📚 എല്ലാ പുസ്തകങ്ങളും

📖 മത്തായി : അധ്യായം 14

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< മത്തായി : അധ്യായം 14 >>

മത്തായി 14:1
ആ കാലത്തു ഇടപ്രഭുവായ ഹെരോദാവു യേശുവിന്‍റെ ശ്രുതി കേട്ടിട്ടു:(Add Ref)|(Add Notes)
മത്തായി 14:2
അവന്‍ യോഹന്നാന്‍ സ്നാപകന്‍; അവന്‍ മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്‍ത്തു; അതുകൊണ്ടാകുന്നു ഈ ശക്തികള്‍ അവനില്‍ വ്യാപരിക്കുന്നതു എന്നു തന്‍റെ ഭൃത്യന്മാരോടു പറഞ്ഞു.(Add Ref)|(Add Notes)
മത്തായി 14:3
ഹെരോദാവു തന്‍റെ സഹോദരനായ ഫീലിപ്പൊസിന്‍റെ ഭാര്യ ഹെരോദ്യ നിമിത്തം, അവള്‍ നിനക്കു ഭാര്യയായിരിക്കുന്നതു വിഹിതമല്ല എന്നു(Add Ref)|(Add Notes)
മത്തായി 14:4
യോഹന്നാന്‍ അവനോടു പറഞ്ഞതു കൊണ്ടു തന്നേ, അവനെ പിടിച്ചു കെട്ടി തടവില്‍ ആക്കിയിരുന്നു.(Add Ref)|(Add Notes)
മത്തായി 14:5
അവനെ കൊല്ലുവാന്‍ മനസ്സുണ്ടായിട്ടും പുരുഷാരം അവനെ പ്രവാചകന്‍ എന്നു എണ്ണുകയാല്‍ അവരെ ഭയപ്പെട്ടു.(Add Ref)|(Add Notes)
മത്തായി 14:6
എന്നാല്‍ ഹെരോദാവിന്‍റെ ജനനദിവസം ആയപ്പോള്‍ ഹെരോദ്യയുടെ മകള്‍ സഭാമദ്ധ്യേ നൃത്തം ചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു.(Add Ref)|(Add Notes)
മത്തായി 14:7
അതുകൊണ്ടു എന്തു ചോദിച്ചാലും അവള്‍ക്കു കൊടുക്കും എന്നു അവന്‍ സത്യംചെയ്തു വാക്കുകൊടുത്തു.(Add Ref)|(Add Notes)
മത്തായി 14:8
അവള്‍ അമ്മയുടെ ഉപദേശപ്രകാരം: യോഹന്നാന്‍ സ്നാപകന്‍റെ തല ഒരു താലത്തില്‍ തരേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
മത്തായി 14:9
രാജാവു ദുഃഖിച്ചു എങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അതു കൊടുപ്പാന്‍ കല്പിച്ചു;(Add Ref)|(Add Notes)
മത്തായി 14:10
ആളയച്ചു തടവില്‍ യോഹന്നാനെ ശിരഃഛേദം ചെയ്യിച്ചു.(Add Ref)|(Add Notes)
മത്തായി 14:11
അവന്‍റെ തല ഒരു താലത്തില്‍ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; അവള്‍ അമ്മെക്കു കൊണ്ടുപോയി കൊടുത്തു.(Add Ref)|(Add Notes)
മത്തായി 14:12
അവന്‍റെ ശിഷ്യന്മാര്‍ ചെന്നു ഉടല്‍ എടുത്തു കുഴിച്ചിട്ടു: പിന്നെ വന്നു യേശുവിനെ അറിയിച്ചു.(Add Ref)|(Add Notes)
മത്തായി 14:13
അതു കേട്ടിട്ടു യേശു അവിടംവിട്ടു പടകില്‍ കയറി നിര്‍ജ്ജനമായോരു സ്ഥലത്തേക്കു വേറിട്ടു വാങ്ങിപ്പോയി; പുരുഷാരം അതു കേട്ടു പട്ടണങ്ങളില്‍ നിന്നു കാല്‍നടയായി അവന്‍റെ പിന്നാലെ ചെന്നു.(Add Ref)|(Add Notes)
മത്തായി 14:14
അവന്‍ വന്നു വലിയ പുരുഷാരത്തെ കണ്ടു അവരില്‍ മനസ്സലിഞ്ഞു അവരുടെ രോഗികളെ സൌഖ്യമാക്കി.(Add Ref)|(Add Notes)
മത്തായി 14:15
വൈകുന്നേരമായപ്പോള്‍ ശിഷ്യന്മാര്‍ അവന്‍റെ അടുക്കല്‍ ചെന്നു: ഈ സ്ഥലം മരുഭൂമിയല്ലോ; നേരവും വൈകി; പുരുഷാരം ഗ്രാമങ്ങളില്‍ പോയി ഭക്ഷണസാധനങ്ങള്‍ കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
മത്തായി 14:16
യേശു അവരോടു: അവര്‍ പോകുവാന്‍ ആവശ്യമില്ല; നിങ്ങള്‍ അവര്‍ക്കും ഭക്ഷിപ്പാന്‍ കൊടുപ്പിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
മത്തായി 14:17
അവര്‍ അവനോടു: അഞ്ചു അപ്പവും രണ്ടു മീനും അല്ലാതെ ഞങ്ങള്‍ക്കു ഇവിടെ ഒന്നും ഇല്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
മത്തായി 14:18
അതു ഇങ്ങുകൊണ്ടുവരുവിന്‍ എന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
മത്തായി 14:19
പിന്നെ പുരുഷാരം പുല്ലിന്മേല്‍ ഇരിപ്പാന്‍ കല്പിച്ചു; ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു, സ്വര്‍ഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാര്‍ പുരുഷാരത്തിന്നും കൊടുത്തു.(Add Ref)|(Add Notes)
മത്തായി 14:20
എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.(Add Ref)|(Add Notes)
മത്തായി 14:21
തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാര്‍ ആയിരുന്നു.(Add Ref)|(Add Notes)
മത്തായി 14:22
ഉടനെ യേശു താന്‍ പുരുഷാരത്തെ പറഞ്ഞയക്കുന്നതിന്നിടയില്‍ ശിഷ്യന്മാര്‍ പടകില്‍ കയറി, തനിക്കുമുമ്പായി അക്കരെക്കു പോകുവാന്‍ അവരെ നിര്‍ബന്ധിച്ചു.(Add Ref)|(Add Notes)
മത്തായി 14:23
അവന്‍ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാര്‍ത്ഥിപ്പാന്‍ തനിയെ മലയില്‍ കയറിപ്പോയി; വൈകുന്നേരം ആയപ്പോള്‍ ഏകനായി അവിടെ ഇരുന്നു.(Add Ref)|(Add Notes)
മത്തായി 14:24
പടകോ കരവിട്ടു പലനാഴിക ദൂരത്തായി, കാറ്റു പ്രതികൂലമാകകൊണ്ടു തിരകളാല്‍ വലഞ്ഞിരുന്നു.(Add Ref)|(Add Notes)
മത്തായി 14:25
രാത്രിയിലെ നാലാം യാമത്തില്‍ അവന്‍ കടലിന്മേല്‍ നടന്നു അവരുടെ അടുക്കല്‍ വന്നു.(Add Ref)|(Add Notes)
മത്തായി 14:26
അവന്‍ കടലിന്മേല്‍ നടക്കുന്നതു കണ്ടിട്ടു ശിഷ്യന്മാര്‍ ഭ്രമിച്ചു: അതു ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു.(Add Ref)|(Add Notes)
മത്തായി 14:27
ഉടനെ യേശു അവരോടു: ധൈര്യപ്പെടുവിന്‍; ഞാന്‍ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു.(Add Ref)|(Add Notes)
മത്തായി 14:28
അതിന്നു പത്രൊസ്: കര്‍ത്താവേ, നീ ആകുന്നു എങ്കില്‍ ഞാന്‍ വെള്ളത്തിന്മേല്‍ നിന്‍റെ അടുക്കെ വരേണ്ടതിന്നു കല്പിക്കേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
മത്തായി 14:29
വരിക എന്നു അവന്‍ പറഞ്ഞു. പത്രൊസ് പടകില്‍ നിന്നു ഇറങ്ങി, യേശുവിന്‍റെ അടുക്കല്‍ ചെല്ലുവാന്‍ വെള്ളത്തിന്മേല്‍ നടന്നു.(Add Ref)|(Add Notes)
മത്തായി 14:30
എന്നാല്‍ അവന്‍ കാറ്റു കണ്ടു പേടിച്ചു മുങ്ങിത്തുടങ്ങുകയാല്‍: കര്‍ത്താവേ, എന്നെ രക്ഷിക്കേണമേ എന്നു നിലവിളിച്ചു.(Add Ref)|(Add Notes)
മത്തായി 14:31
യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു: അല്പവിശ്വാസിയേ, നീ എന്തിന്നു സംശയിച്ചു എന്നു പറഞ്ഞു.(Add Ref)|(Add Notes)
മത്തായി 14:32
അവര്‍ പടകില്‍ കയറിയപ്പോള്‍ കാറ്റു അമര്‍ന്നു.(Add Ref)|(Add Notes)
മത്തായി 14:33
പടകിലുള്ളവര്‍: നീ ദൈവപുത്രന്‍ സത്യം എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.(Add Ref)|(Add Notes)
മത്തായി 14:34
അവര്‍ അക്കരയെത്തി, ഗെന്നേസരെത്ത്‌ദേശത്തു ചെന്നു.(Add Ref)|(Add Notes)
മത്തായി 14:35
അവിടത്തെ ജനങ്ങള്‍ അവന്‍ ആരെന്നു അറിഞ്ഞു ചുറ്റുമുള്ള നാട്ടില്‍ എല്ലാം ആളയച്ചു ദീനക്കാരെ ഒക്കെയും അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു.(Add Ref)|(Add Notes)
മത്തായി 14:36
അവന്‍റെ വസ്ത്രത്തിന്‍റെ തൊങ്ങല്‍ മാത്രം തൊടുവാന്‍ അനുവാദം ചോദിച്ചു. തൊട്ടവര്‍ക്കു ഒക്കെയും സൌഖ്യം വന്നു.(Add Ref)|(Add Notes)