യോഹന്നാൻ 2:1
മൂന്നാം നാള്‍ ഗലീലയിലെ കാനാവില്‍ ഒരു കല്യാണം ഉണ്ടായി; യേശുവിന്‍റെ അമ്മ അവിടെ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
യോഹന്നാൻ 2:2
യേശുവിനെയും ശിഷ്യന്മാരെയും കല്യാണത്തിന്നു ക്ഷണിച്ചിരുന്നു.(Add Ref)|(Add Notes)
യോഹന്നാൻ 2:3
വീഞ്ഞു പോരാതെവരികയാല്‍ യേശുവിന്‍റെ അമ്മ അവനോടു: അവര്‍ക്കും വീഞ്ഞു ഇല്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 2:4
യേശു അവളോടു: സ്ത്രീയേ, എനിക്കും നിനക്കും തമ്മില്‍ എന്തു? എന്‍റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 2:5
അവന്‍റെ അമ്മ ശുശ്രൂഷക്കാരോടു: അവന്‍ നിങ്ങളോടു എന്തെങ്കിലും കല്പിച്ചാല്‍ അതു ചെയ്‍വിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 2:6
അവിടെ യെഹൂദന്മാരുടെ ശുദ്ധീകരണനിയമം അനുസരിച്ചു രണ്ടോ മൂന്നോ പറവീതം കൊള്ളുന്ന ആറു കല്പാത്രം ഉണ്ടായിരുന്നു.(Add Ref)|(Add Notes)
യോഹന്നാൻ 2:7
യേശു അവരോടു ഈ കല്പാത്രങ്ങളില്‍ വെള്ളം നിറെപ്പിന്‍ എന്നു പറഞ്ഞു; അവര്‍ വക്കൊളവും നിറെച്ചു.(Add Ref)|(Add Notes)
യോഹന്നാൻ 2:8
ഇപ്പോള്‍ കോരിവിരുന്നുവാഴിക്കു കൊണ്ടുപോയി കൊടുപ്പിന്‍ എന്നു അവന്‍ പറഞ്ഞു; അവര്‍ കൊണ്ടുപോയി കൊടുത്തു.(Add Ref)|(Add Notes)
യോഹന്നാൻ 2:9
അതു എവിടെനിന്നു എന്നു വെള്ളം കോരിയ ശുശ്രൂഷക്കാരല്ലാതെ വിരുന്നുവാഴി അറിഞ്ഞില്ല. വീഞ്ഞായിത്തീര്‍ന്ന വെള്ളം വിരുന്നുവാഴി രുചിനോക്കിയാറെ മണവാളനെ വിളിച്ചു:(Add Ref)|(Add Notes)
യോഹന്നാൻ 2:10
എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കുമാറുണ്ടു; നീ നല്ല വീഞ്ഞു ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ എന്നു അവനോടു പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 2:11
യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവില്‍ വെച്ചു ചെയ്തു തന്‍റെ മഹത്വം വെളിപ്പെടുത്തി; അവന്‍റെ ശിഷ്യന്മാര്‍ അവനില്‍ വിശ്വസിച്ചു.(Add Ref)|(Add Notes)
യോഹന്നാൻ 2:12
അനന്തരം അവനും അവന്‍റെ അമ്മയും സഹോദരന്മാരും ശിഷ്യന്മാരും കഫര്‍ന്നഹൂമിലേക്കു പോയി; അവിടെ ഏറനാള്‍ പാര്‍ത്തില്ല.(Add Ref)|(Add Notes)
യോഹന്നാൻ 2:13
യെഹൂദന്മാരുടെ പെസഹ സമീപം ആകകൊണ്ടു യേശു യെരൂശലേമിലേക്കു പോയി.(Add Ref)|(Add Notes)
യോഹന്നാൻ 2:14
ദൈവാലയത്തില്‍ കാള, ആടു, പ്രാവു, എന്നിവയെ വിലക്കുന്നവരെയും അവിടെ ഇരിക്കുന്ന പൊന്‍ വാണിഭക്കാരെയും കണ്ടിട്ടു(Add Ref)|(Add Notes)
യോഹന്നാൻ 2:15
കയറുകൊണ്ടു ഒരു ചമ്മട്ടി ഉണ്ടാക്കി ആടുമാടുകളോടും കൂടെ എല്ലാവരെയും ദൈവാലയത്തില്‍ നിന്നു പുറത്താക്കി. പൊന്‍ വാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ മറിച്ചിട്ടു;(Add Ref)|(Add Notes)
യോഹന്നാൻ 2:16
പ്രാവുകളെ വിലക്കുന്നവരോടു: ഇതു ഇവിടെനിന്നു കൊണ്ടുപോകുവിന്‍ ; എന്‍റെ പിതാവിന്‍റെ ആലയത്തെ വാണിഭശാല ആക്കരുതു എന്നു പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 2:17
അപ്പോള്‍ അവന്‍റെ ശിഷ്യന്മാര്‍ : നിന്‍റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളയുന്നു എന്നു എഴുതിയിരിക്കുന്നതു ഓര്‍ത്തു.(Add Ref)|(Add Notes)
യോഹന്നാൻ 2:18
എന്നാല്‍ യെഹൂദന്മാര്‍ അവനോടു: നിനക്കു ഇങ്ങനെ ചെയ്യാം എന്നതിന്നു നീ എന്തു അടയാളം കാണിച്ചു തരും എന്നു ചോദിച്ചു.(Add Ref)|(Add Notes)
യോഹന്നാൻ 2:19
യേശു അവരോടു: ഈ മന്ദിരം പൊളിപ്പിന്‍ ; ഞാന്‍ മൂന്നു ദിവസത്തിന്നകം അതിനെ പണിയും എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
യോഹന്നാൻ 2:20
യെഹൂദന്മാര്‍ അവനോടു: ഈ മന്ദിരം നാല്പത്താറു സംവത്സരം കൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം അതിനെ പണിയുമോ എന്നു ചോദിച്ചു.(Add Ref)|(Add Notes)
യോഹന്നാൻ 2:21
അവനോ തന്‍റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞതു.(Add Ref)|(Add Notes)
യോഹന്നാൻ 2:22
അവന്‍ ഇതു പറഞ്ഞു എന്നു അവന്‍ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാര്‍ ഓര്‍ത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.(Add Ref)|(Add Notes)
യോഹന്നാൻ 2:23
പെസഹപെരുന്നാളില്‍ യെരൂശലേമില്‍ ഇരിക്കുമ്പോള്‍ അവന്‍ ചെയ്ത അടയാളങ്ങള്‍ കണ്ടിട്ടു പലരും അവന്‍റെ നാമത്തില്‍ വിശ്വസിച്ചു.(Add Ref)|(Add Notes)
യോഹന്നാൻ 2:24
യേശുവോ എല്ലാവരെയും അറികകൊണ്ടു തന്നെത്താന്‍ അവരുടെ പക്കല്‍ വിശ്വസിച്ചേല്പിച്ചില്ല.(Add Ref)|(Add Notes)
യോഹന്നാൻ 2:25
മനുഷ്യനിലുള്ളതു എന്തു എന്നു സ്വതവെ അറിഞ്ഞിരിക്കയാല്‍ തനിക്കു മനുഷ്യനെക്കുറിച്ചു യാതൊരുത്തന്‍റെയും സാക്‍ഷ്യം ആവശ്യമായിരുന്നില്ല.(Add Ref)|(Add Notes)