📚 എല്ലാ പുസ്തകങ്ങളും

📖 എസ്രാ : അധ്യായം 8

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< എസ്രാ : അധ്യായം 8 >>

എസ്രാ 8:1
അര്‍ത്ഥഹ് ശഷ്ടാരാജാവിന്‍റെ കാലത്തു ബാബേലില്‍നിന്നു എന്നോടുകൂടെ പോന്ന പിതൃഭവനത്തലവന്മാരും അവരുടെ വംശാവലികളുമാവിതു:(Add Ref)|(Add Notes)
എസ്രാ 8:2
ഫീനെഹാസിന്‍റെ പുത്രന്മാരില്‍ ഗേര്‍ശോം; ഈഥാമാരിന്‍റെ പുത്രന്മാരില്‍ ദാനീയേല്‍; ദാവീദിന്‍റെ പുത്രന്മാരില്‍ ഹത്തൂശ്;(Add Ref)|(Add Notes)
എസ്രാ 8:3
ശെഖന്യാവിന്‍റെ പുത്രന്മാരില്‍ പറോശിന്‍റെ പുത്രന്മാരില്‍ സെഖര്യാവും അവനോടുകൂടെ വംശാവലിയില്‍ എഴുതിയിരുന്ന നൂറ്റമ്പതു പുരുഷന്മാരും.(Add Ref)|(Add Notes)
എസ്രാ 8:4
പഹത്ത്-മോവാബിന്‍റെ പുത്രന്മാരില്‍ സെരഹ്യാവിന്‍റെ മകനായ എല്യെഹോവേനായിയും അവനോടുകൂടെ ഇരുനൂറു പുരുഷന്മാരും,(Add Ref)|(Add Notes)
എസ്രാ 8:5
ശെഖന്യാവിന്‍റെ പുത്രന്മാരില്‍ യഹസീയേലിന്‍റെ മകനും അവനോടുകൂടെ മുന്നൂറു പുരുഷന്മാരും.(Add Ref)|(Add Notes)
എസ്രാ 8:6
ആദീന്‍റെ പുത്രന്മാരില്‍ യോനാഥാന്‍റെ മകനായ ഏബെദും അവനോടു കൂടെ അമ്പതു പുരുഷന്മാരും.(Add Ref)|(Add Notes)
എസ്രാ 8:7
ഏലാമിന്‍റെ പുത്രന്മാരില്‍ അഥല്യാവിന്‍റെ മകനായ യെശയ്യാവും അവനോടുകൂടെ എഴുപതു പുരുഷന്മാരും.(Add Ref)|(Add Notes)
എസ്രാ 8:8
ശെഫത്യാവിന്‍റെ പുത്രന്മാരില്‍ മീഖായേലിന്‍റെ മകനായ സെബദ്യാവും അവനോടുകൂടെ എണ്പതു പുരുഷന്മാരും.(Add Ref)|(Add Notes)
എസ്രാ 8:9
യോബാവിന്‍റെ പുത്രന്മാരില്‍ യെഹീയേലിന്‍റെ മകനായ ഓബദ്യാവും അവനോടുകൂടെ ഇരുനൂറ്റിപതിനെട്ടു പുരുഷന്മാരും.(Add Ref)|(Add Notes)
എസ്രാ 8:10
ശെലോമീത്തിന്‍റെ പുത്രന്മാരില്‍ യോസിഫ്യാവിന്‍റെ മകനും അവനോടുകൂടെ നൂറ്ററുപതു പുരുഷന്മാരും.(Add Ref)|(Add Notes)
എസ്രാ 8:11
ബേബായിയുടെ പുത്രന്മാരില്‍ ബേബായിയുടെ മകനായ സെഖര്യാവും അവനോടുകൂടെ ഇരുപത്തെട്ടു പുരുഷന്മാരും.(Add Ref)|(Add Notes)
എസ്രാ 8:12
അസാദിന്‍റെ പുത്രന്മാരില്‍ ഹക്കാതാന്‍റെ മകനായ യോഹാനാനും അവനോടുകൂടെ നൂറ്റിപ്പത്തു പുരുഷന്മാരും.(Add Ref)|(Add Notes)
എസ്രാ 8:13
അദോനീക്കാമിന്‍റെ ഒടുവിലത്തെ പുത്രന്മാരില്‍ എലീഫേലെത്ത്, യെയീയേല്‍ , ശെമയ്യാവു എന്നിവരും അവരോടുകൂടെ അറുപതു പുരുഷന്മാരും.(Add Ref)|(Add Notes)
എസ്രാ 8:14
ബിഗ്വായുടെ പുത്രന്മാരില്‍ ഊഥായിയും സബൂദും അവരോടുകൂടെ എഴുപതു പുരുഷന്മാരും.(Add Ref)|(Add Notes)
എസ്രാ 8:15
ഇവരെ ഞാന്‍ അഹവായിലേക്കു ഒഴുകുന്ന ആറ്റിന്നരികെ കൂട്ടിവരുത്തി; അവിടെ ഞങ്ങള്‍ മൂന്നു ദിവസം പാളയമടിച്ചു പാര്‍ത്തു; ഞാന്‍ ജനത്തെയും പുരോഹിതന്മാരെയും പരിശോധിച്ചുനോക്കിയപ്പോള്‍ ലേവ്യരില്‍ ആരെയും അവിടെ കണ്ടില്ല.(Add Ref)|(Add Notes)
എസ്രാ 8:16
ആകയാല്‍ ഞാന്‍ എലീയേസെര്‍ , അരീയേല്‍ , ശെമയ്യാവു, എല്‍നാഥാന്‍ , യാരീബ്, എല്‍നാഥാന്‍ നാഥാന്‍ , സെഖര്‍യ്യാവു, മെശുല്ലാം എന്നീ തലവന്മാരെയും യോയാരീബ്, എല്‍നാഥാന്‍ എന്ന ഉപാദ്ധ്യായന്മാരെയും വിളിപ്പിച്ചു,(Add Ref)|(Add Notes)
എസ്രാ 8:17
കാസിഫ്യാ എന്ന സ്ഥലത്തിലെ പ്രധാനിയായ ഇദ്ദോവിന്‍റെ അടുക്കല്‍ അയച്ചു; നമ്മുടെ ദൈവത്തിന്‍റെ ആലയത്തിന്നു ശുശ്രൂഷകന്മാരെ ഞങ്ങളുടെ അടുക്കല്‍ കൊണ്ടുവരേണ്ടതിന്നു അവര്‍ കാസിഫ്യയിലെ ഇദ്ദോവോടും അവന്‍റെ സഹോദരന്മാരായ ദൈവാലയദാസന്മാരോടും പറയേണ്ടുന്ന വാക്കുകളെ അവര്‍ക്കും ഉപദേശിച്ചുകൊടുത്തു.(Add Ref)|(Add Notes)
എസ്രാ 8:18
ഞങ്ങളുടെ ദൈവത്തിന്‍റെ കൈ ഞങ്ങള്‍ക്കു അനുകൂലമായിരുന്നതിനാല്‍ അവര്‍ യിസ്രായേലിന്‍റെ മകനായ ലേവിയുടെ മകനായ മഹ്ളിയുടെ പുത്രന്മാരില്‍ വിവേകമുള്ളോരു പുരുഷന്‍ ശേരബ്യാവു, അവന്‍റെ പുത്രന്മാര്‍ , സഹോദരന്മാര്‍(Add Ref)|(Add Notes)
എസ്രാ 8:19
ഇങ്ങനെ പതിനെട്ടുപേരെയും മെരാരിപുത്രന്മാരില്‍ , ഹശബ്യാവു അവനോടുകൂടെ യെശയ്യാവു, അവന്‍റെ പുത്രന്മാര്‍ , സഹോദരന്മാര്‍(Add Ref)|(Add Notes)
എസ്രാ 8:20
ഇങ്ങനെ ഇരുപതുപേരെയും ദാവീദും പ്രഭുക്കന്മാരും ലേവ്യര്‍ക്കും ശുശ്രൂഷക്കാരായികൊടുത്ത ദൈവാലയദാസന്മാരില്‍ ഇരുനൂറ്റിരുപതുപേരേയും ഞങ്ങളുടെ അടുക്കല്‍ കൂട്ടി കൊണ്ടുവന്നു; അവരുടെ പേരൊക്കെയും കുറിച്ചുവെച്ചിരുന്നു.(Add Ref)|(Add Notes)
എസ്രാ 8:21
അനന്തരം ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തിന്‍റെ സന്നിധിയില്‍ ഞങ്ങളെത്തന്നേ താഴ്ത്തേണ്ടതിന്നും ഞങ്ങള്‍ക്കും ഞങ്ങളുടെ കുഞ്ഞുകുട്ടികള്‍ക്കും ഞങ്ങളുടെ സകലസമ്പത്തിന്നും വേണ്ടി ശുഭയാത്ര അവനോടു യാചിക്കേണ്ടതിന്നും ഞാന്‍ അവിടെ അഹവാആറ്റിന്‍റെ അരികെവെച്ചു ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി.(Add Ref)|(Add Notes)
എസ്രാ 8:22
ഞങ്ങളുടെ ദൈവത്തിന്‍റെ കൈ അവനെ അന്വേഷിക്കുന്ന ഏവര്‍ക്കും അനുകൂലമായും അവനെ ഉപേക്ഷിക്കുന്ന ഏവര്‍ക്കും പ്രതിക്കുലമായും ഇരിക്കുന്നു എന്നു ഞങ്ങള്‍ രാജാവിനോടു പറഞ്ഞിരുന്നതുകൊണ്ടു വഴിയില്‍ ശത്രുവിന്‍റെ നേരെ ഞങ്ങള്‍ക്കു തുണയായിരിക്കേണ്ടതിന്നു പടയാളികളെയും കുതിരച്ചേവകരെയും രാജാവിനോടു ചോദിപ്പാന്‍ ഞാന്‍ ലജ്ജിച്ചിരുന്നു.(Add Ref)|(Add Notes)
എസ്രാ 8:23
അങ്ങനെ ഞങ്ങള്‍ ഉപവസിച്ചു ഞങ്ങളുടെ ദൈവത്തോടു അതിനെക്കുറിച്ചു പ്രാര്‍ത്ഥിച്ചു; അവന്‍ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടു.(Add Ref)|(Add Notes)
എസ്രാ 8:24
പിന്നെ ഞാന്‍ പുരോഹിതന്മാരുടെ പ്രധാനികളില്‍വെച്ചു ശേരെബ്യാവെയും ഹശബ്യാവെയും അവരോടുകൂടെ അവരുടെ സഹോദരന്മാരില്‍ പത്തുപേരെയും ഇങ്ങനെ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു.(Add Ref)|(Add Notes)
എസ്രാ 8:25
രാജാവും അവന്‍റെ മന്ത്രിമാരും പ്രഭുക്കന്മാരും അവിടെയുള്ള യിസ്രായേല്യരൊക്കെയും നമ്മുടെ ദൈവത്തിന്‍റെ ആലയംവകെക്കു അര്‍പ്പിച്ചിരുന്ന വഴിപാടായ വെള്ളിയും പൊന്നും ഉപകരണങ്ങളും ഞാന്‍ അവര്‍ക്കും തൂക്കിക്കൊടുത്തു.(Add Ref)|(Add Notes)
എസ്രാ 8:26
ഞാന്‍ അവരുടെ കയ്യില്‍ അറുനൂറ്റമ്പതു താലന്ത് വെള്ളിയും നൂറു താലന്ത് വെള്ളിയുപകരണങ്ങളും നൂറു താലന്ത് പൊന്നും(Add Ref)|(Add Notes)
എസ്രാ 8:27
ആയിരം തങ്കക്കാശു വിലയുള്ള ഇരുപതു പൊന്‍ പാത്രങ്ങളും പൊന്നുപോലെ വിലയുള്ളതായി മിനുക്കിയ നല്ല താമ്രംകൊണ്ടുള്ള രണ്ടു പാത്രങ്ങളും തൂക്കിക്കൊടുത്തു.(Add Ref)|(Add Notes)
എസ്രാ 8:28
ഞാന്‍ അവരോടു: നിങ്ങള്‍ ദൈവത്തിന്നു വിശുദ്ധന്മാരാകുന്നു; ഉപകരണങ്ങളും വിശുദ്ധം തന്നേ; വെള്ളിയും പൊന്നും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവെക്കു ഔദാര്യ ദാനമാകുന്നു;(Add Ref)|(Add Notes)
എസ്രാ 8:29
നിങ്ങള്‍ അവയെ യെരൂശലേമില്‍ യഹോവയുടെ ആലയത്തിലെ അറകളില്‍ പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രധാനികള്‍ക്കും യിസ്രായേലിന്‍റെ പിതൃഭവനപ്രഭുക്കന്മാര്‍ക്കും തൂക്കി ഏല്പിക്കുംവരെ ജാഗരിച്ചു കാത്തുകൊള്‍വിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
എസ്രാ 8:30
അങ്ങനെ പുരോഹിതന്മാരും ലേവ്യരും ആ വെള്ളിയും പൊന്നും ഉപകരണങ്ങളും യെരൂശലേമില്‍ ഞങ്ങളുടെ ദൈവത്തിന്‍റെ ആലയത്തിലേക്കു കൊണ്ടുപോകേണ്ടതിന്നു തൂക്കപ്രകാരം ഏറ്റുവാങ്ങി.(Add Ref)|(Add Notes)
എസ്രാ 8:31
യെരൂശലേമിന്നു പോകുവാന്‍ ഞങ്ങള്‍ ഒന്നാം മാസം പന്ത്രണ്ടാം തിയ്യതി അഹവാ ആറ്റിങ്കല്‍നിന്നു പുറപ്പെട്ടു; ഞങ്ങളുടെ ദൈവത്തിന്‍റെ കൈ ഞങ്ങള്‍ക്കു അനുകൂലമായിരുന്നു; അവന്‍ ശത്രുവിന്‍റെ കയ്യില്‍നിന്നും വഴിയില്‍ പതിയിരിക്കുന്നവന്‍റെ കയ്യില്‍ നിന്നും ഞങ്ങളെ കാത്തു രക്ഷിച്ചു.(Add Ref)|(Add Notes)
എസ്രാ 8:32
അങ്ങനെ ഞങ്ങള്‍ യെരൂശലേമില്‍ എത്തി അവിടെ മൂന്നു ദിവസം പാര്‍ത്തു.(Add Ref)|(Add Notes)
എസ്രാ 8:33
നാലാം ദിവസം ഞങ്ങള്‍ ആ വെള്ളിയും പൊന്നും ഉപകരണങ്ങളും നമ്മുടെ ദൈവത്തിന്‍റെ ആലയത്തില്‍ ഊരീയാപുരോഹിതന്‍റെ മകനായ മെരേമോത്തിന്‍റെ കയ്യില്‍ തൂക്കിക്കൊടുത്തു; അവനോടു കൂടെ ഫീനെഹാസിന്‍റെ മകനായ എലെയാസാരും അവരോടുകൂടെ യേശുവയുടെ മകനായ യോസാബാദ്, ബിന്നൂവിയുടെ മകനായ നോവദ്യാവു എന്നീ ലേവ്യരും ഉണ്ടായിരുന്നു.(Add Ref)|(Add Notes)
എസ്രാ 8:34
എല്ലാം എണ്ണപ്രകാരവും തൂക്കപ്രകാരവും കൊടുത്തു; തൂക്കം ഒക്കെയും ആ സമയം തന്നേ എഴുതിവെച്ചു.(Add Ref)|(Add Notes)
എസ്രാ 8:35
പ്രവാസത്തില്‍നിന്നു മടങ്ങിവന്ന പ്രവാസികള്‍ യിസ്രായേലിന്‍റെ ദൈവത്തിന്നു ഹോമയാഗങ്ങള്‍ക്കായിട്ടു എല്ലാ യിസ്രായേലിന്നും വേണ്ടി പന്ത്രണ്ടു കാളയെയും തൊണ്ണൂറ്റാറു ആട്ടുകൊറ്റനെയും എഴുപത്തേഴു കുഞ്ഞാടിനെയും പാപയാഗത്തിന്നായിട്ടു പന്ത്രണ്ടു വെള്ളാട്ടുകൊറ്റനെയും അര്‍പ്പിച്ചു; അതൊക്കെയും യഹോവെക്കു ഹോമയാഗം ആയിരുന്നു.(Add Ref)|(Add Notes)
എസ്രാ 8:36
അവര്‍ രാജാവിന്‍റെ ആജ്ഞാപത്രങ്ങള്‍ നദിക്കു ഇക്കരെ രാജാവിന്‍റെ സംസ്ഥാനപതിമാര്‍ക്കും നാടുവാഴികള്‍ക്കും കൊടുത്തു: അവര്‍ ജനത്തിന്നും ദൈവത്തിന്‍റെ ആലയത്തിന്നും വേണ്ടുന്ന സഹായം ചെയ്തു.(Add Ref)|(Add Notes)