‍കാവല്‍ക്കാരില്‍ , ശല്ലൂം, തേലെം, ഊരി.(Add Ref)|(Add Notes)
എസ്രാ 10:25
യിസ്രായേല്യരില്‍ , പരോശിന്‍റെ പുത്രന്മാരില്‍ , രമ്യാവു, യിശ്ശീയാവു, മല്‍ക്കീയാവു, മീയാമീന്‍ , എലെയാസാര്‍ , മല്‍ക്കീയാവു, ബെനായാവു.(Add Ref)|(Add Notes)
എസ്രാ 10:26
ഏലാമിന്‍റെ പുത്രന്മാരില്‍ , മഥന്യാവു, സെഖര്യാവു, യെഹീയേല്‍ , അബ്ദി, യെരേമോത്ത്, ഏലീയാവു.(Add Ref)|(Add Notes)
എസ്രാ 10:27
സത്ഥൂവിന്‍റെ പുത്രന്മാരില്‍ : എല്യോവേനായി, എല്യാശീബ്, മത്ഥന്യാവു, യെരേമോത്ത്, സാബാദ്, അസീസാ.(Add Ref)|(Add Notes)
എസ്രാ 10:28
ബേബായിയുടെ പുത്രന്മാരില്‍ ; യെഹോഹാനാന്‍ , ഹനന്യാവു, സബ്ബായി, അഥെലായി.(Add Ref)|(Add Notes)
എസ്രാ 10:29
ബാനിയുടെ പുത്രന്മാരില്‍ : മെശുല്ലാം, മല്ലൂക്; അദായാവു, യാശൂബ്, ശെയാല്‍ , യെരേമോത്ത്.(Add Ref)|(Add Notes)
എസ്രാ 10:30
പഹത്ത് മോവാബിന്‍റെ പുത്രന്മാരില്‍ : അദ്നാ, കെലാല്‍ , ബെനായാവു, മയശേയാവു, മത്ഥന്യാവു, ബെസലയേല്‍ , ബിന്നൂവി, മനശ്ശെ.(Add Ref)|(Add Notes)
എസ്രാ 10:31
ഹാരീമിന്‍റെ പുത്രന്മാരില്‍ : എലീയേസെര്‍ , യിശ്ശീയാവു, മല്‍ക്കീയാവു, ശെമയ്യാവു, ശിമെയോന്‍ ,(Add Ref)|(Add Notes)
എസ്രാ 10:32
ബെന്യാമീന്‍ , മല്ലൂക്, ശെമര്യാവു.(Add Ref)|(Add Notes)
എസ്രാ 10:33
ഹാശൂമിന്‍റെ പുത്രന്മാരില്‍ : മത്ഥെനായി, മത്ഥത്ഥാ, സാബാദ്, എലീഫേലെത്ത്, യെരേമായി, മനശ്ശെ, ശിമെയി.(Add Ref)|(Add Notes)
എസ്രാ 10:34
ബാനിയുടെ പുത്രന്മാരില്‍ :(Add Ref)|(Add Notes)
എസ്രാ 10:35
മയദായി, അമ്രാം, ഊവേല്‍ , ബെനായാവു,(Add Ref)|(Add Notes)
എസ്രാ 10:36
ബേദെയാവു, കെലൂഹൂം, വന്യാവു, മെരേമോത്ത്,(Add Ref)|(Add Notes)
എസ്രാ 10:37
എല്യാശീബ്, മത്ഥന്യാവു, മെത്ഥനായി,(Add Ref)|(Add Notes)
എസ്രാ 10:38
യാസൂ, ബാനി, ബിന്നൂവി,(Add Ref)|(Add Notes)
എസ്രാ 10:39
ശിമെയി, ശേലെമ്യാവു, നാഥാന്‍ , അദായാവു,(Add Ref)|(Add Notes)
എസ്രാ 10:40
മഖ്ന ദെബായി, ശാശായി, ശാരായി,(Add Ref)|(Add Notes)
എസ്രാ 10:41
അസരെയേല്‍, ശേലെമ്യാവു, ശമര്യാവു,(Add Ref)|(Add Notes)
എസ്രാ 10:42
ശല്ലൂം, അമര്യാവു, യോസേഫ്(Add Ref)|(Add Notes)
എസ്രാ 10:43
നെബോവിന്‍റെ പുത്രന്മാരില്‍ : യെയീയേല്‍ , മിത്ഥിത്ഥ്യാവു, സാബാദ്, സെബീനാ, യദ്ദായി, യോവേല്‍ , ബെനായാവു.(Add Ref)|(Add Notes)
എസ്രാ 10:44
ഇവര്‍ എല്ലാവരും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്നു; അവരില്‍ ചിലര്‍ക്കും മക്കളെ പ്രസവിച്ച ഭാര്യമാരും ഉണ്ടായിരുന്നു.(Add Ref)|(Add Notes)