📚 എല്ലാ പുസ്തകങ്ങളും

📖 1 കൊരിന്ത്യർ : അധ്യായം 3

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 കൊരിന്ത്യർ : അധ്യായം 3 >>

1 കൊരിന്ത്യർ 3:1
എന്നാല്‍ സഹോദരന്മാരേ, നിങ്ങളോടു എനിക്കു ആത്മികന്മാരോടു എന്നപോലെ അല്ല, ജഡികന്മാരോടു എന്നപോലെ, ക്രിസ്തുവില്‍ ശിശുക്കളായവരോടു എന്നപോലെ അത്രേ സംസാരിപ്പാന്‍ കഴിഞ്ഞുള്ളു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 3:2
ഭക്ഷണമല്ല, പാല്‍ അത്രേ ഞാന്‍ നിങ്ങള്‍ക്കു തന്നതു; ഭക്ഷിപ്പാന്‍ നിങ്ങള്‍ക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങള്‍ ജഡികന്മാരല്ലോ.(Add Ref)|(Add Notes)
1 കൊരിന്ത്യർ 3:3
നിങ്ങളുടെ ഇടയില്‍ ഈര്‍ഷ്യയും പിണക്കവും ഇരിക്കെ, നിങ്ങള്‍ ജഡികന്മാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ?(Add Ref)|(Add Notes)
1 കൊരിന്ത്യർ 3:4
ഒരുത്തന്‍ : ഞാന്‍ പൌലൊസിന്‍റെ പക്ഷക്കാരന്‍ എന്നും മറ്റൊരുത്തന്‍ : ഞാന്‍ അപ്പൊല്ലോസിന്‍റെ പക്ഷക്കാരന്‍ എന്നും പറയുമ്പോള്‍ നിങ്ങള്‍ സാധാരണമനുഷ്യരല്ലയോ?(Add Ref)|(Add Notes)
1 കൊരിന്ത്യർ 3:5
അപ്പൊല്ലോസ് ആര്‍ ? പൌലൊസ് ആര്‍ ? തങ്ങള്‍ക്കു കര്‍ത്താവു നല്കിയതുപോലെ നിങ്ങള്‍ വിശ്വസിപ്പാന്‍ കാരണമായിത്തീര്‍ന്ന ശുശ്രൂഷക്കാരത്രേ.(Add Ref)|(Add Notes)
1 കൊരിന്ത്യർ 3:6
ഞാന്‍ നട്ടു, അപ്പൊല്ലോസ് നനെച്ചു, ദൈവമത്രേ വളരുമാറാക്കിയതു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 3:7
ആകയാല്‍ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനെക്കുന്നവനും ഏതുമില്ല.(Add Ref)|(Add Notes)
1 കൊരിന്ത്യർ 3:8
നടുന്നവനും നനെക്കുന്നവനും ഒരുപോലെ; ഓ‍രോരുത്തന്നു താന്താന്‍റെ അദ്ധ്വാനത്തിന്നു ഒത്തവണ്ണം കൂലി കിട്ടും.(Add Ref)|(Add Notes)
1 കൊരിന്ത്യർ 3:9
ഞങ്ങള്‍ ദൈവത്തിന്‍റെ കൂട്ടുവേലക്കാര്‍ ; നിങ്ങള്‍ ദൈവത്തിന്‍റെ കൃഷി, ദൈവത്തിന്‍റെ ഗൃഹനിര്‍മ്മാണം.(Add Ref)|(Add Notes)
1 കൊരിന്ത്യർ 3:10
എനിക്കു ലഭിച്ച ദൈവകൃപെക്കു ഒത്തവണ്ണം ഞാന്‍ ജ്ഞാനമുള്ളോരു പ്രധാനശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റൊരുത്തന്‍ മീതെ പണിയുന്നു; താന്‍ എങ്ങനെ പണിയുന്നു എന്നു ഓ‍രോരുത്തനും നോക്കിക്കൊള്ളട്ടെ.(Add Ref)|(Add Notes)
1 കൊരിന്ത്യർ 3:11
യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാന്‍ ആര്‍ക്കും കഴികയില്ല.(Add Ref)|(Add Notes)
1 കൊരിന്ത്യർ 3:12
ആ അടിസ്ഥാനത്തിന്മേല്‍ ആരെങ്കിലും പൊന്നു, വെള്ളി, വിലയേറിയ കല്ലു, മരം, പുല്ലു, വൈക്കോല്‍ എന്നിവ പണിയുന്നു എങ്കില്‍ അവനവന്‍റെ പ്രവൃത്തി വെളിപ്പെട്ടുവരും;(Add Ref)|(Add Notes)
1 കൊരിന്ത്യർ 3:13
ആ ദിവസം അതിനെ തെളിവാക്കും; അതു തീയോടെ വെളിപ്പെട്ടുവരും; ഓ‍രോരുത്തന്‍റെ പ്രവൃത്തി ഇന്നവിധം എന്നു തീ തന്നേ ശോധന ചെയ്യും.(Add Ref)|(Add Notes)
1 കൊരിന്ത്യർ 3:14
ഒരുത്തന്‍ പണിത പ്രവൃത്തി നിലനിലക്കും എങ്കില്‍ അവന്നു പ്രതിഫലം കിട്ടും.(Add Ref)|(Add Notes)
1 കൊരിന്ത്യർ 3:15
ഒരുത്തന്‍റെ പ്രവൃത്തി വെന്തുപോയെങ്കില്‍ അവന്നു ചേതം വരും; താനോ രക്ഷിക്കപ്പെടും; എന്നാല്‍ തീയില്‍കൂടി എന്നപോലെ അത്രേ.(Add Ref)|(Add Notes)
1 കൊരിന്ത്യർ 3:16
നിങ്ങള്‍ ദൈവത്തിന്‍റെ മന്ദിരം എന്നും ദൈവത്തിന്‍റെ ആത്മാവു നിങ്ങളില്‍ വസിക്കുന്നു എന്നും അറിയുന്നില്ലയോ?(Add Ref)|(Add Notes)
1 കൊരിന്ത്യർ 3:17
ദൈവത്തിന്‍റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്‍റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ.(Add Ref)|(Add Notes)
1 കൊരിന്ത്യർ 3:18
ആരും തന്നെത്താന്‍ വഞ്ചിക്കരുതു; താന്‍ ഈ ലോകത്തില്‍ ജ്ഞാനി എന്നു നിങ്ങളില്‍ ആര്‍ക്കെങ്കിലും തോന്നിയാല്‍ അവന്‍ ജ്ഞാനിയാകേണ്ടതിന്നു ഭോഷനായിത്തീരട്ടെ.(Add Ref)|(Add Notes)
1 കൊരിന്ത്യർ 3:19
ഈ ലോകത്തിന്‍റെ ജ്ഞാനം ദൈവസന്നിധിയില്‍ ഭോഷത്വമത്രേ. “അവന്‍ ജ്ഞാനികളെ അവരുടെ കൌശലത്തില്‍ പിടിക്കുന്നു” എന്നും(Add Ref)|(Add Notes)
1 കൊരിന്ത്യർ 3:20
“കര്‍ത്താവു ജ്ഞാനികളുടെ വിചാരം വ്യര്‍ത്ഥം എന്നറിയുന്നു” എന്നും എഴുതിയിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
1 കൊരിന്ത്യർ 3:21
ആകയാല്‍ ആരും മനുഷ്യരില്‍ പ്രശംസിക്കരുതു; സകലവും നിങ്ങള്‍ക്കുള്ളതല്ലോ.(Add Ref)|(Add Notes)
1 കൊരിന്ത്യർ 3:22
പൌലൊസോ, അപ്പൊല്ലൊസോ, കേഫാവോ, ലോകമോ, ജീവനോ, മരണമോ, ഇപ്പോഴുള്ളതോ, വരുവാനുള്ളതോ സകലവും നിങ്ങള്‍ക്കുള്ളതു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 3:23
നിങ്ങളോ ക്രിസ്തുവിന്നുള്ളവര്‍ ; ക്രിസ്തു ദൈവത്തിന്നുള്ളവന്‍ .(Add Ref)|(Add Notes)