ആമോസ് 1:1
തെക്കോവയിലെ ഇടയന്മാരില്‍ ഒരുത്തനായ ആമോസ് യെഹൂദാരാജാവായ ഉസ്സീയാവിന്‍റെ കാലത്തും യിസ്രായേല്‍രാജാവായ യോവാശിന്‍റെ മകനായ യൊരോബെയാമിന്‍റെ കാലത്തും ഭൂകമ്പത്തിന്നു രണ്ടു സംവത്സരം മുമ്പെ യിസ്രായേലിനെക്കുറിച്ചു ദര്‍ശിച്ച വചനങ്ങള്‍ .(Add Ref)|(Add Notes)
ആമോസ് 1:2
അവന്‍ പറഞ്ഞതോ യഹോവ[46] സീയോനില്‍നിന്നു ഗര്‍ജ്ജിച്ചു, യെരൂശലേമില്‍നിന്നു തന്‍റെ നാദം കേള്‍പ്പിക്കും. അപ്പോള്‍ ഇടയന്മാരുടെ മേച്ചല്പുറങ്ങള്‍ ദുഃഖിക്കും; കര്‍മ്മേലിന്‍റെ കൊടുമുടി വാടിപ്പോകും.(Add Ref)|(Add Notes)
ആമോസ് 1:3
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ദമ്മേശെക്കിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവര്‍ ഗിലെയാദിനെ ഇരിമ്പുമെതിവണ്ടികൊണ്ടു മെതിച്ചിരിക്കയാല്‍ തന്നേ, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.(Add Ref)|(Add Notes)
ആമോസ് 1:4
ഞാന്‍ ഹസായേല്‍ഗൃഹത്തില്‍ ഒരു തീ അയക്കും; അതു ബെന്‍ ഹദദിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും.(Add Ref)|(Add Notes)
ആമോസ് 1:5
ഞാന്‍ ദമ്മേശെക്കിന്‍റെ ഔടാമ്പല്‍ തകര്‍ത്തു, ആവെന്‍ താഴ്വരയില്‍നിന്നു നിവാസിയെയും ഏദെന്‍ ഗൃഹത്തില്‍നിന്നു ചെങ്കോല്‍ പിടിക്കുന്നവനെയും ഛേദിച്ചുകളയും; അരാമ്യര്‍ ബദ്ധന്മാരായി കീറിലേക്കു പോകേണ്ടിവരും എന്നു യഹോവ[46] അരുളിച്ചെയ്യുന്നു.(Add Ref)|(Add Notes)
ആമോസ് 1:6
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഗസ്സയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവര്‍ എദോമിന്നു ഏല്പിക്കേണ്ടതിന്നും ബദ്ധന്മാരെ ആസകലം കൊണ്ടുപോയിരിക്കയാല്‍ , ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.(Add Ref)|(Add Notes)
ആമോസ് 1:7
ഞാന്‍ ഗസ്സയുടെ മതിലിന്നകത്തു ഒരു തീ അയക്കും; അതു അതിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും.(Add Ref)|(Add Notes)
ആമോസ് 1:8
ഞാന്‍ അസ്തോദില്‍നിന്നു നിവാസിയെയും അസ്കെലോനില്‍നിന്നു ചെങ്കോല്‍ പിടിക്കുന്നവനെയും ഛേദിച്ചുകളയും; എന്‍റെ കൈ എക്രോന്‍റെ നേരെ തിരിക്കും; ഫെലിസ്ത്യരില്‍ ശേഷിപ്പുള്ളവര്‍ നശിച്ചുപോകും എന്നു യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നു.(Add Ref)|(Add Notes)
ആമോസ് 1:9
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവര്‍ സഹോദരസഖ്യത ഓര്‍ക്കാതെ ബദ്ധന്മാരെ ആസകലം എദോമിന്നു ഏല്പിച്ചുകളഞ്ഞിരിക്കയാല്‍ , ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.(Add Ref)|(Add Notes)
ആമോസ് 1:10
ഞാന്‍ സോരിന്‍റെ മതിലിന്നകത്തു ഒരു തീ അയക്കും; അതു അതിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും.(Add Ref)|(Add Notes)
ആമോസ് 1:11
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: എദോമിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവന്‍ തന്‍റെ സഹോദരനെ വാളോടുകൂടെ പിന്തുടര്‍ന്നു, തന്‍റെ കോപം സദാകാലം കടിച്ചുകീറുവാന്‍ തക്കവണ്ണം സഹതാപം വിട്ടുകളകയും ദ്വേഷ്യം സദാകാലം വെച്ചുകൊള്‍കയും ചെയ്തിരിക്കയാല്‍ , ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.(Add Ref)|(Add Notes)
ആമോസ് 1:12
ഞാന്‍ തേമാനില്‍ ഒരു തീ അയക്കും; അതു ബൊസ്രയിലെ അരമനകളെ ദഹിപ്പിച്ചുകളയും.(Add Ref)|(Add Notes)
ആമോസ് 1:13
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: അമ്മോന്യരുടെ മൂന്നോ നാലോ അതിക്രമം നിമിത്തം, അവര്‍ തങ്ങളുടെ അതിര്‍ വിസ്താരമാക്കേണ്ടതിന്നു ഗിലെയാദിലെ ഗര്‍ഭിണികളെ പിളര്‍ന്നുകളഞ്ഞിരിക്കയാല്‍ , ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.(Add Ref)|(Add Notes)
ആമോസ് 1:14
ഞാന്‍ രബ്ബയുടെ മതിലിന്നകത്തു ഒരു തീ കത്തിക്കും; അതു യുദ്ധദിവസത്തിലെ ആര്‍പ്പോടും പിശറുള്ള നാളിലെ കൊടുങ്കാറ്റോടുംകൂടെ അതിലെ അരമനകളെ ദഹിപ്പിച്ചുകളയും.(Add Ref)|(Add Notes)
ആമോസ് 1:15
അവരുടെ രാജാവു പ്രവാസത്തിലേക്കു പോകേണ്ടിവരും; അവനും അവന്‍റെ പ്രഭുക്കന്മാരും ഒരുപോലെ തന്നേ എന്നു യഹോവ[46] അരുളിച്ചെയ്യുന്നു.(Add Ref)|(Add Notes)