📚 എല്ലാ പുസ്തകങ്ങളും

📖 1 കൊരിന്ത്യർ : അധ്യായം 11

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 കൊരിന്ത്യർ : അധ്യായം 11 >>

1 കൊരിന്ത്യർ 11:1
ഞാന്‍ ക്രിസ്തുവിന്‍റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്‍റെ അനുകാരികള്‍ ആകുവിന്‍ .(Add Ref)|(Add Notes)
1 കൊരിന്ത്യർ 11:2
നിങ്ങള്‍ സകലത്തിലും എന്നെ ഓ‍ര്‍ക്കുംകയും ഞാന്‍ നിങ്ങളെ ഏല്പിച്ച കല്പനകളെ പ്രമാണിക്കയും ചെയ്കയാല്‍ നിങ്ങളെ പുകഴ്ത്തുന്നു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 11:3
എന്നാല്‍ ഏതു പുരുഷന്‍റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷന്‍ , ക്രിസ്തുവിന്‍റെ തല ദൈവം എന്നു നിങ്ങള്‍ അറിയേണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 11:4
മൂടുപടം ഇട്ടു പ്രാര്‍ത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു പുരുഷനും തന്‍റെ തലയെ അപമാനിക്കുന്നു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 11:5
മൂടുപടമില്ലാതെ പ്രാര്‍ത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു സ്ത്രീയും തന്‍റെ തലയെ അപമാനിക്കുന്നു; അതു അവള്‍ ക്ഷൌരം ചെയ്യിച്ചതുപോലെയല്ലോ.(Add Ref)|(Add Notes)
1 കൊരിന്ത്യർ 11:6
സ്ത്രീ മൂടുപടമിടുന്നില്ലെങ്കില്‍ മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൌരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കില്‍ മൂടുപടം ഇട്ടുകൊള്ളട്ടെ.(Add Ref)|(Add Notes)
1 കൊരിന്ത്യർ 11:7
പുരുഷന്‍ ദൈവത്തിന്‍റെ പ്രതിമയും തേജസ്സും ആകയാല്‍ മൂടുപടം ഇടേണ്ടതല്ല. സ്ത്രീയോ പുരുഷന്‍റെ തേജസ്സ് ആകുന്നു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 11:8
പുരുഷന്‍ സ്ത്രീയില്‍നിന്നല്ലല്ലോ സ്ത്രീ പുരുഷനില്‍നിന്നത്രേ ഉണ്ടായതു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 11:9
പുരുഷന്‍ സ്ത്രീക്കായിട്ടല്ല സ്ത്രീ പുരുഷന്നായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടതു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 11:10
ആകയാല്‍ സ്ത്രീക്കു ദൂതന്മാര്‍ നിമിത്തം തലമേല്‍ അധീനതാലക്ഷ്യം ഉണ്ടായിരിക്കേണം.(Add Ref)|(Add Notes)
1 കൊരിന്ത്യർ 11:11
എന്നാല്‍ കര്‍ത്താവില്‍ പുരുഷനെ കൂടാതെ സ്ത്രീയുമില്ല സ്ത്രീയെ കൂടാതെ പുരുഷനുമില്ല.(Add Ref)|(Add Notes)
1 കൊരിന്ത്യർ 11:12
സ്ത്രീ പുരുഷനില്‍നിന്നു ഉണ്ടായതുപോലെ പുരുഷനും സ്ത്രീ മുഖാന്തരം ഉളവാകുന്നു; എന്നാല്‍ സകലത്തിന്നും ദൈവം കാരണഭൂതന്‍ .(Add Ref)|(Add Notes)
1 കൊരിന്ത്യർ 11:13
നിങ്ങള്‍ തന്നേ വിധിപ്പിന്‍ ; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നതു യോഗ്യമോ?(Add Ref)|(Add Notes)
1 കൊരിന്ത്യർ 11:14
പുരുഷന്‍ മുടി നീട്ടിയാല്‍ അതു അവന്നു അപമാനം എന്നും(Add Ref)|(Add Notes)
1 കൊരിന്ത്യർ 11:15
സ്ത്രീ മുടി നീട്ടിയാലോ അതു മൂടുപടത്തിന്നു പകരം നല്കിയിരിക്കകൊണ്ടു അവള്‍ക്കു മാനം ആകുന്നു എന്നും പ്രകൃതി തന്നേ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ?(Add Ref)|(Add Notes)
1 കൊരിന്ത്യർ 11:16
ഒരുത്തന്‍ തര്‍ക്കിപ്പാന്‍ ഭാവിച്ചാല്‍ അങ്ങനെയുള്ള മര്യാദ ഞങ്ങള്‍ക്കില്ല ദൈവസഭകള്‍ക്കുമില്ല എന്നു ഓ‍ര്‍ക്കട്ടെ.(Add Ref)|(Add Notes)
1 കൊരിന്ത്യർ 11:17
ഇനി ആജ്ഞാപിപ്പാന്‍ പോകുന്നതില്‍ ഞാന്‍ നിങ്ങളെ പുകഴ്ത്തുന്നില്ല; നിങ്ങള്‍ കൂടിവരുന്നതിനാല്‍ നന്മെക്കല്ല തിന്മെക്കത്രെ ഇടയാകുന്നതു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 11:18
ഒന്നാമതു നിങ്ങള്‍ സഭകൂടുമ്പോള്‍ നിങ്ങളുടെ ഇടയില്‍ ഭിന്നത ഉണ്ടെന്നു ഞാന്‍ കേള്‍ക്കുന്നു; ഏതാനും വിശ്വസിക്കയും ചെയ്യുന്നു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 11:19
നിങ്ങളില്‍ കൊള്ളാകുന്നവര്‍ വെളിവാകേണ്ടതിന്നു നിങ്ങളുടെ ഇടയില്‍ ഭിന്നപക്ഷങ്ങളും ഉണ്ടാകേണ്ടതു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 11:20
നിങ്ങള്‍ കൂടിവരുമ്പോള്‍ കര്‍ത്താവിന്‍റെ അത്താഴമല്ല കഴിക്കുന്നതു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 11:21
ഭക്ഷണം കഴിക്കയില്‍ ഓ‍രോരുത്തന്‍ താന്താന്‍റെ അത്താഴം മുമ്പെ കഴിക്കുന്നു. അങ്ങനെ ഒരുവന്‍ വിശന്നും മറ്റൊരുവന്‍ ലഹരിപിടിച്ചും ഇരിക്കുന്നു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 11:22
തിന്നുവാനും കുടിപ്പാനും നിങ്ങള്‍ക്കു വീടുകള്‍ ഇല്ലയോ? അല്ല, ദൈവത്തിന്‍റെ സഭയെ നിങ്ങള്‍ തുച്ഛീകരിച്ചു, ഇല്ലാത്തവരെ ലജ്ജിപ്പിക്കുന്നുവോ? നിങ്ങളോടു എന്തു പറയേണ്ടു? നിങ്ങളെ പുകഴ്ത്തുകയോ? ഇതില്‍ ഞാന്‍ നിങ്ങളെ പുകഴ്ത്തുന്നില്ല.(Add Ref)|(Add Notes)
1 കൊരിന്ത്യർ 11:23
ഞാന്‍ കര്‍ത്താവിങ്കല്‍ നിന്നു പ്രാപിക്കയും നിങ്ങള്‍ക്കു ഏല്പിക്കയും ചെയ്തതു എന്തെന്നാല്‍ : കര്‍ത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയില്‍ അവന്‍ അപ്പം എടുത്തു സ്തോത്രം ചൊല്ലി നുറുക്കി:(Add Ref)|(Add Notes)
1 കൊരിന്ത്യർ 11:24
ഇതു നിങ്ങള്‍ക്കു വേണ്ടിയുള്ള എന്‍റെ ശരീരം; എന്‍റെ ഓ‍ര്‍മ്മെക്കായി ഇതു ചെയ്‍വിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 11:25
അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവന്‍ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്‍റെ രക്തത്തില്‍ പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്‍റെ ഓ‍ര്‍മ്മെക്കായി ചെയ്‍വിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 11:26
അങ്ങനെ നിങ്ങള്‍ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കര്‍ത്താവു വരുവോളം അവന്‍റെ മരണത്തെ പ്രസ്താവിക്കുന്നു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 11:27
അതുകൊണ്ടു അയോഗ്യമായി അപ്പം തിന്നുകയോ കര്‍ത്താവിന്‍റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവന്‍ എല്ലാം കര്‍ത്താവിന്‍റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരന്‍ ആകും.(Add Ref)|(Add Notes)
1 കൊരിന്ത്യർ 11:28
മനുഷ്യന്‍ തന്നെത്താന്‍ ശോധന ചെയ്തിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തില്‍നിന്നു കുടിക്കയും ചെയ്‍വാന്‍ .(Add Ref)|(Add Notes)
1 കൊരിന്ത്യർ 11:29
തിന്നുകയും കുടിക്കയും ചെയ്യുന്നവന്‍ ശരീരത്തെ വിവേചിക്കാഞ്ഞാല്‍ തനിക്കു ശിക്ഷാവിധി തിന്നുകയും കുടിക്കയും ചെയ്യുന്നു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 11:30
ഇതുഹേതുവായി നിങ്ങളില്‍ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 11:31
നാം നമ്മെത്തന്നേ വിധിച്ചാല്‍ വിധിക്കപ്പെടുകയില്ല.(Add Ref)|(Add Notes)
1 കൊരിന്ത്യർ 11:32
വിധിക്കപ്പെടുന്നു എങ്കിലോ നാം ലോകത്തോടുകൂടെ ശിക്ഷാവിധിയില്‍ അകപ്പെടാതിരിക്കേണ്ടതിന്നു കര്‍ത്താവു നമ്മെ ബാലശിക്ഷ കഴിക്കയാകുന്നു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 11:33
ആകയാല്‍ സഹോദരന്മാരേ, നിങ്ങള്‍ ഭക്ഷണം കഴിപ്പാന്‍ കൂടുമ്പോള്‍ അന്യോന്യം കാത്തിരിപ്പിന്‍ .(Add Ref)|(Add Notes)
1 കൊരിന്ത്യർ 11:34
വല്ലവന്നും വിശക്കുന്നു എങ്കില്‍ നിങ്ങള്‍ ഒരുമിച്ചു കൂടുന്നതു ന്യായവിധിക്കു ഹേതുവാകാതിരിക്കേണ്ടതിന്നു അവന്‍ വീട്ടില്‍വെച്ചു ഭക്ഷണം കഴിക്കട്ടെ. ശേഷം കാര്‍യ്യങ്ങളെ ഞാന്‍ വന്നിട്ടു ക്രമപ്പെടുത്തും.(Add Ref)|(Add Notes)