📚 എല്ലാ പുസ്തകങ്ങളും

📖 യോഹന്നാൻ : അധ്യായം 21

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യോഹന്നാൻ : അധ്യായം 21

യോഹന്നാൻ 21:1
അതിന്‍റെ ശേഷം യേശു പിന്നെയും തിബെര്‍യ്യാസ് കടല്‍ക്കരയില്‍ വെച്ചു ശിഷ്യന്മാര്‍ക്കും പ്രത്യക്ഷനായി; പ്രത്യക്ഷനായതു ഈ വിധം ആയിരുന്നു:(Add Ref)|(Add Notes)
യോഹന്നാൻ 21:2
ശിമോന്‍ പത്രൊസും ദിദിമൊസ് എന്ന തോമാസും ഗലീലയിലുള്ള കാനയിലെ നഥനയേലും സെബെദിമക്കളും അവന്‍റെ ശിഷ്യന്മാരില്‍ വേറെ രണ്ടുപേരും ഒരുമിച്ചു കൂടിയിരുന്നു.(Add Ref)|(Add Notes)
യോഹന്നാൻ 21:3
ശിമോന്‍ പത്രൊസ് അവരോടു: ഞാന്‍ മീന്‍ പിടിപ്പാന്‍ പോകുന്നു എന്നു പറഞ്ഞു; ഞങ്ങളും പോരുന്നു എന്നു അവര്‍ പറഞ്ഞു. അവര്‍ പുറപ്പെട്ടു പടകു കയറി പോയി; ആ രാത്രിയില്‍ ഒന്നും പിടിച്ചില്ല.(Add Ref)|(Add Notes)
യോഹന്നാൻ 21:4
പുലര്‍ച്ച ആയപ്പോള്‍ യേശു കരയില്‍ നിന്നിരുന്നു; യേശു ആകുന്നു എന്നു ശിഷ്യന്മാര്‍ അറിഞ്ഞില്ല.(Add Ref)|(Add Notes)
യോഹന്നാൻ 21:5
യേശു അവരോടു: കുഞ്ഞുങ്ങളേ, കൂട്ടുവാന്‍ വല്ലതും ഉണ്ടോ എന്നു ചോദിച്ചു; ഇല്ല എന്നു അവര്‍ ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 21:6
പടകിന്‍റെ വലത്തുഭാഗത്തു വല വീശുവിന്‍ ; എന്നാല്‍ നിങ്ങള്‍ക്കു കിട്ടും എന്നു അവന്‍ അവരോടു പറഞ്ഞു; അവര്‍ വീശി, മീനിന്‍റെ പെരുപ്പം ഹേതുവായി അതു വലിപ്പാന്‍ കഴിഞ്ഞില്ല.(Add Ref)|(Add Notes)
യോഹന്നാൻ 21:7
യേശു സ്നേഹിച്ച ശിഷ്യന്‍ പത്രൊസിനോടു: അതു കര്‍ത്താവു ആകുന്നു എന്നു പറഞ്ഞു; കര്‍ത്താവു ആകുന്നു എന്നു ശിമോന്‍ പത്രൊസ് കേട്ടിട്ടു, താന്‍ നഗ്നനാകയാല്‍ അങ്കി അരയില്‍ ചുറ്റി കടലില്‍ ചാടി.(Add Ref)|(Add Notes)
യോഹന്നാൻ 21:8
ശേഷം ശിഷ്യന്മാര്‍ കരയില്‍ നിന്നു ഏകദേശം ഇരുനൂറു മുഴത്തില്‍ അധികം ദൂരത്തല്ലായ്കയാല്‍ മീന്‍ നിറഞ്ഞ വല ഇഴെച്ചുംകൊണ്ടു ചെറിയ പടകില്‍ വന്നു.(Add Ref)|(Add Notes)
യോഹന്നാൻ 21:9
കരെക്കു ഇറങ്ങിയപ്പോള്‍ അവര്‍ തീക്കനലും അതിന്മേല്‍ മീന്‍ വെച്ചിരിക്കുന്നതും അപ്പവും കണ്ടു.(Add Ref)|(Add Notes)
യോഹന്നാൻ 21:10
യേശു അവരോടു: ഇപ്പോള്‍ പിടിച്ച മീന്‍ ചിലതു കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 21:11
ശിമോന്‍ പത്രൊസ് കയറി നൂറ്റമ്പത്തുമൂന്നു വലിയ മീന്‍ നിറഞ്ഞ വല കരെക്കു വലിച്ചു കയറ്റി; അത്ര വളരെ ഉണ്ടായിരുന്നിട്ടും വല കീറിയില്ല.(Add Ref)|(Add Notes)
യോഹന്നാൻ 21:12
യേശു അവരോടു: വന്നു പ്രാതല്‍ കഴിച്ചുകൊള്‍വിന്‍ എന്നു പറഞ്ഞു; കര്‍ത്താവാകുന്നു എന്നു അറിഞ്ഞിട്ടു ശിഷ്യന്മാരില്‍ ഒരുത്തനും: നീ ആര്‍ എന്നു അവനോടു ചോദിപ്പാന്‍ തുനിഞ്ഞില്ല.(Add Ref)|(Add Notes)
യോഹന്നാൻ 21:13
യേശു വന്നു അപ്പം എടുത്തു അവര്‍ക്കും കൊടുത്തു; മീനും അങ്ങനെ തന്നേ(Add Ref)|(Add Notes)
യോഹന്നാൻ 21:14
യേശു മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റശേഷം ഇങ്ങനെ മൂന്നാംപ്രവാശ്യം ശിഷ്യന്മാര്‍ക്കും പ്രത്യക്ഷനായി.(Add Ref)|(Add Notes)
യോഹന്നാൻ 21:15
അവര്‍ പ്രാതല്‍ കഴിച്ചശേഷം യേശു ശിമോന്‍ പത്രൊസിനോടു: യോഹന്നാന്‍റെ മകനായ ശിമോനേ, നീ ഇവരില്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവന്‍ : ഉവ്വു, കര്‍ത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്‍റെ കുഞ്ഞാടുകളെ മേയ്ക്ക എന്നു അവന്‍ അവനോടു പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 21:16
രണ്ടാമതും അവനോടു: യോഹന്നാന്‍റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവന്‍ ഉവ്വു കര്‍ത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്‍റെ ആടുകളെ പാലിക്ക എന്നു അവന്‍ അവനോടു പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 21:17
മൂന്നാമതും അവനോടു: യോഹന്നാന്‍റെ മകനായ ശിമോനേ, നിനക്കു എന്നോടു പ്രിയമുണ്ടോ എന്നു ചോദിച്ചു. എന്നോടു പ്രിയമുണ്ടോ എന്നു മൂന്നാമതും ചോദിക്കയാല്‍ പത്രൊസ് ദുഃഖിച്ചു: കര്‍ത്താവേ, നീ സകലവും അറിയുന്നു; എനിക്കു നിന്നോടു പ്രിയമുണ്ടു എന്നും നീ അറിയുന്നു എന്നു അവനോടു പറഞ്ഞു. യേശു അവനോടു: എന്‍റെ ആടുകളെ മേയ്ക്ക.(Add Ref)|(Add Notes)
യോഹന്നാൻ 21:18
ആമേന്‍ , ആമേന്‍ , ഞാന്‍ നിന്നോടു പറയുന്നു: നീ യൌവനക്കാരന്‍ ആയിരുന്നപ്പോള്‍ നീ തന്നേ അര കെട്ടി ഇഷ്ടമുള്ളേടത്തു നടന്നു; വയസ്സനായശേഷമോ നീ കൈ നീട്ടുകയും മറ്റൊരുത്തന്‍ നിന്‍റെ അര കെട്ടി നിനക്കു ഇഷ്ടമില്ലാത്ത ഇടത്തേക്കു നിന്നെ കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 21:19
അതിനാല്‍ അവന്‍ ഇന്നവിധം മരണം കൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തും എന്നു അവന്‍ സൂചിപ്പിച്ചു; ഇതു പറഞ്ഞിട്ടു: എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 21:20
പത്രൊസ് തിരിഞ്ഞു യേശു സ്നേഹിച്ച ശിഷ്യന്‍ പിന്‍ ചെല്ലുന്നതു കണ്ടു; അത്താഴത്തില്‍ അവന്‍റെ നെഞ്ചോടു ചാഞ്ഞുകൊണ്ടു: കര്‍ത്താവേ, നിന്നെ കാണിച്ചുകൊടുക്കുന്നവന്‍ ആര്‍ എന്നു ചോദിച്ചതു ഇവന്‍ തന്നേ.(Add Ref)|(Add Notes)
യോഹന്നാൻ 21:21
അവനെ പത്രൊസ് കണ്ടിട്ടു: കര്‍ത്താവേ, ഇവന്നു എന്തു ഭവിക്കും എന്നു യേശുവിനോടു ചോദിച്ചു.(Add Ref)|(Add Notes)
യോഹന്നാൻ 21:22
യേശു അവനോടു: ഞാന്‍ വരുവോളം ഇവന്‍ ഇരിക്കേണമെന്നു എനിക്കു ഇഷ്ടം ഉണ്ടെങ്കില്‍ അതു നിനക്കു എന്തു? നീ എന്നെ അനുഗമിക്ക എന്നു പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 21:23
ആകയാല്‍ ആ ശിഷ്യന്‍ മരിക്കയില്ല എന്നൊരു ശ്രുതി സഹോദരന്മാരുടെ ഇടയില്‍ പരന്നു. യേശുവോ: അവര്‍ മരിക്കയില്ല എന്നല്ല, ഞാന്‍ വരുവോളം ഇവന്‍ ഇരിക്കേണം എന്നു എനിക്കു ഇഷ്ടമുണ്ടെങ്കില്‍ അതു നിനക്കു എന്തു എന്നത്രേ അവനോടു പറഞ്ഞതു.(Add Ref)|(Add Notes)
യോഹന്നാൻ 21:24
ഈ ശിഷ്യന്‍ ഇതിനെക്കുറിച്ചു സാക്‍ഷ്യം പറയുന്നവനും ഇതു എഴുതിയവനും ആകുന്നു; അവന്‍റെ സാക്‍ഷ്യം സത്യം എന്നു ഞങ്ങള്‍ അറിയുന്നു.(Add Ref)|(Add Notes)
യോഹന്നാൻ 21:25
യേശു ചെയ്തതു മറ്റു പലതും ഉണ്ടു; അതു ഓ‍രോന്നായി എഴുതിയാല്‍ എഴുതിയ പുസ്തകങ്ങള്‍ ലോകത്തില്‍ തന്നേയും ഒതുങ്ങുകയില്ല എന്നു ഞാന്‍ നിരൂപിക്കുന്നു.(Add Ref)|(Add Notes)