മത്തായി 15:1
അനന്തരം യെരൂശലേമില്‍നിന്നു പരീശന്മാരും ശാസ്ത്രിമാരും യേശുവിന്‍റെ അടുക്കല്‍ വന്നു:(Add Ref)|(Add Notes)
മത്തായി 15:2
നിന്‍റെ ശിഷ്യന്മാര്‍ പൂര്‍വന്മാരുടെ സമ്പ്രദായം ലംഘിക്കുന്നതു എന്തു? അവര്‍ ഭക്ഷിക്കുമ്പോള്‍ കൈ കഴുകുന്നില്ലല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
മത്തായി 15:3
അവന്‍ അവരോടു ഉത്തരം പറഞ്ഞതു: നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങള്‍ ദൈവകല്പന ലംഘിക്കുന്നതു എന്തു?(Add Ref)|(Add Notes)
മത്തായി 15:4
അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവന്‍ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ.(Add Ref)|(Add Notes)
മത്തായി 15:5
നിങ്ങളോ ഒരുത്തന്‍ അപ്പനോടു എങ്കിലും അമ്മയോടു എങ്കിലും: നിനക്കു എന്നാല്‍ ഉപകാരമായി വരേണ്ടതു വഴിപാടു എന്നു പറഞ്ഞാല്‍(Add Ref)|(Add Notes)
മത്തായി 15:6
അവന്‍ അപ്പനെ ബഹുമാനിക്കേണ്ടാ എന്നു പറയുന്നു; ഇങ്ങനെ നിങ്ങളുടെ സമ്പ്രദായത്താല്‍ നിങ്ങള്‍ ദൈവവചനത്തെ ദുര്‍ബ്ബലമാക്കിയിരിക്കുന്നു.(Add Ref)|(Add Notes)
മത്തായി 15:7
കപടഭക്തിക്കാരേ, നിങ്ങളെക്കുറിച്ചു യെശയ്യാവു:(Add Ref)|(Add Notes)
മത്തായി 15:8
“ഈ ജനം അധരം കൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു.(Add Ref)|(Add Notes)
മത്തായി 15:9
മാനുഷകല്പനകളായ ഉപദേശങ്ങളെ അവര്‍ പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യര്‍ത്ഥമായി ഭജിക്കുന്നു” എന്നിങ്ങനെ പ്രവചിച്ചതു ഒത്തിരിക്കുന്നു.(Add Ref)|(Add Notes)
മത്തായി 15:10
പിന്നെ അവന്‍ പുരുഷാരത്തെ അരികെ വിളിച്ചു അവരോടു പറഞ്ഞതു: കേട്ടു ഗ്രഹിച്ചു കൊള്‍വിന്‍.(Add Ref)|(Add Notes)
മത്തായി 15:11
മനുഷ്യന്നു അശുദ്ധിവരുത്തുന്നതു വായിക്കകത്തു ചെല്ലുന്നതു അല്ല, വായില്‍ നിന്നു പുറപ്പെടുന്നതത്രേ; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.(Add Ref)|(Add Notes)
മത്തായി 15:12
അപ്പോള്‍ ശിഷ്യന്മാര്‍ അടുക്കെ വന്നു: പരീശന്മാര്‍ ഈ വാക്കു കേട്ടു ഇടറിപ്പോയി എന്നു അറിയുന്നുവോ എന്നു ചോദിച്ചു.(Add Ref)|(Add Notes)
മത്തായി 15:13
അതിന്നു അവന്‍: സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവു നട്ടിട്ടില്ലാത്ത തൈഒക്കെയും വേരോടെ പറിഞ്ഞുപോകും.(Add Ref)|(Add Notes)
മത്തായി 15:14
അവരെ വിടുവിന്‍; അവര്‍ കുരുടന്മാരായ വഴികാട്ടികള്‍ അത്രേ; കുരുടന്‍ കുരുടനെ വഴിനടത്തിയാല്‍ ഇരുവരും കുഴിയില്‍ വീഴും എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
മത്തായി 15:15
പത്രൊസ് അവനോടു: ആ ഉപമ ഞങ്ങള്‍ക്കു തെളിയിച്ചുതരേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
മത്തായി 15:16
അതിന്നു അവന്‍ പറഞ്ഞതു: നിങ്ങളും ഇന്നുവരെ ബോധമില്ലാത്തവരോ?(Add Ref)|(Add Notes)
മത്തായി 15:17
വായിക്കകത്തു കടക്കുന്നതു എല്ലാം വയറ്റില്‍ ചെന്നിട്ടു മറപ്പുരയില്‍ പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ?(Add Ref)|(Add Notes)
മത്തായി 15:18
വായില്‍ നിന്നു പുറപ്പെടുന്നതോ ഹൃദയത്തില്‍നിന്നു വരുന്നു; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.(Add Ref)|(Add Notes)
മത്തായി 15:19
എങ്ങനെയെന്നാല്‍ ദുശ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്‍ഷ്യം, ദൂഷണം എന്നിവ ഹൃദയത്തില്‍ നിന്നു പുറപ്പെട്ടുവരുന്നു.(Add Ref)|(Add Notes)
മത്തായി 15:20
മനുഷ്യനെ അശുദ്ധമാക്കുന്നതു ഇതത്രേ; കഴുകാത്ത കൈകൊണ്ടു ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല.(Add Ref)|(Add Notes)
മത്തായി 15:21
യേശു അവിടം വിട്ടു, സോര്‍ സീദോന്‍ എന്ന പ്രദേശങ്ങളിലേക്കു വാങ്ങിപ്പോയി.(Add Ref)|(Add Notes)
മത്തായി 15:22
ആ ദേശത്തുനിന്നു ഒരു കനാന്യസ്ത്രീ വന്നു, അവനോടു: കര്‍ത്താവേ, ദാവീദ് പുത്രാ, എന്നോടു കരുണ തോന്നേണമേ; എന്‍റെ മകള്‍ക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു.(Add Ref)|(Add Notes)
മത്തായി 15:23
അവന്‍ അവളോടു ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്‍റെ ശിഷ്യന്മാര്‍ അടുക്കെ, വന്നു: അവള്‍ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയക്കേണമേ എന്നു അവനോടു അപേക്ഷിച്ചു.(Add Ref)|(Add Notes)
മത്തായി 15:24
അതിന്നു അവന്‍: യിസ്രായേല്‍ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
മത്തായി 15:25
എന്നാല്‍ അവള്‍ വന്നുകര്‍ത്താവേ, എന്നെ സഹായിക്കേണമേ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.(Add Ref)|(Add Notes)
മത്തായി 15:26
അവനോ: മക്കളുടെ അപ്പം എടുത്തു നായ്ക്കുട്ടികള്‍ക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
മത്തായി 15:27
അതിന്നു അവള്‍: അതേ, കര്‍ത്താവേ, നായ്ക്കുട്ടികളും ഉടയവരുടെ മേശയില്‍ നിന്നു വീഴുന്ന നുറുക്കുകള്‍ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു. യേശു അവളോടു:(Add Ref)|(Add Notes)
മത്തായി 15:28
സ്ത്രീയേ, നിന്‍റെ വിശ്വാസം വലിയതു; നിന്‍റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ എന്നു ഉത്തരം പറഞ്ഞു. ആ നാഴികമുതല്‍ അവളുടെ മകള്‍ക്കു സൌഖ്യം വന്നു.(Add Ref)|(Add Notes)
മത്തായി 15:29
യേശു അവിടെ നിന്നു യാത്രയായി ഗലീലക്കടലരികെ ചെന്നു മലയില്‍ കയറി അവിടെ ഇരുന്നു.(Add Ref)|(Add Notes)
മത്തായി 15:30
വളരെ പുരുഷാരം മുടന്തര്‍, കുരുടര്‍, ഊമര്‍, കൂനര്‍ മുതലായ പലരെയും അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു അവന്‍റെ കാല്‍ക്കല്‍ വെച്ചു; അവന്‍ അവരെ സൌഖ്യമാക്കി;(Add Ref)|(Add Notes)
മത്തായി 15:31
ഊമര്‍ സംസാരിക്കുന്നതും കൂനര്‍ സൌഖ്യമാകുന്നതും മുടന്തര്‍ നടക്കുന്നതും കുരുടര്‍ കാണുന്നതും പുരുഷാരം കണ്ടിട്ടു ആശ്ചര്യപ്പെട്ടു, യിസ്രായേലിന്‍റെ ദൈവത്തെ മഹത്വപ്പെടുത്തി.(Add Ref)|(Add Notes)
മത്തായി 15:32
എന്നാല്‍ യേശു തന്‍റെ ശിഷ്യന്മാരെ അടുക്കെവിളിച്ചു ഈ പുരുഷാരം ഇപ്പോള്‍ മൂന്നു നാളായി എന്നോടുകൂടെ പാര്‍ക്കുന്നു; അവര്‍ക്കു ഭക്ഷിപ്പാന്‍ ഒന്നും ഇല്ലായ്കകൊണ്ടു അവരെക്കുറിച്ചു എനിക്കു മനസ്സലിവു തോന്നുന്നു; അവരെ പട്ടിണിയായി വിട്ടയപ്പാന്‍ മനസ്സുമില്ല; അവര്‍ വഴിയില്‍വെച്ചു തളര്‍ന്നുപോയേക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
മത്തായി 15:33
ശിഷ്യന്മാര്‍ അവനോടു: ഇത്ര വലിയ പുരുഷാരത്തിന്നു തൃപ്തിവരുത്തുവാന്‍ മതിയായ അപ്പം ഈ കാട്ടില്‍ നമുക്കു എവിടെ നിന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
മത്തായി 15:34
നിങ്ങളുടെ പക്കല്‍ എത്ര അപ്പം ഉണ്ടു എന്നു യേശു ചോദിച്ചു; ഏഴു; കുറെ ചെറുമീനും ഉണ്ടു എന്നു അവര്‍ പറഞ്ഞു.(Add Ref)|(Add Notes)
മത്തായി 15:35
അവന്‍ പുരുഷാരത്തോടു നിലത്തു ഇരിപ്പാന്‍ കല്പിച്ചു,(Add Ref)|(Add Notes)
മത്തായി 15:36
ആ ഏഴു അപ്പവും മീനും എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാര്‍ പുരുഷാരത്തിന്നും കൊടുത്തു.(Add Ref)|(Add Notes)
മത്തായി 15:37
എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം അവര്‍ ഏഴു വട്ടി നിറെച്ചെടുത്തു.(Add Ref)|(Add Notes)
മത്തായി 15:38
തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ നാലായിരം പുരുഷന്മാര്‍ ആയിരുന്നു.(Add Ref)|(Add Notes)
മത്തായി 15:39
പിന്നെ അവന്‍ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പടകില്‍ കയറി മഗദാദേശത്തു എത്തി.(Add Ref)|(Add Notes)