📚 എല്ലാ പുസ്തകങ്ങളും

📖 യോഹന്നാൻ : അധ്യായം 1

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

യോഹന്നാൻ : അധ്യായം 1 >>

യോഹന്നാൻ 1:1
ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.(Add Ref)|(Add Notes)
യോഹന്നാൻ 1:2
അവന്‍ ആദിയില്‍ ദൈവത്തോടു കൂടെ ആയിരുന്നു.(Add Ref)|(Add Notes)
യോഹന്നാൻ 1:3
സകലവും അവന്‍ മുഖാന്തരം ഉളവായി; ഉളവായത് ഒന്നും അവനെ കൂടാതെ ഉളവായതല്ല.(Add Ref)|(Add Notes)
യോഹന്നാൻ 1:4
അവനില്‍ ജീവന്‍ ഉണ്ടായിരുന്നു; ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു.(Add Ref)|(Add Notes)
യോഹന്നാൻ 1:5
വെളിച്ചം[50] ഇരുളില്‍ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.(Add Ref)|(Add Notes)
യോഹന്നാൻ 1:6
ദൈവം അയച്ചിട്ടു ഒരു മനുഷ്യന്‍ വന്നു; അവന്നു യോഹന്നാന്‍ എന്നു പേര്‍ .(Add Ref)|(Add Notes)
യോഹന്നാൻ 1:7
അവന്‍ സാക്ഷ്യത്തിന്നായി താന്‍ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്‍ഷ്യം പറവാന്‍ തന്നേ വന്നു.(Add Ref)|(Add Notes)
യോഹന്നാൻ 1:8
അവന്‍ വെളിച്ചം[50] ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്‍ഷ്യം പറയേണ്ടുന്നവനത്രേ.(Add Ref)|(Add Notes)
യോഹന്നാൻ 1:9
ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.(Add Ref)|(Add Notes)
യോഹന്നാൻ 1:10
അവന്‍ ലോകത്തില്‍ ഉണ്ടായിരുന്നു; ലോകം അവന്‍ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.(Add Ref)|(Add Notes)
യോഹന്നാൻ 1:11
അവന്‍ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.(Add Ref)|(Add Notes)
യോഹന്നാൻ 1:12
അവനെ കൈക്കൊണ്ടു അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു.(Add Ref)|(Add Notes)
യോഹന്നാൻ 1:13
അവര്‍ രക്തത്തില്‍ നിന്നല്ല, ജഡത്തിന്‍റെ ഇഷ്ടത്താലല്ല, പുരുഷന്‍റെ ഇഷ്ടത്താലുമല്ല, ദൈവത്തില്‍ നിന്നത്രേ ജനിച്ചതു.(Add Ref)|(Add Notes)
യോഹന്നാൻ 1:14
വചനം ജഡമായി തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു. ഞങ്ങള്‍ അവന്‍റെ തേജസ്സ് പിതാവില്‍ നിന്നു ഏകജാതനായവന്‍റെ തേജസ്സായി കണ്ടു.(Add Ref)|(Add Notes)
യോഹന്നാൻ 1:15
യോഹന്നാന്‍ അവനെക്കുറിച്ചു സാക്ഷീകരിച്ചു: എന്‍റെ പിന്നാലെ വരുന്നവന്‍ എനിക്കു മുമ്പനായി തീര്‍ന്നു; അവന്‍ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നു ഞാന്‍ പറഞ്ഞവന്‍ ഇവന്‍ തന്നേ എന്നു വിളിച്ചു പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 1:16
അവന്‍റെ നിറവില്‍ നിന്നു നമുക്കു എല്ലാവര്‍ക്കും കൃപമേല്‍ കൃപ ലഭിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യോഹന്നാൻ 1:17
ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു.(Add Ref)|(Add Notes)
യോഹന്നാൻ 1:18
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്‍റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.(Add Ref)|(Add Notes)
യോഹന്നാൻ 1:19
നീ ആര്‍ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന്നു യെഹൂദന്മാര്‍ യെരൂശലേമില്‍ നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്‍റെ അടുക്കല്‍ അയച്ചപ്പോള്‍ അവന്‍റെ സാക്‍ഷ്യം എന്തെന്നാല്‍ : അവന്‍ മറുക്കാതെ ഏറ്റുപറഞ്ഞു;(Add Ref)|(Add Notes)
യോഹന്നാൻ 1:20
ഞാന്‍ ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 1:21
പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നു: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നു: അല്ല എന്നു അവന്‍ ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 1:22
അവര്‍ അവനോടു: നീ ആരാകുന്നു? ഞങ്ങളെ അയച്ചവരോടു ഉത്തരം പറയേണ്ടതിന്നു നീ നിന്നെക്കുറിച്ചു തന്നേ എന്തു പറയുന്നു എന്നു ചോദിച്ചു.(Add Ref)|(Add Notes)
യോഹന്നാൻ 1:23
അതിന്നു അവന്‍ : യെശയ്യാപ്രവാചകന്‍ പറഞ്ഞതുപോലെ: കര്‍ത്താവിന്‍റെ വഴി നേരെ ആക്കുവിന്‍ എന്നു മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ ശബ്ദം ഞാന്‍ ആകുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 1:24
അയക്കപ്പെട്ടവര്‍ പരീശന്മാരുടെ കൂട്ടത്തിലുള്ളവര്‍ ആയിരുന്നു.(Add Ref)|(Add Notes)
യോഹന്നാൻ 1:25
എന്നാല്‍ നീ ക്രിസ്തുവല്ല, ഏലീയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികില്‍ നീ സ്നാനം കഴിപ്പിക്കുന്നതു എന്തു എന്നു അവര്‍ ചോദിച്ചു.(Add Ref)|(Add Notes)
യോഹന്നാൻ 1:26
അതിന്നു യോഹന്നാന്‍ : ഞാന്‍ വെള്ളത്തില്‍ സ്നാനം കഴിപ്പിക്കുന്നു; എന്നാല്‍ നിങ്ങള്‍ അറിയാത്ത ഒരുത്തന്‍ നിങ്ങളുടെ ഇടയില്‍ നിലക്കുന്നുണ്ടു;(Add Ref)|(Add Notes)
യോഹന്നാൻ 1:27
എന്‍റെ പിന്നാലെ വരുന്നവന്‍ തന്നേ; അവന്‍റെ ചെരിപ്പിന്‍റെ വാറു അഴിപ്പാന്‍ ഞാന്‍ യോഗ്യന്‍ അല്ല എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 1:28
ഇതു യോര്‍ദ്ദന്നക്കാരെ യോഹന്നാന്‍ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബേഥാന്യയില്‍ സംഭവിച്ചു.(Add Ref)|(Add Notes)
യോഹന്നാൻ 1:29
പിറ്റെന്നാള്‍ യേശു തന്‍റെ അടുക്കല്‍ വരുന്നതു അവന്‍ കണ്ടിട്ടു: ഇതാ, ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടു;(Add Ref)|(Add Notes)
യോഹന്നാൻ 1:30
എന്‍റെ പിന്നാലെ ഒരു പുരുഷന്‍ വരുന്നു; അവന്‍ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീര്‍ന്നു എന്നു ഞാന്‍ പറഞ്ഞവന്‍ ഇവന്‍ തന്നേ.(Add Ref)|(Add Notes)
യോഹന്നാൻ 1:31
ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവന്‍ യിസ്രായേലിന്നു വെളിപ്പെടേണ്ടതിന്നു ഞാന്‍ വെള്ളത്തില്‍ സ്നാനം കഴിപ്പിപ്പാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 1:32
യോഹന്നാന്‍ പിന്നെയും സാക്‍ഷ്യം പറഞ്ഞതു: ആത്മാവു ഒരു പ്രാവുപോലെ സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു; അതു അവന്‍റെ മേല്‍ വസിച്ചു.(Add Ref)|(Add Notes)
യോഹന്നാൻ 1:33
ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തില്‍ സ്നാനം കഴിപ്പിപ്പാന്‍ എന്നെ അയച്ചവന്‍ എന്നോടു: ആരുടെമേല്‍ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവന്‍ പരിശുദ്ധാത്മാവില്‍ സ്നാനം കഴിപ്പിക്കുന്നവന്‍ ആകുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 1:34
അങ്ങനെ ഞാന്‍ കാണുകയും ഇവന്‍ ദൈവപുത്രന്‍ തന്നേ എന്നു സാക്‍ഷ്യം പറകയും ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
യോഹന്നാൻ 1:35
പിറ്റെന്നാള്‍ യോഹന്നാന്‍ പിന്നെയും തന്‍റെ ശിഷ്യന്മാരില്‍ രണ്ടുപേരുമായി അവിടെ നിലക്കുമ്പോള്‍(Add Ref)|(Add Notes)
യോഹന്നാൻ 1:36
കടന്നുപോകുന്ന യേശുവിനെ നോക്കീട്ടു: ഇതാ, ദൈവത്തിന്‍റെ കുഞ്ഞാടു എന്നു പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 1:37
അവന്‍ പറഞ്ഞതു ആ രണ്ടു ശിഷ്യന്മാര്‍ കേട്ടു യേശുവിനെ അനുഗമിച്ചു.(Add Ref)|(Add Notes)
യോഹന്നാൻ 1:38
യേശു തിരിഞ്ഞു അവര്‍ പിന്നാലെ വരുന്നതു കണ്ടു അവരോടു: നിങ്ങള്‍ എന്തു അന്വേഷിക്കുന്നു എന്നു ചോദിച്ചു. അവര്‍ : റബ്ബീ, എന്നു വെച്ചാല്‍ ഗുരോ, നീ എവിടെ പാര്‍ക്കുംന്നു എന്നു ചോദിച്ചു.(Add Ref)|(Add Notes)
യോഹന്നാൻ 1:39
അവന്‍ അവരോടു: വന്നു കാണ്മിന്‍ എന്നു പറഞ്ഞു. അങ്ങനെ അവന്‍ വസിക്കുന്ന ഇടം അവര്‍ കണ്ടു അന്നു അവനോടുകൂടെ പാര്‍ത്തു; അപ്പോള്‍ ഏകദേശം പത്താംമണി നേരം ആയിരുന്നു.(Add Ref)|(Add Notes)
യോഹന്നാൻ 1:40
യോഹന്നാന്‍ പറഞ്ഞതു കേട്ടു അവനെ അനുഗമിച്ച രണ്ടുപേരില്‍ ഒരുത്തന്‍ ശിമോന്‍ പത്രൊസിന്‍റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു.(Add Ref)|(Add Notes)
യോഹന്നാൻ 1:41
അവന്‍ തന്‍റെ സഹോദരനായ ശിമോനെ ആദ്യം കണ്ടു അവനോടു: ഞങ്ങള്‍ മശീഹയെ എന്നുവെച്ചാല്‍ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 1:42
അവനെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു; യേശു അവനെ നോക്കി: നീ യോഹന്നാന്‍റെ പുത്രനായ ശിമോന്‍ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു.(Add Ref)|(Add Notes)
യോഹന്നാൻ 1:43
പിറ്റെന്നാള്‍ യേശു ഗലീലെക്കു പുറപ്പെടുവാന്‍ ഭാവിച്ചപ്പോള്‍ ഫിലിപ്പോസിനെ കണ്ടു: എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 1:44
ഫിലിപ്പോസോ അന്ത്രെയാസിന്‍റെയും പത്രൊസിന്‍റെയും പട്ടണമായ ബേത്ത്സയിദയില്‍നിന്നുള്ളവന്‍ ആയിരുന്നു.(Add Ref)|(Add Notes)
യോഹന്നാൻ 1:45
ഫിലിപ്പോസ് നഥനയേലിനെ കണ്ടു അവനോടു: ന്യായപ്രമാണത്തില്‍ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവന്‍ യോസേഫിന്‍റെ പുത്രനായ യേശു എന്ന നസറെത്തുകാരന്‍ തന്നേ എന്നു പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 1:46
നഥനയേല്‍ അവനോടു: നസറെത്തില്‍നിന്നു വല്ല നന്മയും വരുമോ എന്നു പറഞ്ഞു. ഫിലിപ്പോസ് അവനോടു: വന്നു കാണ്‍ക എന്നു പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 1:47
നഥനയേല്‍ തന്‍റെ അടുക്കല്‍ വരുന്നതു യേശു കണ്ടു: ഇതാ, സാക്ഷാല്‍ യിസ്രായേല്യന്‍ ; ഇവനില്‍ കപടം ഇല്ല എന്നു അവനെക്കുറിച്ചു പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 1:48
നഥനയേല്‍ അവനോടു: എന്നെ എവിടെവെച്ചു അറിയും എന്നു ചോദിച്ചതിന്നു: ഫിലിപ്പോസ് നിന്നെ വിളിക്കുംമുമ്പെ നീ അത്തിയുടെ കീഴില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു എന്നു യേശു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 1:49
നഥനയേല്‍ അവനോടു: റബ്ബീ, നീ ദൈവപുത്രന്‍ , നീ യിസ്രായേലിന്‍റെ രാജാവു എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 1:50
യേശു അവനോടു: ഞാന്‍ നിന്നെ അത്തിയുടെ കീഴില്‍ കണ്ടു എന്നു നിന്നോടു പറകകൊണ്ടു നീ വിശ്വസിക്കുന്നുവോ? നീ ഇതിനെക്കാള്‍ വലിയതു കാണും എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 1:51
ആമേന്‍ ആമേന്‍ ഞാന്‍ നിങ്ങളോടു പറയുന്നു: സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍റെ അടുക്കല്‍ ദൈവദൂതന്മാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങള്‍ കാണും എന്നും അവനോടു പറഞ്ഞു.(Add Ref)|(Add Notes)