ആമോസ് 2:1
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: മോവാബിന്‍റെ മൂന്നോ നാലോ അതിക്രമം നിമിത്തം അവന്‍ എദോംരാജാവിന്‍റെ അസ്ഥികളെ ചുട്ടു കുമ്മായമാക്കിക്കളഞ്ഞിരിക്കയാല്‍ തന്നെ, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.(Add Ref)|(Add Notes)
ആമോസ് 2:2
ഞാന്‍ മോവാബില്‍ ഒരു തീ അയക്കും; അതു കെരീയോത്തിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും; മോവാബ് കലഹത്തോടും ആര്‍പ്പോടും കാഹളനാദത്തോടും കൂടെ മരിക്കും.(Add Ref)|(Add Notes)
ആമോസ് 2:3
ഞാന്‍ ന്യായാധിപതിയെ അതിന്‍റെ നടുവില്‍നിന്നു ഛേദിച്ചു, അതിന്‍റെ സകലപ്രഭുക്കന്മാരെയും അവനോടുകൂടെ കൊല്ലും എന്നു യഹോവ[46] അരുളിച്ചെയ്യുന്നു.(Add Ref)|(Add Notes)
ആമോസ് 2:4
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: യെഹൂദയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവര്‍ യഹോവയുടെ ന്യായപ്രമാണത്തെ നിരസിക്കയും അവന്‍റെ ചട്ടങ്ങളെ പ്രമാണിക്കാതെയിരിക്കയും അവരുടെ പിതാക്കന്മാര്‍ പിന്തുടര്‍ന്നുപോന്ന അവരുടെ വ്യാജമൂര്‍ത്തികള്‍ അവരെ തെറ്റിനടക്കുമാറാക്കുകയും ചെയ്തിരിക്കയാല്‍ തന്നേ, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.(Add Ref)|(Add Notes)
ആമോസ് 2:5
ഞാന്‍ യെഹൂദയില്‍ ഒരു തീ അയക്കും; അതു യെരൂശലേമിലെ അരമനകളെ ദഹിപ്പിച്ചുകളയും.(Add Ref)|(Add Notes)
ആമോസ് 2:6
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേലിന്‍റെ മൂന്നോ നാലോ അതിക്രമം നിമിത്തം, അവര്‍ നീതിമാനെ പണത്തിന്നും ദരിദ്രനെ ഒരുകൂട്ടു ചെരിപ്പിന്നും വിറ്റുകളഞ്ഞിരിക്കയാല്‍ തന്നേ, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.(Add Ref)|(Add Notes)
ആമോസ് 2:7
അവര്‍ എളിയവരുടെ തലയില്‍ മണ്‍പൊടി കാണ്മാന്‍ കാംക്ഷിക്കയും സാധുക്കളുടെ വഴി മറിച്ചുകളകയും ചെയ്യുന്നു: എന്‍റെ വിശുദ്ധനാമത്തെ അശുദ്ധമാക്കുവാന്‍ തക്കവണ്ണം ഒരു പുരുഷനും അവന്‍റെ അപ്പനും ഒരേ യുവതിയുടെ അടുക്കല്‍ ചെല്ലുന്നു.(Add Ref)|(Add Notes)
ആമോസ് 2:8
അവര്‍ ഏതു ബലിപീഠത്തിന്നരികത്തും പണയം വാങ്ങിയ വസ്ത്രം വിരിച്ചു കിടന്നുറങ്ങുകയും പിഴ അടെച്ചവരുടെ വീഞ്ഞു തങ്ങളുടെ ദൈവത്തിന്‍റെ ആലയത്തില്‍വെച്ചു കുടിക്കയും ചെയ്യുന്നു.(Add Ref)|(Add Notes)
ആമോസ് 2:9
ഞാനോ അമോര്യനെ അവരുടെ മുമ്പില്‍നിന്നു നശിപ്പിച്ചുകളഞ്ഞു; അവന്‍റെ ഉയരം ദേവദാരുക്കളുടെ ഉയരംപോലെയായിരുന്നു; അവര്‍ കരുവേലകങ്ങള്‍പോലെ ശക്തിയുള്ളവനുമായിരുന്നു; എങ്കിലും ഞാന്‍ മീതെ അവന്‍റെ ഫലവും താഴെ അവന്‍റെ വേരും നശിപ്പിച്ചുകളഞ്ഞു.(Add Ref)|(Add Notes)
ആമോസ് 2:10
ഞാന്‍ നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, അമോര്യന്‍റെ ദേശത്തെ കൈവശമാക്കേണ്ടതിന്നു നിങ്ങളെ നാല്പതു സംവത്സരം മരുഭൂമിയല്‍കൂടി നടത്തി.(Add Ref)|(Add Notes)
ആമോസ് 2:11
ഞാന്‍ നിങ്ങളുടെ പുത്രന്മാരില്‍ ചിലരെ പ്രവാചകന്മാരായും നിങ്ങളുടെ യൌവനക്കാരില്‍ ചിലരെ വ്രതസ്ഥന്മാരായും എഴുന്നേല്പിച്ചു; അങ്ങനെ തന്നേ അല്ലയോ യിസ്രായേല്‍മക്കളേ, എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
ആമോസ് 2:12
എന്നാല്‍ നിങ്ങള്‍ വ്രതസ്ഥന്മാര്‍ക്കും വീഞ്ഞു കുടിപ്പാന്‍ കൊടുക്കയും പ്രവാചകന്മാരോടു: പ്രവചിക്കരുതു എന്നു കല്പിക്കയും ചെയ്തു.(Add Ref)|(Add Notes)
ആമോസ് 2:13
കറ്റ കയറ്റി വണ്ടി അമര്‍ത്തുന്നതുപോലെ ഞാന്‍ നിങ്ങളെ നിങ്ങള്‍ ഇരിക്കുന്നിടത്തു അമര്‍ത്തിക്കളയും.(Add Ref)|(Add Notes)
ആമോസ് 2:14
അങ്ങനെ വേഗവാന്മാര്‍ക്കും ശരണം നശിക്കും; ബലവാന്‍റെ ശക്തി നിലനില്‍ക്കയില്ല; വീരന്‍ തന്‍റെ ജീവനെ രക്ഷിക്കയില്ല;(Add Ref)|(Add Notes)
ആമോസ് 2:15
വില്ലാളി ഉറെച്ചുനില്‍ക്കയില്ല; ശീഘ്രഗാമി തന്നെത്താന്‍ വിടുവിക്കയില്ല; കുതിര കയറി ഓടുന്നവന്‍ തന്‍റെ ജീവനെ രക്ഷിക്കയുമില്ല.(Add Ref)|(Add Notes)
ആമോസ് 2:16
വീരന്മാരില്‍ ധൈര്യമേറിയവന്‍ അന്നാളില്‍ നഗ്നനായി ഓടിപ്പോകും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)