📚 എല്ലാ പുസ്തകങ്ങളും

📖 1 കൊരിന്ത്യർ : അധ്യായം 12

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 കൊരിന്ത്യർ : അധ്യായം 12 >>

1 കൊരിന്ത്യർ 12:1
സഹോദരന്മാരേ, ആത്മികവരങ്ങളെക്കുറിച്ചു നിങ്ങള്‍ക്കു അറിവില്ലാതിരിക്കരുതു എന്നു ഞാന്‍ ആഗ്രഹിക്കുന്നു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 12:2
നിങ്ങള്‍ ജാതികള്‍ ആയിരുന്നപ്പോള്‍ നിങ്ങളെ നടത്തിയതുപോലെ ഊമവിഗ്രഹങ്ങളുടെ അടുക്കല്‍ പോക പതിവായിരുന്നു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.(Add Ref)|(Add Notes)
1 കൊരിന്ത്യർ 12:3
ആകയാല്‍ ദൈവാത്മാവില്‍ സംസാരിക്കുന്നവന്‍ ആരും യേശു ശപിക്കപ്പെട്ടവന്‍ എന്നു പറകയില്ല; പരിശുദ്ധാത്മാവില്‍ അല്ലാതെ യേശു കര്‍ത്താവു എന്നു പറവാന്‍ ആര്‍ക്കും കഴികയുമില്ല എന്നു ഞാന്‍ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 12:4
എന്നാല്‍ കൃപാവരങ്ങളില്‍ വ്യത്യാസം ഉണ്ടു; ആത്മാവു ഒന്നത്രേ.(Add Ref)|(Add Notes)
1 കൊരിന്ത്യർ 12:5
ശുശ്രൂഷകളില്‍ വ്യത്യാസം ഉണ്ടു; കര്‍ത്താവു ഒരുവന്‍ .(Add Ref)|(Add Notes)
1 കൊരിന്ത്യർ 12:6
വീര്യയപ്രവൃത്തികളില്‍ വ്യത്യാസം ഉണ്ടു; എങ്കിലും എല്ലാവരിലും എല്ലാം പ്രവര്‍ത്തിക്കുന്ന ദൈവം ഒരുവന്‍ തന്നേ.(Add Ref)|(Add Notes)
1 കൊരിന്ത്യർ 12:7
എന്നാല്‍ ഓ‍രോരുത്തന്നു ആത്മാവിന്‍റെ പ്രകാശനം പൊതുപ്രയോജനത്തിന്നായി നല്കപ്പെടുന്നു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 12:8
ഒരുത്തന്നു ആത്മാവിനാല്‍ ജ്ഞാനത്തിന്‍റെ വചനവും മറ്റൊരുത്തന്നു അതേ ആത്മാവിനാല്‍ പരിജ്ഞാനത്തിന്‍റെ വചനവും നല്കപ്പെടുന്നു;(Add Ref)|(Add Notes)
1 കൊരിന്ത്യർ 12:9
വേറൊരുത്തന്നു അതേ ആത്മാവിനാല്‍ വിശ്വാസം, മറ്റൊരുവന്നു അതേ ആത്മാവിനാല്‍ രോഗശാന്തികളുടെ വരം;(Add Ref)|(Add Notes)
1 കൊരിന്ത്യർ 12:10
മറ്റൊരുവന്നു വീര്യയപ്രവൃത്തികള്‍ ; മറ്റൊരുവന്നു പ്രവചനം; മറ്റൊരുവന്നു ആത്മാക്കളുടെ വിവേചനം; വേറൊരുവന്നു പലവിധ ഭാഷകള്‍ ; മറ്റൊരുവന്നു ഭാഷകളുടെ വ്യാഖ്യാനം.(Add Ref)|(Add Notes)
1 കൊരിന്ത്യർ 12:11
എന്നാല്‍ ഇതു എല്ലാം പ്രവര്‍ത്തിക്കുന്നതു താന്‍ ഇച്ഛിക്കുംപോലെ അവനവന്നു അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവു തന്നേ.(Add Ref)|(Add Notes)
1 കൊരിന്ത്യർ 12:12
ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്‍റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും.(Add Ref)|(Add Notes)
1 കൊരിന്ത്യർ 12:13
യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവില്‍ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 12:14
ശരീരം ഒരു അവയവമല്ല പലതത്രേ.(Add Ref)|(Add Notes)
1 കൊരിന്ത്യർ 12:15
ഞാന്‍ കൈ അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു കാല്‍ പറയുന്നു എങ്കില്‍ അതിനാല്‍ അതു ശരീരത്തിലുള്ളതല്ല എന്നു വരികയില്ല.(Add Ref)|(Add Notes)
1 കൊരിന്ത്യർ 12:16
ഞാന്‍ കണ്ണു അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു ചെവി പറയുന്നു എങ്കില്‍ അതിനാല്‍ അതു ശരീരത്തിലുള്ളതല്ല എന്നും വരികയില്ല.(Add Ref)|(Add Notes)
1 കൊരിന്ത്യർ 12:17
ശരീരം മുഴുവന്‍ കണ്ണായാല്‍ ശ്രവണം എവിടെ? മുഴുവന്‍ ശ്രവണം ആയാല്‍ ഘ്രാണം എവിടെ?(Add Ref)|(Add Notes)
1 കൊരിന്ത്യർ 12:18
ദൈവമോ തന്‍റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തില്‍ വെവ്വേറായി വെച്ചിരിക്കുന്നു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 12:19
സകലവും ഒരു അവയവം എങ്കില്‍ ശരീരം എവിടെ?(Add Ref)|(Add Notes)
1 കൊരിന്ത്യർ 12:20
എന്നാല്‍ അവയവങ്ങള്‍ പലതെങ്കിലും ശരീരം ഒന്നു തന്നേ.(Add Ref)|(Add Notes)
1 കൊരിന്ത്യർ 12:21
കണ്ണിന്നു കയ്യോടു: നിന്നെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നും, തലെക്കു കാലുകളോടു: നിങ്ങളെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നുംപറഞ്ഞുകൂടാ.(Add Ref)|(Add Notes)
1 കൊരിന്ത്യർ 12:22
ശരീരത്തില്‍ ബലം കുറഞ്ഞവ എന്നു തോന്നുന്ന അവയവങ്ങള്‍ തന്നേ ആവശ്യമുള്ളവയാകുന്നു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 12:23
ശരീരത്തില്‍ മാനം കുറഞ്ഞവ എന്നു തോന്നുന്നവേക്കു നാം അധികം മാനം അണിയിക്കുന്നു; നമ്മില്‍ അഴകു കുറഞ്ഞവേക്കു അധികം അഴകു വരുത്തുന്നു;(Add Ref)|(Add Notes)
1 കൊരിന്ത്യർ 12:24
നമ്മില്‍ അഴകുള്ള അവയവങ്ങള്‍ക്കു അതു ആവശ്യമില്ലല്ലോ.(Add Ref)|(Add Notes)
1 കൊരിന്ത്യർ 12:25
ശരീരത്തില്‍ ഭിന്നത വരാതെ അവയവങ്ങള്‍ അന്യോന്യം ഒരുപോലെ കരുതേണ്ടതിന്നായി ദൈവം കുറവുള്ളതിന്നു അധികം മാനം കൊടുത്തുകൊണ്ടു ശരീരത്തെ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 12:26
അതിനാല്‍ ഒരുഅവയവം കഷ്ടം അനുഭവിക്കുന്നു എങ്കില്‍ അവയവങ്ങള്‍ ഒക്കെയും കൂടെ കഷ്ടം അനുഭവിക്കുന്നു; ഒരു അവയവത്തിന്നു മാനം വന്നാല്‍ അവയവങ്ങള്‍ ഒക്കെയുംകൂടെ സന്തോഷിക്കുന്നു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 12:27
എന്നാല്‍ നിങ്ങള്‍ ക്രിസ്തുവിന്‍റെ ശരീരവും ഓ‍രോരുത്തന്‍ വെവ്വേറായി അവയവങ്ങളും ആകുന്നു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 12:28
ദൈവം സഭയില്‍ ഒന്നാമതു അപ്പൊസ്തലന്മാര്‍ , രണ്ടാമതു പ്രവാചകന്മാര്‍ മൂന്നാമതു ഉപദേഷ്ടാക്കന്മാര്‍ ഇങ്ങനെ ഓ‍രോരുത്തരെ നിയമിക്കയും പിന്നെ വീര്യയപ്രവൃത്തികള്‍ , രോഗശാന്തികളുടെ വരം, സഹായം ചെയ്‍വാനുള്ള വരം, പരിപാലനവരം, വിവിധഭാഷാവരം എന്നിവ നലകുകയും ചെയ്തു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 12:29
എല്ലാവരും അപ്പൊസ്തലന്മാരോ? എല്ലാവരും പ്രവാചകന്മാരോ? എല്ലാവരും ഉപദേഷ്ടാക്കന്മാരോ? എല്ലാവരും വീര്യയപ്രവൃത്തികള്‍ ചെയ്യുന്നവരോ?(Add Ref)|(Add Notes)
1 കൊരിന്ത്യർ 12:30
എല്ലാവര്‍ക്കും രോഗശാന്തിക്കുള്ള വരംഉണ്ടോ? എല്ലാവരും അന്യഭാഷകളില്‍ സംസാരിക്കുന്നുവോ?(Add Ref)|(Add Notes)
1 കൊരിന്ത്യർ 12:31
എല്ലാവരും വ്യാഖ്യാനിക്കുന്നുവോ? ശ്രേഷ്ഠവരങ്ങളെ വാഞ്ഛിപ്പിന്‍ ; ഇനി അതിശ്രേഷ്ഠമായോരു മാര്‍ഗ്ഗം ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരാം.(Add Ref)|(Add Notes)