മത്തായി 22:1
യേശു പിന്നെയും അവരോടു ഉപമകളായി പ്രസ്താവിച്ചതെന്തെന്നാല്‍:(Add Ref)|(Add Notes)
മത്തായി 22:2
സ്വര്‍ഗ്ഗരാജ്യം തന്‍റെ പുത്രന്നു വേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനോടു സദൃശം.(Add Ref)|(Add Notes)
മത്തായി 22:3
അവന്‍ കല്യാണത്തിന്നു ക്ഷണിച്ചവരെ വിളിക്കേണ്ടതിന്നു ദാസന്മാരെ പറഞ്ഞയച്ചു; അവര്‍ക്കോ വരുവാന്‍ മനസ്സായില്ല.(Add Ref)|(Add Notes)
മത്തായി 22:4
പിന്നെയും അവന്‍ മറ്റു ദാസന്മാരെ അയച്ചു: എന്‍റെ മുത്താഴം ഒരുക്കിത്തീര്‍ന്നു, എന്‍റെ കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണത്തിന്നു വരുവിന്‍ എന്നു ക്ഷണിച്ചുവരോടു പറയിച്ചു.(Add Ref)|(Add Notes)
മത്തായി 22:5
അവര്‍ അതു കൂട്ടാക്കാതെ ഒരുത്തന്‍ തന്‍റെ നിലത്തിലേക്കും മറ്റൊരുത്തന്‍ തന്‍റെ വ്യാപാരത്തിന്നും പൊയ്ക്കളഞ്ഞു.(Add Ref)|(Add Notes)
മത്തായി 22:6
ശേഷമുള്ളവര്‍ അവന്‍റെ ദാസന്മാരെ പിടിച്ചു അപമാനിച്ചു കൊന്നുകളഞ്ഞു.(Add Ref)|(Add Notes)
മത്തായി 22:7
രാജാവു കോപിച്ചു സൈന്യങ്ങളെ അയച്ചു ആ കുലപാതകന്മാരെ മുടിച്ചു അവരുടെ പട്ടണം ചുട്ടുകളഞ്ഞു.(Add Ref)|(Add Notes)
മത്തായി 22:8
പിന്നെ അവന്‍ ദാസന്മാരോടുകല്യാണം ഒരുങ്ങിയിരിക്കുന്നു; ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല.(Add Ref)|(Add Notes)
മത്തായി 22:9
ആകയാല്‍ വഴിത്തലെക്കല്‍ ചെന്നു കാണുന്നവരെ ഒക്കെയും കല്യാണത്തിന്നു വിളിപ്പിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
മത്തായി 22:10
ആ ദാസന്മാര്‍ പെരുവഴികളില്‍ പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടുവന്നു; കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു.(Add Ref)|(Add Notes)
മത്തായി 22:11
വിരുന്നുകാരെ നോക്കുവാന്‍ രാജാവു അകത്തു വന്നപ്പോള്‍ കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ടു:(Add Ref)|(Add Notes)
മത്തായി 22:12
സ്നേഹിതാ നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നതു എങ്ങനെ എന്നു ചോദിച്ചു. എന്നാല്‍ അവന്നു വാക്കു മുട്ടിപ്പോയി.(Add Ref)|(Add Notes)
മത്തായി 22:13
രാജാവു ശുശ്രൂഷക്കാരോടു: ഇവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടില്‍ തള്ളിക്കളവിന്‍; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു.(Add Ref)|(Add Notes)
മത്തായി 22:14
വിളിക്കപ്പെട്ടവര്‍ അനേകര്‍; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.(Add Ref)|(Add Notes)
മത്തായി 22:15
അനന്തരം പരീശന്മാര്‍ ചെന്നു അവനെ വാക്കില്‍ കുടുക്കേണ്ടതിന്നു ആലോചിച്ചുകൊണ്ടു(Add Ref)|(Add Notes)
മത്തായി 22:16
തങ്ങളുടെ ശിഷ്യന്മാരെ ഹെരോദ്യരോടു കൂടെ അവന്‍റെ അടുക്കല്‍ അയച്ചു: ഗുരോ, നീ സത്യവാനും ദൈവത്തിന്‍റെ വഴി നേരായി പഠിപ്പിക്കുന്നവനും മനുഷ്യരുടെ മുഖം നോക്കാത്തവന്‍ ആകയാല്‍ ആരെയും ശങ്കയില്ലാത്തവനും ആകുന്നു എന്നു ഞങ്ങള്‍ അറിയുന്നു.(Add Ref)|(Add Notes)
മത്തായി 22:17
നിനക്കു എന്തു തോന്നുന്നു? കൈസര്‍ക്കും കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു പറഞ്ഞുതരേണം എന്നു പറയിച്ചു.(Add Ref)|(Add Notes)
മത്തായി 22:18
യേശു അവരുടെ ദുഷ്ടത അറിഞ്ഞു: കപട ഭക്തിക്കാരേ, എന്നെ പരീക്ഷിക്കുന്നതു എന്തു?(Add Ref)|(Add Notes)
മത്തായി 22:19
കരത്തിന്നുള്ള നാണയം കാണിപ്പിന്‍ എന്നു പറഞ്ഞു; അവര്‍ അവന്‍റെ അടുക്കല്‍ ഒരു വെള്ളിക്കാശു കൊണ്ടുവന്നു.(Add Ref)|(Add Notes)
മത്തായി 22:20
അവന്‍ അവരോടു: ഈ സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു ചോദിച്ചുതിന്നു കൈസരുടേതു എന്നു അവര്‍ പറഞ്ഞു.(Add Ref)|(Add Notes)
മത്തായി 22:21
എന്നാല്‍ കൈസര്‍ക്കുള്ളതു കൈസര്‍ക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിന്‍ എന്നു അവര്‍ അവരോടു പറഞ്ഞു.(Add Ref)|(Add Notes)
മത്തായി 22:22
അവര്‍ കേട്ടു ആശ്ചര്യപ്പെട്ടു അവനെ വിട്ടു പൊയ്ക്കളഞ്ഞു.(Add Ref)|(Add Notes)
മത്തായി 22:23
പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരും അന്നു അവന്‍റെ അടുക്കല്‍ വന്നു:(Add Ref)|(Add Notes)
മത്തായി 22:24
ഗുരോ, ഒരുത്തന്‍ മക്കള്‍ ഇല്ലാതെ മരിച്ചാല്‍ അവന്‍റെ സഹോദരന്‍ അവന്‍റെ ഭാര്യയെ ദേവരവിവാഹം കഴിച്ചു തന്‍റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ കല്പിച്ചുവല്ലോ.(Add Ref)|(Add Notes)
മത്തായി 22:25
എന്നാല്‍ ഞങ്ങളുടെ ഇടയില്‍ ഏഴു സഹോദരന്മാര്‍ ഉണ്ടായിരുന്നു. അവരില്‍ ഒന്നാമത്തവന്‍ വിവാഹം ചെയ്തശേഷം മരിച്ചു, സന്തതി ഇല്ലായ്കയാല്‍ തന്‍റെ ഭാര്യയെ സഹോദരന്നു വിട്ടേച്ചു.(Add Ref)|(Add Notes)
മത്തായി 22:26
രണ്ടാമത്തവനും മൂന്നാമത്തവനും ഏഴാമത്തവന്‍ വരെയും അങ്ങനെ തന്നേ.(Add Ref)|(Add Notes)
മത്തായി 22:27
എല്ലാവരും കഴിഞ്ഞിട്ടു ഒടുവില്‍ സ്ത്രീയും മരിച്ചു.(Add Ref)|(Add Notes)
മത്തായി 22:28
എന്നാല്‍ പുനരുത്ഥാനത്തില്‍ അവള്‍ ഏഴുവരില്‍ ആര്‍ക്കും ഭാര്യയാകും? എാല്ലവര്‍ക്കും ആയിരുന്നുവല്ലോ എന്നു ചോദിച്ചു.(Add Ref)|(Add Notes)
മത്തായി 22:29
അതിന്നു യേശു ഉത്തരം പറഞ്ഞതു: നിങ്ങള്‍ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.(Add Ref)|(Add Notes)
മത്തായി 22:30
പുനരുത്ഥാനത്തില്‍ അവര്‍ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വര്‍ഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു.(Add Ref)|(Add Notes)
മത്തായി 22:31
മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ ദൈവം അരുളിച്ചെയ്തിരിക്കുന്നതു നിങ്ങള്‍ വായിച്ചിട്ടില്ലയോ?(Add Ref)|(Add Notes)
മത്തായി 22:32
ഞാന്‍ അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവും ആകുന്നു എന്നു അവന്‍ അരുളി ച്ചെയ്യുന്നു; എന്നാല്‍ അവന്‍ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ.(Add Ref)|(Add Notes)
മത്തായി 22:33
പുരുഷാരം ഇതു കേട്ടിട്ടു അവന്‍റെ ഉപദേശത്തില്‍ വിസ്മയിച്ചു.(Add Ref)|(Add Notes)
മത്തായി 22:34
സദൂക്യരെ അവന്‍ മിണ്ടാതാക്കിയപ്രകാരം കേട്ടിട്ടു പരീശന്മാര്‍ ഒന്നിച്ചു കൂടി,(Add Ref)|(Add Notes)
മത്തായി 22:35
അവരില്‍ ഒരു വൈദികന്‍ അവനെ പരീക്ഷിച്ചു(Add Ref)|(Add Notes)
മത്തായി 22:36
ഗുരോ, ന്യാപ്രമാണത്തില്‍ ഏതു കല്പന വലിയതു എന്നു ചോദിച്ചു.(Add Ref)|(Add Notes)
മത്തായി 22:37
യേശു അവനോടു: നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും കൂടെ സ്നേഹിക്കേണം.(Add Ref)|(Add Notes)
മത്തായി 22:38
ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന(Add Ref)|(Add Notes)
മത്തായി 22:39
രണ്ടാമത്തേതു അതിനോടു സമം കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.(Add Ref)|(Add Notes)
മത്തായി 22:40
ഈ രണ്ടു കല്പനകളില്‍ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
മത്തായി 22:41
പരീശന്മാര്‍ ഒരുമിച്ചു കൂടിയിരിക്കുമ്പോള്‍ യേശു അവരോടു:(Add Ref)|(Add Notes)
മത്തായി 22:42
ക്രിസ്തുവിനെക്കുറിച്ചു നിങ്ങള്‍ക്കു എന്തു തോന്നുന്നു? അവന്‍ ആരുടെ പുത്രന്‍ എന്നു ചോദിച്ചു; ദാവീദിന്‍റെ പുത്രന്‍ എന്നു അവര്‍ പറഞ്ഞു.(Add Ref)|(Add Notes)
മത്തായി 22:43
അവന്‍ അവരോടു: എന്നാല്‍ ദാവീദ് ആത്മാവില്‍ അവനെ 'കര്‍ത്താവു' എന്നു വിളിക്കുന്നതു എങ്ങനെ?(Add Ref)|(Add Notes)
മത്തായി 22:44
“ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠം ആക്കുവോളത്തിന്നു എന്‍റെ വലത്തുഭാഗത്തു ഇരിക്ക എന്നു കര്‍ത്താവു എന്‍റെ കര്‍ത്താവിനോടു അരുളിച്ചെയ്തു” എന്നു അവന്‍ പറയുന്നുവല്ലോ. “ദാവീദ് അവനെ 'കര്‍ത്താവു' എന്നു പറയുന്നുവെങ്കില്‍ അവന്‍റെ പുത്രന്‍ ആകുന്നതു എങ്ങനെ എന്നു ചോദിച്ചു.(Add Ref)|(Add Notes)
മത്തായി 22:45
അവനോടു ഉത്തരം പറവാന്‍ ആര്‍ക്കും കഴിഞ്ഞില്ല;(Add Ref)|(Add Notes)
മത്തായി 22:46
അന്നുമുതല്‍ ആരും അവനോടു ഒന്നും ചോദിപ്പാന്‍ തുനിഞ്ഞതുമില്ല.(Add Ref)|(Add Notes)