📚 എല്ലാ പുസ്തകങ്ങളും

📖 മത്തായി : അധ്യായം 17

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< മത്തായി : അധ്യായം 17 >>

മത്തായി 17:1
ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്‍റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ചു ഒരു ഉയര്‍ന്ന മലയിലേക്കു കൊണ്ടുപോയി,.(Add Ref)|(Add Notes)
മത്തായി 17:2
അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്‍റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്‍റെ വസ്ത്രം വെളിച്ചം[50] പോലെ വെള്ളയായി തീര്‍ന്നു.(Add Ref)|(Add Notes)
മത്തായി 17:3
മോശെയും ഏലിയാവും അവനോടു സംഭാഷിക്കുന്നതായി അവര്‍ കണ്ടു.(Add Ref)|(Add Notes)
മത്തായി 17:4
അപ്പോള്‍ പത്രൊസ് യേശുവിനോടു: കര്‍ത്താവേ, നാം ഇവിടെ ഇരിക്കുന്നതു നന്നു; നിനക്കു സമ്മതമെങ്കില്‍ ഞാന്‍ ഇവിടെ മൂന്നു കുടില്‍ ഉണ്ടാക്കാം ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു പറഞ്ഞു.(Add Ref)|(Add Notes)
മത്തായി 17:5
അവന്‍ പറയുമ്പോള്‍ തന്നേ പ്രകാശമുള്ളോരു മേഘം അവരുടെ മേല്‍ നിഴലിട്ടു; മേഘത്തില്‍ നിന്നു: ഇവന്‍ എന്‍റെ പ്രിയ പുത്രന്‍ , ഇവങ്കല്‍ ഞാന്‍ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിന്‍ എന്നു ഒരു ശബ്ദവും ഉണ്ടായി.(Add Ref)|(Add Notes)
മത്തായി 17:6
ശിഷ്യന്മാര്‍ അതു കേട്ടിട്ടു ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു.(Add Ref)|(Add Notes)
മത്തായി 17:7
യേശു അടുത്തു ചെന്നു അവരെ തൊട്ടു: എഴുന്നേല്പിന്‍ , ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.(Add Ref)|(Add Notes)
മത്തായി 17:8
അവര്‍ തലപൊക്കിയാറെ യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല.(Add Ref)|(Add Notes)
മത്തായി 17:9
അവന്‍ മലയില്‍ നിന്നു ഇറങ്ങുമ്പോള്‍ യേശു അവരോടു: മനുഷ്യപുത്രന്‍ മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്‍ത്തെഴുന്നേലക്കുംവരെ ഈ ദര്‍ശനം ആരോടും പറയരുതു എന്നു കല്പിച്ചു.(Add Ref)|(Add Notes)
മത്തായി 17:10
ശിഷ്യന്മാര്‍ അവനോടു: എന്നാല്‍ ഏലീയാവു മുമ്പെ വരേണ്ടതു എന്നു ശാസ്ത്രിമാര്‍ പറയുന്നതു എന്തു എന്നു ചോദിച്ചു.(Add Ref)|(Add Notes)
മത്തായി 17:11
അതിന്നു അവന്‍: ഏലീയാവു വന്നു സകലവും യഥാസ്ഥാനത്താക്കും സത്യം.(Add Ref)|(Add Notes)
മത്തായി 17:12
എന്നാല്‍ ഏലീയാവു വന്നു കഴിഞ്ഞു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു; എങ്കിലും അവര്‍ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങള്‍ക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു. അവ്വണ്ണം മനുഷ്യപുത്രന്നും അവരാല്‍ കഷ്ടപ്പെടുവാനുണ്ടു എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
മത്തായി 17:13
അവന്‍ യോഹന്നാന്‍ സ്നാപകനെക്കുറിച്ചു തങ്ങളോടു പറഞ്ഞു എന്നു ശിഷ്യന്മാര്‍ ഗ്രഹിച്ചു.(Add Ref)|(Add Notes)
മത്തായി 17:14
അവര്‍ പുരുഷാരത്തിന്‍റെ അടുക്കല്‍ വന്നാറെ ഒരു മനുഷ്യന്‍ വന്നു അവന്‍റെ മുമ്പാകെ മുട്ടുകുത്തി:(Add Ref)|(Add Notes)
മത്തായി 17:15
കര്‍ത്താവേ, എന്‍റെ മകനോടു കരുണയുണ്ടാകേണമേ; അവന്‍ ചന്ദ്രരോഗം പിടിച്ചു പലപ്പോഴും തീയിലും പലപ്പോഴും വെള്ളത്തിലും വീണു വല്ലാത്ത കഷ്ടത്തിലായ്പോകുന്നു.(Add Ref)|(Add Notes)
മത്തായി 17:16
ഞാന്‍ അവനെ നിന്‍റെ ശീഷ്യന്മാരുടെ അടുക്കല്‍ കൊണ്ടുവന്നു; എന്നാല്‍ സൌഖ്യം വരുത്തുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
മത്തായി 17:17
അതിന്നു യേശു: അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാന്‍ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്‍റെ അടുക്കല്‍ കൊണ്ടുവരുവിന്‍ എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
മത്തായി 17:18
യേശു ഭൂതത്തെ ശാസിച്ചു, അതു അവനെ വിട്ടുപോയി, ബാലന്നു ആ നാഴികമുതല്‍ സൌഖ്യംവന്നു.(Add Ref)|(Add Notes)
മത്തായി 17:19
പിന്നെ ശിഷ്യന്മാര്‍ സ്വകാര്യമായി യേശുവിന്‍റെ അടുക്കല്‍ വന്നു: ഞങ്ങള്‍ക്കു അതിനെ പുറത്താക്കിക്കൂടാഞ്ഞതു എന്തു എന്നു ചോദിച്ചു.(Add Ref)|(Add Notes)
മത്തായി 17:20
അവന്‍ അവരോടു: നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ;(Add Ref)|(Add Notes)
മത്തായി 17:21
നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോടുഇവിടെ നിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാല്‍ അതു നീങ്ങും; നിങ്ങള്‍ക്കു ഒന്നും അസാദ്ധ്യമാകയുമില്ല.[എങ്കിലും പ്രാര്‍ത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല] എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
മത്തായി 17:22
അവര്‍ ഗലീലയില്‍ സഞ്ചരിക്കുമ്പോള്‍ യേശു അവരോടു: മനുഷ്യപുത്രന്‍ മനുഷ്യരുടെ കയ്യില്‍ ഏല്പിക്കപ്പെടുവാറായിരിക്കുന്നു.(Add Ref)|(Add Notes)
മത്തായി 17:23
അവര്‍ അവനെ കൊല്ലുകയും മൂന്നാം നാള്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും ചെയ്യും എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു.(Add Ref)|(Add Notes)
മത്തായി 17:24
അവര്‍ കഫര്‍ന്നഹൂമില്‍ എത്തിയാറെ ദ്വിദ്രഹ്മപ്പണം വാങ്ങുന്നവര്‍ പത്രൊസിന്‍റെ അടക്കല്‍ വന്നു: നിങ്ങളുടെ ഗുരു ദ്വിദ്രഹ്മപ്പണം കൊടുക്കുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഉവ്വു എന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
മത്തായി 17:25
അവന്‍ വീട്ടില്‍ വന്നപ്പോള്‍ യേശു അവനോടു: ശിമോനേ, നിനക്കു എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാര്‍ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ” എന്നു മുന്നിട്ടു ചോദിച്ചതിന്നു: അന്യരോടു എന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
മത്തായി 17:26
യേശു അവനോടു: എന്നാല്‍ പുത്രന്മാര്‍ ഒഴിവുള്ളവരല്ലോ.(Add Ref)|(Add Notes)
മത്തായി 17:27
എങ്കിലും നാം അവര്‍ക്കും ഇടര്‍ച്ച വരുത്താതിരിക്കേണ്ടതിന്നു നീ കടലിലേക്കു ചെന്നു ചൂണ്ടല്‍ ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്‍റെ വായ് തുറക്കുമ്പോള്‍ ഒരു ചതുര്‍ദ്രഹ്മപ്പണം കാണും; അതു എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക എന്നു പറഞ്ഞു.(Add Ref)|(Add Notes)