📚 എല്ലാ പുസ്തകങ്ങളും

📖 ആമോസ് : അധ്യായം 6

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ആമോസ് : അധ്യായം 6 >>

ആമോസ് 6:1
സീയോനില്‍ സ്വൈരികളായി ശമര്യാപര്‍വ്വതത്തില്‍ നിര്‍ഭയരായി ജാതികളില്‍ പ്രധാനമായതില്‍ ശ്രേഷ്ഠന്മാരായി യിസ്രായേല്‍ഗൃഹം വന്നു ചേരുന്നവരായുള്ളോരേ, നിങ്ങള്‍ക്കു അയ്യോ കഷ്ടം!(Add Ref)|(Add Notes)
ആമോസ് 6:2
നിങ്ങള്‍ കല്നെക്കു ചെന്നു നോക്കുവിന്‍ ; അവിടെ നിന്നു മഹതിയായ ഹമാത്തിലേക്കു പോകുവിന്‍ ; ഫെലിസ്ത്യരുടെ ഗത്തിലേക്കു ചെല്ലുവിന്‍ ; അവ ഈ രാജ്യങ്ങളെക്കാള്‍ നല്ലവയോ? അവയുടെ ദേശം നിങ്ങളുടെ ദേശത്തെക്കാള്‍ വിസ്താരമുള്ളതോ?(Add Ref)|(Add Notes)
ആമോസ് 6:3
നിങ്ങള്‍ ദുര്‍ദ്ദിവസം അകറ്റിവെക്കുകയും സാഹസത്തിന്‍റെ ഇരിപ്പിടം അടുപ്പിക്കയും ചെയ്യുന്നു.(Add Ref)|(Add Notes)
ആമോസ് 6:4
നിങ്ങള്‍ ആനക്കൊമ്പു കൊണ്ടുള്ള കട്ടിലുകളിന്മേല്‍ ചാരിയിരിക്കയും നിങ്ങളുടെ ശയ്യകളിന്മേല്‍ നിവിര്‍ന്നു കിടക്കയും ആട്ടിന്‍ കൂട്ടത്തില്‍നിന്നു കുഞ്ഞാടുകളെയും തൊഴുത്തില്‍നിന്നു പശുക്കിടാക്കളെയും തിന്നുകയും ചെയ്യുന്നു.(Add Ref)|(Add Notes)
ആമോസ് 6:5
നിങ്ങള്‍ വീണാനാദത്തോടെ വ്യര്‍ത്ഥസംഗീതം ചെയ്തു ദാവീദ് എന്നപോലെ വാദിത്രങ്ങളെ ഉണ്ടാക്കുന്നു.(Add Ref)|(Add Notes)
ആമോസ് 6:6
നിങ്ങള്‍ കലശങ്ങളില്‍ വീഞ്ഞു കുടിക്കയും വിശേഷതൈലം പൂശുകയും ചെയ്യുന്നു; യോസേഫിന്‍റെ കേടിനെക്കുറിച്ചു വ്യസനിക്കുന്നില്ലതാനും.(Add Ref)|(Add Notes)
ആമോസ് 6:7
അതുകൊണ്ടു അവര്‍ ഇപ്പോള്‍ പ്രവാസികളില്‍ മുമ്പരായി പ്രവാസത്തിലേക്കു പോകും; നിവിര്‍ന്നു കിടക്കുന്നവരുടെ മദ്യപാനഘോഷം തീര്‍ന്നുപോകും.(Add Ref)|(Add Notes)
ആമോസ് 6:8
യഹോവയായ കര്‍ത്താവു തന്നെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ അരുളപ്പാടു: ഞാന്‍ യാക്കോബിന്‍റെ ഗര്‍വ്വത്തെ വെറുത്തു അവന്‍റെ അരമനകളെ ദ്വേഷിക്കുന്നു; ഞാന്‍ പട്ടണവും അതിലുള്ളതൊക്കെയും ഏല്പിച്ചുകൊടുക്കും;(Add Ref)|(Add Notes)
ആമോസ് 6:9
ഒരു വീട്ടില്‍ പത്തു പുരുഷന്മാര്‍ ശേഷിച്ചിരുന്നാലും അവര്‍ മരിക്കും;(Add Ref)|(Add Notes)
ആമോസ് 6:10
ഒരു മനുഷ്യന്‍റെ ചാര്‍ച്ചക്കാരന്‍ , അവനെ ദഹിപ്പിക്കേണ്ടുന്നവന്‍ തന്നേ, അവന്‍റെ അസ്ഥികളെ വീട്ടില്‍നിന്നു നീക്കേണ്ടതിന്നു അവനെ ചുമന്നുകൊണ്ടു പോകുമ്പോള്‍ അവന്‍ വീട്ടിന്‍റെ അകത്തെ മൂലയില്‍ ഇരിക്കുന്നവനോടു: നിന്‍റെ അടുക്കല്‍ ഇനി വല്ലവരും ഉണ്ടോ? എന്നു ചോദിക്കുന്നതിന്നു അവന്‍ : ആരുമില്ല എന്നു പറഞ്ഞാല്‍ അവന്‍ : യഹോവയുടെ നാമത്തെ കീര്‍ത്തിച്ചുകൂടായ്കയാല്‍ നീ മിണ്ടാതിരിക്ക എന്നു പറയും.(Add Ref)|(Add Notes)
ആമോസ് 6:11
യഹോവ[46] കല്പിച്ചിട്ടു വലിയ വീടു ഇടിഞ്ഞും ചെറിയ വീടു പിളര്‍ന്നും തകര്‍ന്നുപോകും.(Add Ref)|(Add Notes)
ആമോസ് 6:12
കുതിര പാറമേല്‍ ഓടുമോ? അവിടെ കാളയെ പൂട്ടു ഉഴുമോ? എന്നാല്‍ നിങ്ങള്‍ ന്യായത്തെ നഞ്ചായും നീതിഫലത്തെ കാഞ്ഞിരമായും മാറ്റിയിരിക്കുന്നു.(Add Ref)|(Add Notes)
ആമോസ് 6:13
നിങ്ങള്‍ മിത്ഥ്യാവസ്തുവില്‍ സന്തോഷിച്ചുംകൊണ്ടു: സ്വന്തശക്തിയാല്‍ ഞങ്ങള്‍ പ്രാബല്യം പ്രാപിച്ചിട്ടില്ലയോ എന്നു പറയുന്നു.(Add Ref)|(Add Notes)
ആമോസ് 6:14
എന്നാല്‍ യിസ്രായേല്‍ഗൃഹമേ, ഞാന്‍ നിങ്ങളുടെ നേരെ ഒരു ജാതിയെ എഴുന്നേല്പിക്കും; അവര്‍ ഹമാത്തിലേക്കുള്ള പ്രവേശനംമുതല്‍ അരാബയിലെ തോടുവരെ നിങ്ങളെ ഞെരുക്കും എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)