📚 എല്ലാ പുസ്തകങ്ങളും

📖 1 കൊരിന്ത്യർ : അധ്യായം 6

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 കൊരിന്ത്യർ : അധ്യായം 6 >>

1 കൊരിന്ത്യർ 6:1
നിങ്ങളില്‍ ഒരുത്തന്നു മറ്റൊരുത്തനോടു ഒരു കാര്യം ഉണ്ടെങ്കില്‍ വിശുദ്ധന്മാരുടെ മുമ്പാകെ അല്ല, അഭക്തന്മാരുടെ മുമ്പില്‍ വ്യവഹാരത്തിന്നു പോകുവാന്‍ തുനിയുന്നുവോ?(Add Ref)|(Add Notes)
1 കൊരിന്ത്യർ 6:2
വിശുദ്ധന്മാര്‍ ലോകത്തെ വിധിക്കും എന്നു അറിയുന്നില്ലയോ? ലോകത്തെ നിങ്ങള്‍ വിധിക്കുമെങ്കില്‍ ഏറ്റവും ചെറിയ സംഗതികളെ വിധിപ്പാന്‍ നിങ്ങള്‍ അയോഗ്യരോ?(Add Ref)|(Add Notes)
1 കൊരിന്ത്യർ 6:3
നാം ദൂതന്മാരെ വിധിക്കും എന്നു നിങ്ങള്‍ അറിയുന്നില്ലയോ? ഐഹികകാര്‍യ്യങ്ങളെ എത്ര അധികം?(Add Ref)|(Add Notes)
1 കൊരിന്ത്യർ 6:4
എന്നാല്‍ നിങ്ങള്‍ക്കു ഐഹികകാര്യങ്ങളെക്കുറിച്ചു വ്യവഹാരം ഉണ്ടെങ്കില്‍ വിധിപ്പാന്‍ സഭ ഗണ്യമാക്കാത്തവരെ ഇരുത്തുന്നുവോ?(Add Ref)|(Add Notes)
1 കൊരിന്ത്യർ 6:5
നിങ്ങള്‍ക്കു ലജ്ജെക്കായി ഞാന്‍ ചോദിക്കുന്നു; ഇങ്ങനെ സഹോദരന്മാര്‍ക്കും മദ്ധ്യേ കാര്‍യ്യം തീര്‍പ്പാന്‍ പ്രാപ്തിയുള്ളോരു ജ്ഞാനിയും നിങ്ങളുടെ ഇടയില്‍ ഇല്ലയോ?(Add Ref)|(Add Notes)
1 കൊരിന്ത്യർ 6:6
അല്ല, സഹോദരന്‍ സഹോദരനോടു വ്യവഹരിക്കുന്നു; അതും അവിശ്വാസികളുടെ മുമ്പില്‍ തന്നേ.(Add Ref)|(Add Notes)
1 കൊരിന്ത്യർ 6:7
നിങ്ങള്‍ക്കു തമ്മില്‍ വ്യവഹാരം ഉണ്ടാകുന്നതു തന്നേ കേവലം പോരായ്മയാകുന്നു; അതിന്നു പകരം നിങ്ങള്‍ അന്യായം സഹിച്ചുകൊള്ളാത്തതു എന്തു? നഷ്ടം ഏറ്റുകൊള്ളാത്തതു എന്തു?(Add Ref)|(Add Notes)
1 കൊരിന്ത്യർ 6:8
അല്ല, നിങ്ങള്‍ അന്യായം ചെയ്കയും നഷ്ടം വരുത്തുകയും ചെയ്യുന്നു; അതും സഹോദരന്മാര്‍ക്കും തന്നേ.(Add Ref)|(Add Notes)
1 കൊരിന്ത്യർ 6:9
അന്യായം ചെയ്യുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിന്‍ ; ദുര്‍ന്നടപ്പുകാര്‍ , വിഗ്രഹാരാധികള്‍ , വ്യഭിചാരികള്‍ , സ്വയഭോഗികള്‍ , പുരുഷകാമികള്‍ ,(Add Ref)|(Add Notes)
1 കൊരിന്ത്യർ 6:10
കള്ളന്മാര്‍ , അത്യാഗ്രഹികള്‍ , മദ്യപന്മാര്‍ , വാവിഷ്ഠാണക്കാര്‍ , പിടിച്ചുപറിക്കാര്‍ എന്നിവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല.(Add Ref)|(Add Notes)
1 കൊരിന്ത്യർ 6:11
നിങ്ങളും ചിലര്‍ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങള്‍ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിലും നമ്മുടെ ദൈവത്തിന്‍റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 6:12
സകലത്തിന്നും എനിക്കു കര്‍ത്തവ്യം ഉണ്ടു എങ്കിലും സകലവും പ്രയോജനമുള്ളതല്ല; സകലത്തിന്നും എനിക്കു കര്‍ത്തവ്യം ഉണ്ടു എങ്കിലും ഞാന്‍ യാതൊന്നിന്നും അധീനനാകയില്ല.(Add Ref)|(Add Notes)
1 കൊരിന്ത്യർ 6:13
ഭോജ്യങ്ങള്‍ വയറ്റിന്നും വയറു ഭോജ്യങ്ങള്‍ക്കും ഉള്ളതു; എന്നാല്‍ ദൈവം ഇതിനെയും അതിനെയും ഇല്ലായ്മയാക്കും. ശരീരമോ ദുര്‍ന്നടപ്പിന്നല്ല കര്‍ത്താവിന്നത്രേ; കര്‍ത്താവു ശരീരത്തിന്നും.(Add Ref)|(Add Notes)
1 കൊരിന്ത്യർ 6:14
എന്നാല്‍ ദൈവം കര്‍ത്താവിനെ ഉയിര്‍പ്പിച്ചതുപോലെ നമ്മെയും തന്‍റെ ശക്തിയാല്‍ ഉയിര്‍പ്പിക്കും.(Add Ref)|(Add Notes)
1 കൊരിന്ത്യർ 6:15
നിങ്ങളുടെ ശരീരങ്ങള്‍ ക്രിസ്തുവിന്‍റെ അവയവങ്ങള്‍ ആകുന്നു എന്നു അറിയുന്നില്ലയോ? ക്രിസ്തുവിന്‍റെ അവയവങ്ങളെ ഞാന്‍ എടുത്തു വേശ്യയുടെ അവയവങ്ങള്‍ ആക്കാമോ? ഒരുനാളും അരുതു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 6:16
വേശ്യയോടു പറ്റിച്ചേരുന്നവന്‍ അവളുമായി ഏകശരീരമാകുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലയോ? ഇരുവരും ഒരു ദേഹമായിത്തീരും എന്നുണ്ടല്ലോ.(Add Ref)|(Add Notes)
1 കൊരിന്ത്യർ 6:17
കര്‍ത്താവിനോടു പറ്റിച്ചേരുന്നവനോ അവനുമായി ഏകാത്മാവു ആകുന്നു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 6:18
ദുര്‍ന്നടപ്പു വിട്ടു ഓ‍ടുവിന്‍ . മനുഷ്യന്‍ ചെയ്യുന്ന ഏതു പാപവും ശരീരത്തിന്നു പുറത്താകുന്നു. ദുര്‍ന്നടപ്പുകാരനോ സ്വന്തശരീരത്തിന്നു വിരോധമായി പാപം ചെയ്യുന്നു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 6:19
ദൈവത്തിന്‍റെ ദാനമായി നിങ്ങളില്‍ ഇരിക്കുന്ന പരിശുദ്ധാത്മാവിന്‍റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാല്‍ നിങ്ങള്‍ താന്താങ്ങള്‍ക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?(Add Ref)|(Add Notes)
1 കൊരിന്ത്യർ 6:20
അകയാല്‍ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിന്‍ .(Add Ref)|(Add Notes)