1 കൊരിന്ത്യർ 15:1
എന്നാല്‍ സഹോദരന്മാരേ, ഞാന്‍ നിങ്ങളോടു സുവിശേഷിച്ചതും നിങ്ങള്‍ക്കു ലഭിച്ചതും നിങ്ങള്‍ നിലക്കുന്നതും(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:2
നിങ്ങള്‍ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികില്‍ നിങ്ങള്‍ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങള്‍ പിടിച്ചുകൊണ്ടാല്‍ ഞാന്‍ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഓര്‍പ്പിക്കുന്നു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:3
ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി തിരുവെഴുത്തുകളിന്‍ പ്രകാരം മരിച്ചു അടക്കപ്പെട്ടു(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:4
തിരുവെഴുത്തുകളിന്‍ പ്രകാരം മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റു(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:5
കേഫാവിന്നും പിന്നെ പന്തിരുവര്‍ക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാന്‍ ഗ്രഹിച്ചതു തന്നേ നിങ്ങള്‍ക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:6
അനന്തരം അവന്‍ അഞ്ഞൂറ്റില്‍ അധികം സഹോദരന്മാര്‍ക്കും ഒരുമിച്ചു പ്രത്യക്ഷനായി; അവര്‍ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:7
അനന്തരം അവന്‍ യാക്കോബിന്നും പിന്നെ അപ്പൊസ്തലന്മാര്‍ക്കും എല്ലാവര്‍ക്കും പ്രത്യക്ഷനായി.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:8
എല്ലാവര്‍ക്കും ഒടുവില്‍ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി;(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:9
ഞാന്‍ അപ്പൊസ്തലന്മാരില്‍ ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാല്‍ അപ്പൊസ്തലന്‍ എന്ന പേരിന്നു യോഗ്യനുമല്ല.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:10
എങ്കിലും ഞാന്‍ ആകുന്നതു ദൈവകൃപയാല്‍ ആകുന്നു; എന്നോടുള്ള അവന്‍റെ കൃപ വ്യര്‍ത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാന്‍ അത്യന്തം അദ്ധ്വാനിച്ചിരിക്കുന്നു; എന്നാല്‍ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:11
ഞാനാകട്ടെ അവരാകട്ടെ ഇവ്വണ്ണം ഞങ്ങള്‍ പ്രസംഗിക്കുന്നു; ഇവ്വണ്ണം നിങ്ങള്‍ വിശ്വസിച്ചുമിരിക്കുന്നു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:12
ക്രിസ്തു മരിച്ചിട്ടു ഉയിര്‍ത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചുവരുന്ന അവസ്ഥെക്കു മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളില്‍ ചിലര്‍ പറയുന്നതു എങ്ങനെ?(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:13
മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കില്‍ ക്രിസ്തുവും ഉയിര്‍ത്തെഴുന്നേറ്റിട്ടില്ല(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:14
ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥം; നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:15
മരിച്ചവര്‍ ഉയിര്‍ക്കുംന്നില്ല എന്നു വരികില്‍ ദൈവം ഉയിര്‍പ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവന്‍ ഉയിര്‍പ്പിച്ചു എന്നു ദൈവത്തിന്നു വിരോധമായി സാക്‍ഷ്യം പറകയാല്‍ ഞങ്ങള്‍ ദൈവത്തിന്നു കള്ളസ്സാക്ഷികള്‍ എന്നു വരും.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:16
മരിച്ചവര്‍ ഉയിര്‍ക്കുംന്നില്ല എങ്കില്‍ ക്രിസ്തുവും ഉയിര്‍ത്തിട്ടില്ല.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:17
ക്രിസ്തു ഉയിര്‍ത്തിട്ടില്ല എങ്കില്‍ നിങ്ങളുടെ വിശ്വാസം വ്യര്‍ത്ഥമത്രേ; നിങ്ങള്‍ ഇന്നും നിങ്ങളുടെ പാപങ്ങളില്‍ ഇരിക്കുന്നു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:18
ക്രിസ്തുവില്‍ നിദ്രകൊണ്ടവരും നശിച്ചുപോയി.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:19
നാം ഈ ആയുസ്സില്‍ മാത്രം ക്രിസ്തുവില്‍ പ്രത്യാശ വെച്ചിരിക്കുന്നു എങ്കില്‍ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:20
എന്നാല്‍ ക്രിസ്തു നിദ്രകൊണ്ടവരില്‍ ആദ്യഫലമായി മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍ത്തിരിക്കുന്നു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:21
മനുഷ്യന്‍ മൂലം മരണം ഉണ്ടാകയാല്‍ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യന്‍ മൂലം ഉണ്ടായി.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:22
ആദാമില്‍ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവില്‍ എല്ലാവരും ജീവിക്കപ്പെടും.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:23
ഓരോരുത്തനും താന്താന്‍റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവര്‍ അവന്‍റെ വരവിങ്കല്‍ ;(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:24
പിന്നെ അവസാനം; അന്നു അവന്‍ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:25
അവന്‍ സകലശത്രുക്കളെയും കാല്‍ക്കീഴാക്കുവോളം വാഴേണ്ടതാകുന്നു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:26
ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:27
സകലത്തെയും അവന്‍റെ കാല്‍ക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാല്‍ സകലത്തെയും കീഴാക്കിക്കൊടുത്തവന്‍ ഒഴികെയത്രേ എന്നു സ്പഷ്ടം.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:28
എന്നാല്‍ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രന്‍ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:29
അല്ല, മരിച്ചവര്‍ക്കും വേണ്ടി സ്നാനം ഏലക്കുന്നവര്‍ എന്തു ചെയ്യും? മരിച്ചവര്‍ കേവലം ഉയിര്‍ക്കുംന്നില്ലെങ്കില്‍ അവര്‍ക്കുംവേണ്ടി സ്നാനം ഏലക്കുന്നതു എന്തിന്നു?(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:30
ഞങ്ങളും നാഴികതോറും പ്രാണഭയത്തില്‍ ആകുന്നതു എന്തിന്നു?(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:31
സഹോദരന്മാരേ, നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവിങ്കല്‍ എനിക്കു നിങ്ങളിലുള്ള പ്രശംസയാണ ഞാന്‍ ദിവസേന മരിക്കുന്നു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:32
ഞാന്‍ എഫെസൊസില്‍വെച്ചു മൃഗയുദ്ധം ചെയ്തതു വെറും മാനുഷം എന്നുവരികില്‍ എനിക്കു എന്തു മ്രയോജനം? മരിച്ചവര്‍ ഉയിര്‍ക്കുംന്നില്ലെങ്കില്‍ നാം തിന്നുക, കുടിക്ക, നാളെ ചാകുമല്ലോ.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:33
വഞ്ചിക്കപ്പെടരുതു, “ദുര്‍ഭാഷണത്താല്‍ സദാചാരം കെട്ടുപോകുന്നു.”(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:34
നീതിക്കു നിര്‍മ്മദരായി ഉണരുവിന്‍ ; പാപം ചെയ്യാതിരിപ്പിന്‍ ; ചിലര്‍ക്കും ദൈവത്തെക്കുറിച്ചു പരിജ്ഞാനമില്ല; ഞാന്‍ നിങ്ങള്‍ക്കു ലജ്ജെക്കായി പറയുന്നു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:35
പക്ഷേ ഒരുവന്‍ ; മരിച്ചവര്‍ എങ്ങനെ ഉയിര്‍ക്കുംന്നു എന്നും ഏതുവിധം ശരീരത്തോടെ വരുന്നു എന്നും ചോദിക്കും.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:36
മൂഢാ, നീ വിതെക്കുന്നതു ചത്തില്ല എങ്കില്‍ ജീവിക്കുന്നില്ല.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:37
നീ വിതെക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, കോതമ്പിന്‍റെയോ മറ്റു വല്ലതിന്‍റെയോ വെറും മണിയത്രേ വിതെക്കുന്നതു;(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:38
ദൈവമോ തന്‍റെ ഇഷ്ടംപോലെ അതിന്നു ഒരു ശരീരവും ഓരോ വിത്തിന്നു അതതിന്‍റെ ശരീരവും കൊടുക്കുന്നു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:39
സകല മാംസവും ഒരുപോലെയുള്ള മാംസമല്ല; മനുഷ്യരുടെ മാംസം വേറെ, കന്നുകാലികളുടെ മാംസം വേറെ, പക്ഷികളുടെ മാംസം വേറെ, മത്സ്യങ്ങളുടെ മാംസവും വേറെ.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:40
സ്വര്‍ഗ്ഗീയ ശരീരങ്ങളും ഭൌമശരീരങ്ങളും ഉണ്ടു; സ്വര്‍ഗ്ഗീയശരീരങ്ങളുടെ തേജസ്സു വേറെ, ഭൌമ ശരീരങ്ങളുടെ തേജസ്സു വേറെ.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:41
സൂര്‍യ്യന്‍റെ തേജസ്സു വേറെ, ചന്ദ്രന്‍റെ തേജസ്സു വേറെ, നക്ഷത്രങ്ങളുടെ തേജസ്സു വേറെ; നക്ഷത്രവും നക്ഷത്രവും തമ്മില്‍ തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലോ.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:42
മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണം തന്നേ. ദ്രവത്വത്തില്‍ വിതെക്കപ്പെടുന്നു,(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:43
അദ്രവത്വത്തില്‍ ഉയിര്‍ക്കുംന്നു; അപമാനത്തില്‍ വിതെക്കപ്പെടുന്നു, തേജസ്സില്‍ ഉയിര്‍ക്കുംന്നു; ബലഹീനതയില്‍ വിതെക്കപ്പെടുന്നു, ശക്തിയില്‍ ഉയിര്‍ക്കുംന്നു;(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:44
പ്രാകൃതശരീരം വിതെക്കപ്പെടുന്നു, ആത്മികശരീരം ഉയിര്‍ക്കുംന്നു; പ്രാകൃതശരീരം ഉണ്ടെങ്കില്‍ ആത്മിക ശരീരവും ഉണ്ടു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:45
ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീര്‍ന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:46
എന്നാല്‍ ആത്മികമല്ല പ്രാകൃതമത്രേ ഒന്നാമത്തേതു; ആത്മികം പിന്നത്തേതില്‍ വരുന്നു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:47
ഒന്നാം മനുഷ്യന്‍ ഭൂമിയില്‍നിന്നു മണ്ണുകൊണ്ടുള്ളവന്‍ ; രണ്ടാം മനുഷ്യന്‍ സ്വര്‍ഗ്ഗത്തില്‍നിന്നുള്ളവന്‍ .(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:48
മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വര്‍ഗ്ഗീയനെപ്പോലെ സ്വര്‍ഗ്ഗീയന്മാരും ആകുന്നു;(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:49
നാം മണ്ണുകൊണ്ടുള്ളവന്‍റെ പ്രതിമ ധരിച്ചതുപോലെ സ്വര്‍ഗ്ഗീയന്‍റെ പ്രതിമയും ധരിക്കും.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:50
സഹോദരന്മാരേ, മാംസരക്തങ്ങള്‍ക്കു ദൈവരാജ്യത്തെ അവകാശമാക്കുവാന്‍ കഴികയില്ല, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല എന്നു ഞാന്‍ പറയുന്നു.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:51
ഞാന്‍ ഒരു മര്‍മ്മം നിങ്ങളോടു പറയാം:(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:52
നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാല്‍ അന്ത്യകാഹളനാദത്തിങ്കല്‍ പെട്ടെന്നു കണ്ണിമെക്കുന്നിടയില്‍ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കുംകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:53
ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മര്‍ത്യമായതു അമര്‍ത്യത്വത്തെയും ധരിക്കേണം.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:54
ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മര്‍ത്യമായതു അമര്‍ത്യത്വത്തെയും ധരിക്കുമ്പോള്‍ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:55
ഹേ മരണമേ, നിന്‍റെ ജയം എവിടെ? ഹേ മരണമേ, നിന്‍റെ വിഷമുള്ളു എവിടെ?(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:56
മരണത്തിന്‍റെ വിഷമുള്ളു പാപം; പാപത്തിന്‍റെ ശക്തിയോ ന്യായപ്രമാണം.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:57
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നലകുന്ന ദൈവത്തിന്നു സ്തോത്രം.(Add Ref)|(Add Notes)
1 കൊരിന്ത്യർ 15:58
ആകയാല്‍ എന്‍റെ പ്രിയ സഹോദരന്മാരേ, നിങ്ങള്‍ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കര്‍ത്താവില്‍ വ്യര്‍ത്ഥമല്ല എന്നു അറിഞ്ഞിരിക്കയാല്‍ കര്‍ത്താവിന്‍റെ വേലയില്‍ എപ്പോഴും വര്‍ദ്ധിച്ചുവരുന്നവരും ആകുവിന്‍ .(Add Ref)|(Add Notes)