യോഹന്നാൻ 8:1
യേശുവോ ഒലീവ് മലയിലേക്കു പോയി.(Add Ref)|(Add Notes)
യോഹന്നാൻ 8:2
അതികാലത്തു അവന്‍ പിന്നെയും ദൈവാലയത്തില്‍ ചെന്നു; ജനം ഒക്കെയും അവന്‍റെ അടുക്കല്‍ വന്നു; അവന്‍ ഇരുന്നു അവരെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോള്‍(Add Ref)|(Add Notes)
യോഹന്നാൻ 8:3
ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തില്‍ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്നു നടുവില്‍ നിറുത്തി അവനോടു:(Add Ref)|(Add Notes)
യോഹന്നാൻ 8:4
ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകര്‍മ്മത്തില്‍ തന്നേ പിടിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യോഹന്നാൻ 8:5
ഇങ്ങനെയുള്ളവരെ കല്ലെറിയേണം എന്നു മോശെ ന്യായപ്രമാണത്തില്‍ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ചു എന്തു പറയുന്നു എന്നു ചോദിച്ചു.(Add Ref)|(Add Notes)
യോഹന്നാൻ 8:6
ഇതു അവനെ കുറ്റം ചുമത്തുവാന്‍ സംഗതി കിട്ടേണ്ടതിന്നു അവനെ പരീക്ഷിച്ചു ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരല്‍കൊണ്ടു നിലത്തു എഴുതിക്കൊണ്ടിരുന്നു.(Add Ref)|(Add Notes)
യോഹന്നാൻ 8:7
അവര്‍ അവനോടു ചോദിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്‍ നിവിര്‍ന്നു: നിങ്ങളില്‍ പാപമില്ലാത്തവന്‍ അവളെ ഒന്നാമതു കല്ലു എറിയട്ടെ എന്നു അവരോടു പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 8:8
പിന്നെയും കുനിഞ്ഞു വിരല്‍കൊണ്ടു നിലത്തു എഴുതിക്കാണ്ടിരുന്നു.(Add Ref)|(Add Notes)
യോഹന്നാൻ 8:9
അവര്‍ അതു കേട്ടിട്ടു മനസ്സാക്ഷിയുടെ ആക്ഷേപം ഹേതുവായി മൂത്തവരും ഇളയവരും ഓരോരുത്തനായി വിട്ടുപോയി; യേശു മാത്രവും നടുവില്‍ നിലക്കുന്ന സ്ത്രീയും ശേഷിച്ചു.(Add Ref)|(Add Notes)
യോഹന്നാൻ 8:10
യേശു നിവിര്‍ന്നു അവളോടു: സ്ത്രീയേ, അവര്‍ എവിടെ? നിനക്കു ആരും ശിക്ഷവിധിച്ചില്ലയോ എന്നു ചോദിച്ചതിന്നു:(Add Ref)|(Add Notes)
യോഹന്നാൻ 8:11
ഇല്ല കര്‍ത്താവേ, എന്നു അവള്‍ പറഞ്ഞു. ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി പാപം ചെയ്യരുതു എന്നു യേശു പറഞ്ഞു.)(Add Ref)|(Add Notes)
യോഹന്നാൻ 8:12
യേശു പിന്നെയും അവരോടു സംസാരിച്ചു: ഞാന്‍ ലോകത്തിന്‍റെ വെളിച്ചം[50] ആകുന്നു; എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ നടക്കാതെ ജീവന്‍റെ വെളിച്ചമുള്ളവന്‍ ആകും എന്നു പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 8:13
പരീശന്മാര്‍ അവനോടു: നീ നിന്നെക്കുറിച്ചു തന്നേ സാക്‍ഷ്യം പറയുന്നു; നിന്‍റെ സാക്‍ഷ്യം സത്യമല്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 8:14
യേശു അവരോടു ഉത്തരം പറഞ്ഞതു: ഞാന്‍ എന്നെക്കുറിച്ചു തന്നേ സാക്‍ഷ്യം പറഞ്ഞാലും എന്‍റെ സാക്‍ഷ്യം സത്യം ആകുന്നു; ഞാന്‍ എവിടെ നിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും ഞാന്‍ അറിയുന്നു; നിങ്ങളോ, ഞാന്‍ എവിടെ നിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല.(Add Ref)|(Add Notes)
യോഹന്നാൻ 8:15
നിങ്ങള്‍ ജഡപ്രകാരം വിധിക്കുന്നു; ഞാന്‍ ആരെയും വിധിക്കുന്നില്ല.(Add Ref)|(Add Notes)
യോഹന്നാൻ 8:16
ഞാന്‍ വിധിച്ചാലും ഞാന്‍ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാല്‍ എന്‍റെ വിധി സത്യമാകുന്നു.(Add Ref)|(Add Notes)
യോഹന്നാൻ 8:17
രണ്ടു മനുഷ്യരുടെ സാക്‍ഷ്യം സത്യം എന്നു നിങ്ങളുടെ ന്യായപ്രമാണത്തിലും എഴുതിയിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
യോഹന്നാൻ 8:18
ഞാന്‍ എന്നെക്കുറിച്ചു തന്നേ സാക്‍ഷ്യം പറയുന്നു; എന്നെ അയച്ച പിതാവും എന്നെക്കുറിച്ചു സാക്‍ഷ്യം പറയുന്നു.(Add Ref)|(Add Notes)
യോഹന്നാൻ 8:19
അവര്‍ അവനോടു: നിന്‍റെ പിതാവു എവിടെ എന്നു ചോദിച്ചതിന്നു യേശു: നിങ്ങള്‍ എന്നെ ആകട്ടെ എന്‍റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കില്‍ എന്‍റെ പിതാവിനെയും അറിയുമായിരുന്നു എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 8:20
അവന്‍ ദൈവാലയത്തില്‍ ഉപദേശിക്കുമ്പോള്‍ ഭണ്ഡാരസ്ഥലത്തുവെച്ചു ഈ വചനം പറഞ്ഞു; അവന്‍റെ നാഴിക അതുവരെയും വന്നിട്ടില്ലായ്കകൊണ്ടു ആരും അവനെ പിടിച്ചില്ല.(Add Ref)|(Add Notes)
യോഹന്നാൻ 8:21
അവന്‍ പിന്നെയും അവരോടു: ഞാന്‍ പോകുന്നു; നിങ്ങള്‍ എന്നെ അന്വേഷിക്കും; നിങ്ങളുടെ പാപത്തില്‍ നിങ്ങള്‍ മരിക്കും; ഞാന്‍ പോകുന്ന ഇടത്തേക്കു നിങ്ങള്‍ക്കു വരുവാന്‍ കഴികയില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 8:22
ഞാന്‍ പോകുന്ന ഇടത്തേക്കു നിങ്ങള്‍ക്കു വരുവാന്‍ കഴികയില്ല എന്നു അവന്‍ പറഞ്ഞതുകൊണ്ടു പക്ഷേ തന്നെത്താന്‍ കൊല്ലുമോ എന്നു യെഹൂദന്മാര്‍ പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 8:23
അവന്‍ അവരോടു: നിങ്ങള്‍ കീഴില്‍നിന്നുള്ളവര്‍ . ഞാന്‍ മേലില്‍ നിന്നുള്ളവന്‍ ; നിങ്ങള്‍ ഈ ലോകത്തില്‍ നിന്നുള്ളവര്‍ . ഞാന്‍ ഈ ലോകത്തില്‍ നിന്നുള്ളവനല്ല.(Add Ref)|(Add Notes)
യോഹന്നാൻ 8:24
ആകയാല്‍ നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കും എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞു; ഞാന്‍ അങ്ങനെയുള്ളവന്‍ എന്നു വിശ്വസിക്കാഞ്ഞാല്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 8:25
അവര്‍ അവനോടു: നീ ആര്‍ ആകുന്നു എന്നു ചോദിച്ചതിന്നു യേശു: ആദിമുതല്‍ ഞാന്‍ നിങ്ങളോടു സംസാരിച്ചുപോരുന്നതു തന്നേ.(Add Ref)|(Add Notes)
യോഹന്നാൻ 8:26
നിങ്ങളെക്കുറിച്ചു വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്കു ഉണ്ടു; എങ്കിലും എന്നെ അയച്ചവന്‍ സത്യവാന്‍ ആകുന്നു; അവനോടു കേട്ടതു തന്നേ ഞാന്‍ ലോകത്തോടു സംസാരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 8:27
പിതാവിനെക്കുറിച്ചു ആകുന്നു അവന്‍ തങ്ങളോടു പറഞ്ഞതു എന്നു അവര്‍ ഗ്രഹിച്ചില്ല.(Add Ref)|(Add Notes)
യോഹന്നാൻ 8:28
ആകയാല്‍ യേശു: നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിയശേഷം ഞാന്‍ തന്നേ അവന്‍ എന്നും ഞാന്‍ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു എന്നും അറിയും.(Add Ref)|(Add Notes)
യോഹന്നാൻ 8:29
എന്നെ അയച്ചവന്‍ എന്നോടുകൂടെ ഉണ്ടു; ഞാന്‍ എല്ലായ്പോഴും അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു അവന്‍ എന്നെ ഏകനായി വിട്ടിട്ടില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 8:30
അവന്‍ ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പലരും അവനില്‍ വിശ്വസിച്ചു.(Add Ref)|(Add Notes)
യോഹന്നാൻ 8:31
തന്നില്‍ വിശ്വസിച്ച യെഹൂദന്മാരോടു യേശു: എന്‍റെ വചനത്തില്‍ നിലനിലക്കുന്നു എങ്കില്‍ നിങ്ങള്‍ വാസ്തവമായി എന്‍റെ ശിഷ്യന്മാരായി,(Add Ref)|(Add Notes)
യോഹന്നാൻ 8:32
സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്നു പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 8:33
അവര്‍ അവനോടു: ഞങ്ങള്‍ അബ്രാഹാമിന്‍റെ സന്തതി; ആര്‍ക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങള്‍ സ്വതന്ത്രന്മാര്‍ ആകും എന്നു നീ പറയുന്നതു എങ്ങനെ എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 8:34
അതിന്നു യേശു: ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവന്‍ എല്ലാം പാപത്തിന്‍റെ ദാസന്‍ ആകുന്നു.(Add Ref)|(Add Notes)
യോഹന്നാൻ 8:35
ദാസന്‍ എന്നേക്കും വീട്ടില്‍ വസിക്കുന്നില്ല; പുത്രനോ എന്നേക്കും വസിക്കുന്നു.(Add Ref)|(Add Notes)
യോഹന്നാൻ 8:36
പുത്രന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യം വരുത്തിയാല്‍ നിങ്ങള്‍ സാക്ഷാല്‍ സ്വതന്ത്രര്‍ ആകും.(Add Ref)|(Add Notes)
യോഹന്നാൻ 8:37
നിങ്ങള്‍ അബ്രാഹാമിന്‍റെ സന്തതി എന്നു ഞാന്‍ അറിയുന്നു; എങ്കിലും എന്‍റെ വചനത്തിന്നു നിങ്ങളില്‍ ഇടം ഇല്ലായ്കകൊണ്ടു നിങ്ങള്‍ എന്നെ കൊല്ലുവാന്‍ നോക്കുന്നു.(Add Ref)|(Add Notes)
യോഹന്നാൻ 8:38
പിതാവിന്‍റെ അടുക്കല്‍ കണ്ടിട്ടുള്ളതു ഞാന്‍ സംസാരിക്കുന്നു; നിങ്ങളുടെ പിതാവിനോടു കേട്ടിട്ടുള്ളതു നിങ്ങള്‍ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 8:39
അവര്‍ അവനോടു: അബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവു എന്നു ഉത്തരം പറഞ്ഞതിന്നു യേശു അവരോടു: നിങ്ങള്‍ അബ്രാഹാമിന്‍റെ മക്കള്‍ എങ്കില്‍ അബ്രാഹാമിന്‍റെ പ്രവൃത്തികളെ ചെയ്യുമായിരുന്നു.(Add Ref)|(Add Notes)
യോഹന്നാൻ 8:40
എന്നാല്‍ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.(Add Ref)|(Add Notes)
യോഹന്നാൻ 8:41
നിങ്ങളുടെ പിതാവിന്‍റെ പ്രവൃത്തികളെ നിങ്ങള്‍ ചെയ്യുന്നു എന്നു പറഞ്ഞു. അവര്‍ അവനോടു: ഞങ്ങള്‍ പരസംഗത്താല്‍ ജനിച്ചവരല്ല; ഞങ്ങള്‍ക്കു ഒരു പിതാവേയുള്ളു; ദൈവം തന്നേ എന്നു പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 8:42
യേശു അവരോടു പറഞ്ഞതു: ദൈവം നിങ്ങളുടെ പിതാവു എങ്കില്‍ നിങ്ങള്‍ എന്നെ സ്നേഹിക്കുമായിരുന്നു ഞാന്‍ ദൈവത്തിന്‍റെ അടുക്കല്‍നിന്നു വന്നിരിക്കുന്നു; ഞാന്‍ സ്വയമായി വന്നതല്ല, അവന്‍ എന്നെ അയച്ചതാകുന്നു.(Add Ref)|(Add Notes)
യോഹന്നാൻ 8:43
എന്‍റെ ഭാഷണം നിങ്ങള്‍ ഗ്രഹിക്കാത്തതു എന്തു? എന്‍റെ വചനം കേള്‍പ്പാന്‍ നിങ്ങള്‍ക്കു മനസ്സില്ലായ്കകൊണ്ടത്രേ.(Add Ref)|(Add Notes)
യോഹന്നാൻ 8:44
നിങ്ങള്‍ പിശാചെന്ന പിതാവിന്‍റെ മക്കള്‍ : നിങ്ങളുടെ പിതാവിന്‍റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവന്‍ ആദിമുതല്‍ കുലപാതകന്‍ ആയിരുന്നു; അവനില്‍ സത്യം ഇല്ലായ്കകൊണ്ടു സത്യത്തില്‍ നിലക്കുന്നതുമില്ല. അവന്‍ ഭോഷകു പറയുമ്പോള്‍ സ്വന്തത്തില്‍ നിന്നു എടുത്തു പറയുന്നു; അവന്‍ ഭോഷ്ക പറയുന്നവനും അതിന്‍റെ അപ്പനും ആകുന്നു.(Add Ref)|(Add Notes)
യോഹന്നാൻ 8:45
ഞാനോ സത്യം പറയുന്നതുകൊണ്ടു നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ല.(Add Ref)|(Add Notes)
യോഹന്നാൻ 8:46
നിങ്ങളില്‍ ആര്‍ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു? ഞാന്‍ സത്യം പറയുന്നു എങ്കില്‍ നിങ്ങള്‍ എന്നെ വിശ്വസിക്കാത്തതു എന്തു?(Add Ref)|(Add Notes)
യോഹന്നാൻ 8:47
ദൈവസന്തതിയായവന്‍ ദൈവവചനം കേള്‍ക്കുന്നു; നിങ്ങള്‍ ദൈവസന്തതിയല്ലായ്കകൊണ്ടു കേള്‍ക്കുന്നില്ല.(Add Ref)|(Add Notes)
യോഹന്നാൻ 8:48
യെഹൂദന്മാര്‍ അവനോടു: നീ ഒരു ശമര്യന്‍ ; നിനക്കു ഭൂതം ഉണ്ടു എന്നു ഞങ്ങള്‍ പറയുന്നതു ശരിയല്ലയോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 8:49
അതിന്നു യേശു: എനിക്കു ഭൂതമില്ല; ഞാന്‍ എന്‍റെ പിതാവിനെ ബഹുമാനിക്ക അത്രേ ചെയ്യുന്നതു; നിങ്ങളോ എന്നെ അപമാനിക്കുന്നു.(Add Ref)|(Add Notes)
യോഹന്നാൻ 8:50
ഞാന്‍ എന്‍റെ മഹത്വം അന്വേഷിക്കുന്നില്ല; അന്വേഷിക്കയും വിധിക്കയും ചെയ്യുന്നവന്‍ ഒരുവന്‍ ഉണ്ടു.(Add Ref)|(Add Notes)
യോഹന്നാൻ 8:51
ആമേന്‍ , ആമേന്‍ ഞാന്‍ നിങ്ങളോടു പറയുന്നു: എന്‍റെ വചനം പ്രമാണിക്കുന്നവന്‍ ഒരുനാളും മരണം കാണ്‍കയില്ല എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 8:52
യെഹൂദന്മാര്‍ അവനോടു: നിനക്കു ഭൂതം ഉണ്ടു എന്നു ഇപ്പോള്‍ ഞങ്ങള്‍ക്കു മനസ്സിലായി; അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്‍റെ വചനം പ്രമാണിക്കുന്നവന്‍ ഒരുനാളും മരണം ആസ്വദിക്കയില്ല എന്നു പറയുന്നു.(Add Ref)|(Add Notes)
യോഹന്നാൻ 8:53
ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാള്‍ നീ വലിയവനോ? അവന്‍ മരിച്ചു, പ്രവാചകന്മാരും മരിച്ചു; നിന്നെത്തന്നെ നീ ആര്‍ ആക്കുന്നു എന്നു ചോദിച്ചതിന്നു യേശു:(Add Ref)|(Add Notes)
യോഹന്നാൻ 8:54
ഞാന്‍ എന്നെത്തന്നെ: മഹത്വപ്പെടുത്തിയാല്‍ എന്‍റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്‍റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങള്‍ പറയുന്നു.(Add Ref)|(Add Notes)
യോഹന്നാൻ 8:55
എങ്കിലും നിങ്ങള്‍ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാന്‍ പറഞ്ഞാല്‍ നിങ്ങളെപ്പോലെ ഭോഷകുപറയുന്നവന്‍ ആകും; എന്നാല്‍ ഞാന്‍ അവനെ അറിയുന്നു; അവന്‍റെ വചനം പ്രമാണിക്കയും ചെയ്യുന്നു.(Add Ref)|(Add Notes)
യോഹന്നാൻ 8:56
നിങ്ങളുടെ പിതാവായ അബ്രാഹാം എന്‍റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവന്‍ കണ്ടു സന്തോഷിച്ചുമിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 8:57
യെഹൂദന്മാര്‍ അവനോടു: നിനക്കു അമ്പതു വയസ്സു ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു.(Add Ref)|(Add Notes)
യോഹന്നാൻ 8:58
യേശു അവരോടു: ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാന്‍ ഉണ്ടു എന്നു പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 8:59
അപ്പോള്‍ അവര്‍ അവനെ എറിവാന്‍ കല്ലു എടുത്തു; യേശുവോ മറഞ്ഞു ദൈവാലയം വിട്ടു പോയി.(Add Ref)|(Add Notes)